Genesis - ഉല്പത്തി 38 | View All

1. അക്കാലത്തു യെഹൂദാ തന്റെ സഹോദരന്മാരെ വിട്ടു ഹീരാ എന്നു പേരുള്ള ഒരു അദുല്ലാമ്യന്റെ അടുക്കല് ചെന്നു;

1. About that tyme Iudas went downe from his brethren, and gate him to a man called Hirah of Adulam.

2. അവിടെ ശൂവാ എന്നു പേരുള്ള ഒരു കനാന്യന്റെ മകളെ കണ്ടു; അവളെ പരിഗ്രഹിച്ചു അവളുടെ അടുക്കല് ചെന്നു.

2. And there he saw ye daughter of a man called Sua, a Chanaanite: and he toke her, and went in to her.

3. അവള് ഗര്ഭംധരിച്ചു ഒരു മകനെ പ്രസവിച്ചു; അവന്നു ഏര് എന്നു പേരിട്ടു.

3. And she conceaued, and bare a sonne, and called his name Er.

4. അവള് പിന്നെയും ഗര്ഭംധരിച്ചു ഒരു മകനെ പ്രസവിച്ചു; അവന്നു ഔനാന് എന്നു പേരിട്ടു.

4. And she conceaued agayne, and bare a sonne, and called hym Onan.

5. അവള് പിന്നെയും ഗര്ഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; അവന്നു ശേലാ എന്നു പേരിട്ടു. അവള് ഇവനെ പ്രസവിച്ചപ്പോള് അവന് കെസീബില് ആയിരുന്നു.

5. And she conceaued agayne, and bare yet a sonne, whom she called Selah: & he was at Chezib whe she bare him.

6. യെഹൂദാ തന്റെ ആദ്യജാതനായ ഏരിന്നു താമാര് എന്നു പേരുള്ള ഒരു ഭാര്യയെ എടുത്തു.

6. And Iudas gaue Er his first borne sonne a wyfe, whose name was Thamar.

7. യെഹൂദയുടെ ആദ്യജാതനായ ഏര് യഹോവേക്കു അനിഷ്ടനായിരുന്നതുകൊണ്ടു യഹോവ അവനെ മരിപ്പിച്ചു.

7. And Er Iudas first borne sonne was wicked in the syght of the Lorde, and the Lorde slewe hym.

8. അപ്പോള് യെഹൂദാ ഔനാനോടുനിന്റെ ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കല് ചെന്നു അവളോടു ദേവരധര്മ്മം അനുഷ്ഠിച്ചു, ജ്യേഷ്ഠന്റെ പേര്ക്കും സന്തതിയെ ഉളവാക്കുക എന്നു പറഞ്ഞു.
മത്തായി 22:24, മർക്കൊസ് 12:19, ലൂക്കോസ് 20:28

8. And Iudas sayde vnto Onan: Go in to thy brothers wyfe, and marrie her, that thou mayest stirre vp seede vnto thy brother.

9. എന്നാല് ആ സന്തതി തന്റേതായിരിക്കയില്ല എന്നു ഔനാന് അറികകൊണ്ടു ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കല് ചെന്നപ്പോള് ജ്യേഷ്ഠന്നു സന്തതിയെ കൊടുക്കാതിരിക്കേണ്ടതിന്നു നിലത്തു വീഴ്ത്തിക്കളഞ്ഞു.

9. And when Onan perceaued that the seede shoulde not be his, therfore when he wet in to his brothers wyfe, he spylled it on the grounde, & gaue not seede vnto his brother.

10. അവന് ചെയ്തതു യഹോവേക്കു അനിഷ്ടമായിരുന്നതുകൊണ്ടു അവന് ഇവനെയും മരിപ്പിച്ചു.

10. And the thyng which he dyd, displeased the Lorde: wherfore he slewe hym also.

11. അപ്പോള് യെഹൂദാ തന്റെ മരുമകളായ താമാരോടുഎന്റെ മകന് ശേലാ പ്രാപ്തിയാകുവോളം നീ അപ്പന്റെ വീട്ടില് വിധവയായി പാര്ക്ക എന്നു പറഞ്ഞു; ഇവനും സഹോദരന്മാരെപ്പോലെ മരിച്ചുപോകരുതു എന്നു അവന് വിചാരിച്ചു; അങ്ങനെ താമാര് അപ്പന്റെ വീട്ടില്പോയി പാര്ത്തു.

11. Then sayde Iudas to Thamar his daughter in lawe: Remayne a wydowe at thy fathers house, tyll Selah my sonne be growen. (For he sayde, lest peraduenture he dye also as his brethren dyd.) And Thamar went & dwelt in her fathers house.

12. കുറെ കാലം കഴിഞ്ഞിട്ടു ശൂവയുടെ മകള് യെഹൂദയുടെ ഭാര്യ മരിച്ചു; യെഹൂദയുടെ ദുഃഖം മാറിയശേഷം അവന് തന്റെ സ്നേഹിതന് അദുല്ലാമ്യനായ ഹീരയോടുകൂടെ തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന്നു പോയി.

12. And in processe of tyme, the daughter of Sua Iudas wyfe dyed: Then Iudas when he had left mournyng, went vnto his sheepe shearers to Thinmath, he and his friende Hirah of Adulam.

13. നിന്റെ അമ്മായപ്പന് തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന്നു തിമ്നെക്കു പോകുന്നു എന്നു താമാരിന്നു അറിവു കിട്ടി.

13. And one tolde Thamar, saying: beholde, thy father in lawe goeth vp to Thimnath to sheare his sheepe.

14. ശേലാ പ്രാപ്തിയായിട്ടും തന്നെ അവന്നു ഭാര്യയായി കൊടുത്തില്ല എന്നു കണ്ടിട്ടു അവള് വൈധവ്യവസ്ത്രം മാറ്റിവെച്ചു, ഒരു മൂടുപടം മൂടി പുതെച്ചു തിമ്നെക്കു പോകുന്ന വഴിക്കുള്ള എനയീംപട്ടണത്തിന്റെ ഗോപുരത്തില് ഇരുന്നു.

14. And she put her widowes garmentes of from her, and couered her with a vayle, and disguysed her selfe, and sate her downe in an open place, whiche is by the way syde to Thimnath, for because that she sawe Selah was growen, and she was not geuen vnto hym to wyfe.

15. യെഹൂദാ അവളെ കണ്ടപ്പോള് അവള് മുഖം മൂടിയിരുന്നതു കൊണ്ടു ഒരു വേശ്യ എന്നു നിരൂപിച്ചു.

15. When Iuda sawe her, he thought it had ben an harlot, because she had couered her face.

16. അവന് വഴിയരികെ അവളുടെ അടുക്കലേക്കു തിരിഞ്ഞുതന്റെ മരുമകള് എന്നു അറിയാതെവരിക, ഞാന് നിന്റെ അടുക്കല് വരട്ടെ എന്നു പറഞ്ഞു. എന്റെ അടുക്കല് വരുന്നതിന്നു നീ എനിക്കു എന്തു തരും എന്നു അവള് ചോദിച്ചു.

16. And he turned to her vnto the way, & sayde, Come I praye thee, let me lye with thee. (For he knewe not that it was his daughter in law.) And she answered: What wylt thou geue me for to lye with thee?

17. ഞാന് ആട്ടിന് കൂട്ടത്തില് നിന്നു ഒരു കോലാട്ടിന് കുട്ടിയെ നിനക്കു കൊടുത്തയക്കാം എന്നു അവന് പറഞ്ഞു. നീ കൊടുത്തയക്കുവോളത്തിന്നു ഒരു പണയം തരുമോ എന്നു അവള് ചോദിച്ചു.

17. Then sayde he: I wyll sende thee a kyd from the flocke. She sayde: Then geue me a pledge tyll thou sende it.

18. എന്തു പണയം തരേണം എന്നു അവന് ചോദിച്ചതിന്നു നിന്റെ മുദ്രമോതിരവും മോതിരച്ചരടും നിന്റെ കയ്യിലെ വടിയും എന്നു അവള് പറഞ്ഞു. ഇവ അവള്ക്കു കൊടുത്തു, അവന് അവളുടെ അടുക്കല് ചെന്നു; അവള് ഗര്ഭം ധരിക്കയും ചെയ്തു.

18. He sayde: What pledge shall I geue thee? She sayde: Thy signet, thy bracelet, and thy staffe that is in thyne hande. And he gaue it her, and laye by her: and she was with chylde by hym.

19. പിന്നെ അവള് എഴുന്നേറ്റു പോയി, തന്റെ മൂടുപടം നീക്കി വൈധവ്യവസ്ത്രം ധരിച്ചു.

19. And she gate her vp, and went, and put her vayle from her, and put on her wydowes rayment.

20. സ്ത്രീയുടെ കയ്യില്നിന്നു പണയം മടക്കിവാങ്ങേണ്ടതിന്നു യെഹൂദാ അദുല്ലാമ്യനായ സ്നേഹിതന്റെ കൈവശം ആട്ടിന് കുട്ടിയെ കൊടുത്തയച്ചു; അവന് അവളെ കണ്ടില്ലതാനും.

20. And Iudas sent the kyd by his friende Adulam, for to receaue his pledge againe from the womans hand: but he founde her not.

21. അവന് ആ സ്ഥലത്തെ ആളുകളോടുഏനയീമില് വഴിയരികെ ഇരുന്ന വേശ്യ എവിടെ എന്നു ചോദിച്ചതിന്നുഇവിടെ ഒരു വേശ്യയും ഉണ്ടായിരുന്നില്ല എന്നു അവര് പറഞ്ഞു.

21. Then asked he the men of the same place, saying: where is the harlot that sate openly by ye wayes syde? They aunswered: There is no harlot here.

22. അവന് യെഹൂദയുടെ അടുക്കല് മടങ്ങിവന്നുഞാന് അവളെ കണ്ടില്ല; ഈ സ്ഥലത്തു ഒരു വേശ്യയും ഉണ്ടായിരുന്നില്ല എന്നു അവിടെയുള്ള ആളുകള് പറഞ്ഞു എന്നു പറഞ്ഞു

22. He came therfore to Iuda againe, and sayde vnto hym, I can not fynde her: and also the men of the place sayde, that there was no harlot there.

23. അപ്പോള് യെഹൂദാ നമുക്കു അപകീര്ത്തി ഉണ്ടാകാതിരിപ്പാന് അവള് അതു എടുത്തുകൊള്ളട്ടെ; ഞാന് ഈ ആട്ടിന് കുട്ടിയെ കൊടുത്തയച്ചുവല്ലോ; നീ അവളെ കണ്ടില്ലതാനും എന്നു പറഞ്ഞു.

23. And Iuda sayde: Let her take it to her, lest we be shamed: beholde, I sent the kyd, & thou hast not found her.

24. ഏകദേശം മൂന്നുമാസം കഴിഞ്ഞിട്ടുനിന്റെ മരുമകള് താമാര് പരസംഗംചെയ്തു, പരസംഗത്താല് ഗര്ഭിണിയായിരിക്കുന്നു എന്നു യെഹൂദെക്കു അറിവുകിട്ടി. അപ്പോള് യെഹൂദാഅവളെ പുറത്തുകൊണ്ടു വരുവിന് ; അവളെ ചുട്ടുകളയേണം എന്നു പറഞ്ഞു.

24. And it came to passe, after three monethes one tolde Iuda, saying: Thamar thy daughter in lawe hath played the harlot, and with playing the harlot is become great with chylde. And Iuda sayde: Bryng her foorth, that she may be brent.

25. അവളെ പുറത്തു കൊണ്ടുവന്നപ്പോള് അവള് അമ്മായപ്പന്റെ അടുക്കല് ആളയച്ചുഇവയുടെ ഉടമസ്ഥനായ പുരുഷനാല് ആകുന്നു ഞാന് ഗര്ഭിണിയായിരിക്കുന്നതു; ഈ മുദ്രമോതിരവും മോതിരച്ചരടും വടിയും ആര്ക്കുംള്ളതു എന്നു നോക്കി അറിയേണം എന്നു പറയിച്ചു.

25. And when they brought her foorth, she sent to her father in lawe, saying: By the man vnto whom these thynges [pertaine] am I with chylde: And saide also, Loke I pray thee whose are these, this seale, and this bracelet, and this staffe.

26. യെഹൂദാ അവയെ അറിഞ്ഞുഅവള് എന്നിലും നീതിയുള്ളവള്; ഞാന് അവളെ എന്റെ മകന് ശേലാവിന്നു കൊടുത്തില്ല എന്നു പറഞ്ഞു; അതില് പിന്നെ അവളെ പരിഗ്രഹിച്ചതുമില്ല.

26. And Iuda acknowledged them, and saide: She hath ben more righteous then I, because I gaue her not Selah my sonne. And he lay with her no more.

27. അവള്ക്കു പ്രസവകാലം ആയപ്പോള് അവളുടെ ഗര്ഭത്തില് ഇരട്ടപ്പിള്ളകള് ഉണ്ടായിരുന്നു.

27. But when the tyme was come that she shoulde be deliuered, beholde there was two twynnes in her wombe.

28. അവള് പ്രസവിക്കുമ്പോള് ഒരു പിള്ള കൈ പുറത്തു നീട്ടി; അപ്പോള് സൂതികര്മ്മിണി ഒരു ചുവന്ന നൂല് എടുത്തു അവന്റെ കൈകൂ കെട്ടി; ഇവന് ആദ്യം പുറത്തുവന്നു എന്നു പറഞ്ഞു.

28. And when she trauayled, the [one] put out his hande, & the mydwyfe toke & bounde a red [threede] about it, saying: this is come out first.

29. അവനോ കൈ പിന്നെയും അകത്തേക്കു വലിച്ചു. അപ്പോള് അവന്റെ സഹോദരന് പുറത്തുവന്നുനീ ഛിദ്രം ഉണ്ടാക്കിയതു എന്തു എന്നു അവള് പറഞ്ഞു. അതുകൊണ്ടു അവന്നു പെരെസ്സ് എന്നു പേരിട്ടു.
മത്തായി 1:3

29. And he plucked his hand backe againe, and beholde, his brother came out. And she sayde: Wherefore hast thou rent a rent vppon thee? and called his name Phares.

30. അതിന്റെ ശേഷം കൈമേല് ചുവന്ന നൂലുള്ള അവന്റെ സഹോദരന് പുറത്തുവന്നു; അവന്നു സേരഹ് എന്നു പേരിട്ടു.

30. Afterward came out his brother, that had the red threede about his hande: and his name was called Zarah.



Shortcut Links
ഉല്പത്തി - Genesis : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |