1 Samuel - 1 ശമൂവേൽ 6 | View All

1. യഹോവയുടെ പെട്ടകം ഏഴു മാസം ഫെലിസ്ത്യദേശത്തു ആയിരുന്നു.

1. The special box of the Lord had been in the country of the Philistines seven months.

2. എന്നാല് ഫെലിസ്ത്യര് പുരോഹിതന്മാരെയും പ്രശ്നക്കാരെയും വരുത്തിനാം യഹോവയുടെ പെട്ടകം സംബന്ധിച്ചു എന്തു ചെയ്യേണ്ടു? അതിനെ അതിന്റെ സ്ഥലത്തേക്കു വിട്ടയക്കേണ്ടതെങ്ങനെ എന്നു ഞങ്ങള്ക്കു പറഞ്ഞുതരുവിന് എന്നു ചോദിച്ചു.

2. The Philistines called for the religious leaders and those who were wise in secret ways, saying, 'What should we do with the special box of the Lord? Tell us how we should send it to its place.'

3. അതിന്നു അവര്നിങ്ങള് യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടം വിട്ടയക്കുന്നു എങ്കില് വെറുതെ അയക്കാതെ ഒരു പ്രായശ്ചിത്തവും അവന്നു കൊടുത്തയക്കേണം; അപ്പോള് നിങ്ങള്ക്കു സൌഖ്യം വരും; അവന്റെ കൈ നിങ്ങളെ വിട്ടു നീങ്ങാതെ ഇരിക്കുന്നതു എന്തു എന്നു നിങ്ങള്ക്കു അറിയാം എന്നു പറഞ്ഞു.

3. And they said, 'If you send away the special box of the God of Israel, do not send it empty. But be sure to return to Him a sin gift. Then you will be healed, and it will be known to you why His hand does not turn away from you.'

4. ഞങ്ങള് അവന്നു കൊടുത്തയക്കേണ്ടുന്ന പ്രായശ്ചിത്തം എന്തു എന്നു ചോദിച്ചതിന്നു അവര് പറഞ്ഞതുഫെലിസ്ത്യ പ്രഭുക്കന്മാരുടെ എണ്ണത്തിന്നു ഒത്തവണ്ണം പൊന്നുകൊണ്ടു അഞ്ചു മൂലകൂരുവും പൊന്നുകൊണ്ടു അഞ്ചു എലിയും തന്നേ; നിങ്ങള്ക്കെല്ലാവര്ക്കും നിങ്ങളുടെ പ്രഭുക്കന്മാര്ക്കും ഒരേ ബാധയല്ലോ ഉണ്ടായിരുന്നതു.

4. Then they said, 'What should we return to Him for a sin gift?' And they said, 'Five sores made of gold and five gold mice, as many as there are Philistine leaders. For the same trouble was upon all of you and on your leaders.

5. ആകയാല് നിങ്ങള് നിങ്ങളുടെ മൂലകൂരുവിന്റെയും നിങ്ങളുടെ ദേശത്തെ ശൂന്യമാക്കുന്ന എലിയുടെയും പ്രതിമകള് ഉണ്ടാക്കി, യിസ്രായേല്യരുടെ ദൈവത്തിന്നു തിരുമുല്ക്കാഴ്ചവെക്കേണം; പക്ഷേ അവന് തന്റെ കൈ നിങ്ങളുടെ മേല്നിന്നും നിങ്ങളുടെ ദേവന്മാരുടെ മേല്നിന്നും നിങ്ങളുടെ ദേശത്തിന്മേല്നിന്നും നീക്കും.

5. So make objects to look like your sores and your mice that destroyed the land, and you will give honor to the God of Israel. It may be that He will be easier on you, your gods, and your land.

6. മിസ്രയീമ്യരും ഫറവോനും തങ്ങളുടെ ഹൃദയത്തെ കഠിനമാക്കിയതുപോലെ നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നതു എന്തിന്നു? അവരുടെ ഇടയില് അത്ഭുതം പ്രവൃത്തിച്ചശേഷമല്ലയോ അവര് അവരെ വിട്ടയക്കയും അവര് പോകയും ചെയ്തതു?

6. Why do you make your hearts hard as the Egyptians and Pharaoh made their hearts hard? Do not forget how the God of Israel made it hard for them. And did they not let the people go?

7. ആകയാല് നിങ്ങള് ഇപ്പോള് ഒരു പുതിയ വണ്ടി ഉണ്ടാക്കി നുകം വെച്ചിട്ടില്ലാത്ത കറവുള്ള രണ്ടു പശുക്കളെ കൊണ്ടുവന്നു വണ്ടിക്കു കെട്ടി അവയുടെ കിടാക്കളെ അവയുടെ അടുക്കല്നിന്നു വീട്ടില് മടക്കിക്കൊണ്ടു പോകുവിന് .

7. So now take and make ready a new wagon and two milk cows that have never pulled a load. Tie the cows to the wagon and take their calves away from them.

8. പിന്നെ യഹോവയുടെ പെട്ടകം എടുത്തു വണ്ടിയില് വെപ്പിന് ; നിങ്ങള് അവന്നു പ്രായശ്ചിത്തമായി കൊടുത്തയക്കുന്ന പൊന്നുരുപ്പടികളും ഒരു ചെല്ലത്തില് അതിന്നരികെ വെച്ചു അതു തനിച്ചുപോകുവാന് വിടുവിന് .

8. Take the special box of the Lord and put it on the wagon. Put the objects of gold which you return to Him as a sin gift in a box by its side. Then send it away, and let it be gone.

9. പിന്നെ നോക്കുവിന് അതു ബേത്ത്-ശേമെശിലേക്കുള്ള വഴിയായി സ്വദേശത്തേക്കു പോകുന്നു എങ്കില് അവന് തന്നേയാകുന്നു നമുക്കു ഈ വലിയ അനര്ത്ഥം വരുത്തിയതു; അല്ലെങ്കില് നമ്മെ ബാധിച്ചതു അവന്റെ കയ്യല്ല, യദൃച്ഛയാ നമുക്കു ഭവിച്ചതത്രേ എന്നു അറിഞ്ഞുകൊള്ളാം.

9. And watch. If it goes on the way to its own land, to Bethshemesh, then He has done this very bad thing to us. But if not, then we will know that it was not His hand that destroyed us. It will have just happened for no reason.'

10. അവര് അങ്ങനെ തന്നേ ചെയ്തു; കറവുള്ള രണ്ടു പശുക്കളെ വരുത്തി വണ്ടിക്കു കെട്ടി, അവയുടെ കിടാക്കളെ വീട്ടില് ഇട്ടു അടെച്ചു.

10. The men did so. They took two milk cows and tied them to the wagon, and shut up their calves at home.

11. പിന്നെ അവര് യഹോവയുടെ പെട്ടകവും പൊന്നുകൊണ്ടുള്ള എലികളും മൂലകൂരുവിന്റെ പ്രതിമകളും ഇട്ടിരുന്ന ചെല്ലവും വണ്ടിയില് വെച്ചു.

11. They put the special box of the Lord on the wagon, and the box with the gold mice and the objects made to look like their sores.

12. ആ പശുക്കള് നേരെ ബേത്ത്-ശേമെശിലേക്കുള്ള വഴിക്കു പോയിഅവ കരഞ്ഞുംകൊണ്ടു വലത്തോട്ടോ ഇടത്തോട്ടോ മാറാതെ പെരുവഴിയില് കൂടി തന്നേ പോയി; ഫെലിസ്ത്യപ്രഭുക്കന്മാരും ബേത്ത്-ശേമെശിന്റെ അതിര്വരെ പിന്നാലെ ചെന്നു.

12. And the cows went straight toward Bethshemesh. They went along the straight road, making a sound as they went. They did not turn aside to the right or to the left. And the leaders of the Philistines followed them to the outside of Bethshemesh.

13. അന്നേരം ബേത്ത്-ശേമെശ്യര് താഴ്വരയില് കോതമ്പു കൊയ്യുകയായിരുന്നുഅവര് തല ഉയര്ത്തി പെട്ടകം കണ്ടു; കണ്ടിട്ടു സന്തോഷിച്ചു.

13. Now the people of Bethshemesh were gathering their grain in the valley. They looked up and saw the special box of the Lord, and were glad to see it.

14. വണ്ടി ബേത്ത്-ശേമെശ്യനായ യോശുവയുടെ വയലില് വന്നുനിന്നുഅവിടെ ഒരു വലിയ കല്ലു ഉണ്ടായിരുന്നു; അവര് വണ്ടിയുടെ മരം വെട്ടിക്കീറി പശുക്കളെ യഹോവേക്കു ഹോമയാഗം കഴിച്ചു.

14. The wagon came into the field of Joshua the Bethshemite and stopped there by a big stone. They cut the wood of the wagon into pieces and gave the cows as a burnt gift to the Lord.

15. ലേവ്യര് യഹോവയുടെ പെട്ടകവും പൊന്നുരുപ്പടികള് ഉള്ള ചെല്ലവും ഇറക്കി ആ വലിയ കല്ലിന്മേല് വെച്ചു; ബേത്ത്-ശേമെശ്യര് അന്നു യഹോവേക്കു ഹോമയാഗങ്ങളും ഹനനയാഗങ്ങളും അര്പ്പിച്ചു.

15. The Levites took down the special box of the Lord and the box that was with it that had the objects of gold, and put them on the big stone. The men of Bethshemesh gave burnt gifts in worship that day to the Lord.

16. ഫെലിസ്ത്യപ്രഭുക്കന്മാര് ഏവരും ഇതു കണ്ടശേഷം അന്നു തന്നേ എക്രോനിലേക്കു മടങ്ങിപ്പോയി.

16. When the five leaders of the Philistines saw it, they returned that day to Ekron.

17. ഫെലിസ്ത്യര് യഹോവേക്കു പ്രായശ്ചിത്തമായി കൊടുത്തയച്ച പൊന്നുകൊണ്ടുള്ള മൂലകൂരുക്കള് അസ്തോദിന്റെ പേര്ക്കും ഒന്നു, ഗസ്സയുടെ പേര്ക്കും ഒന്നു, അസ്കലോന്റെ പേര്ക്കും ഒന്നു, ഗത്തിന്റെ പേര്ക്കും ഒന്നു, എക്രോന്റെ പേര്ക്കും ഒന്നു ഇങ്ങനെയായിരുന്നു.

17. These are the sores made of gold which the Philistines returned for a sin gift to the Lord. There was one each for Ashdod, Gaza, Ashkelon, Gath, and Ekron.

18. പൊന്നു കൊണ്ടുള്ള എലികള് ഉറപ്പുള്ള പട്ടണങ്ങളും നാട്ടുപുറങ്ങളിലെ ഗ്രാമങ്ങളും ആയി അഞ്ചു പ്രഭുക്കന്മാര്ക്കുംള്ള സകലഫെലിസ്ത്യപട്ടണങ്ങളുടെയും എണ്ണത്തിന്നു ഒത്തവണ്ണം ആയിരുന്നു. അവര് യഹോവയുടെ പെട്ടകം ഇറക്കിവെച്ച വലിയ കല്ലു ബേത്ത്-ശേമെശ്യനായ യോശുവയുടെ വയലില് ഇന്നുവരെയും ഉണ്ടു.

18. And the gold mice were as many as the number of all the cities of the Philistines belonging to the five leaders, both cities with walls and country towns. The big stone where they set the special box of the Lord is there in the field of Joshua the Bethshemite to this day.

19. ബേത്ത്-ശേമെശ്യര് യഹോവയുടെ പെട്ടകത്തില് നോക്കുകകൊണ്ടു അവന് അവരെ സംഹരിച്ചു; അവന് ജനത്തില് അമ്പതിനായിരത്തെഴുപതുപേരെ സംഹരിച്ചു. ഇങ്ങനെ യഹോവ ജനത്തില് ഒരു മഹാസംഹാരം ചെയ്തതുകൊണ്ടു ജനം വിലപിച്ചു

19. The Lord killed some of the men of Bethshemesh because they had looked into the special box of the Lord. He killed 70 (50,070) men. And the people were filled with sorrow because the Lord had killed so many of them.

20. ഈ പരിശുദ്ധദൈവമായ യഹോവയുടെ മുമ്പാകെ നില്പാന് ആര്ക്കും കഴിയും? അവന് ഞങ്ങളെ വിട്ടു ആരുടെ അടുക്കല് പോകും എന്നു ബേത്ത്-ശേമെശ്യര് പറഞ്ഞു.

20. The men of Bethshemesh said, 'Who is able to stand before the Lord, this holy God? To whom can we send Him?'

21. അവര് കിര്യ്യത്ത്-യെയാരീംനിവാസികളുടെ അടുക്കല് ദൂതന്മാരെ അയച്ചുഫെലിസ്ത്യര് യഹോവയുടെ പെട്ടകം മടക്കി അയച്ചിരിക്കുന്നു; നിങ്ങള് വന്നു അതിനെ നിങ്ങളുടെ അടുക്കല് കൊണ്ടു പോകുവിന് എന്നു പറയിച്ചു.

21. So they sent men to the people living in Kiriath-jearim, saying, 'The Philistines have returned the special box of the Lord. Come down and get it.'



Shortcut Links
1 ശമൂവേൽ - 1 Samuel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |