Zechariah - സെഖർയ്യാവു 7 | View All

1. ദാര്യ്യാവേശ് രാജാവിന്റെ നാലാം ആണ്ടില്, കിസ്ളേവ് എന്ന ഒമ്പതാം മാസം, നാലാം തിയ്യതി, സെഖര്യ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായി.

1. It happened also in the fourth yeare of kynge Darius, that the worde of the LORDE came vnto Zachary in the fourth daye of the ix. moneth, which is calleth Casleu:

2. ബേഥേല്കാര് യഹോവയെ പ്രസാദിപ്പിക്കേണ്ടതിന്നു സരേസരിനെയും രേഗെം-മേലെക്കിനെയും അവരുടെ ആളുകളെയും അയച്ചു,

2. what tyme as Sarasar and Rogomelech and the men that were with them, sent vnto Bethel for to praye before ye LORDE:

3. സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിലെ പുരോഹിതന്മാരോടും പ്രവാചകന്മാരോടുംഞങ്ങള് ഇത്ര സംവത്സരമായി ചെയ്തുവന്നതുപോലെ അഞ്ചാം മാസത്തില് കരഞ്ഞുംകൊണ്ടു ഉപവസിക്കേണമോ എന്നു ചോദിപ്പിച്ചു.

3. and that they shulde saye vnto the prestes, which were in the house of the LORDE of hoostes, and to the prophetes: Shulde I wepe in the fyfte moneth, and absteyne, as I haue done now certayne yeares?

4. അപ്പോള് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു എനിക്കു ഉണ്ടായതെന്തെന്നാല്

4. Then came the worde of the LORDE of hoostes vnto me, sayenge:

5. നീ ദേശത്തിലെ സകല ജനത്തോടും പുരോഹിതന്മാരോടും പറയേണ്ടതുനിങ്ങള് ഈ എഴുപതു സംവത്സരമായി അഞ്ചാം മാസത്തിലും ഏഴാം മാസത്തിലും ഉപവസിച്ചു വിലപിക്കയില് നിങ്ങള് എനിക്കുവേണ്ടി തന്നേയോ ഉപവസിച്ചതു?

5. Speake vnto all the people of the londe, and to the prestes, and saye: when ye fasted and mourned in the v & vij. moneth (now this lxx. yeares) dyd ye fast vnto me?

6. നിങ്ങള് ഭക്ഷിക്കുമ്പോഴും പാനം ചെയ്യുമ്പോഴും നിങ്ങള് തന്നേയല്ലയോ ഭക്ഷിക്കയും പാനം ചെയ്കയും ചെയ്യുന്നതു?

6. When ye ate also and dronke, dyd ye not eate and drinke for youre owne selues?

7. യെരൂശലേമിന്നും അതിന്റെ ചുറ്റും അതിന്റെ ഉപനഗരങ്ങള്ക്കും നിവാസികളും സ്വസ്ഥതയും ഉണ്ടായിരുന്നപ്പോഴും തെക്കെ ദേശത്തിന്നും താഴ്വീതിക്കും നിവാസികള് ഉണ്ടായിരുന്നപ്പോഴും യഹോവ പണ്ടത്തെ പ്രവാചകന്മാര് മുഖാന്തരം പ്രസംഗിപ്പിച്ച വചനങ്ങളെ നിങ്ങള് കേട്ടനുസരിക്കേണ്ടതല്ലയോ?

7. Are not these the wordes, which the LORDE spake by his prophetes afore tyme, when Ierusalem was yet inhabited and welthy, she and the cities rounde aboute her: when there dwelt me, both towarde the south and in the playne countrees?

8. യഹോവയുടെ അരുളപ്പാടു സെഖര്യ്യാവിന്നുണ്ടായതെന്തെന്നാല്

8. And the worde of the LORDE came vnto Zachary, sayenge:

9. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനേരോടെ ന്യായം പാലിക്കയും ഔരോരുത്തന് താന്താന്റെ സഹോദരനോടു ദയയും കരുണയും കാണിക്കയും ചെയ്വിന് .

9. Thus saieth ye LORDE of hoostes: Execute true iudgment: shewe mercy and louynge kyndnesse, euery man to his brother:

10. വിധവയെയും അനാഥനെയും പരദേശിയെയും ദരിദ്രനെയും പീഡിപ്പിക്കരുതു; നിങ്ങളില് ആരും തന്റെ സഹോദരന്റെ നേരെ ഹൃദയത്തില് ദോഷം നിരൂപിക്കയും അരുതു.

10. Do the wyddowe, the fatherlesse, the straunger, and poore no wronge: and let no man ymagen euell agaynst his brother in his hert.

11. എന്നാല് ചെവി കൊടുപ്പാന് അവര്ക്കും മനസ്സില്ലായിരുന്നു; അവര് ദുശ്ശാഠ്യം കാണിക്കയും കേള്ക്കാതവണ്ണം ചെവി പൊത്തിക്കളകയും ചെയ്തു.

11. Neuertheles they wolde not take hede, but turned their backes, and stopped their eares, that they shulde not heare.

12. അവര് ന്യായപ്രമാണവും സൈന്യങ്ങളുടെ യഹോവ തന്റെ ആത്മാവിനാല് പണ്ടത്തെ പ്രവാചകന്മാര് മുഖാന്തരം അയച്ച വചനങ്ങളും കേട്ടനുസരിക്കാതവണ്ണം ഹൃദയങ്ങളെ വജ്രംപോലെ കടുപ്പമാക്കി; അങ്ങനെ സൈന്യങ്ങളുടെ യഹോവയിങ്കല്നിന്നു ഒരു മഹാകോപം വന്നു.

12. yee they made their hertes as an Adamant stone, lest they shulde heare the lawe & wordes, which the LORDE of hoostes sent in his holy sprete by the prophetes afore tyme. Wherfore the LORDE of hoostes was very wroth at them.

13. ആകയാല് ഞാന് വിളിച്ചിട്ടും അവര് കേള്ക്കാതിരുന്നതുപോലെ തന്നേ അവര് നിലവിളിക്കും; ഞാന് കേള്ക്കയില്ലതാനും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

13. And thus is it come to passe, that like as he spake and they wolde not heare: euen so they cried, and I wolde not heare (saieth the LORDE of hoostes)

14. ഞാന് ഒരു ചുഴലിക്കാറ്റുകൊണ്ടു അവരെ അവര് അറിയാത്ത സകലജാതികളുടെയും ഇടയില് പാറ്റിക്കളഞ്ഞു; ദേശമോ ആരും പോക്കുവരത്തില്ലാതവണ്ണം അവരുടെ പിമ്പില് ശൂന്യമായ്തീര്ന്നു; അങ്ങനെ അവര് മനോഹരദേശത്തെ ശൂന്യമാക്കിക്കളഞ്ഞു.

14. but scatered them amonge all Gentiles, whom they knewe not. Thus the londe was made so desolate, yt there traualed no man in it nether to ner fro, for that pleasaunt londe was vtterly layed waist.



Shortcut Links
സെഖർയ്യാവു - Zechariah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |