Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. അനന്തരം ശമൂവേല് എല്ലായിസ്രായേലിനോടും പറഞ്ഞതെന്തെന്നാല്നിങ്ങള് എന്നോടു പറഞ്ഞതില് ഒക്കെയും ഞാന് നിങ്ങളുടെ അപേക്ഷ കേട്ടു, നിങ്ങള്ക്കു ഒരു രാജാവിനെയും വാഴിച്ചുതന്നു.
1. Samuel said to all Israel, 'I have listened to everything you said to me and have set a king over you.
2. ഇപ്പോള് രാജാവു നിങ്ങളുടെ നായകനായിരിക്കുന്നു; ഞാനോ വൃദ്ധനും നരച്ചവനുമായി; എന്റെ മക്കള് നിങ്ങളോടുകൂടെ ഉണ്ടു; എന്റെ ബാല്യം മുതല് ഇന്നുവരെയും ഞാന് നിങ്ങള്ക്കു നായകനായിരുന്നു.
2. Now you have a king as your leader. As for me, I am old and gray, and my sons are here with you. I have been your leader from my youth until this day.
3. ഞാന് ഇതാ, ഇവിടെ നിലക്കുന്നുഞാന് ഒരുത്തന്റെ കാളയെ അപഹരിച്ചിട്ടുണ്ടോ? ഒരുത്തന്റെ കഴുതയെ അപഹരിച്ചിട്ടുണ്ടോ? ഞാന് വല്ലവനെയും ചതിച്ചിട്ടുണ്ടോ? വല്ലവനെയും പീഡിപ്പിച്ചിട്ടുണ്ടോ? ഞാന് വല്ലവന്റെയും കയ്യില്നിന്നു കൈക്കൂലി വാങ്ങി എന്റെ കണ്ണു കുരുടാക്കീട്ടുണ്ടോ? യഹോവയുടെയും അവന്റെ അഭിഷിക്തന്റെയും മുമ്പാകെ എന്റെ നേരെ സാക്ഷീകരിപ്പിന് ; ഞാന് അതു മടക്കിത്തരാം.പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 20:33
3. Here I stand. Testify against me in the presence of the LORD and his anointed. Whose ox have I taken? Whose donkey have I taken? Whom have I cheated? Whom have I oppressed? From whose hand have I accepted a bribe to make me shut my eyes? If I have done any of these things, I will make it right.'
4. അതിന്നു അവര്നീ ഞങ്ങളെ ചതിക്കയോ പീഡിപ്പിക്കയോ യാതൊരുത്തന്റെയും കയ്യില്നിന്നു വല്ലതും അപഹരിക്കയോ ചെയ്തിട്ടില്ല എന്നു പറഞ്ഞു.
4. 'You have not cheated or oppressed us,' they replied. 'You have not taken anything from anyone's hand.'
5. അവന് പിന്നെയും അവരോടുനിങ്ങള് എന്റെ പേരില് ഒന്നും കണ്ടില്ല എന്നുള്ളതിന്നു യഹോവ സാക്ഷി; അവന്റെ അഭിഷിക്തനും ഇന്നു സാക്ഷി എന്നു പറഞ്ഞു.
5. Samuel said to them, 'The LORD is witness against you, and also his anointed is witness this day, that you have not found anything in my hand.' 'We agree,' they said.
6. അപ്പോള് ശമൂവേല് ജനത്തോടു പറഞ്ഞതെന്തെന്നാല്മോശെയെയും അഹരോനെയും കല്പിച്ചാക്കുകയും നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവരികയും ചെയ്തവന് യഹോവ തന്നേ.
6. Then Samuel said to the people, 'It is the LORD who appointed Moses and Aaron and brought your ancestors up out of Egypt.
7. ആകയാല് ഇപ്പോള് ഒത്തുനില്പിന് ; യഹോവ നിങ്ങള്ക്കും നിങ്ങളുടെ പിതാക്കന്മാര്ക്കും ചെയ്തിട്ടുള്ള സകലനീതികളെയും കുറിച്ചു ഞാന് യഹോവയുടെ മുമ്പാകെ നിങ്ങളോടു വ്യവഹരിക്കും.
7. Now then, stand here, because I am going to confront you with evidence before the LORD as to all the righteous acts performed by the LORD for you and your ancestors.
8. യാക്കോബ് മിസ്രയീമില്ചെന്നു പാര്ത്തു; അവിടെവെച്ചു നിങ്ങളുടെ പിതാക്കന്മാര് യഹോവയോടു നിലവിളിച്ചപ്പോള് യഹോവ മോശെയെയും അഹരോനെയും അയച്ചു; അവര് നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീമില്നിന്നു കൊണ്ടുവന്നു ഈ സ്ഥലത്തു പാര്ക്കുംമാറാക്കി.
8. 'After Jacob entered Egypt, they cried to the LORD for help, and the LORD sent Moses and Aaron, who brought your ancestors out of Egypt and settled them in this place.
9. എന്നാല് അവര് തങ്ങളുടെ ദൈവമായ യഹോവയെ മറന്നപ്പോള് അവന് അവരെ ഹാസോരിലെ സേനാപതിയായ സീസെരയുടെ കയ്യിലും ഫെലിസ്ത്യരുടെ കയ്യിലും മോവാബ്രാജാവിന്റെ കയ്യിലും ഏല്പിച്ചു, അവര് അവരോടു യുദ്ധം ചെയ്തു.
9. 'But they forgot the LORD their God; so he sold them into the hand of Sisera, the commander of the army of Hazor, and into the hands of the Philistines and the king of Moab, who fought against them.
10. അപ്പോള് അവര് യഹോവയോടു നിലവിളിച്ചുഞങ്ങള് യഹോവയെ ഉപേക്ഷിച്ചു ബാല്വിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും സേവിച്ചു പാപം ചെയ്തിരിക്കുന്നു; ഇപ്പോള് ഞങ്ങളെ ശത്രുക്കളുടെ കയ്യില്നിന്നു രക്ഷിക്കേണമേ; എന്നാല് ഞങ്ങള് നിന്നെ സേവിക്കും എന്നു പറഞ്ഞു.
10. They cried out to the LORD and said, 'We have sinned; we have forsaken the LORD and served the Baals and the Ashtoreths. But now deliver us from the hands of our enemies, and we will serve you.'
11. എന്നാറെ യഹോവ യെരുബ്ബാല്, ബെദാന് , യിഫ്താഹ്, ശമൂവേല് എന്നിവരെ അയച്ചു ചുറ്റുമുള്ള ശത്രുക്കളുടെ കയ്യില്നിന്നു നിങ്ങളെ വിടുവിച്ചു; നിങ്ങള് നിര്ഭയമായി വസിച്ചു.
11. Then the LORD sent Jerub-Baal, Barak, Jephthah and Samuel, and he delivered you from the hands of your enemies all around you, so that you lived in safety.
12. പിന്നെ അമ്മോന്യരുടെ രാജാവായ നാഹാശ് നിങ്ങളുടെ നേരെ വരുന്നതു നിങ്ങള് കണ്ടപ്പോള് നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്ക്കു രാജാവായിരിക്കെ നിങ്ങള് എന്നോടുഒരു രാജാവു ഞങ്ങളുടെമേല് വാഴേണം എന്നു പറഞ്ഞു.
12. 'But when you saw that Nahash king of the Ammonites was moving against you, you said to me, 'No, we want a king to rule over us'even though the LORD your God was your king.
13. ഇപ്പോള് ഇതാ, നിങ്ങള് തിരഞ്ഞെടുത്തവനും ആഗ്രഹിച്ചവനുമായ രാജാവു; യഹോവ നിങ്ങള്ക്കു ഒരു രാജാവിനെ കല്പിച്ചാക്കിയിരിക്കുന്നു.
13. Now here is the king you have chosen, the one you asked for; see, the LORD has set a king over you.
14. നിങ്ങള് യഹോവയുടെ കല്പനയെ മറുക്കാതെ യഹോവയെ ഭയപ്പെട്ടു അവനെ സേവിച്ചു അവന്റെ വാക്കു അനുസരിക്കയും നിങ്ങളും നിങ്ങളെ വാഴുന്ന രാജാവും നിങ്ങളുടെ ദൈവമായ യഹോവയോടു ചേര്ന്നിരിക്കയും ചെയ്താല് കൊള്ളാം.
14. If you fear the LORD and serve and obey him and do not rebel against his commands, and if both you and the king who reigns over you follow the LORD your Godgood!
15. എന്നാല് നിങ്ങള് യഹോവയുടെ വാക്കു അനുസരിക്കാതെ യഹോവയുടെ കല്പനയെ മറുത്താല് യഹോവയുടെ കൈ നിങ്ങളുടെ പിതാക്കന്മാര്ക്കും വിരോധമായിരുന്നതുപോലെ നിങ്ങള്ക്കും വിരോധമായിരിക്കും.
15. But if you do not obey the LORD, and if you rebel against his commands, his hand will be against you, as it was against your ancestors.
16. ആകയാല് ഇപ്പോള് നിന്നു യഹോവ നിങ്ങള് കാണ്കെ ചെയ്വാന് പോകുന്ന ഈ വലിയ കാര്യം കണ്ടുകൊള്വിന് .
16. 'Now then, stand still and see this great thing the LORD is about to do before your eyes!
17. ഇതു കോതമ്പുകൊയ്ത്തിന്റെ കാലമല്ലോ; ഞാന് യഹോവയോടു അപേക്ഷിക്കും; അവന് ഇടിയും മഴയും അയക്കും; നിങ്ങള് ഒരു രാജാവിനെ ചോദിക്കയാല് യഹോവയോടു ചെയ്ത ദോഷം എത്ര വലിയതെന്നു നിങ്ങള് അതിനാല് കണ്ടറിയും.
17. Is it not wheat harvest now? I will call on the LORD to send thunder and rain. And you will realize what an evil thing you did in the eyes of the LORD when you asked for a king.'
18. അങ്ങനെ ശമൂവേല് യഹോവയോടു അപേക്ഷിച്ചു; യഹോവ അന്നു ഇടിയും മഴയും അയച്ചു; ജനമെല്ലാം യഹോവയെയും ശമൂവേലിനെയും ഏറ്റവും ഭയപ്പെട്ടു.
18. Then Samuel called on the LORD, and that same day the LORD sent thunder and rain. So all the people stood in awe of the LORD and of Samuel.
19. ജനമെല്ലാം ശമൂവേലിനോടുഅടിയങ്ങള്ക്കു വേണ്ടി നിന്റെ ദൈവമായ യഹോവയോടു പ്രാര്ത്ഥിക്കേണമേ; ഞങ്ങള് മരിച്ചുപോകരുതേ; ഒരു രാജാവിനെ അപേക്ഷിച്ചതില് ഞങ്ങളുടെ സകലപാപങ്ങളോടും ഞങ്ങള് ഈ ഒരു ദോഷവും കൂട്ടിയിരിക്കുന്നു എന്നു പറഞ്ഞു.
19. The people all said to Samuel, 'Pray to the LORD your God for your servants so that we will not die, for we have added to all our other sins the evil of asking for a king.'
20. ശമൂവേല് ജനത്തോടു പറഞ്ഞതുഭയപ്പെടായ്വിന് ; നിങ്ങള് ഈ ദോഷമൊക്കെയും ചെയ്തിരിക്കുന്നു; എങ്കിലും യഹോവയെ വിട്ടുമാറാതെ പൂര്ണ്ണഹൃദയത്തോടെ യഹോവയെ സേവിപ്പിന് .
20. 'Do not be afraid,' Samuel replied. 'You have done all this evil; yet do not turn away from the LORD, but serve the LORD with all your heart.
21. വിട്ടുമാറി, ഉപകാരമില്ലാത്തവയും രക്ഷിപ്പാന് കഴിയാത്തവയുമായ മിത്ഥ്യാമൂര്ത്തികളോടു നിങ്ങള് ചേരരുതു; അവ മിത്ഥ്യാവസ്തു തന്നേയല്ലോ.
21. Do not turn away after useless idols. They can do you no good, nor can they rescue you, because they are useless.
22. യഹോവ തന്റെ മഹത്തായ നാമംനിമിത്തം തന്റെ ജനത്തെ കൈവിടുകയില്ല; നിങ്ങളെ തന്റെ ജനമാക്കിക്കൊള്വാന് യഹോവേക്കു ഇഷ്ടം തോന്നിയിരിക്കുന്നു.റോമർ 11:1-2
22. For the sake of his great name the LORD will not reject his people, because the LORD was pleased to make you his own.
23. ഞാനോ നിങ്ങള്ക്കുവേണ്ടി പ്രാര്ത്ഥിക്കാതിരിക്കുന്നതിനാല് യഹോവയോടു പാപം ചെയ്വാന് ഇടവരരുതേ; ഞാന് നിങ്ങള്ക്കു നല്ലതും ചൊവ്വുള്ളതുമായ വഴി ഉപദേശിക്കും.
23. As for me, far be it from me that I should sin against the LORD by failing to pray for you. And I will teach you the way that is good and right.
24. യഹോവയെ ഭയപ്പെട്ടു പൂര്ണ്ണഹൃദയത്തോടും പരമാര്ത്ഥതയോടുംകൂടെ സേവിക്കമാത്രം ചെയ്വിന് ; അവന് നിങ്ങള്ക്കു എത്ര വലിയ കാര്യം ചെയ്തിരിക്കുന്നു എന്നു ഔര്ത്തുകൊള്വിന് .
24. But be sure to fear the LORD and serve him faithfully with all your heart; consider what great things he has done for you.
25. എന്നാല് നിങ്ങള് ഇനിയും ദോഷം ചെയ്താല് നിങ്ങളും നിങ്ങളുടെ രാജാവും നശിച്ചുപോകും.
25. Yet if you persist in doing evil, both you and your king will perish.'