Amos - ആമോസ് 2 | View All

1. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുമോവാബിന്റെ മൂന്നോ നാലോ അതിക്രമം നിമിത്തം അവന് എദോംരാജാവിന്റെ അസ്ഥികളെ ചുട്ടു കുമ്മായമാക്കിക്കളഞ്ഞിരിക്കയാല് തന്നെ, ഞാന് ശിക്ഷ മടക്കിക്കളകയില്ല.

1. The Lord God seith these thingis, On thre grete trespassis of Moab, and on foure, Y schal not conuerte it, for it brente the boonys of the kyng of Idumee til to aische.

2. ഞാന് മോവാബില് ഒരു തീ അയക്കും; അതു കെരീയോത്തിന്റെ അരമനകളെ ദഹിപ്പിച്ചുകളയും; മോവാബ് കലഹത്തോടും ആര്പ്പോടും കാഹളനാദത്തോടും കൂടെ മരിക്കും.

2. And Y schal sende fier in to Moab, and it schal deuoure the housis of Carioth; and Moab schal die in sown, in the noise of a trumpe.

3. ഞാന് ന്യായാധിപതിയെ അതിന്റെ നടുവില്നിന്നു ഛേദിച്ചു, അതിന്റെ സകലപ്രഭുക്കന്മാരെയും അവനോടുകൂടെ കൊല്ലും എന്നു യഹോവ അരുളിച്ചെയ്യുന്നു.

3. And Y schal leese a iuge of the myddis therof, and Y schal sle with it alle the princes therof, seith the Lord.

4. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയെഹൂദയുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവര് യഹോവയുടെ ന്യായപ്രമാണത്തെ നിരസിക്കയും അവന്റെ ചട്ടങ്ങളെ പ്രമാണിക്കാതെയിരിക്കയും അവരുടെ പിതാക്കന്മാര് പിന്തുടര്ന്നുപോന്ന അവരുടെ വ്യാജമൂര്ത്തികള് അവരെ തെറ്റിനടക്കുമാറാക്കുകയും ചെയ്തിരിക്കയാല് തന്നേ, ഞാന് ശിക്ഷ മടക്കിക്കളകയില്ല.

4. The Lord seith these thingis, On thre grete trespassis of Juda, and on foure, Y schal not conuerte hym, for he hath caste awei the lawe of the Lord, and kepte not the comaundementis of hym; for her idols, after whiche the fadris of hem yeden, disseyueden hem.

5. ഞാന് യെഹൂദയില് ഒരു തീ അയക്കും; അതു യെരൂശലേമിലെ അരമനകളെ ദഹിപ്പിച്ചുകളയും.

5. And Y schal sende fier in to Juda, and it schal deuoure the housis of Jerusalem.

6. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേലിന്റെ മൂന്നോ നാലോ അതിക്രമം നിമിത്തം, അവര് നീതിമാനെ പണത്തിന്നും ദരിദ്രനെ ഒരുകൂട്ടു ചെരിപ്പിന്നും വിറ്റുകളഞ്ഞിരിക്കയാല് തന്നേ, ഞാന് ശിക്ഷ മടക്കിക്കളകയില്ല.

6. The Lord seith these thingis, On thre grete trespassis of Israel, and on foure, Y schal not conuerte hym, for that that he seelde a iust man for siluer, and a pore man for schoon.

7. അവര് എളിയവരുടെ തലയില് മണ്പൊടി കാണ്മാന് കാംക്ഷിക്കയും സാധുക്കളുടെ വഴി മറിച്ചുകളകയും ചെയ്യുന്നുഎന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കുവാന് തക്കവണ്ണം ഒരു പുരുഷനും അവന്റെ അപ്പനും ഒരേ യുവതിയുടെ അടുക്കല് ചെല്ലുന്നു.

7. Whiche al to-foulen the heedis of pore men on the dust of erthe, and bowen awei the weie of meke men; and the sone and his fadir yeden to a damesele, that thei schulden defoule myn hooli name.

8. അവര് ഏതു ബലിപീഠത്തിന്നരികത്തും പണയം വാങ്ങിയ വസ്ത്രം വിരിച്ചു കിടന്നുറങ്ങുകയും പിഴ അടെച്ചവരുടെ വീഞ്ഞു തങ്ങളുടെ ദൈവത്തിന്റെ ആലയത്തില്വെച്ചു കുടിക്കയും ചെയ്യുന്നു.

8. And thei eeten on clothis leid to wedde bisidis ech auter, and drunken the wyn of dampned men in the hous of her God.

9. ഞാനോ അമോര്യ്യനെ അവരുടെ മുമ്പില്നിന്നു നശിപ്പിച്ചുകളഞ്ഞു; അവന്റെ ഉയരം ദേവദാരുക്കളുടെ ഉയരംപോലെയായിരുന്നു; അവര് കരുവേലകങ്ങള്പോലെ ശക്തിയുള്ളവനുമായിരുന്നു; എങ്കിലും ഞാന് മീതെ അവന്റെ ഫലവും താഴെ അവന്റെ വേരും നശിപ്പിച്ചുകളഞ്ഞു.

9. Forsothe Y distriede Ammorrei fro the face of hem, whos hiynesse was the hiynesse of cedris, and he was strong as an ook; and Y al to-brak the fruyt of hym aboue, and the rootis of hym bynethe.

10. ഞാന് നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു, അമോര്യ്യന്റെ ദേശത്തെ കൈവശമാക്കേണ്ടതിന്നു നിങ്ങളെ നാല്പതു സംവത്സരം മരുഭൂമിയല്കൂടി നടത്തി.

10. Y am, that made you to stie fro the lond of Egipt, and ledde you out in desert bi fourti yeer, that ye schulden welde the lond of Ammorrei.

11. ഞാന് നിങ്ങളുടെ പുത്രന്മാരില് ചിലരെ പ്രവാചകന്മാരായും നിങ്ങളുടെ യൌവനക്കാരില് ചിലരെ വ്രതസ്ഥന്മാരായും എഴുന്നേല്പിച്ചു; അങ്ങനെ തന്നേ അല്ലയോ യിസ്രായേല്മക്കളേ, എന്നു യഹോവയുടെ അരുളപ്പാടു.

11. And Y reiside of youre sones in to profetis, and Nayareis of youre yonge men. Whether it is not so, ye sones of Israel? seith the Lord.

12. എന്നാല് നിങ്ങള് വ്രതസ്ഥന്മാര്ക്കും വീഞ്ഞു കുടിപ്പാന് കൊടുക്കയും പ്രവാചകന്മാരോടുപ്രവചിക്കരുതു എന്നു കല്പിക്കയും ചെയ്തു.

12. And ye birliden wyn to Nayareis, and comaundiden to profetis, and seiden, Profecie ye not.

13. കറ്റ കയറ്റി വണ്ടി അമര്ത്തുന്നതുപോലെ ഞാന് നിങ്ങളെ നിങ്ങള് ഇരിക്കുന്നിടത്തു അമര്ത്തിക്കളയും.

13. Lo! Y schal charke vndur you, as a wayn chargid with hei charkith.

14. അങ്ങനെ വേഗവാന്മാര്ക്കും ശരണം നശിക്കും; ബലവാന്റെ ശക്തി നിലനില്ക്കയില്ല; വീരന് തന്റെ ജീവനെ രക്ഷിക്കയില്ല;

14. And fliyt schal perische fro a swift man, and a strong man schal not holde his vertu, and a stalworthe man schal not saue his lijf;

15. വില്ലാളി ഉറെച്ചുനില്ക്കയില്ല; ശീഘ്രഗാമി തന്നെത്താന് വിടുവിക്കയില്ല; കുതിര കയറി ഔടുന്നവന് തന്റെ ജീവനെ രക്ഷിക്കയുമില്ല.

15. and he that holdith a bowe schal not stonde, and a swift man schal not be sauyd by hise feet; and the stiere of an hors schal not saue his lijf,

16. വീരന്മാരില് ധൈര്യമേറിയവന് അന്നാളില് നഗ്നനായി ഔടിപ്പോകും എന്നു യഹോവയുടെ അരുളപ്പാടു.

16. and a stronge man of herte schal fle nakid among stronge men in that dai, seith the Lord.



Shortcut Links
ആമോസ് - Amos : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |