Joshua - യോശുവ 18 | View All

1. അനന്തരം യിസ്രായേല്മക്കളുടെ സഭ മുഴുവനും ശീലോവില് ഒന്നിച്ചുകൂടി അവിടെ സമാഗമനക്കുടാരം നിര്ത്തി; ദേശം അവര്ക്കും കീഴടങ്ങിയിരുന്നു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:45

1. And all the multitude of the children of Israel gathered them selues together vnto Silo, and they set vp ye Tabernacle of witnesse, and the londe was subdued vnto them.

2. എന്നാല് യിസ്രായേല്മക്കളില് അവകാശം ഭാഗിച്ചു കിട്ടാതിരുന്ന ഏഴു ഗോത്രങ്ങള് ശേഷിച്ചിരുന്നു.

2. But there were yet seuen trybes of the childre of Israel, vnto whom they had not deuyded their enheritaunce.

3. യോശുവ യിസ്രായേല്മക്കളോടു പറഞ്ഞതെന്തെന്നാല്നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങള്ക്കു തന്നിരിക്കുന്ന ദേശം കൈവശമാക്കുവാന് പോകുന്നതിന്നു നിങ്ങള് എത്രത്തോളം മടിച്ചിരിക്കും?

3. And Iosua sayde vnto the children of Israel: How longe are ye so slowe, to go and coquere the londe, which the LORDE God of youre fathers hath geuen you?

4. ഔരോ ഗോത്രത്തിന്നു മുമ്മൂന്നു പേരെ നിയമിപ്പിന് ; ഞാന് അവരെ അയക്കും; അവര് പുറപ്പെട്ടു ദേശത്തുകൂടി സഞ്ചരിച്ചു തങ്ങള്ക്കു അവകാശം കിട്ടേണ്ടുംപ്രകാരം കണ്ടെഴുതി എന്റെ അടുക്കല് മടങ്ങിവരേണം.

4. Chose you thre men out of euery trybe, yt I maye sende them, and that they maye get them vp and go thorow the londe, and descrybe it acordinge to the enheritaunces therof, and come vnto me.

5. അതു ഏഴു പങ്കായി ഭാഗിക്കേണംയെഹൂദാ തന്റെ അതിര്ക്കകത്തു തെക്കു പാര്ത്തുകൊള്ളട്ടെ; യോസേഫിന്റെ കുലവും തന്റെ അതിര്ക്കകത്തു വടക്കു പാര്ത്തുകൊള്ളട്ടെ.

5. Deuyde the londe in seuen partes. Iudas shal remayne vpon his borders of the south syde, and the house of Ioseph shal remayne vpon his borders of the north parte:

6. അങ്ങനെ നിങ്ങള് ദേശം ഏഴുഭാഗമായി കണ്ടെഴുതി ഇവിടെ എന്റെ അടുക്കല് കൊണ്ടുവരുവിന് . ഞാന് ഇവിടെ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയില്വെച്ചു നിങ്ങള്ക്കുവേണ്ടി ചീട്ടിടും.

6. but descrybe ye the londe in seuen partes, and brynge them vnto me, then shal I cast ye lot for you before the LORDE oure God.

7. ലേവ്യര്ക്കും നിങ്ങളുടെ ഇടയില് ഔഹരി ഇല്ലല്ലോ; യഹോവയുടെ പൌരോഹിത്യം അവരുടെ അവകാശം ആകുന്നു; ഗാദും രൂബേനും മനശ്ശെയുടെ പാതിഗോത്രവും യഹോവയുടെ ദാസനായ മോശെ അവര്ക്കും കൊടുത്തിട്ടുള്ള അവകാശം യോര്ദ്ദാന്നു കിഴക്കു വാങ്ങിയിരിക്കുന്നു.

7. For the Leuites haue no porcion amonge you, but the presthode of the LORDE is their enheritaunce. As for Gad & Ruben and ye halfe trybe of Manasse, they haue receaued their enheritaunce beyonde Iordane eastwarde, which Moses the seruaunt of the LORDE gaue them.

8. അങ്ങനെ ആ പുരുഷന്മാര് യാത്ര പുറപ്പെട്ടു; ദേശം കണ്ടെഴുതുവാന് പോയവരോടു യോശുവനിങ്ങള് ചെന്നു ദേശത്തുകൂടി സഞ്ചരിച്ചു കണ്ടെഴുതുകയും ഞാന് ഇവിടെ ശീലോവില് യഹോവയുടെ സന്നിധിയില്വെച്ചു നിങ്ങള്ക്കുവേണ്ടി ചീട്ടിടേണ്ടതിന്നു എന്റെ അടുക്കല് മടങ്ങിവരികയും ചെയ്വിന് എന്നു പറഞ്ഞു.

8. Then the men gat vp, to go their waye. And whan they were aboute to go for to descrybe the londe, Iosua commaunded them, and sayde: Go youre waye, and walke thorow the londe, and descrybe it, and come agayne vnto me, that I maye cast ye lot for you before the LORDE at Silo.

9. അവര് പോയി ദേശത്തുകൂടി കടന്നു നഗരവിവരത്തോടുകൂടെ ഒരു പുസ്തകത്തില് അതു ഏഴു ഭാഗമായി എഴുതി ശീലോവില് യോശുവയുടെ അടുക്കല് പാളയത്തിലേക്കു മടങ്ങിവന്നു.

9. So the men departed, and wente thorow the londe, and descrybed it in seuen partes vpon a letter acordinge to the cities, and came to Iosua in to the hoost at Silo.

10. അപ്പോള് യോശുവ ശീലോവില് യഹോവയുടെ സന്നിധിയില്വെച്ചു അവര്ക്കും വേണ്ടി ചീട്ടിട്ടു; അവിടെവെച്ചു യോശുവ യിസ്രായേല്മക്കള്ക്കു ഗോത്രവിഭാഗപ്രകാരം ദേശം വിഭാഗിച്ചുകൊടുത്തു.

10. Then Iosua cast the lot ouer them at Silo before the LORDE, and there distributed the londe amonge the children of Israel, vnto euery one his parte.

11. ബെന്യാമീന് മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി നറുകൂ വന്നു; അവരുടെ അവകാശത്തിന്റെ അതിര് യെഹൂദയുടെ മക്കളുടെയും യോസേഫിന്റെ മക്കളുടെയും മദ്ധ്യേ കിടക്കുന്നു.

11. And the lot of the trybe of the children of Ben Iamin fell acordinge to their kynreds, and the border of their lot wente out betwene the children of Iuda & the children of Ioseph.

12. വടക്കുഭാഗത്തു അവരുടെ വടക്കെ അതിര് യോര്ദ്ദാങ്കല് തുടങ്ങി വടക്കു യെരീഹോവിന്റെ പാര്ശ്വംവരെ ചെന്നു പടിഞ്ഞാറോട്ടു മലനാട്ടില്കൂടി കയറി ബേത്ത്-ആവെന് മരുഭൂമിയിങ്കല് അവസാനിക്കുന്നു.

12. And their border was on ye north quarter of Iordane, and goeth vp from the north syde of Iericho, and commeth vp to the mountayne westwarde, and goeth out by the wyldernesse of Bethauen,

13. അവിടെനിന്നു ആ അതിര് ബേഥേല് എന്ന ലൂസിന്റെ തെക്കുവശംവരെ കടന്നു താഴത്തെ ബേത്ത്-ഹോരോന്റെ തെക്കുവശത്തുള്ള മലവഴിയായി അതെരോത്ത്-അദാരിലേക്കു ഇറങ്ങുന്നു.

13. and goeth from thece towarde Lus, euen by the south syde of Lus (that is Bethel) and commeth downe vnto Ataroth Adar by the mountayne which lyeth on ye south syde of the lower Bethoron.

14. പിന്നെ ആ അതിര് വളഞ്ഞു പടിഞ്ഞാറെ വശത്തു ബേത്ത്-ഹോരോന്നു എതിരെയുള്ള മലമുതല് തെക്കോട്ടു തിരിഞ്ഞു യെഹൂദാമക്കളുടെ പട്ടണമായ കിര്യ്യത്ത്-യെയാരീം എന്ന കിര്യ്യത്ത്-ബാലയിങ്കല് അവസാനിക്കുന്നു. ഇതു തന്നെ പടിഞ്ഞാറെ ഭാഗം

14. Then boweth it downe, and fetcheth a compasse vnto the south west quarter from the mount that lyeth ouer agaynst Bethoron towarde the south, and goeth out vnto Kiriath Baal, yt is Kiriath Iearim, a cite of the children of Iuda. This is the west border.

15. തെക്കെഭാഗം കിര്യ്യത്ത്-യെയാരീമിന്റെ അറ്റത്തുള്ള തുടങ്ങി പടിഞ്ഞാറോട്ടു നെപ്തോഹവെള്ളത്തിന്റെ ഉറവുവരെ ചെല്ലുന്നു.

15. But the south border is from Kiriath Iearim forth, and goeth out towarde the west, and commeth forth vnto ye water well of Nepthoah:

16. പിന്നെ ആ അതിര് ബെന് -ഹിന്നോംതാഴ്വരക്കെതിരെയും രെഫായീംതാഴ്വരയുടെ വടക്കുവശത്തും ഉള്ള മലയുടെ അറ്റംവരെ ചെന്നു ഹിന്നോംതാഴ്വരയില് കൂടി തെക്കോട്ടു യെബൂസ്യപര്വ്വതത്തിന്റെ പാര്ശ്വംവരെയും ഏന് -രോഗേല്വരെയും ഇറങ്ങി

16. and goeth downe by the edge of the mount, that lyeth before the valley of the sonne of Hinnam: and goeth downe thorow the valley of Hinnam on ye south syde of the Iebusites, and commeth downe to the well of Rogell,

17. വടക്കോട്ടു തിരിഞ്ഞു ഏന് -ശേമെശിലേക്കും അദുമ്മീംകയറ്റത്തിന്നെതിരെയുള്ള ഗെലീലോത്തിലേക്കും ചെന്നു രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ ഇറങ്ങി

17. and stretcheth from the northwarde, and commeth out vnto EnSemes, and commeth forth to the heapes that lye vp towarde Adumim, and cometh downe vnto the stone of Bohen the sonne of Ruben,

18. അരാബെക്കെതിരെയുള്ള മലഞ്ചരിവിലേക്കു കടന്നു അരാബയിലേക്കു ഇറങ്ങിച്ചെല്ലുന്നു.

18. and goeth a longe besyde ye playne felde which lyeth north warde, and commeth downe vnto ye playne felde,

19. പിന്നെ ആ അതിര് വടക്കോട്ടു ബേത്ത്-ഹൊഗ്ളയുടെ മലഞ്ചരിവുവരെ കടന്നു തെക്കു യോര്ദ്ദാന്റെ അഴിമുഖത്തു ഉപ്പുകടലിന്റെ വടക്കെ അറ്റത്തു അവസാനിക്കുന്നു.

19. and goeth besyde Beth Hagla that lyeth towarde the north, and his ende is at the north border of the Salt see, vnto ye edge of Iordane southwarde. This is the south border.

20. ഇതു തെക്കെ അതിര്, അതിന്റെ കിഴക്കെ അതിര് യോര്ദ്ദാന് ആകുന്നു; ഇതു ബെന്യാമീന് മക്കള്ക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്റെ ചുറ്റുമുള്ള അതിരുകള്.

20. But Iordane shal be the ende of the east quarter. This is the enheritaunce of ye children of Ben Iamin in their borders rounde aboute, amonge their kynreds.

21. എന്നാല് ബെന്യാമീന് മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ പട്ടണങ്ങള്യെരീഹോ, ബേത്ത്-ഹൊഗ്ള, ഏമെക്-കെയെരീഹോ, ബേത്ത്-ഹെഗ്ള, ഏമെക്-കെസീസ്,

21. The cities of the trybe of the children of Ben Iamin amoge their kynreds are these: Iericho, Beth Hagla, Emek Rezig,

22. ബേത്ത്-അരാബ, സെമാറയീം, ബേഥേല്,

22. Betharaba, Zemaraim, Bethel,

23. അവ്വീം, പാര, ഒഫ്ര,

23. Auim, Haphar, Aphra,

24. കെഫാര്-അമ്മോനീ, ഒഫ്നി, ഗേബ; ഇങ്ങനെ പന്ത്രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും;

24. Caphar Amonai, Aphni, Gaba: these are twolue cities and their vyllages.

25. ഗിബെയോന് , രാമ, ബേരോത്ത്,

25. Gibeon, Rama, Beeroth,

26. മിസ്പെ, കെഫീര, മോസ,

26. Mispa, Caphira, Moza,

27. രേക്കെം, യിര്പ്പേല്, തരല,

27. Rekem, Ieerpeel, Thareala,

28. സേല, ഏലെഫ്, യെരൂശാലേം എന്ന യെബൂസ്യനഗരം, ശിബെയത്ത്, കിര്യ്യത്ത്; ഇങ്ങനെ പതിന്നാലു പട്ടണവും അവയുടെ ഗ്രാമങ്ങളും ഇതു ബെന്യാമീന് മക്കള്ക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശം.

28. Zela, Eleph, and the Iebusites, that is Ierusalem, Gibeath, Kiriath: these are fourtene cities and their vyllages. This is the enheritaunce of the children of Ben Iamin in their kynreds.



Shortcut Links
യോശുവ - Joshua : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |