1 Samuel - 1 ശമൂവേൽ 20 | View All

1. ദാവീദ് രാമയിലെ നയ്യോത്തില്നിന്നു ഔടി യോനാഥാന്റെ അടുക്കല് ചെന്നുഞാന് എന്തു ചെയ്തു? എന്റെ കുറ്റം എന്തു? നിന്റെ അപ്പന് എന്നെ കൊല്ലുവാന് അന്വേഷിക്കേണ്ടതിന്നു അവനോടു ഞാന് ചെയ്ത പാപം എന്തു എന്നു ചോദിച്ചു.

1. Dauid fled fro Naioth in Ramath, and came, & spake before Ionathas: What haue I done? What trespace haue I made? What haue I synned in ye sighte of thy father, yt he seketh to kyll me?

2. അവന് അവനോടുഅങ്ങനെ ഭവിക്കരുതേ, നീ മരിക്കയില്ല; എന്റെ അപ്പന് എന്നെ അറിയിക്കാതെ വലുതോ ചെറുതോ യാതൊന്നും ചെയ്വാറില്ല; പിന്നെ ഈ കാര്യം എന്നെ മറെപ്പാന് സംഗതി എന്തു? അങ്ങനെ വരികയില്ല എന്നു പറഞ്ഞു.

2. He sayde vnto him: God forbyd, thou shalt not dye. Beholde, my father doth nothinge, nether greate ner small, but he sheweth it before myne eares. Wherfore shulde my father the hyde this fro me? It shal not be so.

3. ദാവീദ് പിന്നെയും അവനോടുഎന്നോടു നിനക്കു പ്രിയമാകുന്നുവെന്നു നിന്റെ അപ്പന് നല്ലവണ്ണം അറികയാല് യോനാഥാന് ദുഃഖിക്കാതിരിക്കേണ്ടതിന്നു അവന് ഇതു ഗ്രഹിക്കരുതു എന്നു അവന് വിചാരിക്കുന്നു; എന്നാല് യഹോവയാണ, നിന്നാണ, എനിക്കും മരണത്തിന്നും മദ്ധ്യേ ഒരടി അകലം മാത്രമേയുള്ളു എന്നു സത്യംചെയ്തു പറഞ്ഞു.

3. The sware Dauid agayne, and sayde: Thy father knoweth well, yt I haue founde fauoure in yi sighte, therfore shal he thynke: Ionathas shal not knowe of this, lest it greue him. Verely, as truly as the LORDE lyueth, and as truly as yi soule lyueth, there is but one steppe betwene me & death.

4. അപ്പോള് യോനാഥാന് ദാവീദിനോടുനിന്റെ ആഗ്രഹം എന്തു? ഞാന് അതു ചെയ്തുതരും എന്നു പറഞ്ഞു.

4. Ionathas sayde vnto Dauid: I wil do for the what so euer thy hert desyreth.

5. ദാവീദ് യോനാഥാനോടു പറഞ്ഞതുനാളെ അമാവാസ്യയാകുന്നു; ഞാനും രാജാവിനോടുകൂടെ പന്തിഭോജനത്തിന്നു ഇരിക്കേണ്ടതല്ലോ; എങ്കിലും മറ്റെന്നാള് വൈകുന്നേരംവരെ വയലില് ഒളിച്ചിരിപ്പാന് എനിക്കു അനുവാദം തരേണം.

5. Dauid sayde vnto him: Beholde, tomorow is the new Mone, that I shulde syt at the table with the kynge. Let me hyde my selfe therfore in the felde vnto the thirde daye at euen.

6. നിന്റെ അപ്പന് എന്നെ കാണാഞ്ഞിട്ടു അന്വേഷിച്ചാല്ദാവീദ് സ്വന്തപട്ടണമായ ബേത്ത്ളേഹെമിലേക്കു ഒന്നു പോയിവരേണ്ടതിന്നു എന്നോടു താല്പര്യമായി അനുവാദം ചോദിച്ചു; അവന്റെ കുലത്തിന്നെല്ലാം അവിടെ വര്ഷാന്തരയാഗം ഉണ്ടു എന്നു ബോധിപ്പിക്കേണം.

6. Yf thy father then axe after me, saye: Dauid prayed me, yt he mighte runne to Bethleem vnto his cite, for all his kynred haue there a yearly sacrifice.

7. കൊള്ളാമെന്നു അവന് പറഞ്ഞാല് അടിയന്നു ശുഭം; അല്ല, കോപിച്ചാല്അവന് ദോഷം നിര്ണ്ണയിച്ചിരിക്കുന്നു എന്നു അറിഞ്ഞുകൊള്ളേണം.

7. Yf he saye then: It is good, the stondeth it well with yi seruaunt. But yf he be wroth, thou shalt perceaue that he intendeth euell.

8. എന്നാല് അങ്ങുന്നു അടിയനോടു ദയ ചെയ്യേണം; അടിയനുമായി യഹോവയെ സാക്ഷിയാക്കി സഖ്യത ചെയ്തിട്ടുണ്ടല്ലോ; വല്ല കുറ്റവും എന്നില് ഉണ്ടെങ്കിലോ അങ്ങുന്നു തന്നേ എന്നെ കൊല്ലുക; അപ്പന്റെ അടുക്കല് എന്നെ കൊണ്ടുപോകുവാന് എന്തൊരാവശ്യം?

8. Do mercy therfore vpon thy seruaunt: for with me yi seruaunt hast thou made a couenaunt in the LORDE. But yf there be eny trespace in me, then slaye me thy selfe, for why woldest thou brynge me vnto thy father?

9. അതിന്നു യോനാഥാന് അങ്ങനെ നിനക്കു വരാതിരിക്കട്ടെ; എന്റെ അപ്പന് നിനക്കു ദോഷം വരുത്തുവാന് നിര്ണ്ണയിച്ചിരിക്കുന്നു എന്നു ഞാന് അറിഞ്ഞാല് നിന്നെ അറിയിക്കാതിരിക്കുമോ എന്നു പറഞ്ഞു.

9. Ionathas sayde: That be farre from the, that I shulde perceaue my father to intende eny euell agaynst the, and shulde not tell the.

10. ദാവീദ് യോനാഥാനോടുനിന്റെ അപ്പന് നിന്നോടു കഠിനമായി ഉത്തരം പറഞ്ഞാലോ അതു ആര് എന്നെ അറിയിക്കും എന്നു ചോദിച്ചു.

10. Dauid sayde: Who shal brynge me worde, yf thy father geue the an harde answere?

11. യോനാഥാന് ദാവീദിനോടുവരിക, നമുക്കു വയലിലേക്കു പോകാം എന്നു പറഞ്ഞു; അവര് ഇരുവരും വയലിലേക്കു പോയി.

11. Ionathas sayde vnto Dauid: Come, let vs go forth into the felde. And they wente out both in to ye felde.

12. പിന്നെ യോനാഥാന് ദാവീദിനോടു പറഞ്ഞതുയിസ്രായേലിന്റെ ദൈവമായ യഹോവ സാക്ഷിനാളെ ഈ നേരത്തോ മറ്റെന്നാളോ എന്റെ അപ്പന്റെ അന്തര്ഗ്ഗതമറിഞ്ഞു നിനക്കു ഗുണമെന്നു കണ്ടാല് ഞാന് ആളയച്ചു നിന്നെ അറിയിക്കാതിരിക്കുമോ?

12. And Ionathas sayde vnto Dauid: LORDE God of Israel, yf I perceaue by my father tomorow or on the thirde daye, that it goeth well with Dauid, & sende not vnto the, and shewe the before thine eares,

13. എന്നാല് നിന്നോടു ദോഷം ചെയ്വാനാകുന്നു എന്റെ അപ്പന്റെ ഭാവമെങ്കില് ഞാന് അതു നിന്നെ അറിയിച്ചു നീ സമാധാനത്തോടെ പോകേണ്ടതിന്നു നിന്നെ പറഞ്ഞയക്കാതിരുന്നാല് യഹോവ യോനാഥാനോടു തക്കവണ്ണവും അധികവും ചെയ്യട്ടെ; യഹോവ എന്റെ അപ്പനോടുകൂടെ ഇരുന്നതുപോലെ നിന്നോടു കൂടെയും ഇരിക്കുമാറാകട്ടെ.

13. then let the LORDE do this and that vnto Ionathas. But yf my father delyte in euell agaynst the, I wil shewe it before thine eares also, and let ye go, that thou mayest departe in peace. And the LORDE be with the, as he hath bene with my father.

14. ഞാന് ഇനി ജീവനോടിരിക്കയാകുന്നു എങ്കില് ഞാന് മരിക്കാതവണ്ണം യഹോവയുടെ ദയ നീ കാണിക്കേണ്ടതു എന്നോടു മാത്രമല്ല;

14. Yf I do it not, then do thou no mercy of the LORDE on me, while I lyue, no not whan I dye,

15. എന്റെ ഗൃഹത്തോടും നിന്റെ ദയ ഒരിക്കലും അറ്റുപോകരുതു; യഹോവ ദാവീദിന്റെ ശത്രുക്കളെ ഒട്ടൊഴിയാതെ ഭൂതലത്തില്നിന്നു ഛേദിച്ചുകളയുംകാലത്തും അറ്റുപോകരുതു.

15. and plucke thy mercy fro my house for euer. And whan the LORDE roteth out ye enemies of Dauid, euery one out of the londe,

16. ഇങ്ങനെ യോനാഥാന് ദാവീദിന്റെ ഗൃഹത്തോടെ സഖ്യതചെയ്തു. ദാവീദിന്റെ ശത്രുക്കളോടു യഹോവ ചോദിച്ചുകൊള്ളും.

16. then let Dauid rote out Ionathas also with his house, and the LORDE requyre it of the hande of Dauids enemies.

17. യോനാഥാന് സ്വന്തപ്രാണനെപ്പോലെ ദാവീദിനെ സ്നേഹിക്കയാല് തന്നോടുള്ള സ്നേഹത്തെച്ചൊല്ലി അവനെക്കൊണ്ടു പിന്നെയും സത്യംചെയ്യിച്ചു.

17. And Ionathas proceaded further, and sware vnto Dauid (he loued him so well: for he loued him euen es his owne soule)

18. പിന്നെ യോനാഥാന് ദാവീദിനോടു പറഞ്ഞതുനാളെ അമാവാസ്യയാകുന്നുവല്ലോ; നിന്റെ ഇരിപ്പിടം ഒഴിഞ്ഞിരിക്കുമ്പോള് നീ ഇല്ലെന്നു കാണും.

18. and Ionathas sayde vnto him: Tomorow is ye new Mone, and thou shalt be axed after: for thou shalt be wanted where thou wast wonte to sit.

19. മൂന്നു ദിവസം കഴിഞ്ഞിട്ടു കാര്യം നടന്ന അന്നു നീ ഒളിച്ചിരുന്ന സ്ഥലത്തേക്കു വേഗത്തില് ഇറങ്ങിവന്നു ഏസെല്കല്ലിന്റെ അരികെ താമസിക്കേണം.

19. But on the thirde daye come downe soone, & go in to ye place where thou hydest the on the worckdaye, & set the downe by the stone of Asel:

20. അപ്പോള് ഞാന് അതിന്റെ ഒരുവശത്തു ഒരു ലാക്കിന്നു എയ്യുന്നഭാവത്തില് മൂന്നു അമ്പു എയ്യും.

20. then wyl I shute thre arowes on yt side, as though I wolde shute at a marck:

21. നീ ചെന്നു അമ്പു നോക്കി എടുത്തുകൊണ്ടു വരിക എന്നു പറഞ്ഞു ഒരു ബാല്യക്കാരനെ അയക്കും. അമ്പുകള് നിന്റെ ഇപ്പുറത്തു ഇതാ, എടുത്തുകൊണ്ടു വരിക എന്നു ഞാന് ബാല്യക്കാരനോടു പറഞ്ഞാല് നീ അവ എടുത്തുകൊണ്ടു വരിക; യഹോവയാണ, നിനക്കു ശുഭമല്ലാതെ മറ്റൊന്നും വരികയില്ല.

21. and beholde, I wil sende the boye, and saye vnto him, Go seke ye arowes. Yf I saye now vnto the lad: Lo, the arowes lye hitherwarde behynde ye, fetch them, then come thou, for it is peace, and there is no parell, as truly as the LORDE lyueth.

22. എന്നാല് ഞാന് ബാല്യക്കാരനോടുഅമ്പു നിന്റെ അപ്പുറത്തു അതാ എന്നു പറഞ്ഞാല് നിന്റെ വഴിക്കു പൊയ്ക്കൊള്ക; യഹോവ നിന്നെ പറഞ്ഞയച്ചിരിക്കുന്നു.

22. But yf I saye vnto the lad: beholde, the arowes lye yonderwarde before the, then go thou thy waye, for the LORDE hath let the go.

23. ഞാനും നീയും തമ്മില് പറഞ്ഞിരിക്കുന്ന കാര്യത്തിലോ, യഹോവ എനിക്കും നിനക്കും മദ്ധ്യേ എന്നേക്കും സാക്ഷി.

23. As for that which thou and I haue spoke together, the LORDE is betwene me and the for euer.

24. ഇങ്ങനെ ദാവീദ് വയലില് ഒളിച്ചു; അമാവാസ്യയായപ്പോള് രാജാവു പന്തിഭോജനത്തിന്നു ഇരുന്നു.

24. Dauid hid himself in the felde. And wha the new Mone came, the kynge sat him downe at the table to eate.

25. രാജാവു പതിവുപോലെ ചുവരിന്നരികെയുള്ള തന്റെ ആസനത്തിന്മേല് ഇരുന്നു; യോനാഥാന് എഴുന്നേറ്റുനിന്നു. അബ്നേര് ശൌലിന്റെ അരികെ ഇരുന്നു; ദാവീദിന്റെ സ്ഥലമോ ഒഴിഞ്ഞുകിടന്നു.

25. Whan the kynge had set him downe in his place as he was wonte by the wall, Ionathas stode vp, but Abner sat him downe besyde Saul. And Dauid was myssed in his place.

26. അന്നു ശൌല് ഒന്നും പറഞ്ഞില്ല; അവന്നു എന്തോ ഭവിച്ചു അവന്നു ശുദ്ധിയില്ലായിരിക്കും; അതേ, അവന്നു ശുദ്ധിയില്ല എന്നു അവന് വിചാരിച്ചു.

26. And Saul spake nothinge that daye, for he thoughte: There is somwhat happend vnto him, that he is not cleane.

27. അമാവാസ്യയുടെ പിറ്റെന്നാളും ദാവീദിന്റെ സ്ഥലം ഒഴിഞ്ഞുകിടന്നു; ശൌല് തന്റെ മകനായ യോനാഥാനോടുയിശ്ശായിയുടെ മകന് ഇന്നലെയും ഇന്നും പന്തിഭോജനത്തിന്നു വരാതിരിക്കുന്നതു എന്തു എന്നു ചോദിച്ചു.

27. On the seconde daye of the new Mone, whan Dauid was myssed in his place, Saul saide vnto Ionathas his sonne: Wherfore is not the sonne of Isai come to the table nether yesterdaye ner to daye?

28. യോനാഥാന് ശൌലിനോടുദാവീദ് ബേത്ത്ളേഹെമില് പോകുവാന് എന്നോടു താല്പര്യമായി അനുവാദം ചോദിച്ചു

28. Ionathas answered Saul: He prayed me that he mighte go vnto Bethleem,

29. ഞങ്ങളുടെ കുലത്തിന്നു പട്ടണത്തില് ഒരു യാഗമുള്ളതുകൊണ്ടു എന്നെ വിട്ടയക്കേണമേ; എന്റെ ജ്യേഷ്ഠന് തന്നേ എന്നോടു കല്പിച്ചിരിക്കുന്നു; ആകയാല് നിനക്കു എന്നോടു കൃപയുണ്ടെങ്കില് ഞാന് എന്റെ സഹോദരന്മാരെ ചെന്നുകാണ്മാന് അനുവദിക്കേണമേ എന്നു പറഞ്ഞു. അതുകൊണ്ടാകുന്നു അവന് രാജാവിന്റെ പന്തിഭോജനത്തിന്നു വരാതിരിക്കുന്നതു എന്നുത്തരം പറഞ്ഞു.

29. and sayde: Let me go, for oure kynred hath a sacrifyce to do in the cyte, and my brother hath sent for me himselfe: yf I haue founde fauoure now in thy syghte, I wyll go, and se my brethren: therfore is he not come to the kynges table.

30. അപ്പോള് ശൌലിന്റെ കോപം യോനാഥാന്റെ നേരെ ജ്വലിച്ചു; അവന് അവനോടുവക്രതയും ദുശ്ശാഠ്യവും ഉള്ളവളുടെ മകനേ, നിന്റെ സ്വന്തലജ്ജെക്കും നിന്റെ അമ്മയുടെ നഗ്നതയുടെ ലജ്ജെക്കുമായി നീ യിശ്ശായിയുടെ മകനോടു കൂടിയിരിക്കുന്നു എന്നു എനിക്കു അറിഞ്ഞുകൂടയോ?

30. Then was the kynge wroth at Ionathas, and sayde vnto him: Thou wicked and vnthrifte, I knowe how that thou hast chosen the sonne of Isai, to the shame of thy selfe and of yi shamefull mother.

32. യോനാഥാന് തന്റെ അപ്പനായ ശൌലിനോടുഅവനെ എന്തിന്നു കൊല്ലുന്നു? അവന് എന്തു ചെയ്തു എന്നു ചോദിച്ചു.

32. Ionathas answered his father Saul and sayde vnto him: Wherfore shal he dye? what hath he done?

33. അപ്പോള് ശൌല് അവനെ കൊല്ലുവാന് അവന്റെ നേരെ കുന്തം ചാടി; അതിനാല് തന്റെ അപ്പന് ദാവീദിനെ കൊല്ലുവാന് നിര്ണ്ണയിച്ചിരിക്കുന്നു എന്നു യോനാഥാന് അറിഞ്ഞു.

33. Then shot Saul the iauelynge at him, that he might smite him. The perceaued Ionathas, that his father was vtterly determed to kyll Dauid,

34. യോനാഥാന് അതികോപത്തോടെ പന്തിഭോജനത്തില്നിന്നു എഴുന്നേറ്റു; അമാവാസ്യയുടെ പിറ്റെന്നാള് ഭക്ഷണം ഒന്നും കഴിച്ചതുമില്ല; തന്റെ അപ്പന് ദാവീദിനെ അപമാനിച്ചതുകൊണ്ടു അവനെക്കുറിച്ചു അവന് വ്യസനിച്ചിരുന്നു.

34. and he rose vp from ye table in a wrothfull displeasure, and ate no bred yt same seconde daye of the new Mone: for he was vexed because of Dauid, that his father had done him soch dishonor.

35. പിറ്റെന്നാള് രാവിലെ, ദാവീദുമായി നിശ്ചയിച്ചിരുന്ന സമയത്തു, യോനാഥാന് ഒരു ചെറിയ ബാല്യക്കാരനോടുകൂടെ വയലിലേക്കു പോയി.

35. On the morow wente Ionathas forth in to the felde, at the tyme appoynted of Dauid, and a litle boy with him,

36. അവന് തന്റെ ബാല്യക്കാരനോടുഔടിച്ചെന്നു ഞാന് എയ്യുന്ന അമ്പു എടുത്തുകൊണ്ടുവാ എന്നു പറഞ്ഞു. ബാല്യക്കാരന് ഔടുമ്പോള് അവന്റെ അപ്പുറത്തേക്കു ഒരു അമ്പു എയ്തു.

36. and sayde vnto ye boy: Runne and seke me the arowes which I shute. Whan the boy ranne, he shot an arowe ouer him.

37. യോനാഥാന് എയ്ത അമ്പു വീണേടത്തു ബാല്യക്കാരന് എത്തിയപ്പോള് യോനാഥാന് ബാല്യക്കാരനോടുഅമ്പു നിന്റെ അപ്പുറത്തല്ലയോ എന്നു വിളിച്ചു പറഞ്ഞു.

37. And whan the boy came to the place whither Ionathas had shot ye arowe, Ionathas cryed after him, and sayde: The arowe lyeth yonderwarde before the.

38. പിന്നെയും യോനാഥാന് ബാല്യക്കാരനോടുബദ്ധപ്പെട്ടു ഔടിവരിക, നില്ക്കരുതു എന്നു വിളിച്ചുപറഞ്ഞു. യോനാഥാന്റെ ബാല്യക്കാരന് അമ്പുകളെ പെറുക്കി യജമാനന്റെ അടുക്കല് കൊണ്ടുവന്നു.

38. And he cryed after him agayne: haist the, and stonde not styll. Then the boy gathered vp Ionothas arowes, and brought them to his lorde.

39. എന്നാല് യോനാഥാനും ദാവീദും അല്ലാതെ ബാല്യക്കാരന് കാര്യം ഒന്നും അറിഞ്ഞില്ല.

39. And the boy knewe nothinge, onely Ionathas and Dauid knewe of ye matter.

40. പിന്നെ യോനാഥാന് തന്റെ ആയുധങ്ങളെ ബാല്യക്കാരന്റെ പക്കല് കൊടുത്തുപട്ടണത്തിലേക്കു കൊണ്ടുപോക എന്നു പറഞ്ഞു.

40. Then Ionathas gaue his boy his wapes and sayde vnto him: Go thy waye, and cary them in to the cite.

41. ബാല്യക്കാരന് പോയ ഉടനെ ദാവീദ് തെക്കുവശത്തുനിന്നു എഴുന്നേറ്റുവന്നു മൂന്നു പ്രാവശ്യം സാഷ്ടാംഗം വീണു നമസ്കരിച്ചു; അവര് തമ്മില് ചുംബനംചെയ്തു കരഞ്ഞു; ദാവീദോ ഉച്ചത്തില് കരഞ്ഞുപോയി.

41. And whan the boy was gone, Dauid arose from the place towarde the south, and fell vpon his face to the groude, and worshipped thre tymes, and they kissed one another, and wepte together. But Dauid most specially.

42. യോനാഥാന് ദാവീദിനോടുയഹോവ എനിക്കും നിനക്കും എന്റെ സന്തതിക്കും നിന്റെ സന്തതിക്കും മദ്ധ്യേ എന്നേക്കും സാക്ഷി എന്നിങ്ങനെ നാം ഇരുവരും യഹോവയുടെ നാമത്തില് സത്യം ചെയ്തിരിക്കകൊണ്ടു സമാധാനത്തോടെ പോക എന്നു പറഞ്ഞു. അങ്ങനെ അവന് എഴുന്നേറ്റു പോയി; യോനാഥാനോ പട്ടണത്തിലേക്കു പോന്നു.
മർക്കൊസ് 5:34

42. And Ionathas saide vnto Dauid: Go thy waye in peace: What soeuer we both haue sworne & spoke together in the name of the LORDE, the LORDE be witnesse betwene me and the, betwene my sede and yi sede for euer. And Ionathas gat him vp, and came in to the cite.



Shortcut Links
1 ശമൂവേൽ - 1 Samuel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |