Luke - ലൂക്കോസ് 17 | View All

1. അവന് തന്റെ ശിഷ്യന്മാരോടു പറഞ്ഞതുഇടര്ച്ചകള് വരാതിരിക്കുന്നതു അസാദ്ധ്യം; എങ്കിലും അവ വരുത്തുന്നവന്നു അയ്യോ കഷ്ടം.

2. അവന് ഈ ചെറിയവരില് ഒരുത്തന്നു ഇടര്ച്ച വരുത്തുന്നതിനെക്കാള് ഒരു തിരിക്കല്ലു അവന്റെ കഴുത്തില് കെട്ടി അവനെ കടലില് എറിഞ്ഞുകളയുന്നതു അവന്നു നന്നു.

3. സൂക്ഷിച്ചുകൊള്വിന് ; സഹോദരന് പിഴച്ചാല് അവനെ ശാസിക്ക; അവന് മാനസാന്തരപ്പെട്ടാല് അവനോടു ക്ഷമിക്ക.

4. ദിവസത്തില് ഏഴുവട്ടം നിന്നോടു പിഴെക്കയും ഏഴുവട്ടവും നിന്റെ അടുക്കല് വന്നുഞാന് മാനസാന്തരപ്പെടുന്നു എന്നു പറകയും ചെയ്താല് അവനോടു ക്ഷമിക്ക.

5. അപ്പൊസ്തലന്മാര് കര്ത്താവിനോടുഞങ്ങള്ക്കു വിശ്വാസം വര്ദ്ധിപ്പിച്ചുതരേണമേ എന്നു പറഞ്ഞു.

6. അതിന്നു കര്ത്താവു പറഞ്ഞതുനിങ്ങള്ക്കു കടകുമണിയോളം വിശ്വാസം ഉണ്ടെങ്കില് ഈ കാട്ടത്തിയോടുവേരോടെ പറിഞ്ഞു കടലില് നട്ടുപോക എന്നു പറഞ്ഞാല് അതു നിങ്ങളെ അനുസരിക്കും.

7. നിങ്ങളില് ആര്ക്കെങ്കിലും ഉഴുകയോ മേയ്ക്കയോ ചെയ്യുന്ന ഒരു ദാസന് ഉണ്ടെന്നിരിക്കട്ടെ. അവന് വയലില്നിന്നു വരുമ്പോള്നീ ക്ഷണത്തില് വന്നു ഊണിന്നു ഇരിക്ക എന്നു അവനോടു പറയുമോ? അല്ല

8. എനിക്കു അത്താഴം ഒരുക്കുക; ഞാന് തിന്നുകുടിച്ചു തീരുവോളം അരകെട്ടി എനിക്കു ശുശ്രൂഷചെയ്ക; പിന്നെ നീയും തിന്നു കുടിച്ചുകൊള്ക എന്നു പറകയില്ലയോ?

9. തന്നോടു കല്പിച്ചതു ദാസന് ചെയ്തതുകൊണ്ടു അവന്നു നന്ദിപറയുമോ?

10. അവ്വണ്ണം നിങ്ങളോടു കല്പിച്ചതു ഒക്കെയും ചെയ്തശേഷംഞങ്ങള് പ്രയോജനം ഇല്ലാത്ത ദാസന്മാര്; ചെയ്യേണ്ടതേ ചെയ്തിട്ടുള്ളു എന്നു നിങ്ങളും പറവിന് .

11. അവന് യെരൂശലേമിലേക്കു യാത്രചെയ്കയില് ശമര്യക്കും ഗലീലെക്കും നടുവില്കൂടി കടക്കുമ്പോള്

12. ഒരു ഗ്രാമത്തില് ചെല്ലുന്നേരം കുഷ്ഠരോഗികളായ പത്തു പുരുഷന്മാര് അവന്നു എതിര്പെട്ടു

லேவியராகமம் 13:46 അവന്നു രോഗം ഉള്ള നാള്‍ ഒക്കെയും അവന്‍ അശുദ്ധനായിരിക്കേണം; അവന്‍ അശുദ്ധന്‍ തന്നേ; അവന്‍ തനിച്ചു പാര്‍ക്കേണം; അവന്റെ പാര്‍പ്പു പാളയത്തിന്നു പുറത്തു ആയിരിക്കേണം.

13. അകലെ നിന്നുകൊണ്ടുയേശൂ, നായക, ഞങ്ങളോടു കരുണയുണ്ടാകേണമേ എന്നു ഉറക്കെ പറഞ്ഞു.

14. അവന് അവരെ കണ്ടിട്ടുനിങ്ങള് പോയി പുരോഹിതന്മാര്ക്കും നിങ്ങളെ തന്നേ കാണിപ്പിന് എന്നു പറഞ്ഞു; പോകയില് തന്നേ അവര് ശുദ്ധരായ്തീര്ന്നു.

லேவியராகமம் 13:49 കുഷ്ഠത്തിന്റെ വടുവായി വസ്ത്രത്തില്‍ എങ്കിലും തോലിലെങ്കിലും പാവിലെങ്കിലും ഊടയിലെങ്കിലും തോല്‍കൊണ്ടുള്ള യാതൊരു സാധനത്തിലെങ്കിലും വടു ഇളമ്പച്ചയോ ഇളഞ്ചുവപ്പോ ആയിരുന്നാല്‍ അതു കുഷ്ഠലക്ഷണം ആകുന്നു; അതു പുരോഹിതനെ കാണിക്കേണം.

லேவியராகமம் 14:2-3 കുഷ്ഠരോഗിയുടെ ശുദ്ധീകരണദിവസത്തില്‍ അവനെ സംബന്ധിച്ചുള്ള പ്രമാണമാവിതുഅവനെ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരേണം.പുരോഹിതന്‍ പാളയത്തിന്നു പുറത്തുചെല്ലേണം; കുഷ്ഠരോഗിയുടെ കുഷ്ഠം സുഖമായി എന്നു പുരോഹിതന്‍ കണ്ടാല്‍ ശുദ്ധീകരണം കഴിവാനുള്ളവന്നുവേണ്ടി ജീവനും ശുദ്ധിയുള്ള രണ്ടു പക്ഷി, ദേവദാരു, ചുവപ്പുനൂല്‍, ഈ സോപ്പു എന്നിവയെ കൊണ്ടുവരുവാന്‍ കല്പിക്കേണം.

15. അവരില് ഒരുത്തന് തനിക്കു സൌഖ്യംവന്നതു കണ്ടു ഉച്ചത്തില് ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടു മടങ്ങിവന്നു അവന്റെ കാല്ക്കല് കവിണ്ണു വീണു അവന്നു നന്ദി പറഞ്ഞു;

16. അവനോ ശമര്യക്കാരന് ആയിരുന്നു

17. പത്തുപേര് ശുദ്ധരായ്തീര്ന്നില്ലയോ? ഒമ്പതുപേര് എവിടെ?

18. ഈ അന്യജാതിക്കാരനല്ലാതെ ദൈവത്തിന്നു മഹത്വം കൊടുപ്പാന് മടങ്ങിവന്നവരായി ആരെയും കാണുന്നില്ലല്ലോ എന്നു യേശു പറഞ്ഞിട്ടു അവനോടു

19. എഴുന്നേറ്റു പൊയ്ക്കൊള്ക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു.

20. ദൈവരാജ്യം എപ്പോള് വരുന്നു എന്നു പരീശന്മാര് ചോദിച്ചതിന്നുദൈവരാജ്യം കാണത്തക്കവണ്ണമല്ല വരുന്നതു;

21. ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറകയും ഇല്ല; ദൈവരാജ്യം നിങ്ങളുടെ ഇടയില് തന്നേ ഉണ്ടല്ലോ എന്നു അവന് ഉത്തരം പറഞ്ഞു.

22. പിന്നെ അവന് തന്റെ ശിഷ്യന്മാരോടു പറഞ്ഞതുനിങ്ങള് മനുഷ്യപുത്രന്റെ ഒരു ദിവസം കാണ്മാന് ആഗ്രഹിക്കുന്ന കാലം വരും;

23. കാണുകയില്ലതാനും. അന്നു നിങ്ങളോടുഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറയും; നിങ്ങള് പോകരുതു, പിന് ചെല്ലുകയുമരുതു.

24. മിന്നല് ആകാശത്തിങ്കീഴെ ദിക്കോടുദിക്കെല്ലാം തിളങ്ങി മിന്നുന്നതുപോലെ മനുഷ്യപുത്രന് തന്റെ ദിവസത്തില് ആകും.

25. എന്നാല് ആദ്യം അവന് വളരെ കഷ്ടം അനുഭവിക്കയും ഈ തലമുറ അവനെ തള്ളിക്കളകയും വേണം.

26. നോഹയുടെ കാലത്തു സംഭവിച്ചതുപോലെ മനുഷ്യപുത്രന്റെ നാളിലും ഉണ്ടാകും.

ஆதியாகமம் 6:5-12 ഭൂമിയില്‍ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു.താന്‍ ഭൂമിയില്‍ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു യഹോവ അനുതപിച്ചു; അതു അവന്റെ ഹൃദയത്തിന്നു ദുഃഖമായിഞാന്‍ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയില്‍ നിന്നു നശിപ്പിച്ചുകളയും; മനുഷ്യനെയും മൃഗത്തെയും ഇഴജാതിയെയും ആകാശത്തിലെ പക്ഷികളെയും തന്നേ; അവയെ ഉണ്ടാക്കുകകൊണ്ടു ഞാന്‍ അനുതപിക്കുന്നു എന്നു യഹോവ അരുളിച്ചെയ്തു.എന്നാല്‍ നോഹെക്കു യഹോവയുടെ കൃപ ലഭിച്ചു.നോഹയുടെ വംശപാരമ്പര്യം എന്തെന്നാല്‍നോഹ നീതിമാനും തന്റെ തലമുറയില്‍ നിഷ്കളങ്കനുമായിരുന്നു; നോഹ ദൈവത്തോടുകൂടെ നടന്നു.ശേം, ഹാം, യാഫെത്ത് എന്ന മൂന്നു പുത്രന്മാരെ നോഹ ജനിപ്പിച്ചു.എന്നാല്‍ ഭൂമി ദൈവത്തിന്റെ മുമ്പാകെ വഷളായി; ഭൂമി അതിക്രമംകൊണ്ടു നിറഞ്ഞിരുന്നു.ദൈവം ഭൂമിയെ നോക്കി, അതു വഷളായി എന്നു കണ്ടു; സകലജഡവും ഭൂമിയില്‍ തന്റെ വഴി വഷളാക്കിയിരുന്നു.

27. നോഹ പെട്ടകത്തില് കടന്ന നാള്വരെ അവര് തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു; ജലപ്രളയം വന്നു, അവരെ എല്ലാവരെയും മുടിച്ചുകളഞ്ഞു.

ஆதியாகமம் 7:7 നോഹയും പുത്രന്മാരും അവന്റെ ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും ജലപ്രളയം നിമിത്തം പെട്ടകത്തില്‍ കടന്നു.

28. ലോത്തിന്റെ കാലത്തു സംഭവിച്ചതുപോലെയും തന്നേ; അവര് തിന്നും കുടിച്ചുംകൊണ്ടും വിറ്റും നട്ടും പണിതും പോന്നു.

ஆதியாகமம் 18:20-21 പിന്നെ യഹോവസൊദോമിന്റെയും ഗൊമോരയുടെയും നിലവിളി വലിയതും അവരുടെ പാപം അതി കഠിനവും ആകുന്നു.ഞാന്‍ ചെന്നു എന്റെ അടുക്കല്‍ വന്നെത്തിയ നിലവിളിപോലെ അവര്‍ കേവലം പ്രവൃത്തിച്ചിട്ടുണ്ടോ ഇല്ലയോ എന്നു നോക്കി അറിയും എന്നു അരുളിച്ചെയ്തു.

ஆதியாகமம் 19:1-14 ആ പുരുഷന്മാര്‍ ലോത്തിനോടുഇവിടെ നിനക്കു മറ്റു വല്ലവരുമുണ്ടോ? മരുമക്കളോ പുത്രന്മാരോ പുത്രിമാരോ ഇങ്ങനെ പട്ടണത്തില്‍ നിനക്കുള്ളവരെയൊക്കെയും ഈ സ്ഥലത്തുനിന്നു കൊണ്ടുപൊയ്ക്കെള്‍ക;ഇവരെക്കുറിച്ചുള്ള ആവലാധി യഹോവയുടെ മുമ്പാകെ വലുതായിത്തീര്‍ന്നിരിക്കകൊണ്ടു ഞങ്ങള്‍ ഈ സ്ഥലത്തെ നശിപ്പിക്കും. അതിനെ നശിപ്പിപ്പാന്‍ യഹോവ ഞങ്ങളെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.ആ രണ്ടുദൂതന്മാര്‍ വൈകുന്നേരത്തു സൊദോമില്‍ എത്തി; ലോത്ത് സൊദോംപട്ടണ വാതില്‍ക്കല്‍ ഇരിക്കയായിരുന്നു; അവരെ കാണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചുയജമാനന്മാരേ, അടിയന്റെ വീട്ടില്‍ വന്നു നിങ്ങളുടെ കാലുകളെ കഴുകി രാപാര്‍പ്പിന്‍ ; കാലത്തു എഴുന്നേറ്റു നിങ്ങളുടെ വഴിക്കു പോകയുമാം എന്നു പറഞ്ഞതിന്നുഅല്ല, ഞങ്ങള്‍ വീഥിയില്‍ തന്നേ രാപാര്‍ക്കും എന്നു അവര്‍ പറഞ്ഞു.അവന്‍ അവരെ ഏറ്റവും നിര്‍ബന്ധിച്ചു; അപ്പോള്‍ അവര്‍ അവന്റെ അടുക്കല്‍ തിരിഞ്ഞു അവന്റെ വീട്ടില്‍ ചെന്നു; അവന്‍ അവര്‍ക്കും വിരുന്നൊരുക്കി, പുളിപ്പില്ലാത്ത അപ്പം ചുട്ടു; അവര്‍ ഭക്ഷണം കഴിച്ചു.അവര്‍ ഉറങ്ങുവാന്‍ പോകുമ്മുമ്പെ സൊദോംപട്ടണത്തിലെ പുരുഷന്മാര്‍ സകല ഭാഗത്തുനിന്നും ആബാലവൃദ്ധം എല്ലാവരുംവന്നു വീടു വളഞ്ഞു.അവര്‍ ലോത്തിനെ വിളിച്ചുഈരാത്രി നിന്റെ അടുക്കല്‍ വന്ന പുരുഷന്മാര്‍ എവിടെ? ഞങ്ങള്‍ അവരെ ഭോഗിക്കേണ്ടതിന്നു ഞങ്ങളുടെ അടുക്കല്‍ പുറത്തു കൊണ്ടുവാ എന്നു അവനോടു പറഞ്ഞു.ലോത്ത് വാതില്‍ക്കല്‍ അവരുടെ അടുക്കല്‍ പുറത്തു ചെന്നു, കതകു അടെച്ചുംവെച്ചുസഹോദരന്മാരേ, ഇങ്ങനെ ദോഷം ചെയ്യരുതേ.അപ്പോള്‍ ആ പുരുാഷന്മാര്‍ കൈ പുറത്തോട്ടു നീട്ടി ലോത്തിനെ തങ്ങളുടെ അടുക്കല്‍ അകത്തു കയറ്റി വാതില്‍അടെച്ചു,വാതില്‍ക്കല്‍ ഉണ്ടായിരുന്ന പുരുഷന്മാര്‍ക്കും അബാലവൃദ്ധം അന്ധത പിടിപ്പിച്ചു. അതുകൊണ്ടു അവര്‍ വാതില്‍ തപ്പി നടന്നു വിഷമിച്ചു.പുരുഷന്‍ തൊടാത്ത രണ്ടു പുത്രിമാര്‍ എനിക്കുണ്ടു; അവരെ ഞാന്‍ നിങ്ങളുടെ അടുക്കല്‍ പുറത്തു കൊണ്ടുവരാം; നിങ്ങള്‍ക്കു ബോധിച്ചതുപോലെ അവരോടു ചെയ്തുകൊള്‍വിന്‍ ; ഈ പുരുഷന്മാരോടു മാത്രം ഒന്നും ചെയ്യരുതേ; ഇതിന്നായിട്ടല്ലോ അവര്‍ എന്റെ വീട്ടിന്റെ നിഴലില്‍ വന്നതു എന്നു പറഞ്ഞു.മാറിനില്‍ക്ക എന്നു അവര്‍ പറഞ്ഞു. ഇവനൊരുത്തന്‍ പരദേശിയായി വന്നു പാര്‍ക്കുംന്നു; ന്യായംവിധിപ്പാനും ഭാവിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ അവരോടു ഭാവിച്ചതിലധികം നിന്നോടു ദോഷം ചെയ്യും എന്നും അവര്‍ പറഞ്ഞു ലോത്തിനെ ഏറ്റവും തിക്കി വാതില്‍ പൊളിപ്പാന്‍ അടുത്തു.അങ്ങനെ ലോത്ത് ചെന്നു തന്റെ പുത്രിമാരെ വിവാഹം ചെയ്‍വാനുള്ള മരുമക്കളോടു സംസാരിച്ചുനിങ്ങള്‍ എഴുന്നേറ്റു ഈ സ്ഥലം വിട്ടു പുറപ്പെടുവിന്‍ ; യഹോവ ഈ പട്ടണം നശിപ്പിക്കും എന്നു പറഞ്ഞു. എന്നാല്‍ അവന്‍ കളി പറയുന്നു എന്നു അവന്റെ മരുമക്കള്‍ക്കു തോന്നി.

29. എന്നാല് ലോത്ത് സൊദോം വിട്ട നാളില് ആകാശത്തുനിന്നു തീയും ഗന്ധകവും പെയ്തു എല്ലാവരെയും മുടിച്ചുകളഞ്ഞു.

ஆதியாகமம் 19:24 യഹോവ സൊദോമിന്റെയും ഗൊമോരയുടെയും മേല്‍ യഹോവയുടെ സന്നിധിയില്‍നിന്നു, ആകാശത്തു നിന്നു തന്നെ, ഗന്ധകവും തീയും വര്‍ഷിപ്പിച്ചു.

30. മനുഷ്യപുത്രന് വെളിപ്പെടുന്ന നാളില് അവ്വണ്ണം തന്നേ ആകും.

31. അന്നു വീട്ടിന്മേല് ഇരിക്കുന്നവന് വീട്ടിന്നകത്തുള്ള സാധനം എടുപ്പാന് ഇറങ്ങിപ്പോകരുതു; അവ്വണം വയലില് ഇരിക്കുന്നവനും പിന്നോക്കം തിരിയരുതു.

ஆதியாகமம் 19:17 അവരെ പുറത്തു കൊണ്ടുവന്ന ശേഷം അവന്‍ ജീവരക്ഷെക്കായി ഔടിപ്പോകപുറകോട്ടു നോക്കരുതു; ഈ പ്രദേശത്തെങ്ങും നില്‍ക്കയുമരുതു; നിനക്കു നാശം ഭവിക്കാതിരിപ്പാന്‍ പര്‍വ്വതത്തിലേക്കു ഔടിപ്പോക എന്നുപറഞ്ഞു.

ஆதியாகமம் 19:26 ലോത്തിന്റെ ഭാര്യ അവന്റെ പിന്നില്‍നിന്നു തിരിഞ്ഞുനോക്കി ഉപ്പുതൂണായി ഭവിച്ചു.

32. ലോത്തിന്റെ ഭാര്യയെ ഔര്ത്തുകൊള്വിന് .

ஆதியாகமம் 19:17 അവരെ പുറത്തു കൊണ്ടുവന്ന ശേഷം അവന്‍ ജീവരക്ഷെക്കായി ഔടിപ്പോകപുറകോട്ടു നോക്കരുതു; ഈ പ്രദേശത്തെങ്ങും നില്‍ക്കയുമരുതു; നിനക്കു നാശം ഭവിക്കാതിരിപ്പാന്‍ പര്‍വ്വതത്തിലേക്കു ഔടിപ്പോക എന്നുപറഞ്ഞു.

33. തന്റെ ജീവനെ നേടുവാന് നോക്കുന്നവനെല്ലാം അതിനെ കളയും; അതിനെ കളയുന്നവനെല്ലാം അതിനെ രക്ഷിക്കും.

34. ആ രാത്രിയില് രണ്ടുപേര് ഒരു കിടക്കമേല് ആയിരിക്കും; ഒരുത്തനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും.

35. രണ്ടുപേര് ഒന്നിച്ചു പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും;

36. മറ്റവളെ ഉപേക്ഷിക്കും (രണ്ടുപേര് വയലില് ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും) എന്നു ഞാന് നിങ്ങളോടു പറയുന്നു.

37. അവര് അവനോടുകര്ത്താവേ, എവിടെ എന്നു ചോദിച്ചതിന്നുശവം ഉള്ളേടത്തു കഴുക്കള് കൂടും എന്നു അവന് പറഞ്ഞു.

யோபு 39:30 അതിന്റെ കുഞ്ഞുകള്‍ ചോര വലിച്ചു കുടിക്കുന്നു. പട്ടുപോയവര്‍ എവിടെയോ അവിടെ അതുണ്ടു.



Shortcut Links
ലൂക്കോസ് - Luke : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |