Luke - ലൂക്കോസ് 8 | View All

1. അനന്തരം അവന് ദൈവരാജ്യം പ്രസംഗിച്ചും സുവിശേഷിച്ചുംകൊണ്ടു പട്ടണംതോറും സഞ്ചരിച്ചു.

1. Soon afterwards He was traveling from one town and village to another, preaching and telling the good news of the kingdom of God. The Twelve were with Him,

2. അവനോടുകൂടെ പന്തിരുവരും അവന് ദുരാത്മാക്കളെയും വ്യാധികളെയും നീക്കി സൌഖ്യം വരുത്തിയ ചില സ്ത്രീകളും ഏഴു ഭൂതങ്ങള് വിട്ടുപോയ മഗ്ദലക്കാരത്തി മറിയയും

2. and also some women who had been healed of evil spirits and sicknesses: Mary, called Magdalene (seven demons had come out of her);

3. ഹെരോദാവിന്റെ കാര്യവിചാരകനായ കൂസയുടെ ഭാര്യ യോഹന്നയും ശൂശന്നയും തങ്ങളുടെ വസ്തുവകകൊണ്ടു അവര്ക്കും ശുശ്രൂഷ ചെയ്തു പോന്ന മറ്റു പല സ്ത്രികളും ഉണ്ടായിരുന്നു.

3. Joanna the wife of Chuza, Herod's steward; Susanna; and many others who were supporting them from their possessions.

4. പിന്നെ വലിയോരു പുരുഷാരവും ഔരോ പട്ടണത്തില്നിന്നു അവന്റെ അടുക്കല് വന്നവരും ഒരുമിച്ചു കൂടിയപ്പോള് അവന് ഉപമയായി പറഞ്ഞതുവിതെക്കുന്നവന് വിത്തു വിതെപ്പാന് പുറപ്പെട്ടു.

4. As a large crowd was gathering, and people were flocking to Him from every town, He said in a parable:

5. വിതെക്കുമ്പോള് ചിലതു വഴിയരികെ വീണിട്ടു ചവിട്ടിപ്പോകയും ആകാശത്തിലെ പറവജാതി അതിനെ തിന്നുകളകയും ചെയ്തു.

5. 'A sower went out to sow his seed. As he was sowing, some fell along the path; it was trampled on, and the birds of the sky ate it up.

6. മറ്റു ചിലതു പാറമേല് വീണു മുളെച്ചു നനവില്ലായ്കയാല് ഉണങ്ങിപ്പോയി.

6. Other seed fell on the rock; when it sprang up, it withered, since it lacked moisture.

7. മറ്റു ചിലതു മുള്ളിന്നിടയില് വീണു; മുള്ളുംകൂടെ മുളെച്ചു അതിനെ ഞെരുക്കിക്കളഞ്ഞു.

7. Other seed fell among thorns; the thorns sprang up with it and choked it.

8. മറ്റു ചിലതു നല്ല നിലത്തു വീണു മുളെച്ചു നൂറുമേനി ഫലം കൊടുത്തു. ഇതു പറഞ്ഞിട്ടുകേള്പ്പാന് ചെവി ഉള്ളവന് കേള്ക്കട്ടെ എന്നു വിളിച്ചു പറഞ്ഞു.

8. Still other seed fell on good ground; when it sprang up, it produced a crop: 100 times [what was sown].' As He said this, He called out, 'Anyone who has ears to hear should listen!'

9. അവന്റെ ശിഷ്യന്മാര് അവനോടു ഈ ഉപമ എന്തു എന്നു ചോദിച്ചതിന്നു അവന് പറഞ്ഞതു

9. Then His disciples asked Him, 'What does this parable mean?'

10. ദൈവരാജ്യത്തിന്റെ മര്മ്മങ്ങളെ അറിവാന് നിങ്ങള്ക്കു വരം ലഭിച്ചിരിക്കുന്നു; ശേഷമുള്ളവര്ക്കോ കണ്ടിട്ടും കാണാതിരിപ്പാനും, കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും ഉപമകളിലത്രേ.
യെശയ്യാ 6:9-10

10. So He said, 'The secrets of the kingdom of God have been given for you to know, but to the rest it is in parables, so that Looking they may not see, and hearing they may not understand.

11. ഉപമയുടെ പൊരുളോവിത്തു ദൈവവചനം;

11. 'This is the meaning of the parable: The seed is the word of God.

12. വഴിയരികെയുള്ളവര് കേള്ക്കുന്നവര് എങ്കിലും അവര് വിശ്വസിച്ചു രക്ഷിക്കപ്പെടാതിരിപ്പാന് പിശാചു വന്നു അവരുടെ ഹൃദയത്തില് നിന്നു വചനം എടുത്തുകളയുന്നു.

12. The seeds along the path are those who have heard. Then the Devil comes and takes away the word from their hearts, so that they may not believe and be saved.

13. പാറമേലുള്ളവരോ കേള്ക്കുമ്പോള് വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവര് എങ്കിലും അവര്ക്കും വേരില്ല; അവര് തല്ക്കാലം വിശ്വസിക്കയും പരീക്ഷാസമയത്തു പിന് വാങ്ങിപ്പോകയും ചെയ്യുന്നു.

13. And the seeds on the rock are those who, when they hear, welcome the word with joy. Having no root, these believe for a while and depart in a time of testing.

14. മുള്ളിന്നിടയില് വീണതോ കേള്ക്കുന്നവര് എങ്കിലും പോയി ചിന്തകളാലും ധനത്താലും സംസാരഭോഗങ്ങളാലും ഞെരുങ്ങി പൂര്ണ്ണമായി ഫലം കൊടുക്കാത്തവരത്രേ.

14. As for the seed that fell among thorns, these are the ones who, when they have heard, go on their way and are choked with worries, riches, and pleasures of life, and produce no mature fruit.

15. നല്ല മണ്ണിലുള്ളതോ വചനം കേട്ടു ഗുണമുള്ള നല്ല ഹൃദയത്തില് സംഗ്രഹിച്ചു ക്ഷമയോടെ ഫലം കൊടുക്കുന്നവര് തന്നേ.

15. But the seed in the good ground-- these are the ones who, having heard the word with an honest and good heart, hold on to it and by enduring, bear fruit.

16. വിളകൂ കൊളുത്തീട്ടു ആരും അതിനെ പാത്രംകൊണ്ടു മൂടുകയോ കട്ടില്ക്കീഴെ വെക്കയോ ചെയ്യാതെ അകത്തു വരുന്നവര് വെളിച്ചം കാണേണ്ടതിന്നു തണ്ടിന്മേല് അത്രേ വെക്കുന്നതു.

16. 'No one, after lighting a lamp, covers it with a basket or puts it under a bed, but puts it on a lampstand so that those who come in may see the light.

17. വെളിപ്പെടാതെ ഗൂഢമായതു ഒന്നുമില്ല; പ്രസിദ്ധമായി വെളിച്ചത്തു വരാതെ മറവായിരിക്കുന്നതും ഒന്നുമില്ല.

17. For nothing is concealed that won't be revealed, and nothing hidden that won't be made known and come to light.

18. ആകയാല് നിങ്ങള് എങ്ങനെ കേള്ക്കുന്നു എന്നു സൂക്ഷിച്ചുകൊള്വിന് . ഉള്ളവന്നു കിട്ടും; ഇല്ലാത്തവനോടോ ഉണ്ടു എന്നു തോന്നുന്നതും കൂടെ എടുത്തുകളയും.

18. Therefore, take care how you listen. For whoever has, more will be given to him; and whoever does not have, even what he thinks he has will be taken away from him.'

19. അവന്റെ അമ്മയും സഹോദരന്മാരും

19. Then His mother and brothers came to Him, but they could not meet with Him because of the crowd.

20. അവന്റെ അടുക്കല് വന്നു, പുരുഷാരം നിമിത്തം അവനോടു അടുപ്പാന് കഴിഞ്ഞില്ല. നിന്റെ അമ്മയും സഹോദരന്മാരും നിന്നെ കാണ്മാന് ഇച്ഛിച്ചുകൊണ്ടു പുറത്തു നിലക്കുന്നു എന്നു ചിലര് അവനോടു അറിയിച്ചു.

20. He was told, 'Your mother and Your brothers are standing outside, wanting to see You.'

21. അവരോടു അവന് എന്റെ അമ്മയും സഹോദരന്മാരും ദൈവ വചനം കേട്ടു ചെയ്യുന്നവരത്രേ എന്നു ഉത്തരം പറഞ്ഞു.

21. But He replied to them, 'My mother and My brothers are those who hear and do the word of God.'

22. ഒരു ദിവസം അവന് ശിഷ്യന്മാരുമായി പടകില് കയറി; നാം തടാകത്തിന്റെ അക്കരെ പോക എന്നു അവരോടു പറഞ്ഞു.

22. One day He and His disciples got into a boat, and He told them, 'Let's cross over to the other side of the lake.' So they set out,

23. അവര് നീക്കി ഔടുമ്പോള് അവന് ഉറങ്ങിപ്പോയി

23. and as they were sailing He fell asleep. Then a fierce windstorm came down on the lake; they were being swamped and were in danger.

24. തടാകത്തില് ഒരു ചുഴലിക്കാറ്റു ഉണ്ടായി പടകില് വെള്ളം നിറഞ്ഞിട്ടു അവര് പ്രാണഭയത്തിലായി അടുക്കെ ചെന്നുനാഥാ, നാഥാ, ഞങ്ങള് നശിച്ചുപോകുന്നു എന്നു പറഞ്ഞു അവനെ ഉണര്ത്തി; അവന് എഴുന്നേറ്റു കാറ്റിനെയും വെള്ളത്തിന്റെ കോപത്തെയും ശാസിച്ചു; അവ അമര്ന്നു ശാന്തത ഉണ്ടായി. പിന്നെ അവരോടു
പുറപ്പാടു് 8:4

24. They came and woke Him up, saying, 'Master, Master, we're going to die!' Then He got up and rebuked the wind and the raging waves. So they ceased, and there was a calm.

25. നിങ്ങളുടെ വിശ്വാസം എവിടെ എന്നു പറഞ്ഞു; അവരോ ഭയപ്പെട്ടുഇവന് ആര്? അവന് കാറ്റിനോടും വെള്ളത്തോടും കല്പിക്കയും അവ അനുസരിക്കയും ചെയ്യുന്നു എന്നു തമ്മില് പറഞ്ഞു ആശ്ചര്യപ്പെട്ടു.
യെശയ്യാ 52:14

25. He said to them, 'Where is your faith?' They were fearful and amazed, asking one another, 'Who can this be? He commands even the winds and the waves, and they obey Him!'

26. അവര് ഗലീലകൂ നേരെയുള്ള ഗെരസേന്യ ദേശത്തു അണഞ്ഞു.

26. Then they sailed to the region of the Gerasenes, which is opposite Galilee.

27. അവന് കരെക്കു ഇറങ്ങിയപ്പോള് ബഹുകാലമായി ഭൂതങ്ങള് ബാധിച്ചോരു മനുഷ്യന് പട്ടണത്തില് നിന്നു വന്നു എതിര്പെട്ടു; അവന് ബഹുകാലമായി വസ്ത്രം ധരിക്കാതെയും വീട്ടില് പാര്ക്കാതെയും ശവക്കല്ലറകളില് അത്രേ ആയിരുന്നു.

27. When He got out on land, a demon-possessed man from the town met Him. For a long time he had worn no clothes and did not stay in a house but in the tombs.

28. അവന് യേശുവിനെ കണ്ടിട്ടു നിലവിളിച്ചു അവനെ നമസ്കരിച്ചുയേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മില് എന്തു? എന്നെ ഉപദ്രവിക്കരുതേ എന്നു ഞാന് അപേക്ഷിക്കുന്നു എന്നു ഉറക്കെ പറഞ്ഞു.

28. When he saw Jesus, he cried out, fell down before Him, and said in a loud voice, 'What do You have to do with me, Jesus, You Son of the Most High God? I beg You, don't torment me!'

29. അവന് അശുദ്ധാത്മാവിനോടു ആ മനുഷ്യനെ വിട്ടുപോകുവാന് കല്പിച്ചിരുന്നു. അതു വളരെ കാലമായി അവനെ ബാധിച്ചിരുന്നു; അവനെ ചങ്ങലയും വിലങ്ങും ഇട്ടു ബന്ധിച്ചു സൂക്ഷിച്ചിരുന്നിട്ടും അവന് ബന്ധനങ്ങളെ തകര്ക്കയും ഭൂതം അവനെ കാടുകളിലേക്കു ഔടിക്കയും ചെയ്യും.

29. For He had commanded the unclean spirit to come out of the man. Many times it had seized him, and although he was guarded, bound by chains and shackles, he would snap the restraints and be driven by the demon into deserted places.

30. യേശു അവനോടുനിന്റെ പേര് എന്തു എന്നു ചോദിച്ചു. അനേകം ഭൂതങ്ങള് അവനെ ബാധിച്ചിരുന്നതുകൊണ്ടു; ലെഗ്യോന് എന്നു അവന് പറഞ്ഞു.

30. What is your name?' Jesus asked him. 'Legion,' he said-- because many demons had entered him.

31. പാതാളത്തിലേക്കു പോകുവാന് കല്പിക്കരുതു എന്നു അവ അവനോടു അപേക്ഷിച്ചു.

31. And they begged Him not to banish them to the abyss.

32. അവിടെ മലയില് വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയില് കടപ്പാന് അനുവാദം തരേണം എന്നു അവനോടു അപേക്ഷിച്ചു; അവന് അനുവാദം കൊടുത്തു.

32. A large herd of pigs was there, feeding on the hillside. The demons begged Him to permit them to enter the pigs, and He gave them permission.

33. ഭൂതങ്ങള് ആ മനുഷ്യനെ വിട്ടു പന്നികളില് കടന്നപ്പോള് കൂട്ടം കടുന്തൂക്കത്തൂടെ തടാകഞ്ഞിലേക്കു പാഞ്ഞു വീര്പ്പുമുട്ടി ചത്തു.

33. The demons came out of the man and entered the pigs, and the herd rushed down the steep bank into the lake and drowned.

34. ഈ സംഭവിച്ചതു മേയക്കുന്നവര് കണ്ടിട്ടു ഔടിപ്പോയി പട്ടണത്തിലും നാട്ടിലും അറിയിച്ചു.

34. When the men who tended them saw what had happened, they ran off and reported it in the town and in the countryside.

35. സംഭവിച്ചതു കാണ്മാന് അവര് പുറപ്പെട്ടു യേശുവിന്റെ അടുക്കല് വന്നു, ഭൂതങ്ങള് വിട്ടുപോയ മനുഷ്യന് വസ്ത്രം ധരിച്ചും സുബോധം പൂണ്ടും യേശുവിന്റെ കാല്ക്കല് ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു.

35. Then people went out to see what had happened. They came to Jesus and found the man the demons had departed from, sitting at Jesus' feet, dressed and in his right mind. And they were afraid.

36. ഭൂതഗ്രസ്തന്നു സൌഖ്യം വന്നതു എങ്ങനെ എന്നു കണ്ടവര് അവരോടു അറിയിച്ചു.

36. Meanwhile the eyewitnesses reported to them how the demon-possessed man was delivered.

37. ഗെരസേന്യ ദേശത്തിലെ ജനസമൂഹം എല്ലാം ഭയപരവശരായി തങ്ങളെ വിട്ടുപോകേണം എന്നു അവനോടു അപേക്ഷിച്ചു; അങ്ങനെ അവന് പടകുകയറി മടങ്ങിപ്പോന്നു.

37. Then all the people of the Gerasene region asked Him to leave them, because they were gripped by great fear. So getting into the boat, He returned.

38. ഭൂതങ്ങള് വിട്ടുപോയ ആള് അവനോടുകൂടെ ഇരിപ്പാന് അനുവാദം ചോദിച്ചു.

38. The man from whom the demons had departed kept begging Him to be with Him. But He sent him away and said,

40. യേശു മടങ്ങിവന്നപ്പോള് പുരുഷാരം അവനെ സന്തോഷത്തോടെ കൈക്കൊണ്ടു; അവര് എല്ലാവരും അവന്നായിട്ടു കാത്തിരിക്കയായിരുന്നു.

40. When Jesus returned, the crowd welcomed Him, for they were all expecting Him.

41. അപ്പോള് പള്ളിപ്രമാണിയായ യായീറൊസ് എന്നുപേരുള്ളോരു മനുഷ്യന് വന്നു യേശുവിന്റെ കാല്ക്കല് വീണു.

41. Just then, a man named Jairus came. He was a leader of the synagogue. He fell down at Jesus' feet and pleaded with Him to come to his house,

42. അവന്നു ഏകദേശം പന്ത്രണ്ടു വയസ്സുള്ള ഏകജാതയായോരു മകള് ഉണ്ടായിരുന്നു; അവള് മരിപ്പാറായതു കൊണ്ടു തന്റെ വീട്ടില് വരേണം എന്നു അവനോടു അപേക്ഷിച്ചു; അവന് പോകുമ്പോള് പുരുഷാരം അവനെ തിക്കിക്കൊണ്ടിരുന്നു.

42. because he had an only daughter about 12 years old, and she was at death's door. While He was going, the crowds were nearly crushing Him.

43. അന്നു പന്ത്രണ്ടു സംവത്സരമായി രക്തസ്രവമുള്ളവളും മുതല് എല്ലാം വൈദ്യന്മാര്ക്കും കൊടുത്തിട്ടും ആരാലും സൌഖ്യം വരുത്തുവാന് കഴിയാത്തവളുമായോരു സ്ത്രീ

43. A woman suffering from bleeding for 12 years, who had spent all she had on doctors yet could not be healed by any,

44. പുറകില് അടുത്തു ചെന്നു അവന്റെ വസ്ത്രത്തിന്റെ തൊങ്ങല് തൊട്ടു ഉടനെ അവളുടെ രക്തസ്രവം നിന്നുപോയി.

44. approached from behind and touched the tassel of His robe. Instantly her bleeding stopped.

45. എന്നെ തൊട്ടതു ആര് എന്നു യേശു ചോദിച്ചു. എല്ലാവരും ഞാനല്ല, ഞാനല്ല എന്നു പറഞ്ഞപ്പോള്ഗുരോ, പുരുഷാരം നിന്നെ തിക്കിത്തിരക്കുന്നു എന്നു പത്രൊസും കൂടെയുള്ളവരും പറഞ്ഞു.

45. 'Who touched Me?' Jesus asked. When they all denied it, Peter said, 'Master, the crowds are hemming You in and pressing against You.'

46. യേശുവോഒരാള് എന്നെ തൊട്ടു; എങ്കല്നിന്നു ശക്തി പുറപ്പെട്ടതു ഞാന് അറിഞ്ഞു എന്നു പറഞ്ഞു.

46. Somebody did touch Me,' said Jesus. 'I know that power has gone out from Me.'

47. താന് മറഞ്ഞിരിക്കുന്നില്ല എന്നു സ്ത്രീകണ്ടു വിറെച്ചുംകൊണ്ടു വന്നു അവന്റെ മുമ്പില് വീണു, അവനെ തൊട്ട സംഗതിയും തല്ക്ഷണം സൌഖ്യമായതും സകലജനവും കേള്ക്കെ അറിയിച്ചു.

47. When the woman saw that she was discovered, she came trembling and fell down before Him. In the presence of all the people, she declared the reason she had touched Him and how she was instantly cured.

48. അവന് അവളോടുമകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.

48. Daughter,' He said to her, 'your faith has made you well. Go in peace.'

49. അവന് സംസാരിച്ചുകൊണ്ടിരിക്കുമ്പോള് തന്നേ പള്ളിപ്രമാണിയുടെ ഒരാള് വന്നുനിന്റെ മകള് മരിച്ചുപോയി; ഗുരുവിനെ പ്രയാസപ്പെടുത്തേണ്ടാ എന്നു പറഞ്ഞു.

49. While He was still speaking, someone came from the synagogue leader's [house], saying, 'Your daughter is dead. Don't bother the Teacher anymore.'

50. യേശു അതുകേട്ടാറെഭയപ്പെടേണ്ടാ, വിശ്വസിക്കമാത്രം ചെയ്ക; എന്നാല് അവള് രക്ഷപ്പെടും എന്നു അവനോടു ഉത്തരം പറഞ്ഞു.

50. When Jesus heard it, He answered him, 'Don't be afraid. Only believe, and she will be made well.'

51. വീട്ടില് എത്തിയാറെ പത്രൊസ്, യോഹന്നാന് , യാക്കോബ് എന്നവരെയും ബാലയുടെ അപ്പനെയും അമ്മയെയും അല്ലാതെ ആരെയും അവന് തന്നോടുകൂടെ അകത്തു വരുവാന് സമ്മതിച്ചില്ല.

51. After He came to the house, He let no one enter with Him except Peter, John, James, and the child's father and mother.

52. എല്ലാവരും അവളെച്ചൊല്ലി കരകയും മുറയിടുകയും ചെയ്യുമ്പോള്കരയേണ്ടാ, അവള് മരിച്ചില്ല, ഉറങ്ങുന്നത്രേ എന്നു അവന് പറഞ്ഞു.

52. Everyone was crying and mourning for her. But He said, 'Stop crying, for she is not dead but asleep.'

53. അവരോ അവള് മരിച്ചുപോയി എന്നു അറികകൊണ്ടു അവനെ പരിഹസിച്ചു.

53. They started laughing at Him, because they knew she was dead.

54. എന്നാല് അവന് അവളുടെ കൈകൂ പിടിച്ചു; ബാലേ, എഴുന്നേല്ക്ക എന്നു അവളോടു ഉറക്കെ പറഞ്ഞു.

54. So He took her by the hand and called out, 'Child, get up!'

55. അവളുടെ ആത്മാവു മടങ്ങിവന്നു, അവള് ഉടനെ എഴുന്നേറ്റു; അവള്ക്കു ഭക്ഷണം കൊടുപ്പാന് അവന് കല്പിച്ചു.

55. Her spirit returned, and she got up at once. Then He gave orders that she be given something to eat.

56. അവളുടെ അമ്മയപ്പന്മാര് വിസ്മയിച്ചു. സംഭവിച്ചതു ആരോടും പറയരുതു എന്നു അവന് അവരോടു കല്പിച്ചു.

56. Her parents were astounded, but He instructed them to tell no one what had happened.



Shortcut Links
ലൂക്കോസ് - Luke : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |