Revelation - വെളിപ്പാടു വെളിപാട് 7 | View All

1. അതിന്റെശേഷം ഭൂമിമേലും കടലിന്മേലും യാതൊരു വൃക്ഷത്തിന്മേലും കാറ്റു ഊതാതിരിക്കേണ്ടതിന്നു നാലു ദൂതന്മാര് ഭൂമിയിലെ നാലു കാറ്റും പിടിച്ചുകൊണ്ടു ഭൂമിയുടെ നാലു കോണിലും നിലക്കുന്നതു ഞാന് കണ്ടു.
യിരേമ്യാവു 49:36, യേഹേസ്കേൽ 7:2, യേഹേസ്കേൽ 37:9, ദാനീയേൽ 7:2, സെഖർയ്യാവു 6:5

1. After this I saw four angels in their places at the four points of the earth, keeping back the four winds in their hands, so that there might be no moving of the wind on the earth, or on the sea, or on any tree.

2. മറ്റൊരു ദൂതന് ജീവനുള്ള ദൈവത്തിന്റെ മുദ്രയുമായി കിഴക്കുനിന്നു കയറുന്നതും കണ്ടു. അവന് ഭൂമിക്കും സമുദ്രത്തിന്നും കേടുവരുത്തുവാന് അധികാരം ലഭിച്ച നാലു ദൂതന്മാരോടു

2. And I saw another angel coming up from the east, having the mark of the living God: and he said with a great voice to the four angels, to whom it was given to do damage to the earth and the sea,

3. നമ്മുടെ ദൈവത്തിന്റെ ദാസന്മാരുടെ നെറ്റിയില് ഞങ്ങള് മുദ്രയിട്ടു കഴിയുവോളം ഭൂമിക്കും സമൂദ്രത്തിന്നും വൃക്ഷങ്ങള്ക്കും കേടുവരുത്തരുതു എന്നു ഉറക്കെ വിളിച്ചുപറഞ്ഞു.
യേഹേസ്കേൽ 9:4

3. Do no damage to the earth, or the sea, or the trees, till we have put a mark on the servants of our God.

4. മുദ്രയേറ്റവരുടെ എണ്ണവും ഞാന് കേട്ടു; യിസ്രായേല്മക്കളുടെ സകല ഗോത്രത്തിലും നിന്നു മുദ്രയേറ്റവര് നൂറ്റിനാല്പത്തിനാലായിരം പേര്.

4. And there came to my ears the number of those who had the mark on their brows, a hundred and forty-four thousand, who were marked out of every tribe of the people of Israel.

5. യെഹൂദാഗോത്രത്തില് മുദ്രയേറ്റവര് പന്തീരായിരം; രൂബേന് ഗോത്രത്തില് പന്തീരായിരം; ഗാദ് ഗോത്രത്തില് പന്തീരായിരം;

5. Of the tribe of Judah were marked twelve thousand: of the tribe of Reuben twelve thousand: of the tribe of Gad twelve thousand:

6. ആശേര്ഗോത്രത്തില് പന്തീരായിരം; നപ്താലിഗോത്രത്തില് പന്തീരായിരം; മനശ്ശെഗോത്രത്തില് പന്തീരായിരം;

6. Of the tribe of Asher twelve thousand: of the tribe of Naphtali twelve thousand: of the tribe of Manasseh twelve thousand:

7. ശിമെയോന് ഗോത്രത്തില് പന്തീരായിരം; യിസ്സാഖാര്ഗോത്രത്തില് പന്തീരായിരം;

7. Of the tribe of Simeon twelve thousand: of the tribe of Levi twelve thousand: of the tribe of Issachar twelve thousand:

8. സെബൂലോന് ഗോത്രത്തില് പന്തീരായിരം; യോസേഫ് ഗോത്രത്തില് പന്തീരായിരം; ബെന്യാമീന് ഗോത്രത്തില് മുദ്രയേറ്റവര് പന്തിരായിരം പേര്.

8. Of the tribe of Zebulun twelve thousand: of the tribe of Joseph twelve thousand: of the tribe of Benjamin were marked twelve thousand.

9. ഇതിന്റെ ശേഷം സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആര്ക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ളനിലയങ്കി ധരിച്ചു കയ്യില് കുരുത്തോലയുമായി സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നിലക്കുന്നതു ഞാന് കണ്ടു.

9. After these things I saw a great army of people more than might be numbered, out of every nation and of all tribes and peoples and languages, taking their places before the high seat and before the Lamb, dressed in white robes, and with branches in their hands,

10. രക്ഷ എന്നുള്ളതു സിംഹാസനത്തില് ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം എന്നു അവര് അത്യുച്ചത്തില് ആര്ത്തുകൊണ്ടിരുന്നു.
1 രാജാക്കന്മാർ 22:19, 2 ദിനവൃത്താന്തം 18:18, സങ്കീർത്തനങ്ങൾ 47:8, യെശയ്യാ 6:1, യേഹേസ്കേൽ 1:26-27

10. Saying with a loud voice, Salvation to our God who is seated on the high seat, and to the Lamb.

11. സകലദൂതന്മാരും സിംഹാസനത്തിന്റെയും മൂപ്പന്മാരുടെയും നാലു ജീവികളുടെയും ചുറ്റും നിന്നു സിംഹാസനത്തിന്റെ മുമ്പില് കവിണ്ണു വീണു; ആമേന് ;

11. And all the angels were round about the high seat, and about the rulers and the four beasts; and they went down on their faces before the high seat, and gave worship to God, saying,

12. നമ്മുടെ ദൈവത്തിന്നു എന്നെന്നേക്കും സ്തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും; ആമേന് എന്നു പറഞ്ഞു ദൈവത്തെ നമസ്കരിച്ചു.

12. So be it. Let blessing and glory and wisdom and praise and honour and power and strength be given to our God for ever and ever. So be it.

13. മൂപ്പന്മാരില് ഒരുത്തന് എന്നോടുവെള്ളനിലയങ്കി ധരിച്ചിരിക്കുന്ന ഇവര് ആര്? എവിടെ നിന്നു വന്നു എന്നു ചോദിച്ചു.

13. And one of the rulers made answer, saying to me, These who have on white robes, who are they, and where did they come from?

14. യജമാനന് അറിയുമല്ലോ എന്നു ഞാന് പറഞ്ഞതിന്നു അവന് എന്നോടു പറഞ്ഞതുഇവര് മഹാകഷ്ടത്തില്നിന്നു വന്നവര്; കുഞ്ഞാടിന്റെ രക്തത്തില് തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.
ഉല്പത്തി 49:11, ദാനീയേൽ 12:1

14. And I said to him, My lord, you have knowledge. And he said to me, These are they who came through the great testing, and their robes have been washed and made white in the blood of the Lamb.

15. അതുകൊണ്ടു അവര് ദൈവത്തിന്റെ സിംഹാസനത്തിന് മുമ്പില് ഇരുന്നു അവന്റെ ആലയത്തില് രാപ്പകല് അവനെ ആരാധിക്കുന്നു; സിംഹാസനത്തില് ഇരിക്കുന്നവന് അവര്ക്കും കൂടാരം ആയിരിക്കും.
1 രാജാക്കന്മാർ 22:19, 2 ദിനവൃത്താന്തം 18:18, സങ്കീർത്തനങ്ങൾ 47:8, യേഹേസ്കേൽ 1:26-27

15. This is why they are before the high seat of God; and they are his servants day and night in his house: and he who is seated on the high seat will be a tent over them.

16. ഇനി അവര്ക്കും വിശക്കയില്ല ദാഹിക്കയും ഇല്ല; വെയിലും യാതൊരു ചൂടും അവരുടെ മേല് തട്ടുകയുമില്ല.
യെശയ്യാ 49:10

16. They will never be in need of food or drink: and they will never again be troubled by the burning heat of the sun:

17. സിംഹാസനത്തിന്റെ മദ്ധ്യേ ഉള്ള കുഞ്ഞാടു അവരെ മേച്ചു ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തുകയും ദൈവം താന് അവരുടെ കണ്ണില്നിന്നു കണ്ണുനീര് എല്ലാം തുടെച്ചുകളകയും ചെയ്യും.
സങ്കീർത്തനങ്ങൾ 23:1, സങ്കീർത്തനങ്ങൾ 23:2, യെശയ്യാ 25:8, യിരേമ്യാവു 2:13, യേഹേസ്കേൽ 34:23, യെശയ്യാ 49:10

17. For the Lamb who is on the high seat will be their keeper and their guide to fountains of living water: and God will make glad their eyes for ever.



Shortcut Links
വെളിപ്പാടു വെളിപാട് - Revelation : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |