Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. അനന്തരം യഹോവ ശമൂവേലിനോടുയിസ്രായേലിലെ രാജസ്ഥാനത്തില്നിന്നു ഞാന് ശൌലിനെ തള്ളിയെന്നറിഞ്ഞിരിക്കെ നീ അവനെക്കുറിച്ചു എത്രത്തോളം ദുഃഖിക്കും? കൊമ്പില് തൈലം നിറെച്ചു പുറപ്പെടുക; ഞാന് നിന്നെ ബേത്ത്ളേഹെമ്യനായ യിശ്ശായിയുടെ അടുക്കല് അയക്കും; അവന്റെ മക്കളില് ഞാന് ഒരു രാജാവിനെ കണ്ടിരിക്കുന്നു എന്നു കല്പിച്ചു.ലൂക്കോസ് 3:31-32
1. And ye LORDE sayde vnto Samuel: How longe mournest thou for Saul, whom I haue refused, that he shulde not be kynge ouer Israel? Fyll thine horne with oyle, go thy waye, I wyll sende the to Isai the Bethleemite: for amonge his sonnes haue I prouyded me a kynge.
2. അതിന്നു ശമൂവേല്ഞാന് എങ്ങനെ പോകും? ശൌല് കേട്ടാല് എന്നെ കൊല്ലും എന്നു പറഞ്ഞു. എന്നാറെ യഹോവനീ ഒരു പശുക്കിടാവിനെയും കൊണ്ടുചെന്നുഞാന് യഹോവേക്കു യാഗം കഴിപ്പാന് വന്നിരിക്കുന്നു എന്നു പറക.
2. But Samuel sayde: How shal I go? Saul shal perceaue it, and shal slaye me. The LORDE sayde: Take the a calfe from the droue, & saye: I am come to do sacrifice vnto ye LORDE.
3. യിശ്ശായിയെയും യാഗത്തിന്നു ക്ഷണിക്ക; നീ ചെയ്യേണ്ടതു എന്തെന്നു ഞാന് അന്നേരം നിന്നോടു അറിയിക്കും; ഞാന് പറഞ്ഞുതരുന്നവനെ നീ എനിക്കായിട്ടു അഭിഷേകം ചെയ്യേണം.
3. And thou shalt call Isai to ye sacrifice, so shall I tell the what thou shalt do, that thou mayest anoynte me him, whom I shall shewe the.
4. യഹോവ കല്പിച്ചതുപോലെ ശമൂവേല് ചെയ്തു, ബേത്ത്ളേഹെമില് ചെന്നു; പട്ടണത്തിലെ മൂപ്പന്മാര് അവന്റെ വരവിങ്കല് വിറെച്ചുകൊണ്ടു അവനെ എതിരേറ്റുനിന്റെ വരവു ശുഭം തന്നേയോ എന്നു ചോദിച്ചു.
4. Samuel dyd as the LORDE sayde, and came to Bethleem. Then were the Elders of the cite astonnyed, and wente forth to mete him, and sayde: Is thy commynge peaceable?
5. അതിന്നു അവന് ശുഭം തന്നേ; ഞാന് യഹോവേക്കു യാഗം കഴിപ്പാന് വന്നിരിക്കുന്നു; നിങ്ങളെ തന്നേ ശുദ്ധീകരിച്ചു എന്നോടുകൂടെ യാഗത്തിന്നു വരുവിന് എന്നു പറഞ്ഞു. അവന് യിശ്ശായിയെയും അവന്റെ മക്കളെയും ശുദ്ധീകരിച്ചു അവരെയും യാഗത്തിന്നു ക്ഷണിച്ചു.
5. He sayde: Yee. I am come to do sacrifice vnto the LORDE. Sanctifye youre selues, & come with me to the sacrifice. And he sanctified Isai and his sonnes, and called them to the sacrifice.
6. അവര് വന്നപ്പോള് അവന് എലീയാബിനെ കണ്ടിട്ടുയഹോവയുടെ മുമ്പാകെ അവന്റെ അഭിഷിക്തന് ഇതാ എന്നു പറഞ്ഞു.
6. Now wha they came in, he behelde Eliab, & thoughte, whether he shulde be his anoynted before the LORDE.
7. യഹോവ ശമൂവേലിനോടുഅവന്റെ മുഖമോ പൊക്കമോ നോക്കരുതു; ഞാന് അവനെ തള്ളിയിരിക്കുന്നു. മുനഷ്യന് നോക്കുന്നതുപോലെയല്ല; മനുഷ്യന് കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു എന്നു അരുളിച്ചെയ്തു.മത്തായി 12:25, മത്തായി 22:18, മർക്കൊസ് 2:8, ലൂക്കോസ് 6:8, ലൂക്കോസ് 11:17, യോഹന്നാൻ 2:25
7. But ye LORDE sayde vnto Samuel: loke not vpon his countenaunce, ner vpon the tallnesse of his person, For I iudge not after the sighte of man. A man hath respecte vnto the thinge that is before his eyes, but the LORDE loketh vpon the hert.
8. പിന്നെ യിശ്ശായി അബീനാദാബിനെ വിളിച്ചു ശമൂവേലിന്റെ മുമ്പില് വരുത്തി; എന്നാറെ അവന് യഹോവ ഇവനെയും തിരഞ്ഞെടുത്തിട്ടില്ല എന്നു പറഞ്ഞു.
8. Then Isai called Abinadab, & broughte him before Samuel. And he sayde: This hath not the LORDE chosen.
9. പിന്നെ യിശ്ശായി ശമ്മയെയും വരുത്തി. ഇവനെയും യഹോവ തിരഞ്ഞെടുത്തിട്ടില്ല എന്നു അവന് പറഞ്ഞു.
9. Then Isai broughte Samma. But he sayde: This also hath not the LORDE chosen.
10. അങ്ങനെ യിശ്ശായി ഏഴു പുത്രന്മാരെ ശമൂവേലിന്റെ മുമ്പില് വരുത്തി; എന്നാല് ശമൂവേല് യിശ്ശായിയോടുയഹോവ ഇവരെ തിരഞ്ഞെടുത്തിട്ടില്ല എന്നു പറഞ്ഞു.
10. Then broughte Isai his seuen sonnes before Samuel. Neuertheles Samuel saide vnto Isai: The LORDE hath chosen none of these.
11. നിന്റെ പുത്രന്മാര് എല്ലാവരുമായോ എന്നു ശമൂവേല് ചോദിച്ചതിന്നു അവന് ഇനി, ഉള്ളതില് ഇളയവന് ഉണ്ടു; അവന് ആടുകളെ മേയ്ക്കയാകുന്നു എന്നു പറഞ്ഞു. ശമൂവേല് യിശ്ശായിയോടുആളയച്ചു അവനെ വരുത്തുക; അവന് വന്നിട്ടല്ലാതെ നാം പന്തിക്കിരിക്കയില്ല എന്നു പറഞ്ഞു.
11. And Samuel sayde vnto Isai: Are here all the childre? He sayde: There is yet one ye leest of all, and beholde, he kepeth the shepe. The sayde Samuel vnto Isai: Sende & cause him to be fetched, for we will not syt downe at the table, vntyll he come.
12. ഉടനെ അവന് ആളയച്ചു അവനെ വരുത്തി; എന്നാല് അവന് പവിഴനിറമുള്ളവനും സുനേത്രനും കോമളരൂപിയും ആയിരുന്നു. അപ്പോള് യഹോവഎഴുന്നേറ്റു ഇവനെ അഭിഷേകം ചെയ്ക; ഇവന് തന്നേ ആകുന്നു എന്നു കല്പിച്ചു.പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 13:22
12. Then sent he, & caused him be broughte. And he was well coloured wt fayre eyes & of a beutyfull countenaunce. And the LORDE saide: Aryse, and anoynte him, that is he.
13. അങ്ങനെ ശമൂവേല് തൈലക്കൊമ്പു എടുത്തു അവന്റെ സഹോദരന്മാരുടെ നടുവില് വെച്ചു അവനെ അഭിഷേകം ചെയ്തു; യഹോവയുടെ ആത്മാവു അന്നുമുതല് ദാവീദിന്മേല് വന്നു. ശമൂവേല് എഴുന്നേറ്റു രാമയിലേക്കു പോയി.പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 13:22
13. The toke Samuel his oyle horne, & anoynted him amonge his brethre. And the sprete of the LORDE came vpo Dauid fro ye daye forth. As for Samuel, he gat him vp, & wente vnto Ramath.
14. എന്നാല് യഹോവയുടെ ആത്മാവു ശൌലിനെ വിട്ടുമാറി; യഹോവ അയച്ച ഒരു ദൂരാത്മാവു അവനെ ബാധിച്ചു.
14. But the sprete of the LORDE departed from Saul, and an euell sprete from ye LORDE vexed him.
15. അപ്പോള് ശൌലിന്റെ ഭൃത്യന്മാര് അവനോടുദൈവം അയച്ച ഒരു ദൂരാത്മാവു നിന്നെ ബാധിക്കുന്നുവല്ലോ.
15. Then sayde Sauls seruauntes vnto him: Beholde, an euell sprete from God vexeth the.
16. ആകയാല് കിന്നരവായനയില് നിപുണനായ ഒരുത്തനെ അന്വേഷിപ്പാന് തിരുമനസ്സുകൊണ്ടു അടിയങ്ങള്ക്കു കല്പന തരേണം; എന്നാല് ദൈവത്തിങ്കല് നിന്നു ദുരാത്മാവു തിരുമേനിമേല് വരുമ്പോള് അവന് കൈകൊണ്ടു വായിക്കയും തിരുമേനിക്കു ഭേദം വരികയും ചെയ്യും എന്നു പറഞ്ഞു.
16. Let oure lorde saie vnto his seruauntes which stonde before him, yt they seke a man which can playe vpon the harpe, and instrumente, that whan the euell sprete of God cometh vpon the, he maye playe wt his hande, to ease the withall.
17. ശൌല് തന്റെ ഭൃത്യന്മാരോടുകിന്നരവായനയില് നിപുണനായ ഒരുത്തനെ അന്വേഷിച്ചുകൊണ്ടുവരുവിന് എന്നു കല്പിച്ചു.
17. Then sayde Saul vnto his seruautes: Prouyde me a ma, that can playe well vpon the instrumente, & brynge him vnto me.
18. ബാല്യക്കാരില് ഒരുത്തന് ബേത്ത്ളേഹെമ്യനായ യിശ്ശായിയുടെ ഒരു മകനെ ഞാന് കണ്ടിട്ടുണ്ടു; അവന് കിന്നരവായനയില് നിപുണനും പരാക്രമശാലിയും യോദ്ധാവും വാക്ചാതുര്യമുള്ളവനും കോമളനും ആകുന്നു; യഹോവയും അവനോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.
18. Then answered one of the children, & sayde: Beholde, I sawe a sonne of Isai ye Bethleemite, which can playe vpon the instrumete, an honest & valeaut man, and one yt hath vnderstodinge in matters, & is welfauoured.
19. എന്നാറെ ശൌല് യിശ്ശായിയുടെ അടുക്കല് ദൂതന്മാരെ അയച്ചുആടുകളോടു കൂടെ ഇരിക്കുന്ന നിന്റെ മകന് ദാവീദിനെ എന്റെ അടുക്കല് അയക്കേണം എന്നു പറയിച്ചു.
19. The Saul sent messaungers vnto Isai, sayege: Sende me Dauid yi sonne, which is with the shepe.
20. യിശ്ശായി ഒരു കഴുതയെ വരുത്തി, അതിന്റെ പുറത്തു അപ്പം, ഒരു തുരുത്തി വീഞ്ഞു, ഒരു കോലാട്ടിന് കുട്ടി എന്നിവ കയറ്റി തന്റെ മകന് ദാവീദ്വശം ശൌലിന്നു കൊടുത്തയച്ചു.
20. Then toke Isai an asse wt bred, & a bottell wt wyne, and a kyd, and sent it vnto Saul by Dauid his sonne.
21. ദാവീദ് ശൌലിന്റെ അടുക്കല് ചെന്നു അവന്റെ മുമ്പാകെ നിന്നു; അവന്നു അവനോടു വളരെ സ്നേഹമായി; അവന് അവന്റെ ആയുധവാഹകനായ്തീര്ന്നു.
21. So Dauid came to Saul, & stode before him, & he loued him well, and he became his wapen bearer.
22. ആകയാല് ശൌല് യിശ്ശായിയുടെ അടുക്കല് ആളയച്ചുദാവീദിനോടു എനിക്കു ഇഷ്ടം തോന്നിയിരിക്കകൊണ്ടു അവന് എന്റെ അടുക്കല് താമസിക്കട്ടെ എന്നു പറയിച്ചു.
22. And Saul sente vnto Isai, sayege: Let Dauid remayne before me, for he hath founde fauor in my sighte.
23. ദൈവത്തിന്റെ പക്കല്നിന്നു ദുരാത്മാവു ശൌലിന്മേല് വരുമ്പോള് ദാവീദ് കിന്നരം എടുത്തു വായിക്കും; ശൌലിന്നു ആശ്വാസവും സുഖവും ഉണ്ടാകും; ദുരാത്മാവു അവനെ വിട്ടുമാറും.
23. Now whan the sprete of God came vpo Saul, Dauid toke ye harpe, & played wt his hande: so was Saul refresshed, & eased, & the euell sprete departed from him.