Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. രാജാവു അബ്ശാലോമിനെച്ചൊല്ലി ദുഃഖിച്ചുകരഞ്ഞുകൊണ്ടിരിക്കുന്നു എന്നു യോവാബ് കേട്ടു.
1. And it was told to Joab, Behold, the king weeps and mourns for Absalom.
2. എന്നാല് രാജാവു തന്റെ മകനെക്കുറിച്ചു വ്യസനിച്ചിരിക്കുന്നു എന്നു ആ ദിവസം ജനം കേട്ടതുകൊണ്ടു അന്നത്തേ ജയം ജനത്തിന്നൊക്കെയും ദുഃഖമായ്തീര്ന്നു.
2. And the victory that day was turned into mourning to all the people. For the people heard it said that day how the king was grieved for his son.
3. ആകയാല് യുദ്ധത്തില് തോറ്റിട്ടു നാണിച്ചു ഒളിച്ചുവരുംപോലെ ജനം അന്നു പട്ടണത്തിലേക്കു ഒളിച്ചുകടന്നു.
3. And the people went up secretly into the city that day, as people who are ashamed steal away when they flee in battle.
4. രാജാവു മുഖം മൂടിഎന്റെ മകനേ, അബ്ശാലോമേ, അബ്ശാലോമേ, എന്റെ മകനേ! എന്നു ഉറക്കെ നിലവിളിച്ചുകൊണ്ടിരുന്നു.
4. But the king covered his face, and the king cried with a loud voice, O my son Absalom, O Absalom, my son, my son!
5. അപ്പോള് യോവാബ് അരമനയില് രാജാവിന്റെ അടുക്കല് ചെന്നു പറഞ്ഞതുഇന്നു നിന്റെയും നിന്റെ പുത്രീപുത്രന്മാരുടെയും നിന്റെ ഭാര്യമാരുടെയും വെപ്പാട്ടികളുടെയും ജീവനെ രക്ഷിച്ചിരിക്കുന്ന നിന്റെ സകലഭൃത്യന്മാരെയും നീ ഇന്നു ലജ്ജിപ്പിച്ചിരിക്കുന്നു; നിന്നെ പാകെക്കുന്നവരെ നീ സ്നേഹീക്കുന്നു; നിന്നെ സ്നേഹിക്കുന്നവരെ നീ പകെക്കുന്നു;
5. And Joab came into the house to the king and said, You have today shamed the faces of all your servants. For they have saved your life and the lives of your sons and your daughters today, the lives of your wives, and the lives of your concubines.
6. പ്രഭുക്കന്മാരും ഭൃത്യന്മാരും നിനക്കു ഏതുമില്ല എന്നു നീ ഇന്നു കാണിച്ചിരിക്കുന്നു; അബ്ശാലോം ജീവിച്ചിരിക്കയും ഞങ്ങള് എല്ലാവരും ഇന്നു മരിക്കയും ചെയ്തിരുന്നു എങ്കില് നിനക്കു നല്ല പ്രസാദമാകുമായിരുന്നു എന്നു എനിക്കു ഇന്നു മനസ്സിലായി.
6. By loving your enemies and hating those who love you, you have declared today that there are neither commanders nor servants to you. For I know that today if Absalom had lived and all of us had died today, then it would have pleased you very much!
7. ആകയാല് ഇപ്പോള് എഴുന്നേറ്റു പുറത്തുവന്നു നിന്റെ ഭൃത്യന്മാരോടു സന്തോഷമായി സംസാരിക്ക; നീ പുറത്തു വരാത്തപക്ഷം യഹോവയാണ, ഈ രാത്രി ആരും നിന്നോടുകൂടെ താമസിക്കയില്ല; അതു നിന്റെ ബാല്യംമുതല് ഇതുവരെ നിനക്കു ഭവിച്ചിട്ടുള്ള സകല അനര്ത്ഥത്തെക്കാളും വലിയ അനര്ത്ഥമായ്തീരും.
7. And now get up and go out. Speak to the heart of your servants. For I swear by Jehovah if you do not go out, not a man shall stay with you tonight. And that will be worse to you than all the evil which has come to you from your youth until now.
8. അങ്ങനെ രാജാവു എഴുന്നേറ്റു പടിവാതില്ക്കല് ഇരുന്നു. രാജാവു പടിവാതില്ക്കല് ഇരിക്കുന്നു എന്നു ജനത്തിനെല്ലാം അറിവു കിട്ടി; സകലജനവും രാജാവിന്റെ മുമ്പില് വന്നു.
8. Then the king arose and sat in the gate. And they told it to the people, saying, Behold, the king sits in the gate! And all the people came before the king. (For Israel had fled, every one to his tent.)
9. യിസ്രായേല്യര് താന്താങ്ങളുടെ വീടുകളിലേക്കു ഔടിപ്പോയിരുന്നു. എല്ലായിസ്രായേല് ഗോത്രങ്ങളിലുമുള്ള ജനം ഒക്കെയും തമ്മില് തര്ക്കിച്ചുരാജാവു നമ്മെ ശത്രുക്കളുടെ കയ്യില് നിന്നു രക്ഷിച്ചു; ഫെലിസ്ത്യരുടെ കയ്യില് നിന്നു നമ്മെ വിടുവിച്ചതും അവന് തന്നേ. ഇപ്പോഴോ അബ്ശാലോംനിമിത്തം അവന് നാടുവിട്ടു ഔടിപ്പോയിരിക്കുന്നു.
9. And it happened, all the people quarreled throughout all the tribes of Israel, saying, The king saved us out of the hand of our enemies, and he delivered us out of the hand of the Philistines. And now he has fled out of the land from Absalom.
10. നമുക്കു രാജാവായി നാം അഭിഷേകം ചെയ്തിരുന്ന അബ്ശാലോമോ പടയില് പട്ടുപോയി. ആകയാല് രാജാവിനെ തിരികെ കൊണ്ടുവരുന്ന കാര്യത്തില് നിങ്ങള് അനങ്ങാതിരിക്കുന്നതു എന്തു എന്നു പറഞ്ഞു.
10. And Absalom, whom we anointed over us, is dead in battle. And now why do you not speak a word about bringing the king back?
11. അനന്തരം ദാവീദ്രാജാവു പുരോഹിതന്മാരായ സാദോക്കിന്റെയും അബ്യാഥാരിന്റെയും അടുക്കല് ആളയച്ചു പറയിച്ചതെന്തെന്നാല്നിങ്ങള് യെഹൂദാമൂപ്പന്മാരോടു പറയേണ്ടതുരാജാവിനെ അരമനയിലേക്കു തിരികെ കൊണ്ടുവരുന്ന കാര്യത്തില് നിങ്ങള് പിമ്പന്മാരായി നിലക്കുന്നതു എന്തു? രാജാവിനെ അരമനയിലേക്കു തിരികെ കൊണ്ടുവരുന്ന കാര്യത്തില് എല്ലായിസ്രായേലിന്റെയും സംസാരം അവന്റെ അടുക്കല് എത്തിയിരിക്കുന്നു.
11. And King David sent to Zadok and to Abiathar the priests, saying, Speak to the elders of Judah, saying, Why are you the last to bring the king back to his house? For the word of all Israel has come to the king, to his house.
12. നിങ്ങള് എന്റെ സഹോദരന്മാര്; എന്റെ അസ്ഥിയും മാംസവും അല്ലോ. രാജാവിനെ മടക്കി വരുത്തുന്ന കാര്യത്തില് നിങ്ങള് പിമ്പരായി നിലക്കുന്നതു എന്തു?
12. You are my brothers, and my flesh and my bone. Why then are you the last to bring back the king?
13. നിങ്ങള് അമാസയോടുനീ എന്റെ അസ്ഥിയും മാംസവും അല്ലോ? നീ യോവാബിന്നു പകരം എപ്പോഴും എന്റെ മുമ്പില് സേനാപതിയായിരിക്കുന്നില്ല എങ്കില് ദൈവം തക്കവണ്ണവും അധികവും എന്നോടു ചെയ്യട്ടെ എന്നു പറവിന് .
13. And you say to Amasa, Are you not of my bone and of my flesh? May God do so to me, and more also, if you are not commander of the army before me all the days instead of Joab.
14. ഇങ്ങനെ അവന് സകല യെഹൂദാപുരുഷന്മാരുടെയും ഹൃദയം ഒന്നുപോലെ ആകര്ഷിച്ചു. ആകയാല് അവര്നീയും നിന്റെ സകലഭൃത്യന്മാരും മടങ്ങിവരുവിന് എന്നു രാജാവിന്റെ അടുക്കല് പറഞ്ഞയച്ചു.
14. And he bowed the heart of all the men of Judah, even as one man, so that they sent to the king, saying, Return, you and all your servants.
15. അങ്ങനെ രാജാവു മടങ്ങി യോര്ദ്ദാങ്കല് എത്തി. രാജാവിനെ എതിരേറ്റു യോര്ദ്ദാന് കടത്തിക്കൊണ്ടുപോരേണ്ടതിന്നു യെഹൂദാപുരുഷന്മാര് ഗില്ഗാലില് ചെന്നു.
15. And the king returned and came to Jordan. And Judah came to Gilgal to go to meet the king, to conduct the king over Jordan.
16. ബഹൂരീമിലെ ബെന്യാമീന്യനായ ഗേരയുടെ മകന് ശിമെയിയും യെഹൂദാപുരുഷന്മാരോടുകൂടെ ദാവീദ് രാജാവിനെ എതിരേല്പാന് ബദ്ധപ്പെട്ടു ചെന്നു.
16. And Shimei the son of Gera, the Benjamite from Bahurim, hurried and came down with the men of Judah to meet King David.
17. അവനോടുകൂടെ ആയിരം ബെന്യാമീന്യരും ശൌലിന്റെ ഗൃഹവിചാരകനായ സീബയും അവന്റെ പതിനഞ്ചു പുത്രന്മാരും ഇരുപതു ഭൃത്യന്മാരും ഉണ്ടായിരുന്നു; അവര് രാജാവു കാണ്കെ യോര്ദ്ദാന് കടന്നു ചെന്നു.
17. And a thousand men of Benjamin were with him, and Ziba the servant of the house of Saul, and his fifteen sons and his twenty servants with him. And they went over Jordan before the king.
18. രാജാവിന്റെ കുടുംബത്തെ ഇക്കരെ കടത്തേണ്ടതിന്നും അവന്റെ ഇഷ്ടംപോലെ ചെയ്യേണ്ടതിന്നും ചങ്ങാടം അക്കരെ ചെന്നിരുന്നു. അപ്പോള് ഗേരയുടെ മകനായ ശിമെയി യോര്ദ്ദാന് കടപ്പാന് പോകുന്ന രാജാവിന്റെ മുമ്പില് വീണു രാജാവിനോടു
18. And they had crossed over the ford to carry over the king's household, and to do what he thought good. And Shimei the son of Gera fell down before the king as he had come over Jordan.
19. എന്റെ യജമാനന് എന്റെ കുറ്റം എനിക്കു കണക്കിടരുതേ; യജമാനനായ രാജാവു യെരൂശലേമില്നിന്നു പുറപ്പെട്ട ദിവസം അടിയന് ചെയ്ത ദോഷം രാജാവു മനസ്സില് വെക്കയും ഔര്ക്കയും അരുതേ.
19. And he said to the king, Let not my lord charge iniquity to me. Do not remember the perverse way your servant acted in the day that my lord the king went out of Jerusalem, for the king to take it to his heart.
20. അടിയന് പാപം ചെയ്തിരിക്കുന്നു എന്നു അറിയുന്നു; അതു കൊണ്ടു ഇതാ, യജമാനനായ രാജാവിനെ എതിരേല്ക്കേണ്ടതിന്നു ഇറങ്ങി വരുവാന് യോസേഫിന്റെ സകലഗൃഹത്തിലുംവെച്ചു അടിയന് ഇന്നു മുമ്പനായി വന്നിരിക്കുന്നു എന്നു പറഞ്ഞു.
20. For your servant knows that I have sinned. And, behold, I come today, the first of all the house of Joseph to go down to meet my lord the king.
21. എന്നാറെ സെരൂയയുടെ മകനായ അബീശായിയഹോവയുടെ അഭിഷിക്തനെ ശപിച്ചിരിക്കുന്ന ശിമെയി അതുനിമിത്തം മരണശിക്ഷ അനുഭവിക്കേണ്ടയോ എന്നു ചോദിച്ചു.
21. But Abishai the son of Zeruiah answered and said, Shall not Shimei be put to death for this, because he cursed Jehovah's anointed?
22. അതിന്നു ദാവീദ്സെരൂയയുടെ പുത്രന്മാരേ, ഇന്നു നിങ്ങള് എനിക്കു എതിരികളാകേണ്ടതിന്നു എനിക്കും നിങ്ങള്ക്കും തമ്മില് എന്തു? ഇന്നു യിസ്രായേലില് ഒരുത്തനെ കൊല്ലാമോ? ഇന്നു ഞാന് യിസ്രായേലിന്നു രാജാവെന്നു ഞാന് അറിയുന്നില്ലയോ എന്നു പറഞ്ഞു.
22. And David said, What do I have to do with you, you sons of Zeruiah, that you should be my foes today? Shall there be any man put to death today in Israel? For do I not know that I am king over Israel today?
23. പിന്നെ ശിമെയിയോടുനീ മരിക്കയില്ല എന്നു പറഞ്ഞു, രാജാവു അവനോടു സത്യവും ചെയ്തു.
23. And the king said to Shimei, You shall not die. And the king swore to him.
24. ശൌലിന്റെ മകനായ മെഫീബോശെത്തും രാജാവിനെ എതിരേല്പാന് വന്നു; രാജാവു പോയ ദിവസം മുതല് സമാധാനത്തോടെ മടങ്ങിവന്ന ദിവസംവരെ അവന് തന്റെ കാലിന്നു രക്ഷചെയ്കയോ താടി ഒതുക്കുകയോ വസ്ത്രം അലക്കിക്കയോ ചെയ്തിരുന്നില്ല.
24. And Mephibosheth the son of Saul came down to meet the king. And he had neither dressed his feet, nor trimmed his moustache, nor washed his clothes, from the day the king departed until he came in peace.
25. എന്നാല് അവന് രാജാവിനെ എതിരേല്പാന് യെരൂശലേമില് നിന്നു വന്നപ്പോള് രാജാവു അവനോടുമെഫീബോശെത്തേ, നീ എന്നോടുകൂടെ വരാതെയിരുന്നതു എന്തു എന്നു ചോദിച്ചു.
25. And it happened when he had come to Jerusalem to meet the king, the king said to him, Why did you not go with me, Mephibosheth?
26. അതിന്നു അവന് ഉത്തരം പറഞ്ഞതുയജമാനനായ രാജാവേ, എന്റെ ഭൃത്യന് എന്നെ ചതിച്ചു; കഴുതപ്പുറത്തു കയറി, രാജാവിനോടുകൂടെ പോകേണ്ടതിന്നു കോപ്പിടേണമെന്നു അടിയന് പറഞ്ഞു; അടിയന് മുടന്തനല്ലോ.
26. And he answered, My lord, O, king, my servant deceived me. For your servant said, I will saddle me an ass so that I may ride on it and go to the king, because your servant is lame.
27. അവന് യജമാനനായ രാജാവിനോടു അടിയനെക്കൊണ്ടു നുണയും പറഞ്ഞു; എങ്കിലും യജമാനനായ രാജാവു ദൈവദൂതന്നു തുല്യന് ആകുന്നു; തിരുമനസ്സിലെ ഇഷ്ടംപോലെ ചെയ്തുകൊള്ക.
27. And he spoke slander against your servant to my lord the king. But my lord the king is as an angel of God. And do what is good in your eyes.
28. യജമാനനായ രാജാവിന്റെ മുമ്പാകെ അടിയന്റെ പിതൃഭവനമൊക്കെയും മരണയോഗ്യര് ആയിരുന്നു; എങ്കിലും അടിയനെ അവിടത്തെ മേശയിങ്കല് ഭക്ഷിക്കുന്നവരുടെ കൂട്ടത്തില് ആക്കി; രാജാവിനോടു ആവലാധി പറവാന് അടിയന്നു ഇനി എന്തു അവകാശമുള്ളു?
28. For all my father's house were but dead men before my lord the king. And you set your servant among those eating at your own table. What right then have I to cry to the king any more?
29. രാജാവു അവനോടുനീ നിന്റെ കാര്യം ഇനി അധികം പറയുന്നതു എന്തിന്നു? നീയും സീബയും നിലം പകുത്തെടുത്തുകൊള്വിന് എന്നു ഞാന് കല്പിക്കുന്നു എന്നു പറഞ്ഞു.
29. And the king said to him, Why do you speak any more of your matters? I have said, You and Ziba divide the land.
30. മെഫീബോശെത്ത് രാജാവിനോടുഅല്ല, അവന് തന്നേ മുഴുവനും എടുത്തുകൊള്ളട്ടെ; യജമാനനായ രാജാവു സമാധാനത്തോടെ അരമനയില് എത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
30. And Mephibosheth said to the king, Yes, let him take all, because my lord the king has come in peace to his own house.
31. ഗിലെയാദ്യനായ ബര്സില്ലായിയും രോഗെലീമില്നിന്നു വന്നു, രാജാവിനെ യോര്ദ്ദാന്നക്കരെ കടത്തി യാത്ര അയപ്പാന് അവനോടുകൂടെ യോര്ദ്ദാന് കടന്നു.
31. And Barzillai of Gilead came down from Rogelim, and went over Jordan with the king to conduct him over Jordan.
32. ബര്സില്ലായിയോ എണ്പതു വയസ്സുള്ളോരു വയോധികനായിരുന്നു; രാജാവു മഹനയീമില് പാര്ത്തിരുന്ന കാലത്തു അവന് ഭക്ഷണസാധനങ്ങള് അയച്ചുകൊടുത്തു; അവന് മഹാധനികന് ആയിരുന്നു.
32. And Barzillai was a very aged man, eighty years old. And he had provided food for the king while he abode at Mahanaim, for he was a very great man.
33. രാജാവു ബര്സില്ലായിയോടുഎന്നോടുകൂടെ പോരിക; ഞാന് നിന്നെ യെരൂശലേമില് എന്റെ അടുക്കല് പാര്പ്പിച്ചു രക്ഷിക്കും എന്നു പറഞ്ഞു.
33. And the king said to Barzillai, Come over with me and I will sustain you with me in Jerusalem.
34. ബര്സില്ലായി രാജാവിനോടു പറഞ്ഞതെന്തെന്നാല്ഞാന് രാജാവിനോടുകൂടെ യെരൂശലേമില് വരുന്നതെന്തിന്നു? ഞാന് ഇനി എത്ര നാള് ജീവിച്ചിരിക്കും?
34. And Barzillai said to the king, How long do I have to live, that I should go up with the king to Jerusalem?
35. എനിക്കു ഇന്നു എണ്പതു വയസ്സായിരിക്കുന്നു; നല്ലതും ആകാത്തതും എനിക്കു തിരിച്ചറിയാമോ? ഭക്ഷണപാനങ്ങളുടെ സ്വാദു അടിയന്നു അറിയാമോ? സംഗീതക്കാരുടെയും സംഗീതക്കാരത്തികളുടെയും സ്വരം എനിക്കു ഇനി കേട്ടു രസിക്കാമോ? അടിയന് യജമാനനായ രാജാവിന്നു ഭാരമായ്തീരുന്നതു എന്തിന്നു?
35. I am eighty years old today, and can I discern between good and evil? Can your servant taste what I eat or what I drink? Can I any more hear the voice of singing men and singing women? Why then should your servant be still a burden to my lord the king?
36. അടിയന് രാജാവിനോടുകൂടെ യോര്ദ്ദാന് കടപ്പാനേ വിചാരിച്ചുള്ളൂ; രാജാവു ഇതിന്നായി എനിക്കു ഈ വിധം പ്രത്യുപകാരം ചെയ്യുന്നതു എന്തിനു?
36. Your servant will go a little way over Jordan with the king. And why should the king repay me with such a reward?
37. എന്റെ പട്ടണത്തില് എന്റെ അപ്പന്റെയും അമ്മയുടെയും കല്ലറയുടെ അടുക്കല്വെച്ചു മരിക്കേണ്ടതിന്നു അടിയന് വിടകൊള്ളട്ടെ; എന്നാല് നിന്റെ ദാസനായ കിംഹാം ഇതാ; അവന് യജമാനനായ രാജാവിനോടുകൂടെ പോരട്ടെ; നിനക്കു പ്രസാദമായതു അവന്നു ചെയ്തു കൊടുത്താലും.
37. Please let your servant return so that I may die in my own city by the grave of my father and of my mother. But behold your servant Chimham, let him go over with my lord the king. And do to him what shall seem good to you.
38. അതിന്നു രാജാവുകിംഹാം എന്നോടുകൂടെ പോരട്ടെ; നിന്റെ ഇഷ്ടപ്രകാരം ഞാന് അവന്നു ചെയ്തുകൊടുക്കാം; നീ എന്നോടു ആവശ്യപ്പെടുന്നതൊക്കെയും ഞാന് നിനക്കായി ചെയ്യും എന്നു പറഞ്ഞു.
38. And the king answered, Chimham shall go over with me, and I will do to him that which shall seem good to you. And whatever you shall ask of me, that I will do for you.
39. പിന്നെ സകലജനവും യോര്ദ്ദാന് കടന്നു. രാജാവു യോര്ദ്ദാന് കടന്നശേഷം ബര്സില്ലായിയെ ചുംബനംചെയ്തു അനുഗ്രഹിച്ചു; അവന് സ്വദേശത്തേക്കു മടങ്ങിപ്പോയി.
39. And all the people went over Jordan. And when the king had come over, the king kissed Barzillai, and blessed him. And he returned to his place.
40. രാജാവു ഗില്ഗാലില് ചെന്നു; കീംഹാമും അവനോടുകൂടെ പോയി; യെഹൂദാജനമൊക്കെയും യിസ്രായേല്ജനം പാതിയും കൂടി രാജാവിനെ ഇക്കരെകൊണ്ടുവന്നു.
40. And the king went on to Gilgal, and Chimham went on with him. And all the people of Judah were bringing the king, and also half the people of Israel.
41. അപ്പോള് യിസ്രായേല്പുരുഷന്മാര് ഒക്കെയും രാജാവിന്റെ അടുക്കല് വന്നു രാജാവിനോടുഞങ്ങളുടെ സഹോദരന്മാരായ യെഹൂദാപുരുഷന്മാര് രാജാവിനെയും അവന്റെ കുടുംബത്തെയും ദാവീദിന്റെ സകലപരിചാരകന്മാരെയും മോഷ്ടിച്ചു കൊണ്ടുവന്നു യോര്ദ്ദാന് കടത്തിയതു എന്തു എന്നു പറഞ്ഞു.
41. And, behold, all the men of Israel came to the king, and said to the king, Why have our brothers the men of Judah stolen you away, and have brought the king and his household, and all David's men with him, over Jordan?
42. അതിന്നു യെഹൂദാപുരുഷന്മാര് ഒക്കെയും യിസ്രായേല് പുരുഷന്മാരോടുരാജാവു ഞങ്ങള്ക്കു അടുത്ത ചാര്ച്ചക്കാരന് ആകകൊണ്ടു തന്നേ; അതിന്നു നിങ്ങള് കോപിക്കുന്നതു എന്തിന്നു? ഞങ്ങള് രാജാവിന്റെ വക വല്ലതും തിന്നുവോ? അവന് ഞങ്ങള്ക്കു വല്ല സമ്മാനവും തന്നുവോ എന്നു ഉത്തരം പറഞ്ഞു.
42. And all the men of Judah answered the men of Israel, Because the king is near to us. Why then are you angry for this matter? Have we eaten at all at the king's cost? Or has he given us any gift?
43. യിസ്രായേല്പുരുഷന്മാര് യെഹൂദാപുരുഷന്മാരോടുരാജാവിങ്കല് ഞങ്ങള്ക്കു പത്തു ഔഹരി ഉണ്ടു; ദാവീദിങ്കല് ഞങ്ങള്ക്കു നിങ്ങളെക്കാള് അധികം അവകാശവും ഉണ്ടു; നിങ്ങള് ഞങ്ങളെ ധിക്കരിച്ചതു എന്തു? ഞങ്ങളുടെ രാജാവിനെ തിരികെ കൊണ്ടുവരേണ്ടതിന്നു ഞങ്ങളല്ലയോ അദ്യം പറഞ്ഞതു എന്നു ഉത്തരം പറഞ്ഞു. എന്നാല് യെഹൂദാപുരുഷന്മാരുടെ വാക്കു യിസ്രായേല് പുരുഷന്മാരുടെ വാക്കിനെക്കാള് അധികം കഠിനമായിരുന്നു.
43. And the men of Israel answered the men of Judah and said, We have ten parts in the king, and we also have more right in David than you. Why then did you despise us, so that our advice should not be sought first in bringing back our king? And the words of the men of Judah were more fierce than the words of the men of Israel.