Luke - ലൂക്കോസ് 11 | View All

1. അവന് ഒരു സ്ഥലത്തു പ്രാര്ത്ഥിച്ചുകൊണ്ടിരുന്നു; തീര്ന്നശേഷം ശിഷ്യന്മാരില് ഒരുത്തന് അവനോടുകര്ത്താവേ, യോഹന്നാന് തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാര്ത്ഥിപ്പാന് പഠിപ്പിക്കേണമേ എന്നു പറഞ്ഞു.

2. അവന് അവരോടു പറഞ്ഞതുനിങ്ങള് പ്രാര്ത്ഥിക്കുമ്പോള് ചൊല്ലേണ്ടിയതു(സ്വര്ഗ്ഗസ്ഥനായ ഞങ്ങളുടെ) പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; (നിന്റെ ഇഷ്ടം സ്വര്ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;)

3. ഞങ്ങള്ക്കു ആവശ്യമുള്ള ആഹാരം ദിനംപ്രതി തരേണമേ.

4. ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോടു ക്ഷമിക്കേണമേ; ഞങ്ങള്ക്കു കടംപെട്ടിരിക്കുന്ന ഏവനോടും ഞങ്ങളും ക്ഷമിക്കുന്നു; ഞങ്ങളെ പരീക്ഷയില് കടത്തരുതേ(ദുഷ്ടങ്കല്നിന്നു ഞങ്ങളെ വിടുവിക്കേണമേ.)

5. പിന്നെ അവന് അവരോടു പറഞ്ഞതുനിങ്ങളില് ആര്ക്കെങ്കിലും ഒരു സ്നേഹതിന് ഉണ്ടു എന്നിരിക്കട്ടെ; അവന് അര്ദ്ധരാത്രിക്കു അവന്റെ അടുക്കല് ചെന്നുസ്നേഹിതാ, എനിക്കു മൂന്നപ്പം വായ്പ തരേണം;

6. എന്റെ ഒരു സ്നേഹിതന് വഴിയാത്രയില് എന്റെ അടുക്കല് വന്നു; അവന്നു വിളമ്പിക്കൊടുപ്പാന് എന്റെ പക്കല് ഏതും ഇല്ല എന്നു അവനോടു പറഞ്ഞാല്

7. എന്നെ പ്രയാസപ്പെടുത്തരുതു; കതകു അടെച്ചിരിക്കുന്നു; പൈതങ്ങളും എന്നോടുകൂടെ കിടക്കുന്നു; എഴുന്നേറ്റു തരുവാന് എനിക്കു കഴികയില്ല എന്നു അകത്തുനിന്നു ഉത്തരം പറഞ്ഞാലും

8. അവന് സ്നേഹിതാനാകകൊണ്ടു എഴുന്നേറ്റു അവന്നു കൊടുക്കയില്ലെങ്കിലും അവന് ലജ്ജകൂടാതെ മുട്ടിക്കനിമിത്തം എഴുന്നേറ്റു അവന്നു വേണ്ടുന്നെടത്തോളം കൊടുക്കും എന്നു ഞാന് നിങ്ങളോടു പറയുന്നു.

9. യാചിപ്പിന് , എന്നാല് നിങ്ങള്ക്കു കിട്ടും; അന്വേഷിപ്പിന് , എന്നാല് നിങ്ങള് കണ്ടെത്തും; മുട്ടുവിന് എന്നാല് നിങ്ങള്ക്കു തുറക്കും.

10. യാചിക്കുന്നവന്നു ഏവന്നും ലഭിക്കുന്നു; അന്വേഷിക്കുന്നവന് കണ്ടെത്തുന്നു; മുട്ടുന്നവന്നു തുറക്കും എന്നു ഞാന് നിങ്ങളോടു പറയുന്നു.

11. എന്നാല് നിങ്ങളില് ഒരു അപ്പനോടു മകന് അപ്പം ചോദിച്ചാല് അവന്നു കല്ലു കൊടുക്കുമോ? അല്ല, മീന് ചോദിച്ചാല് മീനിന്നു പകരം പാമ്പിനെ കൊടുക്കുമോ?

12. മുട്ട ചോദിച്ചാല് തേളിനെ കൊടുക്കുമോ?

13. അങ്ങനെ ദോഷികളായ നിങ്ങള് നിങ്ങളുടെ മക്കള്ക്കു നല്ല ദാനങ്ങളെ കൊടുപ്പാന് അറിയുന്നു എങ്കില് സ്വര്ഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവര്ക്കും പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.

14. ഒരിക്കല് അവന് ഊമയായോരു ഭൂതത്തെ പുറത്താക്കി. ഭൂതം വിട്ടുപോയശേഷം ഊമന് സംസാരിച്ചു, പുരുഷാരം ആശ്ചര്യപെട്ടു.

15. അവരില് ചിലരോഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലെക്കൊണ്ടാകുന്നു അവന് ഭൂതങ്ങളെ പുറത്താക്കുന്നതു എന്നു പറഞ്ഞു.

16. വേറെ ചിലര് അവനെ പരീക്ഷിച്ചു ആകാശത്തുനിന്നു ഒരടയാളം അവനോടു ചോദിച്ചു.

17. അവന് അവരുടെ വിചാരം അറിഞ്ഞു അവരോടു പറഞ്ഞതുതന്നില്തന്നേ ഛിദ്രിച്ച രാജ്യം എല്ലാം പാഴായ്പോകും; വീടു ഔരോന്നും വീഴും.

1 சாமுவேல் 16:7 യഹോവ ശമൂവേലിനോടുഅവന്റെ മുഖമോ പൊക്കമോ നോക്കരുതു; ഞാന്‍ അവനെ തള്ളിയിരിക്കുന്നു. മുനഷ്യന്‍ നോക്കുന്നതുപോലെയല്ല; മനുഷ്യന്‍ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു എന്നു അരുളിച്ചെയ്തു.

18. സാത്താനും തന്നോടു തന്നേ ഛിദ്രിച്ചു എങ്കില്, അവന്റെ രാജ്യം എങ്ങനെ നിലനിലക്കും? ബെയെത്സെബൂലെക്കൊണ്ടു ഞാന് ഭൂതങ്ങളെ പുറത്താക്കുന്നു എന്നു നിങ്ങള് പറയുന്നുവല്ലോ.

19. ഞാന് ബെയെത്സെബൂലെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കില് നിങ്ങളുടെ മക്കള് ആരെക്കൊണ്ടു പുറത്താക്കുന്നു; അതുകൊണ്ടു അവര് നിങ്ങള്ക്കു ന്യായാധിപതികള് ആകും.

20. എന്നാല് ദൈവത്തിന്റെ ശക്തികൊണ്ടു ഞാന് ഭൂതങ്ങളെ പുറത്താക്കുന്നു എങ്കില് ദൈവരാജ്യം നിങ്ങളുടെ അടുക്കല് വന്നിരിക്കുന്നു സ്പഷ്ടം.

21. ബലവാന് ആയുധം ധരിച്ചു തന്റെ അരമന കാക്കുമ്പോള് അവന്റെ വസ്തുവക ഉറപ്പോടെ ഇരിക്കുന്നു.

22. അവനിലും ബലവാനായവന് വന്നു അവനെ ജയിച്ചു എങ്കിലോ അവന് ആശ്രയിച്ചിരുന്ന സര്വ്വായുധവര്ഗ്ഗം പിടിച്ചുപറിച്ചു അവന്റെ കൊള്ള പകുതി ചെയ്യുന്നു.

23. എനിക്കു അനുകൂലമല്ലാത്തവന് എനിക്കു പ്രതിക്കുലം ആകുന്നു; എന്നോടുകൂടെ ചേര്ക്കാത്തവന് ചിതറിക്കുന്നു.

24. അശുദ്ധാത്മാവു ഒരു മനുഷ്യനെ വിട്ടുപോയിട്ടു നീരില്ലാത്ത പ്രദേശങ്ങളില് തണുപ്പു തിരഞ്ഞുനടക്കുന്നു. കാണാഞ്ഞിട്ടുഞാന് വിട്ടുപോന്ന വീട്ടിലേക്കു മടങ്ങിച്ചെല്ലും എന്നു പറഞ്ഞു ചെന്നു,

25. അതു അടിച്ചുവാരിയും അലങ്കരിച്ചും കാണുന്നു.

26. അപ്പോള് അവന് പോയി തന്നിലും ദുഷ്ടത ഏറിയ ഏഴു ആത്മാക്കളെ കൂട്ടിക്കൊണ്ടു വരുന്നു; അവയും അതില് കടന്നു പാര്ത്തിട്ടു ആ മനുഷ്യന്റെ പിന്നത്തെ സ്ഥിതി മുമ്പിലത്തേതിനേക്കാള് വല്ലാതെയായി ഭവിക്കും.

27. ഇതു പറയുമ്പോള് പുരുഷാരത്തില് ഒരു സ്ത്രീ ഉച്ചത്തില് അവനോടുനിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുള്ളവ എന്നു പറഞ്ഞു.

28. അതിന്നു അവന് അല്ല, ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവര് അത്രേ ഭാഗ്യവാന്മാര് എന്നു പറഞ്ഞു.

29. പുരുഷാരം തിങ്ങിക്കൂടിയപ്പോള് അവന് പറഞ്ഞുതുടങ്ങിയതുഈ തലമുറ ദോഷമുള്ള തലമുറയാകുന്നു; അതു അടയാളം അന്വേഷിക്കുന്നു; യോനയുടെ അടയാളമല്ലാതെ അതിന്നു ഒരു അടയാളവും കൊടുക്കയില്ല.

30. യോനാ നീനെവേക്കാര്ക്കും അടയാളം ആയതു പോലെ മനുഷ്യപുത്രന് ഈ തലമുറെക്കും ആകും.

31. തെക്കെ രാജ്ഞി ന്യായവിധിയില് ഈ തലമുറയിലെ ആളുകളോടു ഒന്നിച്ചു ഉയിര്ത്തെഴുന്നേറ്റു അവരെ കുറ്റം വിധിക്കും; അവള് ശലോമോന്റെ ജ്ഞാനം കേള്പ്പാന് ഭൂമിയുടെ അറുതികളില്നിന്നു വന്നുവല്ലോ. ഇവിടെ ഇതാ, ശലോമോനിലും വലിയവന് .

1 இராஜாக்கள் 20:1-10 അരാംരാജാവായ ബെന്‍ -ഹദദ് തന്റെ സൈന്യത്തെ ഒക്കെയും ഒന്നിച്ചുകൂട്ടി; അവനോടുകൂടെ മുപ്പത്തുരണ്ടു രാജാക്കന്മാരും കുതിരകളും രഥങ്ങളും ഉണ്ടായിരുന്നു; അവന്‍ പുറപ്പെട്ടുവന്നു ശമര്യയെ നിരോധിച്ചു അതിന്റെ നേരെ യുദ്ധം ചെയ്തു.അവന്‍ യിസ്രായേല്‍രാജാവായ ആഹാബിന്റെ അടുക്കല്‍ പട്ടണത്തിലേക്കു ദൂതന്മാരെ അയച്ചു അവനോടുനിന്റെ വെള്ളിയും പൊന്നും എനിക്കുള്ളതു; നിന്റെ സൌന്ദര്യമേറിയ ഭാര്യമാരും പുത്രന്മാരും എനിക്കുള്ളവര്‍ എന്നിങ്ങനെ ബെന്‍ -ഹദദ് പറയുന്നു എന്നു പറയിച്ചു.അതിന്നു യിസ്രായേല്‍രാജാവുഎന്റെ യജമാനനായ രാജാവേ, നീ പറഞ്ഞതുപോലെ ഞാനും എനിക്കുള്ളതൊക്കെയും നിനക്കുള്ളതു തന്നേ എന്നു മറുപടി പറഞ്ഞയച്ചു.ദൂതന്മാര്‍ വീണ്ടും വന്നുബെന്‍ -ഹദദ് ഇപ്രകാരം പറയുന്നുനിന്റെ വെള്ളിയും പൊന്നും നിന്റെ ഭാര്യമാരെയും നിന്റെ പുത്രന്മാരെയും എനിക്കു തരേണമെന്നു ഞാന്‍ പറഞ്ഞയച്ചുവല്ലോ;നാളെ ഈ നേരത്തു ഞാന്‍ എന്റെ ഭൃത്യന്മാരെ നിന്റെ അടുക്കല്‍ അയക്കും; അവര്‍ നിന്റെ അരമനയും നിന്റെ ഭൃത്യന്മാരുടെ വീടുകളും ശോധനചെയ്തു നിനക്കു ഇഷ്ടമുള്ളതൊക്കെയും കൈക്കലാക്കി കൊണ്ടുപോരും എന്നു പറഞ്ഞു.അപ്പോള്‍ യിസ്രായേല്‍രാജാവു ദേശത്തുള്ള എല്ലാമൂപ്പന്മാരെയും വരുത്തിഅവന്‍ ദോഷം ഭാവിക്കുന്നതു നോക്കിക്കാണ്മിന്‍ ; എന്റെ ഭാര്യമാരെയും പുത്രന്മാരെയും എന്റെ വെള്ളിയും പൊന്നും, അവന്‍ ആളയച്ചു ചോദിച്ചു; എന്നാല്‍ ഞാന്‍ വിരോധിച്ചില്ല എന്നു പറഞ്ഞു.എല്ലാമൂപ്പന്മാരും സകലജനവും അവനോടുനീ കേള്‍ക്കരുതു, സമ്മതിക്കയും അരുതു എന്നു പറഞ്ഞു.ആകയാല്‍ അവന്‍ ബെന്‍ -ഹദദിന്റെ ദൂതന്മാരോടുനിങ്ങള്‍ എന്റെ യജമാനനായ രാജാവിനോടുനീ ആദ്യം അടിയന്റെ അടുക്കല്‍ പറഞ്ഞയച്ചതൊക്കെയും ചെയ്തുകൊള്ളാം; എന്നാല്‍ ഈ കാര്യം എനിക്കു ചെയ്‍വാന്‍ കഴിവില്ല എന്നു ബോധിപ്പിക്കേണം എന്നു പറഞ്ഞു. ദൂതന്മാര്‍ ചെന്നു ഈ മറുപടി ബോധിപ്പിച്ചുബെന്‍ -ഹദദ് അവന്റെ അടുക്കല്‍ ആളയച്ചുഎന്നോടുകൂടെയുള്ള എല്ലാ പടജ്ജനത്തിന്നും കൈകൂ ഔരോ പിടിവാരുവാന്‍ ശമര്യയിലെ പൊടി മതിയാകുമെങ്കില്‍ ദേവന്മാര്‍ എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടേ എന്നു പറയിച്ചു.

2 நாளாகமம் 9:1-12 ശെബാരാജ്ഞി ശലോമോന്റെ കീര്‍ത്തികേട്ടിട്ടു കടമൊഴികളാല്‍ ശലോമോനെ പരീക്ഷിക്കേണ്ടതിന്നു അതിമഹത്തായ പരിവാരത്തോടും സുഗന്ധവര്‍ഗ്ഗവും അനവധി പൊന്നും രത്നവും ചുമന്ന ഒട്ടകങ്ങളോടും കൂടെ യെരൂശലേമില്‍ വന്നു; അവള്‍ ശലോമോന്റെ അടുക്കല്‍ വന്നശേഷം തന്റെ മനോരഥം ഒക്കെയും അവനോടു പ്രസ്താവിച്ചു.അവളുടെ സകലചോദ്യങ്ങള്‍ക്കും ശലോമോന്‍ സമാധാനം പറഞ്ഞു; സമാധാനം പറവാന്‍ കഴിയാതെ ഒന്നും ശലോമോന്നു മറപൊരുളായിരുന്നില്ല.ശെബാരാജ്ഞി ശലോമോന്റെ ജ്ഞാനവും അവന്‍ പണിത അരമനയുംഅവന്റെ മേശയിലെ ഭക്ഷണവും അവന്റെ ഭൃത്യന്മാരുടെ ഇരിപ്പും അവന്റെ ശുശ്രൂഷകന്മാരുടെ നിലയും അവരുടെ ഉടുപ്പും അവന്റെ പാനപാത്രവാഹകന്മാരെയും അവരുടെ ഉടുപ്പിനെയും യഹോവയുടെ ആലയത്തിലേക്കുള്ള അവന്റെ എഴുന്നെള്ളത്തും കണ്ടിട്ടു അമ്പരന്നുപോയി.അവള്‍ രാജാവിനോടു പറഞ്ഞതു എന്തെന്നാല്‍നിന്റെ കാര്യങ്ങളെയും ജ്ഞാനത്തെയും കുറിച്ചു ഞാന്‍ എന്റെ ദേശത്തുവെച്ചു കേട്ട വര്‍ത്തമാനം സത്യംതന്നേ;ഞാന്‍ വന്നു സ്വന്തകണ്ണുകൊണ്ടു കാണുംവരെ ആ വര്‍ത്തമാനം വിശ്വസിച്ചില്ല; എന്നാല്‍ നിന്റെ ജ്ഞാനമാഹാത്മ്യത്തിന്റെ പാതിപോലും ഞാന്‍ അറിഞ്ഞിരുന്നില്ല, ഞാന്‍ കേട്ട കേള്‍വിയെക്കാള്‍ നീ ശ്രേഷ്ഠനാകുന്നു.നിന്റെ ഭാര്യമാര്‍ ഭാഗ്യവതികള്‍; നിന്റെ മുമ്പില്‍ എല്ലായ്പോഴും നിന്നു നിന്റെ ജ്ഞാനം കേള്‍ക്കുന്ന ഈ നിന്റെ ഭൃത്യന്മാരും ഭാഗ്യവാന്മാര്‍.നിന്റെ ദൈവമായ യഹോവേക്കു വേണ്ടി രാജാവായിട്ടു തന്റെ സിംഹാസനത്തില്‍ നിന്നെ ഇരുത്തുവാന്‍ നിന്നില്‍ പ്രസാദിച്ചിരിക്കുന്ന നിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവന്‍ ; നിന്റെ ദൈവം യിസ്രായേലിനെ എന്നേക്കും നിലനിലക്കുമാറാക്കേണ്ടതിന്നു അവരെ സ്നേഹിച്ചതുകൊണ്ടു നീതിയും ന്യായവും നടത്തുവാന്‍ നിന്നെ അവര്‍ക്കും രാജാവാക്കിയിരിക്കുന്നു.അവള്‍ രാജാവിന്നു നൂറ്റിരുപതു താലന്തു പൊന്നും അനവധി സുഗന്ധവര്‍ഗ്ഗവും രത്നവും കൊടുത്തു; ശെബാരാജ്ഞി ശലോമോന്‍ രാജാവിന്നു കൊടുത്തതുപോലെയുള്ള സുഗന്ധവര്‍ഗ്ഗം പിന്നെ ഉണ്ടായിട്ടില്ല.ഔഫീരില്‍നിന്നു പൊന്നു കൊണ്ടുവന്ന ഹൂരാമിന്റെ ദാസന്മാരും ശലോമോന്റെ ദാസന്മാരും ചന്ദനവും രത്നവും കൊണ്ടുവന്നു.രാജാവു ചന്ദനമരംകൊണ്ടു യഹോവയുടെ ആലയത്തിന്നും രാജധാനിക്കും അഴികളും സംഗീതക്കാര്‍ക്കും കിന്നരങ്ങളും വീണകളും ഉണ്ടാക്കി; ഈ വക പണ്ടു യെഹൂദാദേശത്തു അശേഷം കണ്ടിട്ടില്ല.ശെബാരാജ്ഞി രാജാവിന്നു കൊണ്ടുവന്നതില്‍ പരമായി അവള്‍ ആഗ്രഹിച്ചതും ചോദിച്ചതുമൊക്കെയും ശലോമോന്‍ രാജാവു അവള്‍ക്കു കൊടുത്തു; അങ്ങനെ അവള്‍ തന്റെ ബൃത്യന്മാരുമായി സ്വദേശത്തേക്കു മടങ്ങിപ്പോയി.

32. നീനെവേക്കാര് ന്യായവിധിയില് ഈ തലമുറയോടു ഒന്നിച്ചു എഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവര് യോനയുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ. ഇവിടെ ഇതാ, യോനയിലും വലിയവന് .

யோனா 3:8 മനുഷ്യനും മൃഗവും രട്ടു പുതെച്ചു ഉച്ചത്തില്‍ ദൈവത്തോടു വിളിച്ചു അപേക്ഷിക്കേണം; ഔരോരുത്തന്‍ താന്താന്റെ ദുര്‍മ്മാര്‍ഗ്ഗവും താന്താന്റെ കൈക്കലുള്ള സാഹസവും വിട്ടു മനംതിരികയും വേണം.

யோனா 3:10 അവര്‍ ദുര്‍മ്മാര്‍ഗ്ഗം വിട്ടുതിരിഞ്ഞു എന്നു ദൈവം അവരുടെ പ്രവൃത്തികളാല്‍ കണ്ടപ്പോള്‍ താന്‍ അവര്‍ക്കും വരുത്തും എന്നു അരുളിച്ചെയ്തിരുന്ന അനര്‍ത്ഥത്തെക്കുറിച്ചു ദൈവം അനുതപിച്ചു അതു വരുത്തിയതുമില്ല.

33. വിളകൂ കൊളുത്തീട്ടു ആരും നിലവറയിലോ പറയിന് കീഴിലോ വെക്കാതെ അകത്തു വരുന്നവര് വെളിച്ചം കാണേണ്ടതിന്നു തണ്ടിന്മേല് അത്രേ വെക്കുന്നതു.

34. ശരീരത്തിന്റെ വിളകൂ കണ്ണാകുന്നു; കണ്ണു ചൊവ്വുള്ളതെങ്കില് ശരീരം മുഴുവനും പ്രകാശിതമായിരിക്കും; ദോഷമുള്ളതാകിലോ ശരീരവും ഇരുട്ടുള്ളതു തന്നേ.

35. ആകയാല് നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാന് നോക്കുക.

36. നിന്റെ ശരീരം അന്ധകാരമുള്ള അംശം ഒട്ടുമില്ലാതെ മുഴുവനും പ്രകാശിതമായിരുന്നാല് വിളകൂ തെളക്കംകൊണ്ടു നിന്നെ പ്രകാശിപ്പിക്കുംപോലെ അശേഷം പ്രകാശിതമായിരിക്കും.

37. അവന് സംസാരിക്കുമ്പോള് തന്നേ ഒരു പരീശന് തന്നോടുകൂടെ മുത്താഴം കഴിപ്പാന് അവനെ ക്ഷണിച്ചു; അവനും അകത്തു കടന്നു ഭക്ഷണത്തിന്നിരുന്നു.

38. മുത്താഴത്തിന്നു മുമ്പേ കുളിച്ചില്ല എന്നു കണ്ടിട്ടു പരീശന് ആശ്ചര്യപ്പെട്ടു.

39. കര്ത്താവു അവനോടുപരീശന്മാരായ നിങ്ങള് കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; നിങ്ങളുടെ ഉള്ളിലോ കവര്ച്ചയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു.

40. മൂഢന്മാരേ, പുറം ഉണ്ടാക്കിയവന് അല്ലയോ അകവും ഉണ്ടാക്കിയതു?

41. അകത്തുള്ളതു ഭിക്ഷയായി കൊടുപ്പിന് ; എന്നാല് സകലവും നിങ്ങള്ക്കു ശുദ്ധം ആകും എന്നു പറഞ്ഞു.

42. പരീശന്മാരായ നിങ്ങള്ക്കു അയ്യോ കഷ്ടം; നിങ്ങള് തുളസിയിലും അരൂതയിലും എല്ലാ ചീരയിലും പതാരം കൊടുക്കയും ന്യായവും ദൈവസ്നേഹവും വിട്ടുകളകയും ചെയ്യുന്നു; ഇതു ചെയ്കയും അതു ത്യജിക്കാതിരിക്കയും വേണം.

லேவியராகமம் 27:30 അതു നല്ലതോ തീയതോ എന്നു ശോധനചെയ്യരുതു; വെച്ചുമാറുകയും അരുതു; വെച്ചുമാറുന്നു എങ്കില്‍ അതും വെച്ചുമാറിയതും വിശുദ്ധമായിരിക്കേണം. അവയെ വീണ്ടെടുത്തുകൂടാ.

43. പരീശന്മാരായ നിങ്ങള്ക്കു അയ്യോ കഷ്ടം; നിങ്ങള്ക്കു പള്ളിയില് മുഖ്യാസനവും അങ്ങാടിയില് വന്ദനവും പ്രിയമാകുന്നു. നിങ്ങള്ക്കു അയ്യോ കഷ്ടം;

44. നിങ്ങള് കാണ്മാന് കഴിയാത്ത കല്ലറകളെപ്പോലെ ആകുന്നു; അവയുടെ മീതെ നടക്കുന്ന മനുഷ്യര് അറിയുന്നില്ല.

45. ന്യായശാസ്ത്രിമാരില് ഒരുത്തന് അവനോടുഗുരോ, ഇങ്ങനെ പറയുന്നതിനാല് നീ ഞങ്ങളെയും അപമാനിക്കുന്നു എന്നു പറഞ്ഞു.

46. അതിന്നു അവന് പറഞ്ഞതുന്യായശാസ്ത്രിമാരായ നിങ്ങള്ക്കും അയ്യോ കഷ്ടം; എടുപ്പാന് പ്രയാസമുള്ള ചുമടുകളെ നിങ്ങള് മനുഷ്യരെക്കൊണ്ടു ചുമപ്പിക്കുന്നു; നിങ്ങള് ഒരു വിരല് കൊണ്ടുപോലും ആ ചുമടുകളെ തൊടുന്നില്ല.

47. നിങ്ങള്ക്കു അയ്യോ കഷ്ടം; നിങ്ങള് പ്രവാചകന്മാരുടെ കല്ലറകളെ പണിയുന്നു; നിങ്ങളുടെ പിതാക്കന്മാര് അവരെ കൊന്നു.

48. അതിനാല് നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികള്ക്കു നിങ്ങള് സാക്ഷികളായിരിക്കയും സമ്മതിക്കയും ചെയ്യുന്നു; അവര് അവരെ കൊന്നു; നിങ്ങള് അവരുടെ കല്ലറകളെ പണിയുന്നു.

49. അതുകൊണ്ടു ദൈവത്തിന്റെ ജ്ഞാനവും പറയുന്നതുഞാന് പ്രവാചകന്മാരെയും അപ്പൊസ്തലന്മാരെയും അവരുടെ അടുക്കല് അയക്കുന്നു; അവരില് ചിലരെ അവര് കൊല്ലുകയും ഉപദ്രവിക്കയും ചെയ്യും.

50. ഹാബേലിന്റെ രക്തം തുടങ്ങി യാഗപീഠത്തിന്നും ആലയത്തിന്നും നടുവില്വെച്ചു പട്ടുപോയ സെഖര്യാവിന്റെ രക്തം വരെ

51. ലോക സ്ഥാപനം മുതല് ചൊരിഞ്ഞിരിക്കുന്ന സകല പ്രവാചകന്മാരുടെയും രക്തം ഈ തലമുറയോടു ചോദിപ്പാന് ഇടവരേണ്ടതിന്നു തന്നേ. അതേ, ഈ തലമുറയോടു അതു ചോദിക്കും എന്നു ഞാന് നിങ്ങളോടു പറയുന്നു.

ஆதியாகமம் 4:8 എന്നാറെ കയീന്‍ തന്റെ അനുജനായ ഹാബെലിനോടു(നാം വയലിലേക്കു പോക എന്നു) പറഞ്ഞു. അവര്‍ വയലില്‍ ഇരിക്കുമ്പോള്‍ കയീന്‍ തന്റെ അനുജനായ ഹാബെലിനോടു കയര്‍ത്തു അവനെ കൊന്നു.

2 நாளாகமம் 24:20-21 എന്നാറെ ദൈവത്തിന്റെ ആത്മാവു യെഹോയാദാപുരോഹിതന്റെ മകനായ സെഖര്‍യ്യാവിന്റെ മേല്‍ വന്നു; അവന്‍ ജനത്തിന്നെതിരെ നിന്നു അവരോടു പറഞ്ഞതുദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ക്കു ശുഭം വരുവാന്‍ കഴിയാതവണ്ണം നിങ്ങള്‍ യഹോവയുടെ കല്പനകളെ ലംഘിക്കുന്നതു എന്തു? നിങ്ങള്‍ യഹോവയെ ഉപേക്ഷിച്ചതുകൊണ്ടു അവന്‍ നിങ്ങളെയും ഉപേക്ഷിച്ചിരിക്കുന്നു.എന്നാല്‍ അവര്‍ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി രാജാവിന്റെ കല്പനപ്രകാരം യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തില്‍വെച്ചു അവനെ കല്ലെറിഞ്ഞു.

52. ന്യായശാസ്ത്രിമാരായ നിങ്ങള്ക്കു അയ്യോ കഷ്ടം; നിങ്ങള് പരിജ്ഞാനത്തിന്റെ താക്കോല് എടുത്തുകളഞ്ഞു; നിങ്ങള് തന്നേ കടന്നില്ല; കടക്കുന്നവരെ തടുത്തുംകളഞ്ഞു.

53. അവന് അവിടംവിട്ടുപോകുമ്പോള് ശാസ്ത്രിമാരും പരീശന്മാരും

54. അവനെ അത്യന്തം വിഷമിപ്പിപ്പാനും അവന്റെ വായില് നിന്നു വല്ലതും പിടിക്കാമോ എന്നു വെച്ചു അവന്നായി പതിയിരുന്നുകൊണ്ടു പലതിനെയും കുറിച്ചു കുടുകൂചോദ്യം ചോദിപ്പാനും തുടങ്ങി.



Shortcut Links
ലൂക്കോസ് - Luke : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |