Judges - ന്യായാധിപന്മാർ 8 | View All

1. എന്നാല് എഫ്രയീമ്യര്നീ മിദ്യാന്യരോടു യുദ്ധംചെയ്വാന് പോയപ്പോള് ഞങ്ങളെ വിളിക്കാഞ്ഞതെന്തു? ഇങ്ങനെ ഞങ്ങളോടു ചെയ്വാന് എന്തു സംഗതി എന്നു പറഞ്ഞു അവനോടു ഉഗ്രമായി വാദിച്ചു.

1. And the men of Ephraim said vnto him: Why hast thou serued vs thus, that thou calledst vs not, when thou wentest to fyght with the Madianites? And they chode with him sharpely.

2. അതിന്നു അവന് നിങ്ങളോടു ഒത്തുനോക്കിയാല് ഞാന് ഈ ചെയ്തതു എന്തുള്ളു? അബിയേസെരിന്റെ മുന്തിരിയെടുപ്പിനെക്കാള് എഫ്രയീമിന്റെ കാലാ പെറുക്കയല്ലയോ നല്ലതു?

2. And he sayde vnto them: What deede haue I done lyke vnto yours? Is not the gleaning of grapes of Ephraim, better then the vinetage of Abiezer?

3. നിങ്ങളുടെ കയ്യിലല്ലോ ദൈവം മിദ്യാന്യപ്രഭുക്കളായ ഔരേബിനെയും സേബിനെയും ഏല്പിച്ചതു; നിങ്ങളോടു ഒത്തുനോക്കിയാല് എന്നെക്കൊണ്ടു സാധിച്ചതു എന്തുള്ളു എന്നു അവരോടു പറഞ്ഞു. ഇതു പറഞ്ഞപ്പോള് അവര്ക്കും അവനോടുള്ള കോപം ശമിച്ചു.

3. God hath delyuered into your handes the lordes of Madian, Oreb and Zeb: And what was I able to do lyke as you haue done? And then their spirites abated from of him, when he had sayde that.

4. അനന്തരം ഗിദെയോന് യോര്ദ്ദാങ്കല് എത്തി; അവന്നും കൂടെയുള്ള മുന്നൂറുപേരും ക്ഷീണിച്ചിരുന്നിട്ടും അവരെ പിന്തുടരുവാന് അക്കരെ കടന്നു.

4. And Gedeon came to Iordane to passe ouer, he & the three hundred men that were with him weery, and yet folowed the chase.

5. അവന് സുക്കോത്തിലെ നിവാസികളോടു എന്റെ കൂടെയുള്ള പടജ്ജനത്തിന്നു അപ്പംകൊടുക്കേണമേ; അവര് ക്ഷീണിച്ചിരിക്കുന്നു; ഞാന് മിദ്യാന്യരാജാക്കന്മാരായ സേബഹിനെയും സല്മുന്നയെയും പിന്തുടരുകയാകുന്നു എന്നു പറഞ്ഞു.

5. And he sayd vnto ye men of Sucoth: Geue I pray you, takes of bread vnto ye people that folow me, for they be fayntie, that I may folowe after Zebah, and Zalmana, kynges of Madian.

6. നിന്റെ സൈന്യത്തിന്നു ഞങ്ങള് അപ്പം കൊടുക്കേണ്ടതിന്നു സേബഹിന്റെയും സല്മുന്നയുടെയും കൈകള് നിന്റെ കക്ഷത്തില് ആകുന്നുവോ എന്നു സുക്കോത്തിലെ പ്രഭുക്കന്മാര് ചോദിച്ചു.

6. And the lordes of Sucoth sayde: Are the handes of Zebah and Zalmana now in thyne handes, that we should geue bread vnto thyne armie?

7. അതിന്നു ഗിദെയോന് ആകട്ടെ; യഹോവ സേബഹിനെയും സല്മുന്നയെയും എന്റെ കയ്യില് ഏല്പിച്ചശേഷം ഞാന് നിങ്ങളുടെ മാംസം കാട്ടിലെ മുള്ളകൊണ്ടും പരക്കാരകൊണ്ടും തല്ലിക്കീറും എന്നു പറഞ്ഞു.

7. Gedeon sayde: Therfore when the Lord hath deliuered Zebah and Zalmana into mine hande, I will teare the fleshe of you with the thornes of the wildernes, and with bryers.

8. അവിടെനിന്നു അവന് പെനൂവേലിലേക്കു ചെന്നു അവരോടും അങ്ങനെ ചോദിച്ചു; സുക്കോത്ത് നിവാസികള് ഉത്തരം പറഞ്ഞതുപോലെ തന്നേ പെനൂവേല്നിവാസികളും പറഞ്ഞു.

8. And he went vp thence to Phanuel, & spake vnto them lykewyse: And ye men of Phanuel aunswered him, as did the men of Sucoth.

9. അവന് പെനൂവേല്നിവാസികളോടുഞാന് സമാധാനത്തോടെ മടങ്ങിവരുമ്പോള് ഈ ഗോപുരം ഇടിച്ചുകളയും എന്നു പറഞ്ഞു.

9. And he sayd also vnto the men of Phanuel: When I come agayne in peace, I will breake downe this towre.

10. എന്നാല് സേബഹും സല്മുന്നയും അവരോടുകൂടെ കിഴക്കുദേശക്കാരുടെ സൈന്യത്തില് ശേഷിച്ചിരുന്ന ഏകദേശം പതിനയ്യായിരം പേരായ അവരുടെ സൈന്യവും കര്ക്കോരില് ആയിരുന്നു; വാളൂരിപ്പിടിച്ചവരായ ലക്ഷത്തിരുപതിനായിരം പേര് വീണുപോയിരുന്നു.

10. Zebah & Zalmana were in Carcor, and their hoastes with them, vpon a fifteene thousande men, which were all that were left of all the hoastes of them of the east: For there was slaine an hundred and twentie thousande men that drewe swordes.

11. ഗിദെയോന് നോബഹിന്നും യൊഗ്ബെഹെക്കും കിഴക്കുള്ള കൂടാരവാസികളുടെ വഴിയായി ചെന്നു നിര്ഭയമായിരുന്ന ആ സൈന്യത്തെ തോല്പിച്ചു.

11. And Gedeon went thorowe them that dwelt in tabernacles on the east syde of Nobah and Iegbahah, and smote the hoaste: for the hoaste dyd cast no perylles.

12. സേബഹും സല്മുന്നയും ഔടിപ്പോയി; അവന് അവരെ പിന്തുടര്ന്നു, സേബഹ് സല്മുന്നാ എന്ന രണ്ടു മിദ്യാന്യരാജാക്കന്മാരെയും പിടിച്ചു, സൈന്യത്തെ ഒക്കെയും പേടിപ്പിച്ചു ചിതറിച്ചുകളഞ്ഞു.

12. And whan Zebah and Zalmana fled, he folowed after them, and toke ye two kynges of Madian, Zebah and Zalmana, and discomfited all the hoaste.

13. അനന്തരം യോവാശിന്റെ മകനായ ഗിദെയോന് യുദ്ധം കഴിഞ്ഞിട്ടു ഹേരെസ് കയറ്റത്തില്നിന്നു മടങ്ങിവരുമ്പോള്

13. And Gedeon the sonne of Ioas, returned from battel afore the sunne was vp,

14. സുക്കോത്ത നിവാസികളില് ഒരു ബാല്യക്കാരനെ പിടിച്ചു അവനോടു അന്വേഷിച്ചു; അവന് സുക്കോത്തിലെ പ്രഭുക്കന്മാരും മൂപ്പന്മാരുമായ എഴുപത്തേഴു ആളുടെ പേര് അവന്നു എഴുതിക്കൊടുത്തു.

14. And caught a ladde of the men of Sucoth, & enquired of him: And he wrote him of the lordes and elders of Sucoth threescore and seuenteene men.

15. അവന് സുക്കോത്ത് നിവാസികളുടെ അടുക്കല് ചെന്നുക്ഷീണിച്ചിരിക്കുന്ന നിന്റെ ആളുകള്ക്കു ഞങ്ങള് അപ്പം കൊടുക്കേണ്ടതിന്നു സേബഹിന്റെയും സല്മുന്നയുടെയും കൈകള് നിന്റെ കക്ഷത്തില് ആകുന്നുവോ എന്നു നിങ്ങള് എന്നെ ധിക്കരിച്ചുപറഞ്ഞ സേബഹും സല്മുന്നയും ഇതാ എന്നു പറഞ്ഞു.

15. And he came vnto the men of Sucoth, and sayd: Beholde Zebah and Zalmana, with which ye dyd cast me in the teeth, saying: Are the handes of Zebah and Zalmana alredy in thyne hande, that we should geue bread vnto thy fayntie men?

16. അവന് പട്ടണത്തിലെ മൂപ്പന്മാരെ പിടിച്ചു കാട്ടിലെ മുള്ളും പറക്കാരയുംകൊണ്ടു സുക്കോത്ത് നിവാസികളെ ബുദ്ധിപഠിപ്പിച്ചു.

16. And he toke the elders of the citie, and thornes of the wildernesse, and bryers, and dyd teare the men of Sucoth with them.

17. അവന് പെനൂവേലിലെ ഗോപുരം ഇടിച്ചു പട്ടണക്കാരെ കൊന്നുകളഞ്ഞു.

17. And he brake downe the towre of Phanuel, & slue the men of the citie.

18. പിന്നെ അവന് സേബഹിനോടും സല്മുന്നയോടുംനിങ്ങള് താബോരില്വെച്ചു കൊന്ന പുരുഷന്മാര് എങ്ങനെയുള്ളവര് ആയിരുന്നു എന്നു ചേദിച്ചു. അവര് നിന്നെപ്പോലെ ഔരോരുത്തന് രാജകുമാരന്നു തുല്യന് ആയിരുന്നു എന്നു അവര് ഉത്തരം പറഞ്ഞു.

18. And then sayde he vnto Zebah and Zalmana: What maner of men were they whom ye slue at Thabor? And they aunswered: The lykenesse of thee and them is al one, eue after the fashion of the children of a kyng.

19. അതിന്നു അവന് അവര് എന്റെ സഹോദരന്മാര്, എന്റെ അമ്മയുടെ മക്കള് തന്നേ ആയിരുന്നു; അവരെ നിങ്ങള് ജീവനോടെ വെച്ചിരുന്നു എങ്കില്, യഹോവയാണ, ഞാന് നിങ്ങളെ കൊല്ലുകയില്ലായിരുന്നു എന്നു പറഞ്ഞു.

19. And he sayd, They were my brethren, euen my mothers children: As truly as the Lord liueth, if ye had saued their lyues, I would not slay you.

20. പിന്നെ അവന് തന്റെ ആദ്യജാതനായ യേഥെരിനോടുഎഴുന്നേറ്റു അവരെ കൊല്ലുക എന്നു പറഞ്ഞു; എന്നാല് അവന് ചെറുപ്പക്കാരനാകകൊണ്ടു പേടിച്ചു വാള് ഊരാതെ നിന്നു.

20. And he sayde vnto Iether his eldest sonne, Up and slay them. But the ladde drue not his sworde: for he feared, because he was yet young.

21. അപ്പോള് സേബഹും സല്മുന്നയുംനീ തന്നേ എഴുന്നേറ്റു ഞങ്ങളെ വെട്ടുക; ആളെപ്പോലെയല്ലോ അവന്റെ ബലം എന്നു പറഞ്ഞു. അങ്ങനെ ഗിദെയോന് എഴുന്നേറ്റു സേബഹിനെയും സല്മുന്നയെയും കൊന്നു; അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ ചന്ദ്രക്കലകള് എടുത്തു.

21. Then Zebah and Zalmana sayde: Ryse thou, and fall vpon vs: for as the man is, so is his strength. And Gedeon arose, and slue Zebah and Zalmana, and toke away the ornamentes that were on their camels neckes.

22. അനന്തരം യിസ്രായേല്യര് ഗിദെയോനോടുനീ ഞങ്ങളെ മിദ്യാന്റെ കയ്യില് നിന്നു രക്ഷിച്ചിരിക്കകൊണ്ടു ഞങ്ങള്ക്കു രാജാവായിരിക്കേണം; അങ്ങനെ തന്നേ നിന്റെ മകനും മകന്റെ മകനും എന്നു പറഞ്ഞു.

22. Then the men of Israel sayde vnto Gedeon: Raigne thou ouer vs, both thou, thy sonne, and thy sonnes sonne, for thou hast deliuered vs out of ye hand of Madian.

23. ഗിദെയോന് അവരോടുഞാന് നിങ്ങള്ക്കു രാജാവാകയില്ല; എന്റെ മകനും ആകയില്ല; യഹോവയത്രേ നിങ്ങളുടെ രാജാവു എന്നു പറഞ്ഞു.

23. And Gedeon sayd vnto them: I wyll not raigne ouer you, neither shall my childe raigne ouer you: but the Lorde shall raigne ouer you.

24. പിന്നെ ഗിദെയോന് അവരോടുഞാന് നിങ്ങളോടു ഒന്നു അപേക്ഷിക്കുന്നു; നിങ്ങള് ഔരോരുത്തന് കൊള്ളയില് കിട്ടിയ കടുക്കന് എനിക്കു തരേണം എന്നു പറഞ്ഞു. അവര് യിശ്മായേല്യര് ആയിരുന്നതുകൊണ്ടു അവര്ക്കും പൊന് കടുക്കല് ഉണ്ടായിരുന്നു.

24. And agayne Gedeon said vnto them: I would desire a request of you, euen that you would geue me euery man the earinges of his pray. For they had golden earinges, because they were Israelites.

25. ഞങ്ങള് സന്തോഷത്തോടെ തരാം എന്നു അവര് പറഞ്ഞു, ഒരു വസ്ത്രം വിരിച്ചു ഒരോരുത്തന്നു കൊള്ളയില് കിട്ടിയ കടുക്കന് അതില് ഇട്ടു.

25. And they aunswered: We will gyue them. And they spread a mantell, and dyd cast therin euery man the earynges of his pray.

26. അവന് ചോദിച്ചു വാങ്ങിയ പൊന് കടുക്കന്റെ തൂക്കം ആയിരത്തെഴുനൂറു ശേക്കെല് ആയിരുന്നു; ഇതല്ലാതെ ചന്ദ്രക്കലകളും കുണ്ഡലങ്ങളും മിദ്യാന്യരാജാക്കന്മാര് ധരിച്ചിരുന്ന രക്താംബരങ്ങളും അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ മാലകളും ഉണ്ടായിരുന്നു.

26. And the wayght of ye golden earinges that he required, was a thousand and seuen hundred sicles of golde, besyde chaynes and iewelles, and purple rayment that was on the kynges of Madian, and besyde the chaynes that were about their camels neckes.

27. ഗിദെയോന് അതുകൊണ്ടു ഒരു എഫോദ് ഉണ്ടാക്കി തന്റെ പട്ടണമായ ഒഫ്രയില് പ്രതിഷ്ഠിച്ചു; യിസ്രായേലെല്ലാം അവിടേക്കു പരസംഗമായി അതിന്റെ അടുക്കല് ചെന്നു; അതു ഗിദെയോന്നും അവന്റെ കുടുംബത്തിന്നും ഒരു കണിയായി തീര്ന്നു.

27. And Gedeon made an Ephod therof, and put it in his citie Ephrah: And all Israel went a whoryng after it in the same place, which thing became a ruyne vnto Gedeon and to his house.

28. എന്നാല് മിദ്യാന് തലപൊക്കാതവണ്ണം യിസ്രായേല് മക്കള്ക്കു കീഴടങ്ങിപ്പോയി. ഗിദെയോന്റെ കാലത്തു ദേശത്തിന്നു നാല്പതു സംവത്സരം സ്വസ്ഥതയുണ്ടായി.

28. Thus was Madian brought lowe before the children of Israel, so that they lyft vp their heades no more: And the countrey was in quietnes fourtie yeres in the dayes of Gedeon.

29. യോവാശിന്റെ മകനായ യെരുബ്ബാല് തന്റെ വീട്ടില് ചെന്നു സുഖമായി പാര്ത്തു.

29. And Ierobaal ye sonne of Ioas, went and dwelt in his owne house.

30. ഗിദെയോന്നു വളരെ ഭാര്യമാരുണ്ടായിരുന്നതുകൊണ്ടു സ്വന്തമക്കളായിട്ടു തന്നേ എഴുപതു പുത്രന്മാര് ഉണ്ടായിരുന്നു.

30. And Gedeon had threescore and ten sonnes of his body begotten: for he had many wyues.

31. ശെഖേമിലുള്ള അവന്റെ വെപ്പാട്ടിയും അവന്നു ഒരു മകനെ പ്രസവിച്ചു. അവന്നു അബീമേലെക് എന്നു അവന് പേരിട്ടു.

31. And his cocubine that was in Sichem bare him a sonne also, whose name he called Abimelech.

32. യോവാശിന്റെ മകനായ ഗിദെയോന് നല്ല വാര്ദ്ധക്യത്തില് മരിച്ചു; അവനെ അബീയേസ്രിയര്ക്കുംള്ള ഒഫ്രയില് അവന്റെ അപ്പനായ യോവാശിന്റെ കല്ലറയില് അടക്കംചെയ്തു.

32. And Gedeon the sonne of Ioas dyed in a good age, and was buryed in the sepulchre of Ioas his father, euen in Ephrah, that parteyned vnto the father of the Esrites.

33. ഗിദെയോന് മരിച്ചശേഷം യിസ്രായേല്മക്കള് വീണ്ടും പരസംഗമായി ബാല്വിഗ്രഹങ്ങളുടെ അടുക്കല് ചെന്നു ബാല്ബെരീത്തിനെ തങ്ങള്ക്കു ദേവനായി പ്രതിഷ്ഠിച്ചു.

33. But assoone as Gedeon was dead, the children of Israel turned away, & went a whoryng after Baalim, and made a couenaunt with Baal to be their God.

34. യിസ്രായേല്മക്കള് ചുറ്റുമുള്ള സകലശത്രുക്കളുടെയും കയ്യില് നിന്നു തങ്ങളെ രക്ഷിച്ച തങ്ങളുടെ ദൈവമായ യഹോവയെ ഔര്ത്തില്ല.

34. And the children of Israel thought not on the Lorde their God, which had deliuered them out of the handes of all their enemies on euery syde:

35. ഗിദെയോന് എന്ന യെരുബ്ബാല് യിസ്രായേലിന്നു ചെയ്ത എല്ലാനന്മെക്കും തക്കവണ്ണം അവന്റെ കടുംബത്തോടു ദയ ചെയ്തതുമില്ല.

35. Neither shewed they mercy on the house of Ierobaal [otherwyse called] Gedeon, according to all the goodnes which he had shewed vnto Israel.



Shortcut Links
ന്യായാധിപന്മാർ - Judges : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |