Genesis - ഉല്പത്തി 11 | View All

1. ഭൂമിയില് ഒക്കെയും ഒരേ ഭാഷയും ഒരേ വാക്കും ആയിരുന്നു.

1. At this time the whole world spoke one language, and everyone used the same words.

2. എന്നാല് അവര് കിഴക്കോട്ടു യാത്ര ചെയ്തു, ശിനാര്ദേശത്തു ഒരു സമഭൂമി കണ്ടു അവിടെ കുടിയിരുന്നു.

2. As people moved from the east, they found a plain in the land of Babylonia and settled there.

3. അവര് തമ്മില്വരുവിന് , നാം ഇഷ്ടക അറുത്തു ചുടുക എന്നു പറഞ്ഞു. അങ്ങനെ അവര് ഇഷ്ടക കല്ലായും പശമണ്ണു കുമ്മായമായും ഉപയോഗിച്ചു.

3. They said to each other, 'Let's make bricks and bake them to make them hard.' So they used bricks instead of stones, and tar instead of mortar.

4. വരുവിന് , നാം ഭൂതലത്തില് ഒക്കെയും ചിതറിപ്പോകാതിരിപ്പാന് ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിക; നമുക്കു ഒരു പേരുമുണ്ടാക്കുക എന്നു അവര് പറഞ്ഞു.

4. Then they said to each other, 'Let's build a city and a tower for ourselves, whose top will reach high into the sky. We will become famous. Then we will not be scattered over all the earth.'

5. മനുഷ്യര് പണിത പട്ടണവും ഗോപുരവും കാണോണ്ടതിന്നു യഹോവ ഇറങ്ങിവന്നു.

5. The Lord came down to see the city and the tower that the people had built.

6. അപ്പോള് യഹോവഇതാ, ജനം ഒന്നു അവര്ക്കെല്ലാവര്ക്കും ഭാഷയും ഒന്നു; ഇതും അവര് ചെയ്തു തുടങ്ങുന്നു; അവര് ചെയ്വാന് നിരൂപിക്കുന്നതൊന്നും അവര്ക്കും അസാദ്ധ്യമാകയില്ല.

6. The Lord said, 'Now, these people are united, all speaking the same language. This is only the beginning of what they will do. They will be able to do anything they want.

7. വരുവിന് ; നാം ഇറങ്ങിച്ചെന്നു, അവര് തമ്മില് ഭാഷതിരിച്ചറിയാതിരിപ്പാന് അവരുടെ ഭാഷ കലക്കിക്കളക എന്നു അരുളിച്ചെയ്തു.

7. Come, let us go down and confuse their language so they will not be able to understand each other.'

8. അങ്ങനെ യഹോവ അവരെ അവിടെനിന്നു ഭൂതലത്തിലെങ്ങും ചിന്നിച്ചു; അവര് പട്ടണം പണിയുന്നതു വിട്ടുകളഞ്ഞു.

8. So the Lord scattered them from there over all the earth, and they stopped building the city.

9. സര്വ്വഭൂമിയിലെയും ഭാഷ യഹോവ അവിടെവെച്ചു കലക്കിക്കളകയാല് അതിന്നു ബാബേല് എന്നു പേരായി; യഹോവ അവരെ അവിടെനിന്നു ഭൂതലത്തില് എങ്ങും ചിന്നിച്ചുകളഞ്ഞു.

9. The place is called Babeln since that is where the Lord confused the language of the whole world. So the Lord caused them to spread out from there over the whole world.

10. ശേമിന്റെ വംശപാരമ്പര്യമാവിതുശേമിന്നു നൂറു വയസ്സായപ്പോള് അവന് ജലപ്രളയത്തിന്നു പിമ്പു രണ്ടു സംവത്സരം കഴിഞ്ഞശേഷം അര്പ്പക്ഷാദിനെ ജനിപ്പിച്ചു.
ലൂക്കോസ് 3:34-36

10. This is the family history of Shem. Two years after the flood, when Shem was 100 years old, his son Arphaxad was born.

11. അര്പ്പക്ഷാദിനെ ജനിപ്പിച്ചശേഷം ശേം അഞ്ഞൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

11. After that, Shem lived 500 years and had other sons and daughters.

12. അര്പ്പക്ഷാദിന്നു മുപ്പത്തഞ്ചു വയസ്സായപ്പോള് അവന് ശാലഹിനെ ജനിപ്പിച്ചു.

12. When Arphaxad was 35 years old, his son Shelah was born.

13. ശാലഹിനെ ജനിപ്പിച്ചശേഷം അര്പ്പക്ഷാദ് നാനൂറ്റിമൂന്നു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

13. After that, Arphaxad lived 403 years and had other sons and daughters.

14. ശാലഹിന്നു മുപ്പതു വയസ്സായപ്പോള് അവന് ഏബെരിനെ ജനിപ്പിച്ചു.

14. When Shelah was 30 years old, his son Eber was born.

15. ഏബെരിനെ ജനിപ്പിച്ചശേഷം ശാലഹ് നാനൂറ്റി മൂന്നു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

15. After that, Shelah lived 403 years and had other sons and daughters.

16. ഏബെരിന്നു മുപ്പത്തിനാലു വയസ്സായപ്പോള് അവന് പേലെഗിനെ ജനിപ്പിച്ചു.

16. When Eber was 34 years old, his son Peleg was born.

17. പേലെഗിനെ ജനിപ്പിച്ചശേഷം ഏബെര് നാനൂറ്റിമുപ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

17. After that, Eber lived 430 years and had other sons and daughters.

18. പേലെഗിന്നു മുപ്പതു വയ്സായപ്പോള് അവന് രെയൂവിനെ ജനിപ്പിച്ചു.

18. When Peleg was 30 years old, his son Reu was born.

19. രെയൂവിനെ ജനിപ്പിച്ചശേഷം പേലെഗ് ഇരൂനൂറ്റൊമ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

19. After that, Peleg lived 209 years and had other sons and daughters.

20. രെയൂവിന്നു മുപ്പത്തിരണ്ടു വയസ്സായപ്പോള് അവന് ശെരൂഗിനെ ജനിപ്പിച്ചു.

20. When Reu was 32 years old, his son Serug was born.

21. ശെരൂഗിനെ ജനിപ്പിച്ചശേഷം രെയൂ ഇരുനൂറ്റേഴു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

21. After that, Reu lived 207 years and had other sons and daughters.

22. ശെരൂഗിന്നു മുപ്പതു വയസ്സായപ്പോള് അവന് നാഹോരിനെ ജനിപ്പിച്ചു.

22. When Serug was 30 years old, his son Nahor was born.

23. നാഹോരിനെ ജനിപ്പിച്ചശേഷം ശേരൂഗ് ഇരുനൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

23. After that, Serug lived 200 years and had other sons and daughters.

24. നാഹോരിന്നു ഇരുപത്തൊമ്പതു വയസ്സായപ്പോള് അവന് തേരഹിനെ ജനിപ്പിച്ചു.

24. When Nahor was 29 years old, his son Terah was born.

25. തേരഹിനെ ജനിപ്പിച്ചശേഷം നാഹോര് നൂറ്റി പത്തൊമ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

25. After that, Nahor lived 119 years and had other sons and daughters.

26. തേരഹിന്നു എഴുപതു വയസ്സായപ്പോള് അവന് അബ്രാം, നാഹോര്, ഹാരാന് എന്നിവരെ ജനിപ്പിച്ചു.

26. After Terah was 70 years old, his sons Abram, Nahor, and Haran were born.

27. തേരഹിന്റെ വംശപാരമ്പര്യമാവിതുതേരഹ് അബ്രാമിനെയും നാഹോരിനെയും ഹാരാനെയും ജനിപ്പിച്ചു; ഹാരാന് ലോത്തിനെ ജനിപ്പിച്ചു.

27. This is the family history of Terah. Terah was the father of Abram, Nahor, and Haran. Haran was the father of Lot.

28. എന്നാല് ഹാരാന് തന്റെ ജന്മദേശത്തുവെച്ചു, കല്ദയരുടെ ഒരു പട്ടണമായ ഊരില്വെച്ചു തന്നേ, തന്റെ അപ്പനായ തേരഹിന്നു മുമ്പെ മരിച്ചുപോയി.

28. While his father, Terah, was still alive, Haran died in Ur in Babylonia, where he was born.

29. അബ്രാമും നാഹോരും ഭാര്യമാരെ എടുത്തു; അബ്രാമിന്റെ ഭാര്യെക്കു സാറായി എന്നും നാഹോരിന്റെ ഭാര്യെക്കു മില്ക്കാ എന്നും പേര്. ഇവള് മില്ക്കയുടെയും യിസ്കയുടെയും അപ്പനായ ഹാരാന്റെ മകള് തന്നെ.

29. Abram and Nahor both married. Abram's wife was named Sarai, and Nahor's wife was named Milcah. She was the daughter of Haran, who was the father of both Milcah and Iscah.

30. സാറായി മച്ചിയായിരുന്നു; അവള്ക്കു സന്തതി ഉണ്ടായിരുന്നില്ല.

30. Sarai was not able to have children.

31. തേരഹ് തന്റെ മകനായ അബ്രാമിനെയും ഹാരാന്റെ മകനായ തന്റെ പൌത്രന് ലോത്തിനെയും തന്റെ മകനായ അബ്രാമിന്റെ ഭാര്യയായി മരുമകളായ സാറായിയെയും കൂട്ടി കല്ദയരുടെ പട്ടണമായ ഊരില്നിന്നു കനാന് ദേശത്തേക്കു പോകുവാന് പുറപ്പെട്ടു; അവര് ഹാരാന് വരെ വന്നു അവിടെ പാര്ത്തു.

31. Terah took his son Abram, his grandson Lot (Haran's son), and his daughter-in-law Sarai (Abram's wife) and moved out of Ur of Babylonia. They had planned to go to the land of Canaan, but when they reached the city of Haran, they settled there.

32. തേരഹിന്റെ ആയുഷ്കാലം ഇരുനൂറ്റഞ്ചു സംവത്സരം ആയിരുന്നു; തേരഹ് ഹാരാനില്വെച്ചു മരിച്ചു.

32. Terah lived to be 205 years old, and then he died in Haran.



Shortcut Links
ഉല്പത്തി - Genesis : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |