Leviticus - ലേവ്യപുസ്തകം 4 | View All

1. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

1. The LORD said to Moses,

2. നീ യിസ്രായേല്മക്കളോടു പറയേണ്ടതു എന്തെന്നാല്ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും ആരെങ്കിലും അബദ്ധവശാല് പിഴെച്ചു ആ വക വല്ലതും ചെയ്താല് -

2. 'Say to the Israelites: 'When anyone sins unintentionally and does what is forbidden in any of the LORD's commands

3. അഭിഷിക്തനായ പുരോഹിതന് ജനത്തിന്മേല് കുറ്റം വരത്തക്കവണ്ണം പാപം ചെയ്തു എങ്കില് താന് ചെയ്ത പാപം നിമിത്തം അവന് യഹോവേക്കു പാപയാഗമായി ഊനമില്ലാത്ത ഒരു കാളക്കിടാവിനെ അര്പ്പിക്കേണം.

3. ' 'If the anointed priest sins, bringing guilt on the people, he must bring to the LORD a young bull without defect as a sin offering for the sin he has committed.

4. അവന് ആ കാളയെ സമാഗമനക്കുടാരത്തിന്റെ വാതില്ക്കല് യഹോവയുടെ സന്നിധിയില് കൊണ്ടുവന്നു കാളയുടെ തലയില് കൈവെച്ചു യഹോവയുടെ സന്നിധിയില് കാളയെ അറുക്കേണം.

4. He is to present the bull at the entrance to the tent of meeting before the LORD. He is to lay his hand on its head and slaughter it there before the LORD.

5. അഭിഷിക്തനായ പുരോഹിതന് കാളയുടെ രക്തം കുറെ എടുത്തു സമാഗമനക്കുടാരത്തില് കൊണ്ടുവരേണം.

5. Then the anointed priest shall take some of the bull's blood and carry it into the tent of meeting.

6. പുരോഹിതന് രക്തത്തില് വിരല് മുക്കി യഹോവയുടെ സന്നിധിയില് വിശുദ്ധമന്ദിരത്തിന്റെ തിരശ്ശീലെക്കു മുമ്പില് ഏഴു പ്രാവശ്യം തളിക്കേണം.

6. He is to dip his finger into the blood and sprinkle some of it seven times before the LORD, in front of the curtain of the sanctuary.

7. പുരോഹിതന് രക്തം കുറെ യഹോവയുടെ സന്നിധിയില് സമാഗമന കൂടാരത്തിലുള്ള സുഗന്ധവര്ഗ്ഗത്തിന് ധൂപപീഠത്തിന്റെ കൊമ്പുകളില് പുരട്ടേണം; കാളയുടെ ശേഷം രക്തം മുഴുവനും സമാഗമന കൂടാരത്തിന്റെ വാതില്ക്കല് ഉള്ള ഹോമയാഗ പീഠത്തിന്റെ ചുവട്ടില് ഒഴിച്ചുകളയേണം.

7. The priest shall then put some of the blood on the horns of the altar of fragrant incense that is before the LORD in the tent of meeting. The rest of the bull's blood he shall pour out at the base of the altar of burnt offering at the entrance to the tent of meeting.

8. പാപയാഗത്തിന്നുള്ള കാളയുടെ സകല മേദസ്സും കുടല് പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും അതില്നിന്നു നീക്കേണം.

8. He shall remove all the fat from the bull of the sin offeringall the fat that is connected to the internal organs,

9. മൂത്രപിണ്ഡം രണ്ടും അവയുടെ മേല് കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡങ്ങളോടുകൂടെ കരളിന്മേലുള്ള വപയും അവന് എടുക്കേണം.

9. both kidneys with the fat on them near the loins, and the long lobe of the liver, which he will remove with the kidneys

10. സമാധാനയാഗത്തിന്നുള്ള കാളയില്നിന്നു എടുത്തതുപോലെ തന്നേ; പുരോഹിതന് ഹോമയാഗപീഠത്തിന്മേല് അതു ദഹിപ്പിക്കേണം.

10. just as the fat is removed from the ox sacrificed as a fellowship offering. Then the priest shall burn them on the altar of burnt offering.

11. കാളയുടെ തോലും മാംസം മുഴുവനും തലയും കാലുകളും കുടലും ചാണകവുമായി കാളയെ മുഴുവനും

11. But the hide of the bull and all its flesh, as well as the head and legs, the internal organs and the intestines

12. അവന് പാളയത്തിന്നു പുറത്തു വെണ്ണീര് ഇടുന്ന വെടിപ്പുള്ള സ്ഥലത്തു കൊണ്ടുപോയി വിറകിന്മേല് വെച്ചു തീയിട്ടു ചുട്ടുകളയേണം; വെണ്ണീര് ഇടുന്നേടത്തു വെച്ചുതന്നേ അതു ചുട്ടുകളയേണം.

12. that is, all the rest of the bullhe must take outside the camp to a place ceremonially clean, where the ashes are thrown, and burn it there in a wood fire on the ash heap.

13. യിസ്രായേല്സഭ മുഴുവനും അബദ്ധവശാല് പിഴെക്കയും ആ കാര്യം സഭയുടെ കണ്ണിന്നു മറഞ്ഞിരിക്കയും, ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള വല്ലകാര്യത്തിലും അവര് പാപം ചെയ്തു കുറ്റക്കാരായി തീരുകയും ചെയ്താല്,

13. ' 'If the whole Israelite community sins unintentionally and does what is forbidden in any of the LORD's commands, even though the community is unaware of the matter, when they realize their guilt

14. ചെയ്ത പാപം അവര് അറിയുമ്പോള് സഭ ഒരു കാളക്കിടാവിനെ പാപയാഗമായി അര്പ്പിക്കേണം; സമാഗമനക്കുടാരത്തിന്റെ മുമ്പാകെ അതിനെ കൊണ്ടുവന്നിട്ടു

14. and the sin they committed becomes known, the assembly must bring a young bull as a sin offering and present it before the tent of meeting.

15. സഭയുടെ മൂപ്പന്മാര് യഹോവയുടെ സന്നിധിയില് കാളയുടെ തലയില് കൈ വെക്കേണം; യഹോവയുടെ സന്നിധിയില് കാളയെ അറുക്കയും വേണം.

15. The elders of the community are to lay their hands on the bull's head before the LORD, and the bull shall be slaughtered before the LORD.

16. അഭിഷിക്തനായ പുരോഹിതന് കാളയുടെ രക്തം കുറെ സമാഗമനക്കുടാരത്തില് കൊണ്ടുവരേണം.

16. Then the anointed priest is to take some of the bull's blood into the tent of meeting.

17. പുരോഹിതന് രക്തത്തില് വിരല് മുക്കി യഹോവയുടെ സന്നിധിയില് തിരശ്ശീലെക്കു മുമ്പില് ഏഴു പ്രാവശ്യം തളിക്കേണം.

17. He shall dip his finger into the blood and sprinkle it before the LORD seven times in front of the curtain.

18. അവന് സമാഗമനക്കുടാരത്തില് യഹോവയുടെ സന്നിധിയിലുള്ള പീഠത്തിന്റെ കൊമ്പുകളില് കുറെ പുരട്ടേണം; ശേഷം രക്തം മുഴുവനും സമാഗമനക്കുടാരത്തിന്റെ വാതില്ക്കലുള്ള ഹോമയാഗപീഠത്തിന്റെ ചുവട്ടില് ഒഴിച്ചുകളയേണം.

18. He is to put some of the blood on the horns of the altar that is before the LORD in the tent of meeting. The rest of the blood he shall pour out at the base of the altar of burnt offering at the entrance to the tent of meeting.

19. അതിന്റെ മേദസ്സു ഒക്കെയും അവന് അതില്നിന്നു എടുത്തു യാഗപീഠത്തിന്മേല് ദഹിപ്പിക്കേണം.

19. He shall remove all the fat from it and burn it on the altar,

20. പാപയാഗത്തിന്നുള്ള കാളയെ അവന് ചെയ്തതുപോലെ തന്നേ ഈ കാളയെയും ചെയ്യേണം; അങ്ങനെ തന്നേ ഇതിനെയും ചെയ്യേണം; ഇങ്ങനെ പുരോഹിതന് അവര്ക്കുംവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല് അതു അവരോടു ക്ഷമിക്കും.

20. and do with this bull just as he did with the bull for the sin offering. In this way the priest will make atonement for them, and they will be forgiven.

21. പിന്നെ അവന് കാളയെ പാളയത്തിന്നു പുറത്തു കൊണ്ടുപോയി മുമ്പിലത്തെ കാളയെ ചുട്ടുകളഞ്ഞതുപോലെ ഇതിനെയും ചുട്ടുകളയേണം; ഇതു സഭെക്കുവേണ്ടിയുള്ള പാപയാഗം.

21. Then he shall take the bull outside the camp and burn it as he burned the first bull. This is the sin offering for the community.

22. ഒരു പ്രമാണി പാപം ചെയ്കയും, ചെയ്യരുതെന്നു തന്റെ ദൈവമായ യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും അബദ്ധവശാല് പിഴെച്ചു കുറ്റക്കാരനായി തീരുകയും ചെയ്താല്

22. ' 'When a leader sins unintentionally and does what is forbidden in any of the commands of the LORD his God, when he realizes his guilt

23. അവന് ചെയ്ത പാപം അവന്നു ബോദ്ധ്യമായി എങ്കില് അവന് ഊനമില്ലാത്ത ഒരു ആണ് കോലാട്ടിനെ വഴിപാടായി കൊണ്ടുവരേണം.

23. and the sin he has committed becomes known, he must bring as his offering a male goat without defect.

24. അവന് ആട്ടിന്റെ തലയില് കൈവെച്ചു യഹോവയുടെ സന്നിധിയില് ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ചു അതിനെ അറുക്കേണം; അതു ഒരു പാപയാഗം.

24. He is to lay his hand on the goat's head and slaughter it at the place where the burnt offering is slaughtered before the LORD. It is a sin offering.

25. പിന്നെ പുരോഹിതന് പാപയാഗത്തിന്റെ രക്തം വിരല്കൊണ്ടു കുറെ എടുത്തു ഹോമയാഗപീഠത്തിന്റെ കൊമ്പുകളില് പുരട്ടി ശേഷം രക്തം ഹോമയാഗപീഠത്തിന്റെ ചുവട്ടില് ഒഴിച്ചുകളയേണം.

25. Then the priest shall take some of the blood of the sin offering with his finger and put it on the horns of the altar of burnt offering and pour out the rest of the blood at the base of the altar.

26. അതിന്റെ മേദസ്സു ഒക്കെയും അവന് സമാധാനയാഗത്തിന്റെ മേദസ്സുപോലെ യാഗപീഠത്തിന്മേല് ദഹിപ്പിക്കേണം; ഇങ്ങനെ പുരോഹിതന് അവന്റെ പാപം നിമിത്തം അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല് അതു അവനോടു ക്ഷമിക്കും.

26. He shall burn all the fat on the altar as he burned the fat of the fellowship offering. In this way the priest will make atonement for the leader's sin, and he will be forgiven.

27. ദേശത്തെ ജനത്തില് ഒരുത്തന് ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള വല്ലകാര്യത്തിലും അബദ്ധവശാല് പിഴെച്ചു കുറ്റക്കാരനായി തീര്ന്നാല്

27. ' 'If any member of the community sins unintentionally and does what is forbidden in any of the LORD's commands, when they realize their guilt

28. പാപം അവന്നു ബോദ്ധ്യമായി എങ്കില് അവന് ചെയ്ത പാപം നിമിത്തം ഊനമില്ലാത്ത ഒരു പെണ്കോലാട്ടിനെ വഴിപാടായി കൊണ്ടുവരേണം.

28. and the sin they have committed becomes known, they must bring as their offering for the sin they committed a female goat without defect.

29. പാപയാഗമൃഗത്തിന്റെ തലയില് അവന് കൈ വെച്ചിട്ടു ഹോമയാഗത്തിന്റെ സ്ഥലത്തുവെച്ചു പാപയാഗമൃഗത്തെ അറുക്കേണം.

29. They are to lay their hand on the head of the sin offering and slaughter it at the place of the burnt offering.

30. പുരോഹിതന് അതിന്റെ രക്തം വിരല്കൊണ്ടു കുറെ എടുത്തു ഹോമയാഗപീഠത്തിന്റെ കൊമ്പുകളില് പുരട്ടി, ശേഷം രക്തം ഒക്കെയും യാഗപീഠത്തിന്റെ ചുവട്ടില് ഒഴിച്ചുകളയേണം.

30. Then the priest is to take some of the blood with his finger and put it on the horns of the altar of burnt offering and pour out the rest of the blood at the base of the altar.

31. അതിന്റെ മേദസ്സു ഒക്കെയും സമാധാനയാഗത്തില്നിന്നു മേദസ്സു എടുക്കുന്നതുപോലെ എടുത്തു പുരോഹിതന് യാഗപീഠത്തിന്മേല് യഹോവേക്കു സൌരഭ്യവാസനയായി ദഹിപ്പിക്കേണം; ഇങ്ങനെ പുരോഹിതന് അവന്നു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല് അതു അവനോടു ക്ഷമിക്കും.

31. They shall remove all the fat, just as the fat is removed from the fellowship offering, and the priest shall burn it on the altar as an aroma pleasing to the LORD. In this way the priest will make atonement for them, and they will be forgiven.

32. അവന് പാപയാഗമായി ഒരു ആട്ടിന് കുട്ടിയെ കൊണ്ടുവരുന്നു എങ്കില് ഊനമില്ലാത്ത പെണ്ണാട്ടിനെ കൊണ്ടുവരേണം.

32. ' 'If they bring a lamb as their sin offering, they are to bring a female without defect.

33. പാപയാഗമൃഗത്തിന്റെ തലയില് അവന് കൈവെച്ചു ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ചു അതിനെ പാപയാഗമായി അറുക്കേണം.

33. They are to lay their hand on its head and slaughter it for a sin offering at the place where the burnt offering is slaughtered.

34. പുരോഹിതന് പാപയാഗത്തിന്റെ രക്തം വിരല്കൊണ്ടു കുറെ എടുത്തു ഹോമയാഗപീഠത്തിന്റെ കൊമ്പുകളില് പുരട്ടി, ശേഷം രക്തം ഒക്കെയും യാഗപീഠത്തിന്റെ ചുവട്ടില് ഒഴിച്ചുകളയേണം.

34. Then the priest shall take some of the blood of the sin offering with his finger and put it on the horns of the altar of burnt offering and pour out the rest of the blood at the base of the altar.

35. അതിന്റെ മേദസ്സു ഒക്കെയും സമാധാനയാഗത്തില്നിന്നു ആട്ടിന് കുട്ടിയുടെ മേദസ്സു എടുക്കുന്നതുപോലെ അവന് എടുക്കേണം; പുരോഹിതന് യാഗപീഠത്തിന്മേല് യഹോവയുടെ ദഹനയാഗങ്ങളെപ്പോലെ അവയെ ദഹിപ്പിക്കേണം; അവന് ചെയ്ത പാപത്തിന്നു പുരോഹിതന് ഇങ്ങനെ പ്രായശ്ചിത്തം കഴിക്കേണം; എന്നാല് അതു അവനോടു ക്ഷമിക്കും.

35. They shall remove all the fat, just as the fat is removed from the lamb of the fellowship offering, and the priest shall burn it on the altar on top of the food offerings presented to the LORD. In this way the priest will make atonement for them for the sin they have committed, and they will be forgiven.



Shortcut Links
ലേവ്യപുസ്തകം - Leviticus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |