2 Samuel - 2 ശമൂവേൽ 12 | View All

1. അനന്തരം യഹോവ നാഥാനെ ദാവീദിന്റെ അടുക്കല് അയച്ചു. അവന് അവന്റെ അടുക്കല് ചെന്നു അവനോടു പറഞ്ഞതുഒരു പട്ടണത്തില് രണ്ടു പുരുഷന്മാര് ഉണ്ടായിരുന്നു; ഒരുത്തന് ധനവാന് , മറ്റവന് ദരിദ്രന് .

1. The LORD sent the prophet Nathan to David. Nathan went to him and said, 'There were two men who lived in the same town; one was rich and the other poor.

2. ധനവാന്നു ആടുമാടുകള് അനവധി ഉണ്ടായിരുന്നു.

2. The rich man had many cattle and sheep,

3. ദരിദ്രന്നോ താന് വിലെക്കു വാങ്ങി വളര്ത്തിയ ഒരു പെണ്കുഞ്ഞാടല്ലാതെ ഒന്നും ഇല്ലായിരുന്നു; അതു അവന്റെ അടുക്കലും അവന്റെ മക്കളുടെ അടുക്കലും വളര്ന്നുവന്നു; അതു അവന് തിന്നുന്നതില് ഔഹരി തിന്നുകയും അവന് കുടിക്കുന്നതില് ഔഹരി കുടിക്കയും അവന്റെ മടിയില് കിടക്കയും ചെയ്തു; അവന്നു ഒരു മകളെപ്പോലെയും ആയിരുന്നു.

3. while the poor man had only one lamb, which he had bought. He took care of it, and it grew up in his home with his children. He would feed it some of his own food, let it drink from his cup, and hold it in his lap. The lamb was like a daughter to him.

4. ധനവാന്റെ അടുക്കല് ഒരു വഴിയാത്രക്കാരന് വന്നു; തന്റെ അടുക്കല് വന്ന വഴിപോക്കന്നുവേണ്ടി പാകംചെയ്വാന് സ്വന്ത ആടുമാടുകളില് ഒന്നിനെ എടുപ്പാന് മനസ്സാകാതെ, അവന് ആ ദരിദ്രന്റെ കുഞ്ഞാടിനെ പിടിച്ചു തന്റെ അടുക്കല് വന്ന ആള്ക്കുവേണ്ടി പാകം ചെയ്തു.

4. One day a visitor arrived at the rich man's home. The rich man didn't want to kill one of his own animals to fix a meal for him; instead, he took the poor man's lamb and prepared a meal for his guest.'

5. അപ്പോള് ദാവീദിന്റെ കോപം ആ മനുഷ്യന്റെ നേരെ ഏറ്റവും ജ്വലിച്ചു; അവന് നാഥാനോടുയഹോവയാണ, ഇതു ചെയ്തവന് മരണയോഗ്യന് .

5. David became very angry at the rich man and said, 'I swear by the living LORD that the man who did this ought to die!

6. അവന് കനിവില്ലാതെ ഈ കാര്യം പ്രവര്ത്തിച്ചതുകൊണ്ടു ആ ആടിന്നുവേണ്ടി നാലിരട്ടി പകരം കൊടുക്കേണം എന്നു പറഞ്ഞു.

6. For having done such a cruel thing, he must pay back four times as much as he took.'

7. നാഥാന് ദാവീദിനോടു പറഞ്ഞതുആ മനുഷ്യന് നീ തന്നേ, യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് നിന്നെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു, നിന്നെ ശൌലിന്റെ കയ്യില്നിന്നു വിടുവിച്ചു.

7. 'You are that man,' Nathan said to David. 'And this is what the LORD God of Israel says: 'I made you king of Israel and rescued you from Saul.

8. ഞാന് നിനക്കു നിന്റെ യജമാനന്റെ ഗൃഹത്തെയും നിന്റെ മാര്വ്വിടത്തിലേക്കു നിന്റെ യജമാനന്റെ ഭാര്യമാരെയും തന്നു; യിസ്രായേല് ഗൃഹത്തെയും യെഹൂദാഗൃഹത്തെയും നിനക്കു തന്നു; പോരായെങ്കില് ഇന്നിന്നതും കൂടെ ഞാന് നിനക്കു തരുമായിരുന്നു.

8. I gave you his kingdom and his wives; I made you king over Israel and Judah. If this had not been enough, I would have given you twice as much.

9. നീ യഹോവയുടെ കല്പന നിരസിച്ചു അവന്നു അനിഷ്ടമായുള്ളതു ചെയ്തതു എന്തിന്നു? ഹിത്യനായ ഊരീയാവെ വാള്കൊണ്ടു വെട്ടി അവന്റെ ഭാര്യയെ നിനക്കു ഭാര്യയായിട്ടു എടുത്തു. അവനെ അമ്മോന്യരുടെ വാള്കൊണ്ടു കൊല്ലിച്ചു.

9. Why, then, have you disobeyed my commands? Why did you do this evil thing? You had Uriah killed in battle; you let the Ammonites kill him, and then you took his wife!

10. നീ എന്നെ നിരസിച്ചു ഹിത്യനായ ഊരീയാവിന്റെ ഭാര്യയെ നിനക്കു ഭാര്യയായിട്ടു എടുത്തതുകൊണ്ടു വാള് നിന്റെ ഗൃഹത്തെ ഒരിക്കലും വിട്ടുമാറുകയില്ല.

10. Now, in every generation some of your descendants will die a violent death because you have disobeyed me and have taken Uriah's wife.

11. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിന്റെ സ്വന്തഗൃഹത്തില്നിന്നു ഞാന് നിനക്കു അനര്ത്ഥം വരുത്തും; നീ കാണ്കെ ഞാന് നിന്റെ ഭാര്യമാരെ എടുത്തു നിന്റെ കൂട്ടുകാരന്നു കൊടുക്കും; അവന് ഈ സൂര്യന്റെ വെട്ടത്തു തന്നേ നിന്റെ ഭാര്യമാരോടുകൂടെ ശയിക്കും.

11. I swear to you that I will cause someone from your own family to bring trouble on you. You will see it when I take your wives from you and give them to another man; and he will have intercourse with them in broad daylight.

12. നീ അതു രഹസ്യത്തില് ചെയ്തു; ഞാനോ ഈ കാര്യം യിസ്രായേലൊക്കെയും കാണ്കെ സൂര്യന്റെ വെട്ടത്തു തന്നേ നടത്തും.

12. You sinned in secret, but I will make this happen in broad daylight for all Israel to see.' '

13. ദാവീദ് നാഥാനോടുഞാന് യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു നാഥാന് ദാവീദിനോടുയഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല.

13. I have sinned against the LORD,' David said. Nathan replied, 'The LORD forgives you; you will not die.

14. എങ്കിലും നീ ഈ പ്രവൃത്തിയില് യഹോവയുടെ ശത്രുക്കള് ദൂഷണം പറവാന് ഹേതു ഉണ്ടാക്കിയതു കൊണ്ടു നിനക്കു ജനിച്ചിട്ടുള്ള കുഞ്ഞു മരിച്ചു പോകും എന്നു പറഞ്ഞു നാഥാന് തന്റെ വീട്ടിലേക്കു പോയി.

14. But because you have shown such contempt for the LORD in doing this, your child will die.'

15. ഊരീയാവിന്റെ ഭാര്യ ദാവീദിന്നു പ്രസവിച്ച കുഞ്ഞിനെ യഹോവ ബാധിച്ചു, അതിന്നു കഠിനരോഗം പിടിച്ചു.

15. Then Nathan went home. The LORD caused the child that Uriah's wife had borne to David to become very sick.

16. ദാവീദ് കുഞ്ഞിന്നുവേണ്ടി ദൈവത്തോടു അപേക്ഷിച്ചു; ദാവീദ് ഉപവസിക്കയും അകത്തു കടന്നു രാത്രി മുഴുവനും നിലത്തു കിടക്കയും ചെയ്തു.

16. David prayed to God that the child would get well. He refused to eat anything, and every night he went into his room and spent the night lying on the floor.

17. അവന്റെ ഗൃഹപ്രമാണികള് അവനെ നിലത്തുനിന്നു എഴുന്നേല്പിപ്പാന് ഉത്സാഹിച്ചുകൊണ്ടു അരികെ നിന്നു; എന്നാല് അവന്നു മനസ്സായില്ല. അവരോടു കൂടെ ഭക്ഷണം കഴിച്ചതുമില്ല.

17. His court officials went to him and tried to make him get up, but he refused and would not eat anything with them.

18. എന്നാല് ഏഴാം ദിവസം കുഞ്ഞു മരിച്ചുപോയി. കുഞ്ഞു മരിച്ചു എന്നു ദാവീദിനെ അറിയിപ്പാന് ഭൃത്യന്മാര് ഭയപ്പെട്ടു. കുഞ്ഞു ജീവനോടിരുന്ന സമയം നാം സംസാരിച്ചിട്ടു അവന് നമ്മുടെ വാക്കു കേള്ക്കാതിരിക്കെ കുഞ്ഞു മരിച്ചുപോയി എന്നു നാം അവനോടു എങ്ങനെ പറയും? അവന് തനിക്കുതന്നേ വല്ല കേടും വരുത്തും എന്നു അവര് പറഞ്ഞു.

18. A week later the child died, and David's officials were afraid to tell him the news. They said, 'While the child was living, David wouldn't answer us when we spoke to him. How can we tell him that his child is dead? He might do himself some harm!'

19. ഭൃത്യന്മാര് തമ്മില് മന്ത്രിക്കുന്നതു കണ്ടപ്പോള് കുഞ്ഞുമരിച്ചുപോയി എന്നു ദാവീദ് ഗ്രഹിച്ചു, തന്റെ ഭൃത്യന്മാരോടുകുഞ്ഞു മരിച്ചുപോയോ എന്നു ചോദിച്ചു; മരിച്ചുപോയി എന്നു അവര് പറഞ്ഞു.

19. When David noticed them whispering to each other, he realized that the child had died. So he asked them, 'Is the child dead?' 'Yes, he is,' they answered.

20. ഉടനെ ദാവീദ് നിലത്തുനിന്നു എഴുന്നേറ്റു കുളിച്ചു തൈലം പൂശി വസ്ത്രം മാറി യഹോവയുടെ ആലയത്തില് ചെന്നു നമസ്കരിച്ചു; അരമനയില് വന്നു; അവന്റെ കല്പനപ്രകാരം അവര് ഭക്ഷണം അവന്റെ മുമ്പില്വെച്ചു അവന് ഭക്ഷിച്ചു.

20. David got up from the floor, took a bath, combed his hair, and changed his clothes. Then he went and worshiped in the house of the LORD. When he returned to the palace, he asked for food and ate it as soon as it was served.

21. അവന്റെ ഭൃത്യന്മാര് അവനോടുനീ ഈ ചെയ്തിരിക്കുന്നതെന്തു? കുഞ്ഞു ജീവനോടിരുന്ന സമയം നീ അവന്നു വേണ്ടി ഉപവസിച്ചു കരഞ്ഞു; കുഞ്ഞു മരിച്ചശേഷം നീ എഴുന്നേറ്റു ഭക്ഷണം കഴിച്ചുവല്ലോ എന്നു ചോദിച്ചു.

21. 'We don't understand this,' his officials said to him. 'While the child was alive, you wept for him and would not eat; but as soon as he died, you got up and ate!'

22. അതിന്നു അവന് കുഞ്ഞു ജീവനോടിരുന്ന സമയം ഞാന് ഉപവസിച്ചു കരഞ്ഞു; കുഞ്ഞു ജീവിച്ചിരിക്കേണ്ടതിന്നു ദൈവം എന്നോടു ദയ ചെയ്യുമോ ഇല്ലയോ? ആര്ക്കും അറിയാം എന്നു ഞാന് വിചാരിച്ചു.

22. 'Yes,' David answered, 'I did fast and weep while he was still alive. I thought that the LORD might be merciful to me and not let the child die.

23. ഇപ്പോഴോ അവന് മരിച്ചുപോയി; ഇനി ഞാന് ഉപവസിക്കുന്നതു എന്തിന്നു? അവനെ മടക്കി വരുത്തുവാന് എനിക്കു കഴിയുമോ? ഞാന് അവന്റെ അടുക്കലേക്കു പോകയല്ലാതെ അവന് എന്റെ അടുക്കലേക്കു മടങ്ങിവരികയില്ലല്ലോ എന്നു പറഞ്ഞു.

23. But now that he is dead, why should I fast? Could I bring the child back to life? I will some day go to where he is, but he can never come back to me.'

24. പിന്നെ ദാവീദ് തന്റെ ഭാര്യയായ ബത്ത്-ശേബയെ ആശ്വസിപ്പിച്ചു അവളുടെ അടുക്കല് ചെന്നു അവളോടുകൂടെ ശയിച്ചു; അവള് ഒരു മകനെ പ്രസവിച്ചു; അവന് അവന്നു ശലോമോന് എന്നു പേരിട്ടു. യഹോവ അവനെ സ്നേഹിച്ചു.
മത്തായി 1:6

24. Then David comforted his wife Bathsheba. He had intercourse with her, and she bore a son, whom David named Solomon. The LORD loved the boy

25. അവന് നാഥാന് പ്രവാചകനെ നിയോഗിച്ചു; അവന് യഹോവയുടെ പ്രീതിനിമിത്തം അവന്നു യെദീദ്യാവു എന്നു പേര് വിളിച്ചു.

25. and commanded the prophet Nathan to name the boy Jedidiah, because the LORD loved him.

26. എന്നാല് യോവാബ് അമ്മോന്യരുടെ രബ്ബയോടു പൊരുതു രാജനഗരം പിടിച്ചു.

26. Meanwhile Joab continued his campaign against Rabbah, the capital city of Ammon, and was about to capture it.

27. യോവാബ് ദാവീദിന്റെ അടുക്കല് ദൂതന്മാരെ അയച്ചുഞാന് രബ്ബയോടു പൊരുതു ജലനഗരം പിടിച്ചിരിക്കുന്നു.

27. He sent messengers to David to report: 'I have attacked Rabbah and have captured its water supply.

28. ആകയാല് ഞാന് നഗരം പിടിച്ചിട്ടു കീര്ത്തി എനിക്കാകാതിരിക്കേണ്ടതിന്നു നീ ശേഷം ജനത്തെ ഒരുമിച്ചു കൂട്ടി നഗരത്തിന്നു നേരെ പാളയം ഇറങ്ങി അതിനെ പിടിച്ചുകൊള്ക എന്നു പറയിച്ചു.

28. Now gather the rest of your forces, attack the city and take it yourself. I don't want to get the credit for capturing it.'

29. അങ്ങനെ ദാവീദ് ജനത്തെ ഒക്കെയും ഒന്നിച്ചുകൂട്ടി രബ്ബയിലേക്കു ചെന്നു പടവെട്ടി അതിനെ പിടിച്ചു.

29. So David gathered his forces, went to Rabbah, attacked it, and conquered it.

30. അവന് അവരുടെ രാജാവിന്റെ കിരീടം അവന്റെ തലയില്നിന്നു എടുത്തു; അതിന്റെ തൂക്കം ഒരു താലന്തു പൊന്നു; അതിന്മേല് രത്നം പതിച്ചിരുന്നു; അവര് അതു ദാവീദിന്റെ തലയില് വെച്ചു; അവന് നഗരത്തില്നിന്നു അനവധി കൊള്ളയും കൊണ്ടുപോന്നു.

30. From the head of the idol of the Ammonite god Molech David took a gold crown which weighed about seventy-five pounds and had a jewel in it. David took the jewel and put it in his own crown. He also took a large amount of loot from the city

31. അവിടത്തെ ജനത്തെയും അവന് പുറത്തു കൊണ്ടുവന്നു അവരെ ഈര്ച്ചവാളിന്നും മെതിവണ്ടിക്കും കോടാലിക്കും ആക്കി; അവരെക്കൊണ്ടു ഇഷ്ടികച്ചൂളയിലും വേല ചെയ്യിച്ചു; അമ്മോന്യരുടെ എല്ലാ പട്ടണങ്ങളോടും അവന് അങ്ങനെ തന്നേ ചെയ്തു. പിന്നെ ദാവീദും സകല ജനവും യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.

31. and put its people to work with saws, iron hoes, and iron axes, and forced them to work at making bricks. He did the same to the people of all the other towns of Ammon. Then he and his men returned to Jerusalem.



Shortcut Links
2 ശമൂവേൽ - 2 Samuel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |