Judges - ന്യായാധിപന്മാർ 12 | View All

1. അനന്തരം എഫ്രയീമ്യര് ഒന്നിച്ചുകൂടി വടക്കോട്ടു ചെന്നു യിഫ്താഹിനോടുനീ അമ്മോന്യരോടു യുദ്ധംചെയ്വാന് പോയപ്പോള് കൂടെ പോരേണ്ടതിന്നു ഞങ്ങളെ വിളിക്കാഞ്ഞതു എന്തു? ഞങ്ങള് നിന്നെ അകത്തിട്ടു വീട്ടിന്നു തീ വെച്ചു ചുട്ടുകളയും എന്നു പറഞ്ഞു.

1. And the men of Ephraim gathered themselves together, and went northward, and said to Jephthah, Why didst thou pass over to fight against the children of Ammon, and didst not call us to go with thee? we will burn thy house upon thee with fire.

2. യിഫ്താഹ് അവരോടുഎനിക്കും എന്റെ ജനത്തിന്നും അമ്മോന്യരോടു വലിയ കലഹം ഉണ്ടായി; ഞാന് നിങ്ങളെ വളിച്ചപ്പോള് നിങ്ങള് അവരുടെ കയ്യില്നിന്നു എന്നെ രക്ഷിച്ചില്ല.

2. And Jephthah said to them, I and my people were at great strife with the children of Ammon; and when I called you, ye delivered me not out of their hands.

3. നിങ്ങള് എന്നെ രക്ഷിക്കയില്ലെന്നു കണ്ടപ്പോള് ഞാന് എന്റെ ജീവനെ ഉപേക്ഷിച്ചുംകൊണ്ടു അമ്മോന്യരുടെ നേരെ ചെന്നു; യഹോവ അവരെ എന്റെ കയ്യില് ഏല്പിച്ചു. ഇങ്ങനെയിരിക്കെ നിങ്ങള് എന്നോടു യുദ്ധംചെയ്വാന് ഇന്നു എന്റെ നേരെ വരുന്നതു എന്തു എന്നു പറഞ്ഞു.

3. And when I saw that ye delivered [me] not, I put my life in my hands, and passed over against the children of Ammon, and the LORD delivered them into my hand: why then have ye come up to me this day, to fight against me?

4. അനന്തരം യിഫ്താഹ് ഗിലെയാദ്യരെ ഒക്കെയും വിളിച്ചുകൂട്ടി, എഫ്രയീമ്യരോടു യുദ്ധംചെയ്തു അവരെ തോല്പിച്ചു; ഗിലെയാദ്യരായ നിങ്ങള് എഫ്രയീമിന്റെയും മനശ്ശെയുടെയും മദ്ധ്യേ എഫ്രയീമ്യപലായിതന്മാര് ആകുന്നു എന്നു എഫ്രയീമ്യര് പറകകൊണ്ടു ഗിലെയാദ്യര് അവരെ സംഹരിച്ചുകളഞ്ഞു.

4. Then Jephthah gathered together all the men of Gilead, and fought with Ephraim: and the men of Gilead smote Ephraim, because they said, Ye Gileadites [are] fugitives of Ephraim among the Ephraimites, [and] among the Manassites.

5. ഗിലെയാദ്യര് എഫ്രയീംഭാഗത്തുള്ള യോര്ദ്ദാന്റെ കടവുകള് പിടിച്ചു; എഫ്രയീമ്യപലായിതന്മാരില് ഒരുത്തന് ഞാന് അക്കരെക്കു കടക്കട്ടെ എന്നു പറയുമ്പോള് ഗിലെയാദ്യര് അവനോടുനീ എഫ്രയീമ്യനോ എന്നു ചോദിക്കും; അല്ല, എന്നു അവന് പറഞ്ഞാല്

5. And the Gileadites took the fords of Jordan before the Ephraimites: and it was [so], that when those Ephraimites who had escaped said, Let me go over; that the men of Gilead said to him, [Art] thou an Ephraimite? If he said, Nay;

6. അവര് അവനോടു ശിബ്ബോലെത്ത് എന്നു പറക എന്നു പറയും; അതു അവന്നു ശരിയായി ഉച്ചരിപ്പാന് കഴിയായ്കകൊണ്ടു അവന് സിബ്ബോലെത്ത് എന്നു പറയും. അപ്പോള് അവര് അവനെ പിടിച്ചു യോര്ദ്ദാന്റെ കടവുകളില്വെച്ചു കൊല്ലും; അങ്ങനെ ആ കാലത്തു എഫ്രയീമ്യരില് നാല്പത്തീരായിരം പേര് വീണു.

6. Then said they to him, Say now Shibboleth: and he said Sibboleth: for he could not frame to pronounce [it] right. Then they took him, and slew him at the fords of Jordan: and there fell at that time of the Ephraimites forty and two thousand.

7. യിഫ്താഹ് യിസ്രായേലിന്നു ആറു സംവത്സരം ന്യായാധിപനായിരുന്നു; പിന്നെ ഗിലെയാദ്യനായ യിഫ്താഹ് മരിച്ചു, ഗിലെയാദ്യപട്ടണങ്ങളില് ഒന്നില് അവനെ അടക്കംചെയ്തു.

7. And Jephthah judged Israel six years. Then died Jephthah the Gileadite, and was buried in [one of] the cities of Gilead.

8. അവന്റെ ശേഷം ബേത്ത്ളേഹെമ്യനായ ഇബ്സാന് യിസ്രായേലിന്നു ന്യായാധിപനായിരുന്നു.

8. And after him Ibzan of Bethlehem judged Israel.

9. അവന്നു മുപ്പതു പുത്രന്മാര് ഉണ്ടായിരുന്നു; അവന് മുപ്പതു പുത്രിമാരെ കെട്ടിച്ചയക്കയും തന്റെ പുത്രന്മാര്ക്കും മുപ്പതു കന്യകമാരെകൊണ്ടുവരികയും ചെയ്തു. അവന് യിസ്രായേലിന്നു ഏഴു സംവത്സരം ന്യായാധിപനായിരുന്നു.

9. And he had thirty sons, and thirty daughters, [whom] he sent abroad, and took in thirty daughters from abroad for his sons. And he judged Israel seven years.

10. പിന്നെ ഇബ്സാന് മരിച്ചു ബേത്ത്ളേഹെമില് അവനെ അടക്കംചെയ്തു.

10. Then died Ibzan, and was buried at Bethlehem.

11. അവന്റെശേഷം സെബൂലൂന്യനായ ഏലോന് യിസ്രായേലിന്നു ന്യായാധിപനായി പത്തു സംവത്സരം യിസ്രായേലില് ന്യായപാലനം ചെയ്തു.

11. And after him Elon, a Zebulonite, judged Israel; and he judged Israel ten years.

12. പിന്നെ സെബൂലൂന്യനായ ഏലോന് മരിച്ചു; അവനെ സെബൂലൂന് നാട്ടില് അയ്യാലോനില് അടക്കംചെയ്തു.

12. And Elon the Zebulonite died, and was buried in Aijalon in the country of Zebulun.

13. അവന്റെശേഷം ഹില്ലേലിന്റെ മകനായ അബ്ദോന് എന്ന ഒരു പിരാഥോന്യന് യിസ്രായേലിന്നു ന്യായാധിപനായിരുന്നു.

13. And after him Abdon the son of Hillel, a Pirathonite, judged Israel.

14. എഴുപതു കഴുതപ്പുറത്തു കയറി ഔടിക്കുന്ന നാല്പതു പുത്രന്മാരും മുപ്പതു പൌത്രന്മാരും അവന്നുണ്ടായിരുന്നു; അവന് യിസ്രായേലിന്നു എട്ടു സംവത്സരം ന്യായധിപനായിരുന്നു.

14. And he had forty sons and thirty grandsons, that rode on seventy young donkeys: and he judged Israel eight years.

15. പിന്നെ ഹില്ലേലിന്റെ മകനായ അബ്ദോന് എന്ന പിരാഥോന്യന് മരിച്ചു; അവനെ എഫ്രയീംദേശത്തു അമാലേക്യരുടെ മലനാട്ടിലെ പിരാഥോനില് അടക്കംചെയ്തു.

15. And Abdon the son of Hillel the Pirathonite died, and was buried in Pirathon in the land of Ephraim, in the mount of the Amalekites.



Shortcut Links
ന്യായാധിപന്മാർ - Judges : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |