Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. യഹോവയുടെ കോപം വീണ്ടും യിസ്രായേലിന്റെ നേരെ ജ്വലിച്ചുനീ ചെന്നു യിസ്രായേലിനെയും യെഹൂദയെയും എണ്ണുക എന്നിങ്ങനെ അവര്ക്കും വിരോധമായി ദാവീദിന്നു തോന്നിച്ചു.
1. And again the anger of Jehovah glowed against Israel, and moved David against them, to say, Go, number Israel and Judah.
2. അങ്ങനെ രാജാവു തന്റെ സേനാധിപതിയായ യോവാബിനോടുദാന് മുതല് ബേര്-ശേബവരെ യിസ്രായേല്ഗോത്രങ്ങളില് ഒക്കെയും നിങ്ങള് സഞ്ചരിച്ചു ജനത്തെ എണ്ണി ജനസംഖ്യ എന്നെ അറിയിപ്പിന് എന്നു കല്പിച്ചു.
2. And the king said to Joab, the commander of the army with him, Go now to and fro through all the tribes of Israel, from Dan even to Beer-sheba, and number the people, that I may know the number of the people.
3. അതിന്നു യോവാബ് രാജാവിനോടുയജമാനനായ രാജാവിന്റെ കാലത്തു തന്നേ നിന്റെ ദൈവമായ യഹോവ ജനത്തെ ഇപ്പോള് ഉള്ളതില് നൂറിരട്ടി വര്ദ്ധിപ്പിക്കട്ടെ; എങ്കിലും യജമാനനായ രാജാവു ഈ കാര്യത്തിന്നു താല്പര്യപ്പെടുന്നതു എന്തിന്നു എന്നു പറഞ്ഞു.
3. And Joab said to the king, Yea, may Jehovah your God add to the people, however many they may be, a hundredfold. And may the eyes of my lord the king see it. But why does my lord the king delight in this thing?
4. എങ്കിലും യോവാബും പടനായകന്മാരും രാജാവിന്റെ കല്പന അനുസരിക്കേണ്ടിവന്നു. അങ്ങനെ യോവാബും പടനായകന്മാരും യിസ്രായേല്ജനത്തെ എണ്ണുവാന് രാജസന്നിധിയില്നിന്നു പുറപ്പെട്ടു.
4. But the word of the king prevailed against Joab, and against the army commanders. And Joab and the army commanders went out from the presence of the king to number the people of Israel.
5. അവര് യോര്ദ്ദാന് കടന്നു ഗാദ് താഴ്വരയുടെ മദ്ധ്യേയുള്ള പട്ടണത്തിന്നു വലത്തു വശത്തു അരോവേരിലും യസേരിന്നു നേരെയും കൂടാരം അടിച്ചു.
5. And they crossed over the Jordan and camped in Aroer, on the right of the city, in the middle of the Valley of Gad, and to Jazer.
6. പിന്നെ അവര് ഗിലെയാദിലും തഹ്തീം-ഹൊദ്ശിദേശത്തും ചെന്നു; പിന്നെ അവര് ദാന് -യാനിലും ചുറ്റി സീദോനിലും ചെന്നു;
6. And they came into Gilead, and to the land of Tahtim-hodshi. And they came to Dan-jaan, and around to Sidon.
7. പിന്നെ അവര് സോര്കോട്ടെക്കും ഹിവ്യരുടെയും കനാന്യരുടെയും എല്ലാപട്ടണങ്ങളിലും ചെന്നിട്ടു യെഹൂദയുടെ തെക്കുഭാഗത്തു ബേര്-ശേബയിലേക്കു പുറപ്പെട്ടു.
7. And they came into the fortress of Tyre, and all the cities of the Hivite, and of the Canaanite. And they went out to the south of Judah, to Beer-sheba.
8. ഇങ്ങനെ അവര് ദേശത്തെല്ലാടവും സഞ്ചരിച്ചു, ഒമ്പതുമാസവും ഇരുപതു ദിവസവും കഴിഞ്ഞശേഷം യെരൂശലേമില് എത്തി.
8. And they went to and fro through all the land, and came in to Jerusalem at the end of nine months and twenty days.
9. യോവാബ് ജനത്തെ എണ്ണിയതിന്റെ ആകത്തുക രാജാവിന്നു കൊടുത്തുയിസ്രായേലില് ആയുധപാണികളായ യോദ്ധാക്കള് എട്ടുലക്ഷവും യെഹൂദ്യര് അഞ്ചുലക്ഷവും ഉണ്ടായിരുന്നു.
9. And Joab gave the count from the numbering of the people to the king. And Israel was eight hundred thousand mighty men drawing sword; and the men of Judah five hundred thousand men.
10. എന്നാല് ദാവീദ് ജനത്തെ എണ്ണിയശേഷം തന്റെ ഹൃദയത്തില് കുത്തുകൊണ്ടിട്ടു യഹോവയോടുഞാന് ഈ ചെയ്തതു മഹാപാപം; എന്നാല് യഹോവേ, അടിയന്റെ കുറ്റം ക്ഷമിക്കേണമേ; ഞാന് വലിയ ഭോഷത്വം ചെയ്തുപോയി എന്നു പറഞ്ഞു.
10. And after he had numbered the people, the heart of David struck him. And David said to Jehovah, I have sinned greatly in that which I have done. And now, O Jehovah, I pray, take away the iniquity of your servant, for I have acted very foolishly.
11. ദാവീദ് രാവിലെ എഴുന്നേറ്റപ്പോള് ദാവീദിന്റെ ദര്ശകനായ ഗാദ്പ്രവാചകന്നു യഹോവയുടെ അരുളപ്പാടുണ്ടായതു എന്തെന്നാല്
11. And David rose up in the morning; and the Word of Jehovah came to Gad the prophet, David's seer, saying,
12. നീ ചെന്നു ദാവീദിനോടുഞാന് മൂന്നു കാര്യം നിന്റെ മുമ്പില് വെക്കുന്നു; അതില് ഒന്നു തിരഞ്ഞെടുത്തുകൊള്ക; അതു ഞാന് നിന്നോടു ചെയ്യും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പറക.
12. Go and you shall speak to David, So says Jehovah, I am setting up three things for you; you choose one of them and I will do it for you.
13. ഗാദ് ദാവീദിന്റെ അടുക്കല് ചെന്നു അവനോടു അറിയിച്ചുനിന്റെ ദേശത്തു ഏഴു സംവത്സരത്തെ ക്ഷാമം ഉണ്ടാകയൊ? അല്ലെങ്കില് മൂന്നു മാസം നിന്റെ ശത്രുക്കള് നിന്നെ പിന്തുടരുകയും നീ അവരുടെ മുമ്പില്നിന്നു ഔടിപ്പോകയും ചെയ്കയോ? അല്ലെങ്കില് നിന്റെ ദേശത്തു മൂന്നു ദിവസത്തെ മഹാമാരി ഉണ്ടാകയോ? എന്തുവേണം? എന്നെ അയച്ചവനോടു ഞാന് മറുപടി പറയേണ്ടതിന്നു നീ ആലോചിച്ചുനോക്കുക എന്നു പറഞ്ഞു.
13. And Gad came in to David and told him, and said to him, Shall seven years of famine come to you in your land? Or shall you flee before your adversary three months, and they pursue you? Or shall three days' plague come into your land? Now consider, and see what I shall take back to Him who sent word to me.
14. ദാവീദ്,ഗാദിനോടുഞാന് വലിയ വിഷമത്തില് ആയിരിക്കുന്നു; നാം യഹോവയുടെ കയ്യില് തന്നേ വീഴുക; അവന്റെ കരുണ വലിയതല്ലോ; മനുഷ്യന്റെ കയ്യില് ഞാന് വീഴരുതേ എന്നു പറഞ്ഞു.
14. And David said, Because of this it is great distressing to me. Let us fall now into the hand of Jehovah, for many are His mercies; and do not let me fall into the hand of man.
15. അങ്ങനെ യഹോവ യിസ്രായേലില് രാവിലേ തുടങ്ങി നിശ്ചയിച്ച അവധിവരെ മഹാമാരി അയച്ചു; ദാന് മുതല് ബേര്-ശേബവരെ ജനത്തില് എഴുപതിനായിരം പേര് മരിച്ചുപോയി.
15. And Jehovah sent a plague on Israel from the morning even to the time appointed. And from Dan even to Beer-sheba seventy thousand of the people died.
16. എന്നാല് ദൈവദൂതന് യെരൂശലേമിനെ ബാധിപ്പാന് അതിന്മേല് കൈനീട്ടിയപ്പോള് യഹോവ അനര്ത്ഥത്തെക്കുറിച്ചു അനുതപിച്ചു ജനത്തില് നാശം ചെയ്യുന്ന ദൂതനോടുമതി, നിന്റെ കൈ പിന് വലിക്ക എന്നു കല്പിച്ചു. അന്നേരം യഹോവയുടെ ദൂതന് , യെബൂസ്യന് അരവ്നയുടെ മെതിക്കളത്തിന്നരികെ ആയിരുന്നു.
16. And the angel put forth his hand to Jerusalem, to destroy it. And Jehovah had pity as to the evil, and said to the angel who was destroying among the people, Enough! Now drop your hand. And the angel of Jehovah was near the threshing-floor of Araunah the Jebusite.
17. ജനത്തെ ബാധിക്കുന്ന ദൂതനെ ദാവീദ് കണ്ടിട്ടു യഹോവയോടുഞാനല്ലോ പാപം ചെയ്തതു; ഞാനല്ലോ കുറ്റം ചെയ്തതു; ഈ ആടുകള് എന്തു ചെയ്തു? നിന്റെ കൈ എനിക്കും എന്റെ പിതൃഭവനത്തിന്നും വിരോധമായിരിക്കട്ടെ എന്നു പ്രാര്ത്ഥിച്ചുപറഞ്ഞു.
17. And when he saw the angel who was striking among the people, David spoke to Jehovah and said, Behold, I have sinned. Yea, I have acted perversely. And these, the flock, what have they done? Now let your hand be on me, and on my father's house.
18. അന്നുതന്നേ ഗാദ് ദാവീദിന്റെ അടുക്കല് വന്നു അവനോടുനീ ചെന്നു യെബൂസ്യനായ അരവ്നയുടെ കളത്തില് യഹോവേക്കു ഒരു യാഗപീഠം ഉണ്ടാക്കുക എന്നു പറഞ്ഞു.
18. And Gad came in to David on that day and said to him, Go up, raise up an altar to Jehovah in the threshingfloor of Araunah the Jebusite.
19. യഹോവയുടെ കല്പനപ്രകാരം ഗാദ് പറഞ്ഞതുപോലെ ദാവീദ് അവിടേക്കു പോയി.
19. And David went up according to Gad's word, as Jehovah commanded.
20. അരവ്നാ നോക്കി; രാജാവും അവന്റെ ഭൃത്യന്മാരും തന്റെ അടുക്കല് വരുന്നതു കണ്ടാറെ അരവ്നാ പുറപ്പെട്ടുചെന്നു രാജാവിന്റെ മുമ്പില് സാഷ്ടാംഗം വീണു നമസ്കരിച്ചു.
20. And Araunah looked and saw the king and his servants crossing over to him. And Araunah went out and bowed himself to the king, his nose to the earth.
21. യജമാനനായ രാജാവു അടിയന്റെ അടുക്കല് വരുന്നതു എന്തു എന്നു അരവ്നാ ചോദിച്ചതിന്നു ദാവീദ്ബാധ ജനത്തെ വിട്ടുമാറുവാന് തക്കവണ്ണം യഹോവേക്കു ഒരു യാഗപീഠം പണിയേണ്ടതിന്നു ഈ കളം നിന്നോടു വിലെക്കു വാങ്ങുവാന് തന്നേ എന്നു പറഞ്ഞു.
21. And Araunah said, Why has my lord the king come to his servant? And David said, To buy the threshing-floor from you, in order to build an altar to Jehovah; and the plague will be stayed from the people.
22. അരവ്നാ ദാവീദിനോടുയജമാനനായ രാജാവിന്നു ബോധിച്ചതു എടുത്തു യാഗം കഴിച്ചാലും; ഹോമയാഗത്തിന്നു കാളകളും വിറകിന്നു മെതിവണ്ടികളും കാളക്കോപ്പുകളും ഇതാ.
22. And Araunah said to David, Let my lord the king take and offer up that which is good in his eyes. Behold, the oxen for a burnt offering, and the threshing instruments, and the yokes of the oxen for wood.
23. രാജാവേ, ഇതൊക്കെയും അരവ്നാ രാജാവിന്നു തരുന്നു എന്നു പറഞ്ഞു. നിന്റെ ദൈവമായ യഹോവ നിന്നില് പ്രസാദിക്കുമാറാകട്ടെ എന്നും അരവ്നാ രാജാവിനോടു പറഞ്ഞു.
23. O king, all these Araunah gives to the king. And Araunah said to the king, May Jehovah your God accept you.
24. രാജാവു അരവ്നയോടുഅങ്ങനെയല്ല, ഞാന് അതു നിന്നോടു വിലെക്കേ വാങ്ങുകയുള്ളു; എനിക്കു ഒന്നും ചെലവില്ലാതെ ഞാന് എന്റെ ദൈവമായ യഹോവേക്കു ഹോമയാഗം കഴിക്കയില്ല എന്നു പറഞ്ഞു. അങ്ങനെ ദാവീദ് കളത്തെയും കാളകളെയും അമ്പതു ശേക്കല് വെള്ളിക്കു വാങ്ങി.
24. And the king said to Araunah, No, for buying I will buy from you for a price, and I will not offer to Jehovah my God burnt offerings for nothing. And David bought the threshing-floor and the oxen for fifty shekels of silver.
25. ദാവീദ് യഹോവേക്കു അവിടെ ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു. അപ്പോള് യഹോവ ദേശത്തിന്റെ പ്രാര്ത്ഥന കേട്ടു; ബാധ യിസ്രായേലിനെ വിട്ടുമാറുകയും ചെയ്തു.
25. And David built an altar there to Jehovah, and offered burnt offering and peace offerings. And Jehovah was entreated for the land; and the plague was stayed from Israel.