Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ഭാര്യ്യമാരേ, നിങ്ങളുടെ ഭര്ത്താക്കന്മാര്ക്കും കീഴടങ്ങിയിരിപ്പിന് ; അവരില് വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിര്മ്മലമായ നടപ്പു കണ്ടറിഞ്ഞു
1. Likewise, you wives should be subordinate to your husbands so that, even if some disobey the word, they may be won over without a word by their wives' conduct
2. വചനം കൂടാതെ ഭാര്യമാരുടെ നടപ്പിനാല് ചേര്ന്നുവരുവാന് ഇടയാകും.
2. when they observe your reverent and chaste behavior.
3. നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല,
3. Your adornment should not be an external one: braiding the hair, wearing gold jewelry, or dressing in fine clothes,
4. സൌമ്യതയും സാവധാനതയുമുള്ള മനസ്സു എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്റെ ഗൂഢമനുഷ്യന് തന്നേ ആയിരിക്കേണം; അതു ദൈവസന്നിധിയില് വിലയേറിയതാകുന്നു.
4. but rather the hidden character of the heart, expressed in the imperishable beauty of a gentle and calm disposition, which is precious in the sight of God.
5. ഇങ്ങനെയല്ലോ പണ്ടു ദൈവത്തില് പ്രത്യാശവെച്ചിരുന്ന വിശുദ്ധസ്ത്രീകള് തങ്ങളെത്തന്നേ അലങ്കരിച്ചു ഭര്ത്താക്കന്മാര്ക്കും കീഴടങ്ങിയിരിരുന്നതു.
5. For this is also how the holy women who hoped in God once used to adorn themselves and were subordinate to their husbands;
6. അങ്ങനെ സാറാ അബ്രാഹാമിനെ യജമാനന് എന്നു വിളിച്ചു അനുസരിച്ചിരുന്നു; നന്മ ചെയ്തു യാതൊരു ഭീഷണിയും പേടിക്കാതിരുന്നാല് നിങ്ങള് അവളുടെ മക്കള് ആയിത്തീര്ന്നു.ഉല്പത്തി 18:12, ഉല്പത്തി 18:15, സദൃശ്യവാക്യങ്ങൾ 3:25
6. thus Sarah obeyed Abraham, calling him 'lord.' You are her children when you do what is good and fear no intimidation.
7. അങ്ങനെ തന്നേ ഭര്ത്താക്കന്മാരേ, നിങ്ങളുടെ പ്രാര്ത്ഥനെക്കു മുടക്കം വരാതിരിക്കേണ്ടതിന്നു വിവേകത്തോടെ ഭാര്യമാരോടുകൂടെ വസിച്ചു, സ്ത്രീജനം ബലഹീനപാത്രം എന്നും അവര് ജീവന്റെ കൃപെക്കു കൂട്ടവകാശികള് എന്നും ഔര്ത്തു അവര്ക്കും ബഹുമാനം കൊടുപ്പിന് .
7. Likewise, you husbands should live with your wives in understanding, showing honor to the weaker female sex, since we are joint heirs of the gift of life, so that your prayers may not be hindered.
8. തീര്ച്ചെക്കു എല്ലാവരും ഐകമത്യവും സഹതാപവും സഹോദരപ്രീതിയും മനസ്സലിവും വിനയബുദ്ധിയുമുള്ളവരായിരിപ്പിന് .
8. Finally, all of you, be of one mind, sympathetic, loving toward one another, compassionate, humble.
9. ദോഷത്തിന്നു ദോഷവും ശകാരത്തിന്നു ശകാരവും പകരം ചെയ്യാതെ നിങ്ങള് അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു അനുഗ്രഹിക്കുന്നവരായിരിപ്പിന് .
9. Do not return evil for evil, or insult for insult; but, on the contrary, a blessing, because to this you were called, that you might inherit a blessing.
10. “ജീവനെ ആഗ്രഹിക്കയും ശുഭകാലം കാണ്മാന് ഇച്ഛിക്കയും ചെയ്യുന്നവന് ദോഷം ചെയ്യാതെ തന്റെ നാവിനെയും വ്യാജം പറയാതെ അധരത്തെയും അടക്കിക്കൊള്ളട്ടെ.സങ്കീർത്തനങ്ങൾ 34:12-16
10. For: 'Whoever would love life and see good days must keep the tongue from evil and the lips from speaking deceit,
11. അവന് ദോഷം വിട്ടകന്നു ഗുണം ചെയ്കയും സമാധാനം അന്വേഷിച്ചു പിന്തുടരുകയും ചെയ്യട്ടെ.
11. must turn from evil and do good, seek peace and follow after it.
12. കര്ത്താവിന്റെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാര്ത്ഥനെക്കും തുറന്നിരിക്കുന്നു; എന്നാല് കര്ത്താവിന്റെ മുഖം ദുഷ്പ്രവൃത്തിക്കാര്ക്കും പ്രതിക്കുലമായിരിക്കുന്നു.”
12. For the eyes of the Lord are on the righteous and his ears turned to their prayer, but the face of the Lord is against evildoers.'
13. നിങ്ങള് നന്മ ചെയ്യുന്നതില് ശൂഷ്കാന്തിയുള്ളവര് ആകുന്നു എങ്കില് നിങ്ങള്ക്കു ദോഷം ചെയ്യുന്നവന് ആര്?
13. Now who is going to harm you if you are enthusiastic for what is good?
14. നീതിനിമിത്തം കഷ്ടം സഹിക്കേണ്ടി വന്നാലും നിങ്ങള് ഭാഗ്യവാന്മാര്. അവരുടെ ഭീഷണത്തിങ്കല് ഭയപ്പെടുകയും കലങ്ങുകയുമരുതു; എന്നാല് ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളില് കര്ത്താവായി വിശുദ്ധീകരിപ്പിന് .യെശയ്യാ 8:12-13
14. But even if you should suffer because of righteousness, blessed are you. Do not be afraid or terrified with fear of them,
15. നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാന് എപ്പോഴും ഒരുങ്ങിയിരിപ്പിന് .യെശയ്യാ 8:12-13
15. but sanctify Christ as Lord in your hearts. Always be ready to give an explanation to anyone who asks you for a reason for your hope,
16. ക്രിസ്തുവില് നിങ്ങള്ക്കുള്ള നല്ല നടപ്പിനെ ദുഷിക്കുന്നവര് നിങ്ങളെ പഴിച്ചു പറയുന്നതില് ലജ്ജിക്കേണ്ടതിന്നു നല്ലമനസ്സാക്ഷിയുള്ളവരായിരിപ്പിന് .
16. but do it with gentleness and reverence, keeping your conscience clear, so that, when you are maligned, those who defame your good conduct in Christ may themselves be put to shame.
17. നിങ്ങള് കഷ്ടം സഹിക്കേണം എന്നു ദൈവഹിതമെങ്കില് തിന്മ ചെയ്തിട്ടല്ല, നന്മ ചെയ്തിട്ടു സഹിക്കുന്നതു ഏറ്റവും നന്നു.
17. For it is better to suffer for doing good, if that be the will of God, than for doing evil.
18. ക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവര്ക്കും വേണ്ടി പാപംനിമിത്തം ഒരിക്കല് കഷ്ടം അനുഭവിച്ചു, ജഡത്തില് മരണശിക്ഷ ഏല്ക്കയും ആത്മാവില് ജീവിപ്പിക്കപ്പെടുകയും ചെയ്തു.
18. For Christ also suffered for sins once, the righteous for the sake of the unrighteous, that he might lead you to God. Put to death in the flesh, he was brought to life in the spirit.
19. ആത്മാവില് അവന് ചെന്നു, പണ്ടു നോഹയുടെ കാലത്തു പെട്ടകം ഒരുക്കുന്ന സമയം ദൈവം ദീര്ഘക്ഷമയോടെ കാത്തിരിക്കുമ്പോള് അനുസരിക്കാത്തവരായി തടവിലുള്ള ആത്മാക്കളോടു പ്രസംഗിച്ചു.
19. In it he also went to preach to the spirits in prison,
20. ആ പെട്ടകത്തില് അല്പജനം, എന്നുവെച്ചാല് എട്ടുപേര്, വെള്ളത്തില്കൂടി രക്ഷ പ്രാപിച്ചു.ഉല്പത്തി 6:1-724
20. who had once been disobedient while God patiently waited in the days of Noah during the building of the ark, in which a few persons, eight in all, were saved through water.
21. അതു സ്നാനത്തിന്നു ഒരു മുന് കുറി. സ്നാനമോ ഇപ്പോള് ജഡത്തിന്റെ അഴുകൂ കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താല് നമ്മെയും രക്ഷിക്കുന്നു.
21. This prefigured baptism, which saves you now. It is not a removal of dirt from the body but an appeal to God for a clear conscience, through the resurrection of Jesus Christ,
22. അവന് സ്വര്ഗ്ഗത്തിലേക്കു പോയി ദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും അവന്നു കീഴ്പെട്ടുമിരിക്കുന്നു.സങ്കീർത്തനങ്ങൾ 110:1
22. who has gone into heaven and is at the right hand of God, with angels, authorities, and powers subject to him.