1 Kings - 1 രാജാക്കന്മാർ 13 | View All

1. യൊരോബെയാം ധൂപം കാട്ടുവാന് പീഠത്തിന്നരികെ നിലക്കുമ്പോള് തന്നേ ഒരു ദൈവപുരുഷന് യഹോവയുടെ കല്പനയാല് യെഹൂദയില് നിന്നു ബേഥേലിലേക്കു വന്നു.

1. And beholde, there came a ma of God from Iuda (thorow the worde of the LORDE) vnto Bethel, and Ieroboam stode by the altar to burne incense.

2. അവന് യഹോവയുടെ കല്പനയാല് യാഗപീഠത്തോടുയാഗപീഠമേ, യാഗപീഠമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുദാവീദ്ഗൃഹത്തിന്നു യോശീയാവു എന്നു പേരുള്ള ഒരു മകന് ജനിക്കും; അവന് നിന്റെ മേല് ധൂപം കാട്ടുന്ന പൂജാഗിരിപുരോഹിതന്മാരെ നിന്റെമേല് വെച്ചു അറുക്കയും മനുഷ്യാസ്ഥികളെ നിന്റെമേല് ചുട്ടുകളകയും ചെയ്യും എന്നു വിളിച്ചുപറഞ്ഞു.

2. And he cried agaynst the altare thorow the worde of the LORDE, and sayde: O altar, altar, thus sayeth the LORDE: Beholde, there shal be borne vnto ye house of Dauid a sonne, Iosias by name which on the shal offer the prestes of the hye places, that burne incense vpon the, and mens bones shal he burne on the.

3. അവന് അന്നു ഒരു അടയാളവും കൊടുത്തു; ഇതാ, ഈ യാഗപീഠം പിളര്ന്നു അതിന്മേലുള്ള ചാരം തൂകിപ്പോകും; ഇതു യഹോവ കല്പിച്ച അടയാളം എന്നു പറഞ്ഞു.

3. And he gaue a wonder token the same daye, and sayde: This is the token, that the LORDE hath spoken it, beholde, the altar shall ryue, and the a?shes, that are theron, shall be poured out.

4. ദൈവപുരുഷന് ബേഥേലിലെ യാഗപീഠത്തിന്നു വിരോധമായി വിളിച്ചുപറഞ്ഞ വചനം യൊരോബെയാംരാജാവു കേട്ടപ്പോള് അവന് യാഗപീഠത്തിങ്കല്നിന്നു കൈ നീട്ടിഅവനെ പിടിപ്പിന് എന്നു കല്പിച്ചു; എങ്കിലും അവന്റെ നേരെ നിട്ടിയ കൈ വരണ്ടുപോയിട്ടു തിരികെ മടക്കുവാന് കഴിവില്ലാതെ ആയി.

4. But whan the kynge herde the worde of the man of God, that cried agaynst the altare at Bethel, he stretched out his hande by ye altare, and sayde: Laye hondes on him. And his hande that he stretched out, wythered, and he coulde not drawe it vnto him agayne.

5. ദൈവപുരുഷന് യഹോവയുടെ കല്പനയാല് കൊടുത്തിരുന്ന അടയാളപ്രകാരം യാഗപീഠം പിളര്ന്നു ചാരം യാഗപീഠത്തില്നിന്നു തൂകിപ്പോയി.

5. And ye altare roue, and the a?shes were poured out from the altare, acordinge to the wonder token that the man of God had geuen by the worde of the LORDE.

6. രാജാവു ദൈവപുരുഷനോടുനീ നിന്റെ ദൈവമായ യഹോവയോടു കൃപെക്കായി അപേക്ഷിച്ചു എന്റെ കൈമടങ്ങുവാന് തക്കവണ്ണം എനിക്കുവേണ്ടി പ്രാര്ത്ഥിക്കേണം എന്നു പറഞ്ഞു. ദൈവപുരുഷന് യഹോവയോടു അപേക്ഷിച്ചു; എന്നാറെ രാജാവിന്റെ കൈ മടങ്ങി മുമ്പിലത്തെപ്പോലെ ആയി.

6. And the kynge answered, and sayde vnto the man of God: O praye the face of the LORDE thy God, and make intercession for me, that my hande maie be restored vnto me agayne. Then prayed the man of God vnto the face of the LORDE. And the kynges hande was restored him agayne, and became as it was afore.

7. രാജാവു ദൈവപുരുഷനോടുനീ എന്നോടുകൂടെ അരമനയില് വന്നു അല്പം ആശ്വസിച്ചുകൊള്ക; ഞാന് നിനക്കു ഒരു സമ്മാനം തരും എന്നു പറഞ്ഞു.

7. And the kynge sayde vnto the man of God: Come home with me, and dyne, and I wil geue the a rewarde.

8. ദൈവപുരുഷന് രാജാവിനോടുനിന്റെ അരമനയില് പകുതി തന്നാലും ഞാന് നിന്നോടുകൂടെ വരികയില്ല; ഈ സ്ഥലത്തു വെച്ചു ഞാന് അപ്പം തിന്നുകയില്ല, വെള്ളം കുടിക്കയും ഇല്ല.

8. But the man of God sayde vnto the kynge: Yf thou geuest me halfe thy house, I wil not come with the: for in this place wyll I nether eate bred, ner drynke water.

9. നീ അപ്പം തിന്നരുതു, വെള്ളം കുടിക്കരുതു; പോയ വഴിയായി മടങ്ങിവരികയും അരുതു എന്നു യഹോവ അരുളപ്പാടായി എന്നോടു കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.

9. For thus am I commaunded, and thus is it sayde vnto me by the worde of the LORDE: Thou shalt eate no bred, and drynke no water, nether returne the waye that thou wentest.

10. അങ്ങനെ അവന് ബേഥേലിലേക്കു വന്ന വഴിയായി മടങ്ങാതെ മറ്റൊരുവഴിയായി പോയി.

10. And he departed another waye, and returned not agayne the waye that he came to Bethel.

11. ബേഥേലില് വൃദ്ധനായൊരു പ്രവാചകന് പാര്ത്തിരുന്നു; അവന്റെ പുത്രന്മാര് വന്നു ദൈവപുരുഷന് ബേഥേലില് ചെയ്ത കാര്യമൊക്കെയും അവനോടു പറഞ്ഞു; അവന് രാജാവിനോടു പറഞ്ഞ വാക്കുകളും അവര് തങ്ങളുടെ അപ്പനെ അറിയിച്ചു.

11. But at Bethel there dwelt an olde prophet vnto who his sonnes came, & tolde him all the workes yt the ma of God had done that daye at Bethel, & the wordes that he had spoken vnto the kynge.

12. അവരുടെ അപ്പന് അവരോടുഅവന് ഏതു വഴിക്കു പോയി എന്നു ചോദിച്ചു; യെഹൂദയില്നിന്നു വന്നു ദൈവപുരുഷന് പോയ വഴി അവന്റെ പുത്രന്മാര് കണ്ടിരുന്നു.

12. And their father sayde vnto them: Which waye is he gone? And his sonnes shewed him the waye that the man of God was gone: which came from Iuda.

13. അവന് തന്റെ പുത്രന്മാരോടുകഴുതെക്കു കോപ്പിട്ടുതരുവിന് എന്നു പറഞ്ഞു, അവര് കഴുതെക്കു കോപ്പിട്ടുകൊടുത്തു; അവന് അതിന്റെ പുറത്തു കയറി ദൈവപുരുഷന്റെ പിന്നാലെ ചെന്നു;

13. He sayde vnto his sonnes: Saddell me the asse. And wha they had sadled him the asse, he rode theron,

14. അവന് ഒരു കരുവേലകത്തിന് കീഴെ ഇരിക്കുന്നതു കണ്ടുനീ യെഹൂദയില്നിന്നു വന്ന ദൈവപുരുഷനോ എന്നു അവനോടു ചോദിച്ചു.

14. and wente after the man of God, and founde him syttinge vnder an Oke tre, and sayde vnto him: Art thou the man of God that came from Iuda? He sayde: Yee.

15. അവന് അതേ എന്നു പറഞ്ഞു. അവന് അവനോടുനീ എന്നോടുകൂടെ വീട്ടില് വന്നു ഭക്ഷണം കഴിക്കേണം എന്നു പറഞ്ഞു.

15. He sayde vnto him: Come home with me, and eate bred.

16. അതിന്നു അവന് എനിക്കു നിന്നോടുകൂടെ പോരികയോ നിന്റെ വിട്ടില് കയറുകയോ ചെയ്തുകൂടാ; ഞാന് ഈ സ്ഥലത്തുവെച്ചു നിന്നോടുകൂടെ അപ്പം തിന്നുകയില്ല വെള്ളം കുടിക്കയുമില്ല.

16. He sayde: I maye not turne backe with the, and come with the. Nether wyll I eate bred, ner drynke water with the in this place:

17. നീ അവിടെവെച്ചു അപ്പം തിന്നരുതു, വെള്ളം കുടിക്കരുതു, പോയ വഴിയായി മടങ്ങിവരികയും അരുതു എന്നു യഹോവ അരുളപ്പാടായി എന്നോടു കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.

17. for it is spoken vnto me by the worde of the LORDE: Thou shalt nether eate bred there, ner yet drynke water, nether shalt thou go agayne by the waye which thou wentest.

18. അതിന്നു അവന് ഞാനും നിന്നെപ്പോലെ ഒരു പ്രവാചകന് ആകുന്നു; അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്യേണ്ടതിന്നു നീ അവനെ നിന്റെ വീട്ടില് കൂട്ടിക്കൊണ്ടു വരിക എന്നു ഒരു ദൂതന് യഹോവയുടെ കല്പനയാല് എന്നോടു പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. അവന് പറഞ്ഞതോ ഭോഷ്കായിരുന്നു.

18. He sayde vnto him: I myselfe am a prophet as well as thou, and an angell hath spoken with me by ye worde of the LORDE, and saide: Bringe him againe with the, that he maye eate bred, and drynke water. But he lyed vnto him,

19. അങ്ങനെ അവന് അവനോടുകൂടെ ചെന്നു, അവന്റെ വീട്ടില്വെച്ചു അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തു.

19. and broughte him agayne, so that he ate bred, and dranke water in his house.

20. അവന് ഭക്ഷണത്തിന്നിരിക്കുമ്പോള് അവനെ കൂട്ടിക്കൊണ്ടുവന്ന പ്രവാചകന്നു യഹോവയുടെ അരുളപ്പാടുണ്ടായി.

20. And whan they sat at the table, the worde of the LORDE came to the prophet that had broughte him agayne,

21. അവര് യെഹൂദയില്നിന്നു വന്ന ദൈവപുരുഷനോടുനീ യഹോവയുടെ വചനം മറുത്തു നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചിരുന്ന

21. and cryed vnto the man which was come fro Iuda, and sayde: Thus sayeth the LORDE: Because thou hast bene dishobedient vnto the mouth of ye LORDE, and hast not kepte the commaundement that the LORDE thy God commaunded the,

22. കല്പന പ്രമാണിക്കാതെ അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്യരുതെന്നു അവന് നിന്നോടു കല്പിച്ച സ്ഥലത്തു നീ മടങ്ങിവന്നു അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തതുകൊണ്ടു നിന്റെ ശവം നിന്റെ പിതാക്കന്മാരുടെ കല്ലറയില് വരികയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു വിളിച്ചുപറഞ്ഞു.

22. but hast turned backe, and hast eaten bred, and dronke water in ye place, wherof he saide vnto the: Thou shalt nether eate bred ner drynke water, therfore shall not thy body come in to thy fathers graue.

23. അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തശേഷം അവന് താന് കൂട്ടിക്കൊണ്ടുവന്ന പ്രവാചകന്നുവേണ്ടി കഴുതെക്കു കോപ്പിട്ടുകൊടുത്തു;

23. And whan he had eaten bred and dronke the asse was sadled vnto the prophet whom he had brought agayne.

24. അവന് പോകുമ്പോള് വഴിയില് ഒരു സിംഹം അവനെ കണ്ടു അവനെ കൊന്നു; അവന്റെ ശവം വഴിയില് കിടന്നു, കഴുത അതിന്റെ അരികെ നിന്നു; സിംഹവും ശവത്തിന്റെ അരികെ നിന്നു.

24. And wha he was gone, a lyon founde him by the waye, & slewe him, and his body was cast in ye waye. And the asse stode by him, and the lyon stode by the body.

25. വഴിപോകുന്ന ആളുകള് ശവം വഴിയില് കിടക്കുന്നതും ശവത്തിന്റെ അരികെ സിംഹം നിലക്കുന്നതും കണ്ടു; വൃദ്ധനായ പ്രവാചകന് പാര്ക്കുംന്ന പട്ടണത്തില് ചെന്നു അറിയിച്ചു.

25. And wha men wente by, they sawe the body cast in the waye, and the lyon stondynge besyde the body, and came and tolde it in the cite, where the olde prophet dwelt.

26. അവനെ വഴിയില് നിന്നു കൂട്ടിക്കൊണ്ടു വന്ന പ്രവാചകന് അതു കേട്ടപ്പോള്അവന് യഹോവയുടെ വചനം മറുത്ത ദൈവപുരുഷന് തന്നേ; യഹോവ അവനോടു അരുളിച്ചെയ്ത വചനപ്രകാരം യഹോവ അവനെ സിംഹത്തിന്നു ഏല്പിച്ചു; അതു അവനെ കീറി കൊന്നുകളഞ്ഞു എന്നു പറഞ്ഞു.

26. Whan the prophet which had broughte him agayne, herde that, he sayde: It is the man of God, that hath bene dishobediet vn the mouth of the LORDE, therfore hath ye LORDE delyuered him vnto the Lyon, which hath rente him, and slayne him, acordynge to the worde that the LORDE spake vnto him.

27. പിന്നെ അവന് തന്റെ പുത്രന്മാരോടുകഴുതെക്കു കോപ്പിട്ടുതരുവിന് എന്നു പറഞ്ഞു.

27. And he sayde vnto his sonnes: Saddell me the asse. And whan they had sadled it,

28. അവര് കോപ്പിട്ടുകൊടുത്തു. അവന് ചെന്നപ്പോള് ശവം വഴിയില് കിടക്കുന്നതും ശവത്തിന്റെ അരികെ കഴുതയും സിംഹവും നിലക്കുന്നതും കണ്ടു; സിംഹം ശവത്തെ തിന്നുകയോ കഴുതയെ കീറിക്കളകയോ ചെയ്തില്ല.

28. he wente, and founde his body cast in the waie and the asse and the lyon stondynge beside ye body. The lyon had eate nothinge of the body, nether had he torne the asse.

29. പ്രവാചകന് ദൈവപുരുഷന്റെ ശവം എടുത്തു കഴുതപ്പുറത്തു വെച്ചു കൊണ്ടുവന്നു; വൃദ്ധനായ പ്രവാചകന് തന്റെ പട്ടണത്തില് എത്തി അവനെക്കുറിച്ചു വിലപിച്ചു അവനെ അടക്കം ചെയ്തു.

29. Then toke the prophet the deed coarse of the man of God, and layed it vpo the asse, and broughte it agayne in to the cite of the olde prophet, to mourne, and to burye him.

30. അവന്റെ ശവം അവന് തന്റെ സ്വന്ത കല്ലറയില് വെച്ചിട്ടു അവനെക്കുറിച്ചുഅയ്യോ എന്റെ സഹോദരാ, എന്നിങ്ങനെ പറഞ്ഞു അവര് വിലാപം കഴിച്ചു.

30. And he layed the coarse in his awne graue, and they mourned for him: Alas my brother.

31. അവനെ അടക്കം ചെയ്തശേഷം അവന് തന്റെ പുത്രന്മാരോടുഞാന് മരിച്ചശേഷം നിങ്ങള് എന്നെ ദൈവപുരുഷനെ അടക്കം ചെയ്തിരിക്കുന്ന കല്ലറയില് തന്നേ അടക്കം ചെയ്യേണം; അവന്റെ അസ്ഥികളുടെ അരികെ എന്റെ അസ്ഥികളും ഇടേണം.

31. And whan they had buryed him, he saide vnto his sonnes: Whan I dye, burye me in the graue where the ma of God is buried, and laye my bones besyde his bones.

32. അവന് ബേഥേലിലെ യാഗപീഠത്തിന്നും ശമര്യപട്ടണങ്ങളിലെ സകലപൂജാഗിരിക്ഷേത്രങ്ങള്ക്കും വിരോധമായി യഹോവയുടെ കല്പനപ്രകാരം വിളിച്ചുപറഞ്ഞ വചനം നിശ്ചയമായി സംഭവിക്കും എന്നു പറഞ്ഞു.

32. For it shal come to passe, that he cried (thorow the worde of the LORDE) against Bethel, and agaynst all ye houses of the hye places, which are in the cities of Samaria.

33. ഈ കാര്യം കഴിഞ്ഞിട്ടും യൊരോബെയാം തന്റെ ദുര്മ്മാര്ഗ്ഗം വിട്ടുതിരിയാതെ പിന്നെയും സര്വ്വജനത്തില്നിന്നും പൂജാഗിരിപുരോഹിതന്മാരെ നിയമിച്ചു; തനിക്കു ബോധിച്ചവരെ കരപൂരണം കഴിപ്പിച്ചു; അവര് പൂജാഗിരിപുരോഹിതന്മാരായ്തീര്ന്നു.

33. Howbeit after this acte dyd not Ieroboa turne from his euell waye, but was peruerted, and made prestes of the hye places, eue of the smallest of the people: Loke whom it pleased him, his handes he fylled, & he was prest of the hye places.

34. യൊരോബെയാംഗൃഹത്തെ ഭൂമിയില്നിന്നു ഛേദിച്ചു മുടിച്ചുകളയത്തക്കവണ്ണം ഈ കാര്യം അവര്ക്കും പാപമായ്തീര്ന്നു.

34. And this turned to synne vnto the house of Ieroboa, to destroye him and to brynge him to naughte.



Shortcut Links
1 രാജാക്കന്മാർ - 1 Kings : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |