Ezekiel - യേഹേസ്കേൽ 8 | View All

1. ആറാം ആണ്ടു ആറാം മാസം അഞ്ചാം തിയ്യതി, ഞാന് വീട്ടില് ഇരിക്കയും യെഹൂദാമൂപ്പന്മാര് എന്റെ മുമ്പില് ഇരിക്കയും ചെയ്തപ്പോള് അവിടെ യഹോവയായ കര്ത്താവിന്റെ കൈ എന്റെമേല് വന്നു.

1. On the fifth day of the sixth month of the sixth year of our exile, the leaders of the exiles from Judah were sitting in my house with me. Suddenly the power of the Sovereign LORD came on me.

2. അപ്പോള് ഞാന് മനുഷ്യസാദൃശത്തില് ഒരു രൂപം കണ്ടു; അവന്റെ അരമുതല് കീഴോട്ടു തീപോലെയും അരമുതല് മേലോട്ടു ശുക്ളസ്വര്ണ്ണത്തിന്റെ പ്രഭപോലെയും ആയിരുന്നു.
വെളിപ്പാടു വെളിപാട് 1:13

2. I looked up and saw a vision of a fiery human form. From the waist down his body looked like fire, and from the waist up he was shining like polished bronze.

3. അവന് കൈപോലെ ഒന്നു നീട്ടി എന്നെ തലമുടിക്കു പിടിച്ചു; ആത്മാവു എന്നെ ഭൂമിയുടെയും ആകാശത്തിന്റെയും മദ്ധ്യേ ഉയര്ത്തി ദിവ്യദര്ശനങ്ങളില് യെരൂശലേമില് വടക്കോട്ടുള്ള അകത്തെ വാതില്ക്കല് കൊണ്ടുചെന്നു; അവിടെ തീഷ്ണത ജനിപ്പിക്കുന്ന തീക്ഷണതാ ബിംബത്തിന്റെ ഇരിപ്പിടം ഉണ്ടായിരുന്നു.

3. He reached out what seemed to be a hand and grabbed me by the hair. Then in this vision God's spirit lifted me high in the air and took me to Jerusalem. He took me to the inner entrance of the north gate of the Temple, where there was an idol that was an outrage to God.

4. അവിടെ ഞാന് സമഭൂമിയില് കണ്ട ദര്ശനം പോലെ യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം ഉണ്ടായിരുന്നു.

4. There I saw the dazzling light that shows the presence of Israel's God, just as I had seen it when I was by the Chebar River.

5. അവന് എന്നോടുമനുഷ്യപുത്രാ, തലപൊക്കി വടക്കോട്ടു നോക്കുക എന്നു കല്പിച്ചു; ഞാന് തലപൊക്കി വടക്കോട്ടു നോക്കി; യാഗപീഠത്തിന്റെ വാതിലിന്നു വടക്കോട്ടു, പ്രവേശനത്തിങ്കല് തന്നേ, ആ തിക്ഷണതാബിംബത്തെ കണ്ടു.

5. God said to me, 'Mortal man, look toward the north.' I looked, and there near the altar by the entrance of the gateway I saw the idol that was an outrage to God.

6. അവന് എന്നോടുമനുഷ്യപുത്രാ, അവര് ചെയ്യുന്നതു, ഞാന് എന്റെ വിശുദ്ധമന്ദിരം വിട്ടു പോകേണ്ടതിന്നു യിസ്രായേല്ഗൃഹം ഇവിടെ ചെയ്യുന്ന മഹാമ്ളേച്ഛതകള് തന്നേ, നീ കാണുന്നുവോ? ഇതിലും വലിയ മ്ളേച്ഛതകളെ നീ കാണും എന്നു അരുളിച്ചെയ്തു.

6. God said to me, 'Mortal man, do you see what is happening? Look at the disgusting things the people of Israel are doing here, driving me farther and farther away from my holy place. You will see even more disgraceful things than this.'

7. അവന് എന്നെ പ്രാകാരത്തിന്റെ വാതില്ക്കല് കൊണ്ടുപോയി; ഞാന് നോക്കിയപ്പോള് ചുവരില് ഒരു ദ്വാരം കണ്ടു.

7. He took me to the entrance of the outer courtyard and showed me a hole in the wall.

8. അവന് എന്നോടുമനുഷ്യ പുത്രാ, ചുവര് കുത്തിത്തുരക്കുക എന്നു പറഞ്ഞു; ഞാന് ചുവര് കുത്തിത്തുരന്നാറെ ഒരു വാതില് കണ്ടു.

8. He said, 'Mortal man, break through the wall here.' I broke through it and found a door.

9. അവന് എന്നോടുഅകത്തു ചെന്നു, അവര് ഇവിടെ ചെയ്യുന്ന വല്ലാത്ത മ്ളേച്ഛതകളെ നോക്കുക എന്നു കല്പിച്ചു.

9. He told me, 'Go in and look at the evil, disgusting things they are doing there.'

10. അങ്ങനെ ഞാന് അകത്തു ചെന്നുവെറുപ്പായുള്ള ഔരോ തരം ഇഴജാതികളെയും മൃഗങ്ങളെയും യിസ്രായേല്ഗൃഹത്തിന്റെ സകലവിഗ്രഹങ്ങളെയും ചുറ്റും ചുവരിന്മേല് വരെച്ചിരിക്കുന്നതു കണ്ടു.

10. So I went in and looked. The walls were covered with drawings of snakes and other unclean animals, and of the other things which the Israelites were worshiping.

11. അവയുടെ മുമ്പില് യിസ്രായേല് ഗൃഹത്തിന്റെ മൂപ്പന്മാരില് എഴുപതുപേരും ശാഫാന്റെ മകനായ യയസന്യാവു അവരുടെ നടുവിലും ഔരോരുത്തന് കയ്യില് ധൂപകലശം പിടിച്ചുകൊണ്ടു നിന്നു; ധൂപമേഘത്തിന്റെ വാസന പൊങ്ങിക്കൊണ്ടിരുന്നു.

11. Seventy Israelite leaders were there, including Jaazaniah son of Shaphan. Each one was holding an incense burner, and smoke was rising from the incense.

12. അപ്പോള് അവന് എന്നോടുമനുഷ്യപുത്രാ, യിസ്രായേല്ഗൃഹത്തിന്റെ മൂപ്പന്മാര് ഇരുട്ടത്തു ഔരോരുത്തന് താന്താന്റെ ബിംബങ്ങളുടെ അറകളില് ചെയ്യുന്നതു നീ കാണുന്നുവോ? യഹോവ നമ്മെ കാണുന്നില്ല, യഹോവ ദേശത്തെ വിട്ടുപോയിരിക്കുന്നു എന്നു അവര് പറയുന്നു എന്നരുളിച്ചെയ്തു.

12. God asked me, 'Mortal man, do you see what the Israelite leaders are doing in secret? They are all worshiping in a room full of images. Their excuse is: 'The LORD doesn't see us! He has abandoned the country.' '

13. അവര് ഇതിലും വലിയ മ്ളേച്ഛതകളെ ചെയ്യുന്നതു നീ കാണും എന്നും അവന് എന്നോടു അരുളിച്ചെയ്തു.

13. Then the LORD said to me, 'You are going to see them do even more disgusting things than that.'

14. അവന് എന്നെ യഹോവയുടെ ആലയത്തില് വടക്കോട്ടുള്ള വാതിലിന്റെ പ്രവേശനത്തിങ്കല് കൊണ്ടുപോയി, അവിടെ സ്ത്രീകള് തമ്മൂസിനെക്കുറിച്ചു കരഞ്ഞുംകൊണ്ടു ഇരിക്കുന്നതു ഞാന് കണ്ടു.

14. So he took me to the north gate of the Temple and showed me women weeping over the death of the god Tammuz.

15. അവന് എന്നോടുമനുഷ്യപുത്രാ, നീ കാണുന്നുവോ? ഇതിലും വലിയ മ്ളേച്ഛതകളെ ഇനിയും കാണും എന്നു അരുളിച്ചെയ്തു.

15. He asked, 'Mortal man, do you see that? You will see even more disgusting things.'

16. അവന് എന്നെ യഹോവയുടെ ആലയത്തിന്റെ അകത്തെ പ്രാകാരത്തില് കൊണ്ടുപോയി, യഹോവയുടെ മന്ദിരത്തിന്റെ വാതില്ക്കല് മണ്ഡപത്തിന്നും യാഗപീഠത്തിന്നും നടുവെ ഏകദേശം ഇരുപത്തഞ്ചു പുരുഷന്മാര് തങ്ങളുടെ മുതുകു യഹോവയുടെ മന്ദിരത്തിന്റെ നേരെയും മുഖം കിഴക്കോട്ടും തിരിച്ചുകൊണ്ടു നിന്നിരുന്നു; അവര് കിഴക്കോട്ടു നോക്കി സൂര്യനെ നമസ്കരിക്കയായിരുന്നു.

16. So he took me to the inner courtyard of the Temple. There near the entrance of the sanctuary, between the altar and the porch, were about twenty-five men. They had turned their backs to the sanctuary and were bowing low toward the east, worshiping the rising sun.

17. അപ്പോള് അവന് എന്നോടുമനുഷ്യപുത്രാ, നീ കാണുന്നുവോ? യെഹൂദാഗൃഹം ഇവിടെ ചെയ്യുന്ന മ്ളേച്ഛതകള് പോരാഞ്ഞിട്ടോ, അവര് എന്നെ അധികമധികം കോപിപ്പിപ്പാന് ദേശത്തെ സാഹസംകൊണ്ടു നിറെക്കുന്നതു? കണ്ടില്ലേ അവര് ചുള്ളി മൂക്കിന്നു തൊടുവിക്കുന്നതു?

17. The LORD said to me, 'Mortal man, do you see that? These people of Judah are not satisfied with merely doing all the disgusting things you have seen here and with spreading violence throughout the country. No, they must come and do them right here in the Temple and make me even more angry. Look how they insult me in the most offensive way possible!

18. ആകയാല് ഞാനും ക്രോധത്തോടെ പ്രവര്ത്തിക്കും; എന്റെ കണ്ണു ആദരിക്കയില്ല; ഞാന് കരുണ കാണിക്കയുമില്ല; അവര് അത്യുച്ചത്തില് എന്നോടു നിലവിളിച്ചാലും ഞാന് അപേക്ഷ കേള്ക്കയില്ല എന്നു അരുളിച്ചെയ്തു.

18. They will feel all the force of my anger. I will not spare them or show them any mercy. They will shout prayers to me as loud as they can, but I will not listen to them.'



Shortcut Links
യേഹേസ്കേൽ - Ezekiel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |