Deuteronomy - ആവർത്തനം 28 | View All

1. നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു, ഞാന് ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ സകല കല്പനകളും പ്രമാണിച്ചുനടന്നാല് നിന്റെ ദൈവമായ യഹോവ നിന്നെ ഭൂമിയിലുള്ള സര്വ്വജാതികള്ക്കും മീതെ ഉന്നതമാക്കും.

1. 'If you obey the LORD your God and faithfully keep all his commands that I am giving you today, he will make you greater than any other nation on earth.

2. നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചാല് ഈ അനുഗ്രഹങ്ങളെല്ലാം നിനക്കു സിദ്ധിക്കുംപട്ടണത്തില് നീ അനുഗ്രഹിക്കപ്പെടും;

2. Obey the LORD your God and all these blessings will be yours:

3. വയലില് നീ അനുഗ്രഹിക്കപ്പെടും.

3. 'The LORD will bless your towns and your fields.

4. നിന്റെ ഗര്ഭഫലവും കൃഷിഫലവും മൃഗങ്ങളുടെ ഫലവും നിന്റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കപ്പെടും.
ലൂക്കോസ് 1:42

4. 'The LORD will bless you with many children, with abundant crops, and with many cattle and sheep.

5. നിന്റെ കൊട്ടയും മാവു കുഴെക്കുന്ന തൊട്ടിയും അനുഗ്രഹിക്കപ്പെടും.

5. 'The LORD will bless your grain crops and the food you prepare from them.

6. അകത്തു വരുമ്പോള് നീ അനുഗ്രഹിക്കപ്പെടും. പുറത്തു പോകുമ്പോള് നീ അനുഗ്രഹിക്കപ്പെടും.

6. 'The LORD will bless everything you do.

7. നിന്നോടു എതിര്ക്കുംന്ന ശത്രുക്കളെ യഹോവ നിന്റെ മുമ്പില് തോലക്കുമാറാക്കും; അവര് ഒരു വഴിയായി നിന്റെ നേരെ വരും; ഏഴു വഴിയായി നിന്റെ മുമ്പില് നിന്നു ഔടിപ്പോകും.

7. 'The LORD will defeat your enemies when they attack you. They will attack from one direction, but they will run from you in all directions.

8. യഹോവ നിന്റെ കളപ്പുരകളിലും നീ തൊടുന്ന എല്ലാറ്റിലും നിനക്കു അനുഗ്രഹം കല്പിക്കും; നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു അവന് നിന്നെ അനുഗ്രഹിക്കും.

8. 'The LORD your God will bless your work and fill your barns with grain. He will bless you in the land that he is giving you.

9. നിന്റെ ദൈവമായ യഹോവയുടെ കല്പനകള് പ്രമാണിച്ചു അവന്റെ വഴികളില് നടന്നാല് യഹോവ നിന്നോടു സത്യംചെയ്തതുപോലെ നിന്നെ തനിക്കു വിശുദ്ധജനമാക്കും.

9. 'If you obey the LORD your God and do everything he commands, he will make you his own people, as he has promised.

10. യഹോവയുടെ നാമം നിന്റെ മേല് വിളിച്ചിരിക്കുന്നു എന്നു ഭൂമിയിലുള്ള സകലജാതികളും കണ്ടു നിന്നെ ഭയപ്പെടും.

10. Then all the peoples on earth will see that the LORD has chosen you to be his own people, and they will be afraid of you.

11. നിനക്കു തരുമെന്നു യഹോവ നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തു യഹോവ നിന്റെ നന്മെക്കായി ഗര്ഭഫലത്തിലും കന്നുകാലികളുടെ ഫലത്തിലും നിന്റെ നിലത്തിലെ ഫലത്തിലും നിനക്കു സമൃദ്ധി നലകും.

11. The LORD will give you many children, many cattle, and abundant crops in the land that he promised your ancestors to give you.

12. തക്കസമയത്തു നിന്റെ ദേശത്തിന്നു മഴ തരുവാനും നിന്റെ വേല ഒക്കെയും അനുഗ്രഹിപ്പാനും യഹോവ നിനക്കു തന്റെ നല്ല ഭണ്ഡാരമായ ആകാശം തുറക്കും; നീ അനേകം ജാതികള്ക്കു വായിപ്പ കൊടുക്കും; എന്നാല് നീ വായിപ്പ വാങ്ങുകയില്ല.

12. He will send rain in season from his rich storehouse in the sky and bless all your work, so that you will lend to many nations, but you will not have to borrow from any.

13. ഞാന് എന്നു നിന്നോടു ആജ്ഞാപിക്കുന്ന നിന്റെ ദൈവമായ യഹോവയുടെ കല്പനകള് കേട്ടു പ്രമാണിച്ചുനടന്നാല് യഹോവ നിന്നെ വാലല്ല, തല ആക്കും; നീ ഉയര്ച്ച തന്നേ പ്രാപിക്കും; താഴ്ച പ്രാപിക്കയില്ല.

13. The LORD your God will make you the leader among the nations and not a follower; you will always prosper and never fail if you obey faithfully all his commands that I am giving you today.

14. ഞാന് ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന വചനങ്ങളില് യാതൊന്നെങ്കിലും വിട്ടു അന്യദൈവങ്ങളെ പിന് തുടര്ന്നു സേവിപ്പാന് നീ ഇടത്തോട്ടോ വലത്തോട്ടോ മാറരുതു.

14. But you must never disobey them in any way, or worship and serve other gods.

15. എന്നാല് നീ നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു, ഞാന് ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിച്ചുനടക്കാഞ്ഞാല് ഈ ശാപം ഒക്കെയും നിനക്കു വന്നു ഭവിക്കും

15. 'But if you disobey the LORD your God and do not faithfully keep all his commands and laws that I am giving you today, all these evil things will happen to you:

16. പട്ടണത്തില് നീ ശപിക്കപ്പെട്ടിരിക്കും. വയലിലും ശപിക്കപ്പെട്ടിരിക്കും.

16. 'The LORD will curse your towns and your fields.

17. നിന്റെ കൊട്ടയും മാവുകുഴെക്കുന്ന തൊട്ടിയും ശപിക്കപ്പെട്ടിരിക്കും.

17. 'The LORD will curse your grain crops and the food you prepare from them.

18. നിന്റെ ഗര്ഭഫലവും കൃഷിഫലവും കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും ശപിക്കപ്പെട്ടിരിക്കും;

18. 'The LORD will curse you by giving you only a few children, poor crops, and few cattle and sheep.

19. അകത്തു വരുമ്പോള് നീ ശപിക്കപ്പെട്ടിരിക്കും; പുറത്തുപോകുമ്പോള് നീ ശപിക്കപ്പെട്ടിരിക്കും.

19. 'The LORD will curse everything you do.

20. എന്നെ ഉപേക്ഷിച്ചു ചെയ്ത ദുഷ്പ്രവൃത്തികള് നിമിത്തം നീ വേഗത്തില് മുടിഞ്ഞുപേകുംവരെ നിന്റെ കൈ തൊടുന്ന എല്ലാറ്റിലും യഹോവ ശാപവും പരിഭ്രമവും പ്രാക്കും അയക്കും.

20. 'If you do evil and reject the LORD, he will bring on you disaster, confusion, and trouble in everything you do, until you are quickly and completely destroyed.

21. നീ കൈവശമാക്കുവാന് ചെല്ലുന്ന ദേശത്തു നിന്നു നിന്നെ മുടിച്ചുകളയുംവരെ യഹോവ നിനക്കു മഹാമാരി പിടിപ്പിക്കും.

21. He will send disease after disease on you until there is not one of you left in the land that you are about to occupy.

22. ക്ഷയരോഗം, ജ്വരം, പുകച്ചല്, അത്യുഷ്ണം, വരള്ച്ച, വെണ്കതിര്, വിഷമഞ്ഞു എന്നിവയാല് യഹോവ നിന്നെ ബാധിക്കും; നീ നശിക്കുംവരെ അവ നിന്നെ പിന്തുടരും.

22. The LORD will strike you with infectious diseases, with swelling and fever; he will send drought and scorching winds to destroy your crops. These disasters will be with you until you die.

23. നിന്റെ തലെക്കു മീതെയുള്ള ആകാശം ചെമ്പും നിനക്കു കീഴുള്ള ഭൂമി ഇരിമ്പും ആകും.

23. No rain will fall, and your ground will become as hard as iron.

24. യഹോവ നിന്റെ ദേശത്തിലെ മഴയെ പൊടിയും പൂഴിയും ആക്കും; നീ നശിക്കുംവരെ അതു ആകാശത്തില്നിന്നു നിന്റെമേല് പെയ്യും.

24. Instead of rain, the LORD will send down duststorms and sandstorms until you are destroyed.

25. ശത്രുക്കളുടെ മുമ്പില് യഹോവ നിന്നെ തോലക്കുമാറാക്കും. നീ ഒരു വഴിയായി അവരുടെ നേരെ ചെല്ലും; ഏഴു വഴിയായി അവരുടെ മുമ്പില് നിന്നു ഔടിപ്പോകും; നീ ഭൂമിയിലെ സകലരാജ്യങ്ങള്ക്കും ഒരു ബാധയായ്തീരും.

25. 'The LORD will give your enemies victory over you. You will attack them from one direction, but you will run from them in all directions, and all the people on earth will be terrified when they see what happens to you.

26. നിന്റെ ശവം ആകാശത്തിലെ സകലപക്ഷികള്ക്കും ഭൂമിയിലെ മൃഗങ്ങള്ക്കും ഇര ആകും; അവയെ ആട്ടികളവാന് ആരും ഉണ്ടാകയില്ല. യഹോവ നിന്നെ മിസ്രയീമിലെ

26. When you die, birds and wild animals will come and eat your bodies, and there will be no one to scare them off.

27. പരുക്കള്, മൂലവ്യാധി, ചൊറി, ചിരങ്ങു എന്നിവയാല് ബാധിക്കും; അവ സൌഖ്യമാകുകയുമില്ല.

27. The LORD will send boils on you, as he did on the Egyptians. He will make your bodies break out with sores. You will be covered with scabs, and you will itch, but there will be no cure.

28. ഭ്രാന്തും അന്ധതയും ചിത്തഭ്രമവുംകൊണ്ടു യഹോവ നിന്നെ ബാധിക്കും.

28. The LORD will make you lose your mind; he will strike you with blindness and confusion.

29. കുരുടന് അന്ധതമസ്സില് തപ്പിനടക്കുന്നതുപോലെ നീ ഉച്ചസമയത്തു തപ്പിനടക്കും. നീ പേകുന്നേടത്തെങ്ങും നിനക്കു ഗുണംവരികയില്ല; നീ എപ്പോഴും പീഡിതനും അപഹാരഗതനും ആയിരിക്കും; നിന്നെ രക്ഷിപ്പാന് ആരുമുണ്ടാകയുമില്ല.

29. You will grope about in broad daylight like someone blind, and you will not be able to find your way. You will not prosper in anything you do. You will be constantly oppressed and robbed, and there will be no one to help you.

30. നീ ഒരു സ്ത്രീയെ വിവാഹത്തിന്നു നിയമിക്കും; മറ്റൊരുത്തന് അവളെ പരിഗ്രഹിക്കും. നീ ഒരു വിടു പണിയിക്കും; എങ്കിലും അതില് പാര്ക്കയില്ല. നീ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കും; ഫലം അനുഭവിക്കയില്ല.

30. 'You will be engaged to a young woman---but someone else will marry her. You will build a house---but never live in it. You will plant a vineyard---but never eat its grapes.

31. നിന്റെ കാളയെ നിന്റെ മുമ്പില്വെച്ചു അറുക്കും; എന്നാല് നീ അതിന്റെ മാംസം തിന്നുകയില്ല. നിന്റെ കഴുതയെ നിന്റെ മുമ്പില് നിന്നു പിടിച്ചു കൊണ്ടുപോകും; തിരികെ കിട്ടുകയില്ല. നിന്റെ ആടുകള് ശത്രുക്കള്ക്കു കൈവശമാകും; അവയെ വിടുവിപ്പാന് നിനക്കു ആരും ഉണ്ടാകയില്ല.

31. Your cattle will be butchered before your very eyes, but you will not eat any of the meat. Your donkeys will be dragged away while you look on, and they will not be given back to you. Your sheep will be given to your enemies, and there will be no one to help you.

32. നിന്റെ പുത്രന്മാരരും പുത്രിമാരും അന്യജാതിക്കു അടിമകളാകും; നിന്റെ കണ്ണു ഇടവിടാതെ അവരെ നോക്കിയിരുന്നു ക്ഷീണിക്കും; എങ്കിലും നിന്നാല് ഒന്നും സാധിക്കയില്ല.

32. Your sons and daughters will be given as slaves to foreigners while you look on. Every day you will strain your eyes, looking in vain for your children to return.

33. നിന്റെ കൃഷിഫലവും നിന്റെ അദ്ധ്വാനമൊക്കെയും നീ അറിയാത്ത ജാതിക്കാര് അനുഭവിക്കും; നീ എല്ലാനാളും ബാധിതനും പീഡിതനും ആകും.

33. A foreign nation will take all the crops that you have worked so hard to grow, while you receive nothing but constant oppression and harsh treatment.

34. നിന്റെ കാണ്ണാലെ കാണുന്ന കാഴ്ചയാല് നിനക്കു ഭ്രാന്തു പിടിക്കും.

34. Your sufferings will make you lose your mind.

35. സൌഖ്യമാകാത്ത പരുക്കളാല് യഹോവ നിന്നെ ഉള്ളങ്കാല് തുടങ്ങി നെറുകവരെ ബാധിക്കും.
വെളിപ്പാടു വെളിപാട് 16:2

35. The LORD will cover your legs with incurable, painful sores; boils will cover you from head to foot.

36. യഹോവ നിന്നെയും നീ നിന്റെ മേല് ആക്കിയ രാജാവിനെയും നീയാകട്ടെ നിന്റെ പിതാക്കന്മാരാകട്ടെ അറിഞ്ഞിട്ടില്ലാത്ത ഒരു ജാതിയുടെ അടുക്കല് പോകുമാറാക്കും; അവിടെ നീ മരവും കല്ലുമായ അന്യദൈവങ്ങളെ സേവിക്കും.

36. 'The LORD will take you and your king away to a foreign land, where neither you nor your ancestors ever lived before; there you will serve gods made of wood and stone.

37. യഹോവ നിന്നെ കൊണ്ടുപോകുന്ന സകലജാതികളുടെയും ഇടയില് നീ സ്തംഭനത്തിന്നും പഴഞ്ചൊല്ലിന്നും പരിഹാസത്തിന്നും വിഷയമായ്തീരും.

37. In the countries to which the LORD will scatter you, the people will be shocked at what has happened to you; they will make fun of you and ridicule you.

38. നീ വളരെ വിത്തു നിലത്തിലേക്കു കൊണ്ടുപോകും; എന്നാല് വെട്ടുക്കിളി തിന്നുകളകകൊണ്ടു കുറെ മാത്രം കൊയ്യും.

38. 'You will plant plenty of seed, but reap only a small harvest, because the locusts will eat your crops.

39. നീ മുന്തിരിത്തോട്ടങ്ങള് നട്ടു രക്ഷ ചെയ്യും; എങ്കിലും പുഴു തിന്നു കളകകൊണ്ടു വീഞ്ഞു കുടിക്കയില്ല; പഴം ശേഖരിക്കയുമില്ല.

39. You will plant vineyards and take care of them, but you will not gather their grapes or drink wine from them, because worms will eat the vines.

40. ഒലിവുവൃക്ഷങ്ങള് നിന്റെ നാട്ടില് ഒക്കെയും ഉണ്ടാകും; എങ്കിലും നീ എണ്ണ തേക്കയില്ല; അതിന്റെ പിഞ്ചു പൊഴിഞ്ഞുപോകും.

40. Olive trees will grow everywhere in your land, but you will not have any olive oil, because the olives will drop off.

41. നീ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കും; എങ്കിലും അവര് നിനക്കു ഇരിക്കയില്ല; അവര് പ്രവാസത്തിലേക്കു പോകേണ്ടിവരും.

41. You will have sons and daughters, but you will lose them, because they will be taken away as prisoners of war.

42. നിന്റെ വൃക്ഷങ്ങളും നിന്റെ ഭൂമിയുടെ ഫലവും എല്ലാം പുഴു തിന്നുകളയും.

42. All your trees and crops will be devoured by insects.

43. നിന്റെ ഇടയിലുള്ള പരദേശി നിനക്കു മീതെ ഉയര്ന്നുയര്ന്നു വരും; നീയോ താണുതാണുപോകും.

43. 'Foreigners who live in your land will gain more and more power, while you gradually lose yours.

44. അവര് നിനക്കു വായിപ്പ തരും; അവന്നു വായിപ്പ കൊടുപ്പാന് നിനക്കു ഉണ്ടാകയില്ല; അവന് തലയും നീ വാലുമായിരിക്കും.

44. They will have money to lend you, but you will have none to lend them. In the end they will be your rulers.

45. നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു അവന് നിന്നോടു കല്പിച്ചിട്ടുള്ള കല്പനകളും ചട്ടങ്ങളും പ്രമാണിച്ചു നടക്കായ്കകൊണ്ടു ഈ ശാപം ഒക്കെയും നിന്റെ മേല് വരികയും നീ നശിക്കുംവരെ നിന്നെ പിന്തുര്ന്നുപിടിക്കയും ചെയ്യും.

45. 'All these disasters will come on you, and they will be with you until you are destroyed, because you did not obey the LORD your God and keep all the laws that he gave you.

46. അവ ഒരടയാളവും അത്ഭുതവുമായി നിന്നോടും നിന്റെ സന്തതിയോടും എന്നേക്കും പറ്റിയിരിക്കും.

46. They will be the evidence of God's judgment on you and your descendants forever.

47. സകല വസ്തുക്കളുടെയും സമൃദ്ധി ഹേതുവായിട്ടു നിന്റെ ദൈവമായ യഹോവയെ നീ ഉന്മേഷത്തോടും നല്ല ഹൃദയസന്തോഷത്തോടുംകൂടെ സേവിക്കായ്കകൊണ്ടു

47. The LORD blessed you in every way, but you would not serve him with glad and joyful hearts.

48. യഹോവ നിന്റെ നേരെ അയക്കുന്ന ശത്രുക്കളെ നീ വിശപ്പോടും ദാഹത്തോടും നഗ്നതയോടും എല്ലാഞെരുക്കത്തോടുംകൂടെ സേവിക്കും; നിന്നെ നശിപ്പിക്കുംവരെ അവന് നിന്റെ കഴുത്തില് ഒരു ഇരിമ്പുനുകം വേക്കും.

48. So then, you will serve the enemies that the LORD is going to send against you. You will be hungry, thirsty, and naked---in need of everything. The LORD will oppress you harshly until you are destroyed.

49. യഹോവ ദൂരത്തുനിന്നു, ഭൂമിയുടെ അറുതിയില്നിന്നു, ഒരു ജാതിയെ കഴുകന് പറന്നു വരുന്നതുപോലെ നിന്റെമേല് വരുത്തും. അവര് നീ അറിയാത്ത ഭാഷ പറയുന്ന ജാതി;

49. The LORD will bring against you a nation from the ends of the earth, a nation whose language you do not know. They will swoop down on you like an eagle.

50. വൃദ്ധനെ ആദരിക്കയോ ബാലനോടു കനിവു തോന്നുകയോ ചെയ്യാത്ത ഉഗ്രമുഖമുള്ള ജാതി.

50. They will be ruthless and show no mercy to anyone, young or old.

51. നീ നശിക്കുംവരെ അവര് നിന്റെ മൃഗഫലവും നിന്റെ കൃഷിഫലവും തിന്നും; അവര് നിന്നെ നശിപ്പിക്കുംവരെ ധാന്യമോ വിഞ്ഞോ എണ്ണയോ നിന്റെ കന്നുകാലികളുടെ പേറോ ആടുകളുടെ പിറപ്പോ ഒന്നും നിനക്കു ശേഷിപ്പിക്കയില്ല.

51. They will eat your livestock and your crops, and you will starve to death. They will not leave you any grain, wine, olive oil, cattle, or sheep; and you will die.

52. നിന്റെ ദേശത്തു എല്ലാടവും നീ ആശ്രയിച്ചിരിക്കുന്ന ഉയരവും ഉറപ്പുമുള്ള മതിലുകള് വീഴുംവരെ അവര് നിന്റെ എല്ലാ പട്ടണങ്ങളിലും നിന്നെ നിരോധിക്കും; നിന്റെ ദൈവമായ യഹോവ നിനക്കു തന്ന നിന്റെ ദേശത്തു എല്ലാടുവുമുള്ള നിന്റെ എല്ലാ പട്ടണങ്ങളിലും അവര് നിന്നെ നിരോധിക്കും.

52. They will attack every town in the land that the LORD your God is giving you, and the high, fortified walls in which you trust will fall.

53. ശത്രു നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നിന്റെ ഗര്ഭഫലമായ പുത്രന്മാരുടെയും പുത്രിമാരുടെയും മാംസം നീ തിന്നും;

53. 'When your enemies are besieging your towns, you will become so desperate for food that you will even eat the children that the LORD your God has given you.

54. നിന്റെ മദ്ധ്യേ മൃദുശരീരയും മഹാസുഖഭോഗിയും ആയിരിക്കുന്ന മനുഷ്യന് തന്റെ സഹോദരനോടും തന്റെ മാര്വ്വിടത്തിലെ ഭാര്യയോടും തനിക്കു ശേഷിക്കുന്ന മക്കളോടും

54. Even the most refined man of noble birth will become so desperate during the siege that he will eat some of his own children because he has no other food. He will not even give any to his brother or to the wife he loves or to any of his children who are left.

55. ലുബ്ധനായി അവരില് ആര്ക്കും താന് തിന്നുന്ന തന്റെ മക്കളുടെ മാംസത്തില് ഒട്ടും കൊടുക്കയില്ല; ശത്രു നിന്റെ എല്ലാപട്ടണങ്ങളിലും നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും അവന്നു ഒന്നും ശേഷിച്ചിരിക്കയില്ല.

55. (SEE 28:54)

56. ദേഹമാര്ദ്ദവംകൊണ്ടും കോമളത്വംകൊണ്ടും തന്റെ ഉള്ളങ്കാല് നിലത്തുവെപ്പാന് മടിക്കുന്ന തന്വംഗിയും സുഖഭോഗിനിയുമായ സ്ത്രീ തന്റെ മാര്വ്വിടത്തിലെ ഭര്ത്താവിന്നും തന്റെ മകന്നും മകള്ക്കും തന്റെ കാലുകളുടെ ഇടയില്നിന്നു പുറപ്പെടുന്ന മറുപ്പിള്ളയെയും താന് പ്രസവിക്കുന്ന കുഞ്ഞുങ്ങളെയും കൊടുക്കാതവണ്ണം ലുബ്ധയായി

56. Even the most refined woman of noble birth, so rich that she has never had to walk anywhere, will behave in the same way. When the enemy besieges her town, she will become so desperate for food that she will secretly eat her newborn child and the afterbirth as well. She will not share them with the husband she loves or with any of her children.

57. ശത്രു നിന്റെ പട്ടണങ്ങളില് നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും സകലവസ്തുക്കളുടെയും ദുര്ല്ലഭത്വംനിമിത്തം അവള് അവരെ രഹസ്യമായി തിന്നും.

57. (SEE 28:56)

58. നിന്റെ ദൈവമായ യഹോവ എന്ന മഹത്തും ഭയങ്കരവുമായ നാമത്തെ നീ ഭയപ്പെട്ടു ഈ പുസ്തകത്തില് എഴുതിയിരിക്കുന്ന ഈ ന്യായപ്രമാണത്തിലെ സകലവചനങ്ങളും പ്രമാണിച്ചനുസരിച്ചു നടക്കാഞ്ഞാല്

58. 'If you do not obey faithfully all of God's teachings that are written in this book and if you do not honor the wonderful and awesome name of the LORD your God,

59. യഹോവ നിന്റെ മേലും നിന്റെ സന്തതിയുടെമേലും നീണ്ടുനിലക്കുന്ന അപൂര്വ്വമായ മഹാബാധകളും നീണ്ടുനിലക്കുന്ന വല്ലാത്ത രോഗങ്ങളും വരുത്തും

59. he will send on you and on your descendants incurable diseases and horrible epidemics that can never be stopped.

60. നീ പേടിക്കുന്ന മിസ്രയീമിലെ വ്യാധികളൊക്കെയും അവന് നിന്റെമേല് വരുത്തും. അവ നിന്നെ പറ്റിപ്പിടിക്കും.

60. He will bring on you once again all the dreadful diseases you experienced in Egypt, and you will never recover.

61. ഈ ന്യായപ്രമാണപുസ്തകത്തില് എഴുതിയിട്ടില്ലാത്ത

61. He will also send all kinds of diseases and epidemics that are not mentioned in this book of God's laws and teachings, and you will be destroyed.

62. സകല രോഗവും ബാധയുംകൂടെ നീ നശിക്കുംവരെ യഹോവ നിന്റെമേല് വരുത്തിക്കൊണ്ടിരിക്കും. ആകാശത്തിലെ നക്ഷത്രംപോലെ പെരുകിയിരുന്ന നിങ്ങള് നിന്റെ ദൈവമായ യഹോവയുടെ വാക്കു കേള്ക്കായ്കകൊണ്ടു ചുരുക്കംപേരായി ശേഷിക്കും.

62. Although you become as numerous as the stars in the sky, only a few of you will survive, because you did not obey the LORD your God.

63. നിങ്ങള്ക്കു ഗുണംചെയ്വാനും നിങ്ങളെ വര്ദ്ധിപ്പിപ്പാനും യഹോവ നിങ്ങളുടെമേല് പ്രസാദിച്ചിരുന്നതുപോലെ തന്നേ നിങ്ങളെ നശിപ്പിപ്പാനും നിര്മ്മൂലമാക്കുവാനും യഹോവ പ്രസാദിച്ചു, നീ കൈവശമാക്കുവാന് ചെല്ലുന്ന ദേശത്തുനിന്നു നിങ്ങളെ പറിച്ചുകളയും.

63. Just as the LORD took delight in making you prosper and in making you increase in number, so he will take delight in destroying you and in bringing ruin on you. You will be uprooted from the land that you are about to occupy.

64. യഹോവ നിന്നെ ഭൂമിയുടെ ഒരറ്റംമുതല് മറ്റെഅറ്റംവരെ സര്വ്വജാതികളുടെയും ഇടയില് ചിതറിക്കും; അവിടെ നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്തവയായി മരവും കല്ലുംകൊണ്ടുള്ള അന്യദൈവങ്ങളെ നീ സേവിക്കും.

64. 'The LORD will scatter you among all the nations, from one end of the earth to the other, and there you will serve gods made of wood and stone, gods that neither you nor your ancestors have ever worshiped before.

65. ആ ജാതികളുടെ ഇടയില് നിനക്കു സ്വസ്ഥത കിട്ടുകയില്ല; നിന്റെ കാലിന്നു വിശ്രാമസ്ഥലം ഉണ്ടാകയില്ല; അവിടെ യഹോവ നിനക്കു വിറെക്കുന്ന ഹൃദയവും മങ്ങുന്ന കണ്ണും നിരാശയുള്ള മനസ്സും തരും.

65. You will find no peace anywhere, no place to call your own; the LORD will overwhelm you with anxiety, hopelessness, and despair.

66. നിന്റെ ജീവന് നിന്റെ മുമ്പില് തൂങ്ങിയിരിക്കും; രാവും പകലും നീ പേടിച്ചു പാര്ക്കും; പ്രാണഭയം നിന്നെ വിട്ടുമാറുകയില്ല.

66. Your life will always be in danger. Day and night you will be filled with terror, and you will live in constant fear of death.

67. നിന്റെ ഹൃദയത്തില് നീ പേടിച്ചുകൊണ്ടിരിക്കുന്ന പേടി നിമിത്തവും നീ കണ്ണാലെ കാണുന്ന കാഴ്ചനിമിത്തവും നേരം വെളുക്കുമ്പോള്സന്ധ്യ ആയെങ്കില് കൊള്ളായിരുന്നു എന്നും സന്ധ്യാകാലത്തുനേരം വെളുത്തെങ്കില് കൊള്ളായിരുന്നു എന്നും നീ പറയും.

67. Your hearts will pound with fear at everything you see. Every morning you will wish for evening; every evening you will wish for morning.

68. നീ ഇനി കാണുകയില്ല എന്നു ഞാന് നിന്നോടു പറഞ്ഞ വഴിയായി യഹോവ നിന്നെ കപ്പല് കയറ്റി മിസ്രയീമിലേക്കു മടക്കിക്കൊണ്ടുപോകും; അവിടെ നിങ്ങളെ ശത്രുക്കള്ക്കു അടിയാരും അടിയാട്ടികളുമായി വില്പാന് നിര്ത്തും; എന്നാല് നിങ്ങളെ വാങ്ങുവാന് ആരും ഉണ്ടാകയില്ല.

68. The LORD will send you back to Egypt in ships, even though he said that you would never have to go there again. There you will try to sell yourselves to your enemies as slaves, but no one will want to buy you.'



Shortcut Links
ആവർത്തനം - Deuteronomy : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |