Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. യിസ്രായേല് അഥാരീംവഴിയായി വരുന്നു എന്നു തെക്കെ ദേശത്തു വസിച്ചിരുന്ന കനാന്യനായ അരാദ്രാജാവു കേട്ടപ്പോള് അവന് യിസ്രായേലിനോടു യുദ്ധം തുടങ്ങി ചിലരെ പിടിച്ചു കൊണ്ടുപോയി.
1. The Canaanite king of Arad, who lived in the Negev, heard that the Israelites were approaching on the road through Atharim. So he attacked the Israelites and took some of them as prisoners.
2. അപ്പോള് യിസ്രായേല് യഹോവേക്കു ഒരു നേര്ച്ച നേര്ന്നു; ഈ ജനത്തെ നീ എന്റെ കയ്യില് ഏല്പിച്ചാല് ഞാന് അവരുടെ പട്ടണങ്ങള് ശപഥാര്പ്പിതമായി നശിപ്പിക്കും എന്നു പറഞ്ഞു.
2. Then the people of Israel made this vow to the LORD: 'If you will hand these people over to us, we will completely destroy all their towns.'
3. യഹോവ യിസ്രായേലിന്റെ അപേക്ഷ കേട്ടു കനാന്യരെ ഏല്പിച്ചുകൊടുത്തു; അവര് അവരെയും അവരുടെ പട്ടണങ്ങളെയും ശപഥാര്പ്പിതമായി നശിപ്പിച്ചു; ആ സ്ഥലത്തിന്നു ഹോര്മ്മാ എന്നു പേരായി.
3. The LORD heard the Israelites' request and gave them victory over the Canaanites. The Israelites completely destroyed them and their towns, and the place has been called Hormah ever since.
4. പിന്നെ അവര് എദോംദേശത്തെ ചുറ്റിപ്പോകുവാന് ഹോര്പര്വ്വതത്തിങ്കല്നിന്നു ചെങ്കടല്വഴിയായി യാത്രപുറപ്പെട്ടു; വഴിനിമിത്തം ജനത്തിന്റെ മനസ്സു ക്ഷീണിച്ചു.
4. Then the people of Israel set out from Mount Hor, taking the road to the Red Sea to go around the land of Edom. But the people grew impatient with the long journey,
5. ജനം ദൈവത്തിന്നും മോശെക്കും വിരോധമായി സംസാരിച്ചുമരുഭൂമിയില് മരിക്കേണ്ടതിന്നു നിങ്ങള് ഞങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നതു എന്തിന്നു? ഇവിടെ അപ്പവുമില്ല, വെള്ളവുമില്ല; ഈ സാരമില്ലാത്ത ആഹാരം ഞങ്ങള്ക്കു വെറുപ്പാകുന്നു എന്നു പറഞ്ഞു.1 കൊരിന്ത്യർ 10:9
5. and they began to speak against God and Moses. 'Why have you brought us out of Egypt to die here in the wilderness?' they complained. 'There is nothing to eat here and nothing to drink. And we hate this horrible manna!'
6. അപ്പോള് യഹോവ ജനത്തിന്റെ ഇടയില് അഗ്നിസര്പ്പങ്ങളെ അയച്ചു; അവ ജനത്തെ കടിച്ചു; യിസ്രായേലില് വളരെ ജനം മരിച്ചു.1 കൊരിന്ത്യർ 10:9
6. So the LORD sent poisonous snakes among the people, and many were bitten and died.
7. ആകയാല് ജനം മോശെയുടെ അടുക്കല് വന്നു; ഞങ്ങള് യഹോവേക്കും നിനക്കും വിരോധമായി സംസാരിച്ചതിനാല് പാപം ചെയ്തിരിക്കുന്നു. സര്പ്പങ്ങളെ ഞങ്ങളുടെ ഇടയില്നിന്നു നീക്കിക്കളവാന് യഹോവയോടു പ്രാര്ത്ഥിക്കേണം എന്നു പറഞ്ഞു; മോശെ ജനത്തിന്നുവേണ്ടി പ്രാര്ത്ഥിച്ചു.
7. Then the people came to Moses and cried out, 'We have sinned by speaking against the LORD and against you. Pray that the LORD will take away the snakes.' So Moses prayed for the people.
8. യഹോവ മോശെയോടുഒരു അഗ്നിസര്പ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേല് തൂക്കുക; കടിയേലക്കുന്നവന് ആരെങ്കിലും അതിനെ നോക്കിയാല് ജീവിക്കും എന്നു പറഞ്ഞു.
8. Then the LORD told him, 'Make a replica of a poisonous snake and attach it to a pole. All who are bitten will live if they simply look at it!'
9. അങ്ങനെ മോശെ താമ്രംകൊണ്ടു ഒരു സര്പ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേല് തൂക്കി; പിന്നെ സര്പ്പം ആരെയെങ്കിലും കടിച്ചിട്ടു അവന് താമ്രസര്പ്പത്തെ നോക്കിയാല് ജീവിക്കും.യോഹന്നാൻ 3:14
9. So Moses made a snake out of bronze and attached it to a pole. Then anyone who was bitten by a snake could look at the bronze snake and be healed!
10. അനന്തരം യിസ്രായേല്മക്കള് പുറപ്പെട്ടു ഔബോത്തില് പാളയമിറങ്ങി.
10. The Israelites traveled next to Oboth and camped there.
11. ഔബോത്തില്നിന്നു യാത്ര പുറപ്പെട്ടു സൂര്യോദയത്തിന്നു നേരെ മോവാബിന്റെ കിഴക്കുള്ള മരുഭൂമിയില് ഇയ്യെ-അബാരീമില് പാളയമിറങ്ങി.
11. Then they went on to Iye-abarim, in the wilderness on the eastern border of Moab.
12. അവിടെനിന്നു പുറപ്പെട്ടു സാരോദ് താഴ്വരയില് പാളയമിറങ്ങി.
12. From there they traveled to the valley of Zered Brook and set up camp.
13. അവിടെനിന്നു പുറപ്പെട്ടു അമോര്യ്യരുടെ ദേശത്തുനിന്നു ഉത്ഭവിച്ചു മരുഭൂമിയില് കൂടി ഒഴുകുന്ന അര്ന്നോന് തോട്ടിന്നക്കരെ പാളയമിറങ്ങി; അര്ന്നോന് മോവാബിന്നും അമോര്യ്യര്ക്കും മദ്ധ്യേ മോവാബിന്നുള്ള അതിര് ആകുന്നു. അതുകൊണ്ടു
13. Then they moved out and camped on the far side of the Arnon River, in the wilderness adjacent to the territory of the Amorites. The Arnon is the boundary line between the Moabites and the Amorites.
14. “സൂഫയിലെ വാഹേബും അര്ന്നോന് താഴ്വരകളും ആരിന്റെ നിവാസത്തോളം നീണ്ടു.
14. For this reason [The Book of the Wars of the LORD] speaks of 'the town of Waheb in the area of Suphah, and the ravines of the Arnon River,
15. മോവാബിന്റെ അതിരോടു ചാഞ്ഞിരിക്കുന്ന താഴ്വരച്ചരിവു” എന്നിങ്ങനെ യഹോവയുടെ യുദ്ധപുസ്തകത്തില് പറഞ്ഞിരിക്കുന്നു.
15. and the ravines that extend as far as the settlement of Ar on the border of Moab.'
16. അവിടെനിന്നു അവര് ബേരിലേക്കു പോയി; യഹോവ മോശെയോടുജനത്തെ ഒന്നിച്ചുകൂട്ടുകഞാന് അവര്ക്കും വെള്ളം കൊടുക്കുമെന്നു കല്പിച്ച കിണര് അതു തന്നേ.
16. From there the Israelites traveled to Beer, which is the well where the LORD said to Moses, 'Assemble the people, and I will give them water.'
17. ആ സമയത്തു യിസ്രായേല്“കിണറേ, പൊങ്ങിവാ; അതിന്നു പാടുവിന് .
17. There the Israelites sang this song: 'Spring up, O well! Yes, sing its praises!
18. പ്രഭുക്കന്മാര് കുഴിച്ച കിണര്; ജനശ്രേഷ്ഠന്മാര് ചെങ്കോല്കൊണ്ടും തങ്ങളുടെ ദണ്ഡുകള്കൊണ്ടും കുത്തിയ കിണര് എന്നുള്ള പാട്ടുപാടി.
18. Sing of this well, which princes dug, which great leaders hollowed out with their scepters and staffs.' Then the Israelites left the wilderness and proceeded on through Mattanah,
19. പിന്നെ അവര് മരുഭൂമിയില്നിന്നു മത്ഥാനെക്കും മത്ഥാനയില്നിന്നു നഹലീയേലിന്നും നഹലീയേലില്നിന്നു
19. Nahaliel, and Bamoth.
20. ബാമോത്തിന്നും ബാമോത്തില്നിന്നു മോവാബിന്റെ പ്രദേശത്തുള്ള താഴ്വരയിലേക്കും മരുഭൂമിക്കെതിരെയുള്ള പിസ്ഗമുകളിലേക്കും യാത്രചെയ്തു.
20. After that they went to the valley in Moab where Pisgah Peak overlooks the wasteland.
21. അവിടെനിന്നു യിസ്രായേല് അമോര്യ്യരുടെ രാജാവായ സീഹോന്റെ അടുക്കല് ദൂതന്മാരെ അയച്ചു
21. The Israelites then sent ambassadors to King Sihon of the Amorites with this message:
22. ഞാന് നിന്റെ ദേശത്തുകൂടി കടന്നുപോകുവാന് അനുവദിക്കേണമേ; ഞങ്ങള് വയലിലെങ്കിലും മുന്തിരിത്തോട്ടത്തിലെങ്കിലും കയറുകയില്ല, കിണറ്റിലെ വെള്ളം കുടിക്കയുമില്ല; ഞങ്ങള് നിന്റെ അതിര്കഴിയുംവരെ രാജപാതയില്കൂടി തന്നേ പൊയ്ക്കൊള്ളാം എന്നു പറയിച്ചു.
22. 'Let us travel through your land. We will be careful not to go through your fields and vineyards. We won't even drink water from your wells. We will stay on the king's road until we have passed through your territory.'
23. എന്നാല് സീഹോന് തന്റെ ദേശത്തുകൂടി യിസ്രായേല് കടന്നുപോവാന് സമ്മതിക്കാതെ തന്റെ ജനത്തെയെല്ലാം ഒന്നിച്ചുകൂട്ടി യിസ്രായേലിന്റെ നേരെ മരുഭൂമിയിലേക്കു പുറപ്പെട്ടു; അവന് യാഹാസില് വന്നു യിസ്രായേലിനോടു യുദ്ധം ചെയ്തു.
23. But King Sihon refused to let them cross his territory. Instead, he mobilized his entire army and attacked Israel in the wilderness, engaging them in battle at Jahaz.
24. യിസ്രായേല് അവനെ വാളിന്റെ വായ്ത്തലകൊണ്ടു വെട്ടി, അര്ന്നോന് മുതല് യബ്ബോക്ക്വരെയും അമ്മോന്യരുടെ അതിര്വരെയും ഉള്ള അവന്റെ ദേശത്തെ കൈവശമാക്കി; അമ്മോന്യരുടെ അതിരോ ഉറപ്പുള്ളതു ആയിരുന്നു.
24. But the Israelites slaughtered them with their swords and occupied their land from the Arnon River to the Jabbok River. They went only as far as the Ammonite border because the boundary of the Ammonites was fortified.
25. ഈ പട്ടണങ്ങള് എല്ലാം യിസ്രായേല് പിടിച്ചു; അങ്ങനെ യിസ്രായേല് അമോര്യ്യരുടെ എല്ലാ പട്ടണങ്ങളിലും കുടിപാര്ത്തു; ഹെശ്ബോനിലും അതിന്റെ സകല ഗ്രാമങ്ങളിലും തന്നേ.
25. So Israel captured all the towns of the Amorites and settled in them, including the city of Heshbon and its surrounding villages.
26. ഹെശ്ബോന് അമോര്യ്യരുടെ രാജാവായ സീഹോന്റെ നഗരം ആയിരുന്നു; അവന് മുമ്പിലത്തെ മോവാബ് രാജാവിനോടു പടയെടുത്തു അര്ന്നോന് വരെ ഉള്ള അവന്റെ ദേശമൊക്കെയും അവന്റെ കയ്യില്നിന്നു പിടിച്ചിരുന്നു.
26. Heshbon had been the capital of King Sihon of the Amorites. He had defeated a former Moabite king and seized all his land as far as the Arnon River.
27. അതുകൊണ്ടു കവിവരന്മാര് പറയുന്നതു“ഹെശ്ബോനില് വരുവിന് ; സീഹോന്റെ നഗരം പണിതുറപ്പിക്കട്ടെ.
27. Therefore, the ancient poets wrote this about him: 'Come to Heshbon and let it be rebuilt! Let the city of Sihon be restored.
28. ഹെശ്ബോനില്നിന്നു തീയും സീഹോന്റെ നഗരത്തില്നിന്നു ജ്വാലയും പുറപ്പെട്ടു, മോവാബിലെ ആരിനെയും അര്ന്നോന് തീരത്തെ ഗിരിനിവാസികളെയും ദഹിപ്പിച്ചു.
28. A fire flamed forth from Heshbon, a blaze from the city of Sihon. It burned the city of Ar in Moab; it destroyed the rulers of the Arnon heights.
29. മോവാബേ, നിനക്കു ഹാ കഷ്ടം! കെമോശിന്റെ ജനമേ, നീ മുടിഞ്ഞിരിക്കുന്നു. അവന് തന്റെ പുത്രന്മാരെ പലായനത്തിന്നും പുത്രിമാരെ അമോര്യ്യരാജാവായ സീഹോന്നു അടിമയായും കൊടുത്തു.
29. What sorrow awaits you, O people of Moab! You are finished, O worshipers of Chemosh! Chemosh has left his sons as refugees, his daughters as captives of Sihon, the Amorite king.
30. ഞങ്ങള് അവരെ അമ്പെയ്തു; ദീബോന് വരെ ഹെശ്ബോന് നശിച്ചു; മെദബവരെയുള്ള നോഫയോളം അവരെ ശൂന്യമാക്കി.”
30. We have utterly destroyed them, from Heshbon to Dibon. We have completely wiped them out as far away as Nophah and Medeba. '
31. ഇങ്ങനെ യിസ്രായേല് അമോര്യ്യരുടെ ദേശത്തു കുടിപാര്ത്തു.
31. So the people of Israel occupied the territory of the Amorites.
32. അനന്തരം മോശെ യസേരിനെ ഒറ്റുനോക്കുവാന് ആളയച്ചു; അവര് അതിന്റെ ഗ്രാമങ്ങളെ പിടിച്ചു അവിടെയുള്ള അമോര്യ്യരെ ഔടിച്ചുകളഞ്ഞു.
32. After Moses sent men to explore the Jazer area, they captured all the towns in the region and drove out the Amorites who lived there.
33. പിന്നെ അവര് തിരിഞ്ഞു ബാശാന് വഴിയായി പോയി; ബാശാന് രാജാവായ ഔഗ് തന്റെ സകലജനവുമായി അവരുടെനേരെ പുറപ്പെട്ടു എദ്രെയില്വെച്ചു പടയേറ്റു.
33. Then they turned and marched up the road to Bashan, but King Og of Bashan and all his people attacked them at Edrei.
34. അപ്പോള് യഹോവ മോശെയോടുഅവനെ ഭയപ്പെടേണ്ടാ; അവനെയും അവന്റെ സകലജനത്തെയും അവന്റെ ദേശത്തെയും ഞാന് നിന്റെ കയ്യില് ഏല്പിച്ചിരിക്കുന്നു; നീ ഹെശ്ബോനില് പാര്ത്ത അമോര്യ്യരാജാവായ സീഹോനോടു ചെയ്തതുപോലെ അവനോടും ചെയ്യും എന്നു അരുളിച്ചെയ്തു.
34. The LORD said to Moses, 'Do not be afraid of him, for I have handed him over to you, along with all his people and his land. Do the same to him as you did to King Sihon of the Amorites, who ruled in Heshbon.'
35. അങ്ങനെ അവര് അവനെയും അവന്റെ പുത്രന്മാരെയും അവന്റെ സകലജനത്തെയും ഒട്ടൊഴിയാതെ സംഹരിച്ചു, അവന്റെ ദേശത്തെ കൈവശമാക്കുകയും ചെയ്തു.
35. And Israel killed King Og, his sons, and all his subjects; not a single survivor remained. Then Israel occupied their land.