1 Kings - 1 രാജാക്കന്മാർ 17 | View All

1. എന്നാല് ഗിലെയാദിലെ തിശ്ബിയില്നിന്നുള്ള തിശ്ബ്യനായ ഏലീയാവു അഹാബിനോടുഞാന് സേവിച്ചുനിലക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, ഞാന് പറഞ്ഞല്ലാതെ ഈയാണ്ടുകളില് മഞ്ഞും മഴയും ഉണ്ടാകയില്ല എന്നു പറഞ്ഞു.
ലൂക്കോസ് 4:25, യാക്കോബ് 5:17, വെളിപ്പാടു വെളിപാട് 11:6

1. And then this happened: Elijah the Tishbite, from among the settlers of Gilead, confronted Ahab: 'As surely as GOD lives, the God of Israel before whom I stand in obedient service, the next years are going to see a total drought--not a drop of dew or rain unless I say otherwise.'

2. പിന്നെ അവന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാല്

2. GOD then told Elijah,

3. നീ ഇവിടെനിന്നു പുറപ്പെട്ടു കിഴക്കോട്ടു ചെന്നു യോര്ദ്ദാന്നു കിഴക്കുള്ള കെരീത്ത് തോട്ടിന്നരികെ ഒളിച്ചിരിക്ക.

3. 'Get out of here, and fast. Head east and hide out at the Kerith Ravine on the other side of the Jordan River.

4. തോട്ടില്നിന്നു നീ കുടിച്ചുകൊള്ളേണം; അവിടെ നിനക്കു ഭക്ഷണം തരേണ്ടതിന്നു ഞാന് കാക്കയോടു കല്പിച്ചിരിക്കുന്നു.

4. You can drink fresh water from the brook; I've ordered the ravens to feed you.'

5. അങ്ങനെ അവന് പോയി യഹോവയുടെ കല്പനപ്രകാരം ചെയ്തു; അവന് ചെന്നു യോര്ദ്ദാന്നു കിഴക്കുള്ള കെരീത്ത് തോട്ടിന്നരികെ പാര്ത്തു.

5. Elijah obeyed GOD's orders. He went and camped in the Kerith canyon on the other side of the Jordan.

6. കാക്ക അവന്നു രാവിലെ അപ്പവും ഇറച്ചിയും വൈകുന്നേരത്തു അപ്പവും ഇറച്ചിയും കൊണ്ടുവന്നു കൊടുക്കും; തോട്ടില്നിന്നു അവന് കുടിക്കും.

6. And sure enough, ravens brought him his meals, both breakfast and supper, and he drank from the brook.

7. എന്നാല് ദേശത്തു മഴ പെയ്യായ്കയാല് കുറെ ദിവസം കഴിഞ്ഞശേഷം തോടു വറ്റിപ്പോയി.

7. Eventually the brook dried up because of the drought.

8. അപ്പോള് അവന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാല്

8. Then GOD spoke to him:

9. നീ എഴുന്നേറ്റു സീദോനോടു ചേര്ന്ന സാരെഫാത്തിലേക്കു ചെന്നു അവിടെ പാര്ക്ക; നിന്നെ പുലര്ത്തേണ്ടതിന്നു അവിടെ ഉള്ള ഒരു വിധവയോടു ഞാന് കല്പിച്ചിരിക്കുന്നു.
ലൂക്കോസ് 4:26, മത്തായി 10:41

9. 'Get up and go to Zarephath in Sidon and live there. I've instructed a woman who lives there, a widow, to feed you.'

10. അങ്ങനെ അവന് എഴുന്നേറ്റു സാരെഫാത്തിന്നു പോയി. അവന് പട്ടണവാതില്ക്കല് എത്തിയപ്പോള് അവിടെ ഒരു വിധവ വിറകു പെറുക്കിക്കൊണ്ടിരുന്നു. അവന് അവളെ വിളിച്ചുഎനിക്കു കുടിപ്പാന് ഒരു പാത്രത്തില് കുറെ വെള്ളം കൊണ്ടുവരേണമേ എന്നു പറഞ്ഞു.

10. So he got up and went to Zarephath. As he came to the entrance of the village he met a woman, a widow, gathering firewood. He asked her, 'Please, would you bring me a little water in a jug? I need a drink.'

11. അവള് കൊണ്ടുവരുവാന് പോകുമ്പോള് ഒരു കഷണം അപ്പവും കൂടെ നിന്റെ കയ്യില് കൊണ്ടുപോരേണമേ എന്നു അവന് അവളോടു വിളിച്ചുപറഞ്ഞു.

11. As she went to get it, he called out, 'And while you're at it, would you bring me something to eat?'

12. അതിന്നു അവള്നിന്റെ ദൈവമായ യഹോവയാണ, കലത്തില് ഒരു പിടി മാവും തുരുത്തിയില് അല്പം എണ്ണയും മാത്രമല്ലാതെ എനിക്കു ഒരു അപ്പവും ഇല്ല. ഞാന് ഇതാ, രണ്ടു വിറകു പെറുക്കുന്നു; ഇതു കൊണ്ടുചെന്നു എനിക്കും മകന്നും വേണ്ടി ഒരുക്കി അതു ഞങ്ങള് തിന്നിട്ടു മരിപ്പാനിരിക്കയാകുന്നു എന്നു പറഞ്ഞു.

12. She said, 'I swear, as surely as your GOD lives, I don't have so much as a biscuit. I have a handful of flour in a jar and a little oil in a bottle; you found me scratching together just enough firewood to make a last meal for my son and me. After we eat it, we'll die.'

13. ഏലീയാവു അവളോടുഭയപ്പെടേണ്ടാ; ചെന്നു നീ പറഞ്ഞതുപോലെ ചെയ്ക; എന്നാല് ആദ്യം എനിക്കു ചെറിയോരു അട ഉണ്ടാക്കി കൊണ്ടുവരിക; പിന്നെ നിനക്കും നിന്റെ മകന്നും വേണ്ടി ഉണ്ടാക്കിക്കൊള്ക.

13. Elijah said to her, 'Don't worry about a thing. Go ahead and do what you've said. But first make a small biscuit for me and bring it back here. Then go ahead and make a meal from what's left for you and your son.

14. യഹോവ ഭൂമിയില് മഴ പെയ്യിക്കുന്ന നാള്വരെ കലത്തിലെ മാവു തീര്ന്നുപോകയില്ല; ഭരണിയിലെ എണ്ണ കുറഞ്ഞുപോകയും ഇല്ല എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.

14. This is the word of the GOD of Israel: 'The jar of flour will not run out and the bottle of oil will not become empty before GOD sends rain on the land and ends this drought.''

15. അവള് ചെന്നു ഏലീയാവു പറഞ്ഞതുപോലെ ചെയ്തു; അങ്ങനെ അവളും അവനും അവളുടെ വീട്ടുകാരും ഏറിയനാള് അഹോവൃത്തികഴിച്ചു.

15. And she went right off and did it, did just as Elijah asked. And it turned out as he said--daily food for her and her family.

16. യഹോവ ഏലീയാവുമുഖാന്തരം അരുളിച്ചെയ്ത വചന പ്രകാരം കലത്തിലെ മാവു തീര്ന്നുപോയില്ല, ഭരണിയിലെ എണ്ണ കുറഞ്ഞുപോയതുമില്ല.

16. The jar of meal didn't run out and the bottle of oil didn't become empty: GOD's promise fulfilled to the letter, exactly as Elijah had delivered it!

17. അനന്തരം വീട്ടുടമക്കാരത്തിയായ സ്ത്രീയുടെ മകന് ദീനം പിടിച്ചു കിടപ്പിലായി; ദീനം കടുത്തിട്ടു അവനില് ശ്വാസം ഇല്ലാതെയായി.
ലൂക്കോസ് 7:12, എബ്രായർ 11:35

17. Later on the woman's son became sick. The sickness took a turn for the worse--and then he stopped breathing.

18. അപ്പോള് അവള് ഏലീയാവോടുഅയ്യോ ദൈവപുരുഷനേ, എനിക്കും നിനക്കും തമ്മില് എന്തു? എന്റെ പാപം ഔര്പ്പിക്കേണ്ടതിന്നും എന്റെ മകനെ കൊല്ലേണ്ടതിന്നും ആകുന്നുവോ നീ എന്റെ അടുക്കല് വന്നതു എന്നു പറഞ്ഞു.
മത്തായി 8:29, മർക്കൊസ് 5:7

18. The woman said to Elijah, 'Why did you ever show up here in the first place--a holy man barging in, exposing my sins, and killing my son?'

19. അവന് അവളോടുനിന്റെ മകനെ ഇങ്ങു തരിക എന്നു പറഞ്ഞു. അവനെ അവളുടെ മടിയില്നിന്നെടുത്തു താന് പാര്ത്തിരുന്ന മാളികമുറിയില് കൊണ്ടുചെന്നു തന്റെ കട്ടിലിന്മേല് കിടത്തി.

19. Elijah said, 'Hand me your son.' He then took him from her bosom, carried him up to the loft where he was staying, and laid him on his bed.

20. അവന് യഹോവയോടുഎന്റെ ദൈവമായ യഹോവേ, ഞാന് വന്നു പാര്ക്കുംന്ന ഇവിടത്തെ വിധവയുടെ മകനെ കൊല്ലുവാന് തക്കവണ്ണം നീ അവള്ക്കു അനര്ത്ഥം വരുത്തിയോ എന്നു പ്രാര്ത്ഥിച്ചുപറഞ്ഞു.

20. Then he prayed, 'O GOD, my God, why have you brought this terrible thing on this widow who has opened her home to me? Why have you killed her son?'

21. പിന്നെ അവന് കുട്ടിയുടെ മേല് മൂന്നുപ്രാവശ്യം കവിണ്ണുകിടന്നുഎന്റെ ദൈവമായ യഹോവേ, ഈ കുട്ടിയുടെ പ്രാണന് അവനില് മടങ്ങിവരുമാറാകട്ടെ എന്നു യഹോവയോടു പ്രാര്ത്ഥിച്ചു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 20:10

21. Three times he stretched himself out full-length on the boy, praying with all his might, 'GOD, my God, put breath back into this boy's body!'

22. യഹോവ ഏലീയാവിന്റെ പ്രാര്ത്ഥന കേട്ടു; കുട്ടിയുടെ പ്രാണന് അവനില് മടങ്ങിവന്നു അവന് ജീവിച്ചു.

22. GOD listened to Elijah's prayer and put breath back into his body--he was alive!

23. ഏലീയാവു കുട്ടിയെ എടുത്തു മാളികയില്നിന്നു താഴെ വീട്ടിലേക്കു കൊണ്ടുചെന്നു അവന്റെ അമ്മെക്കു കൊടുത്തുഇതാ, നിന്റെ മകന് ജീവിച്ചിരിക്കുന്നു എന്നു ഏലിയാവു പറഞ്ഞു.
ലൂക്കോസ് 7:15

23. Elijah picked the boy up, carried him downstairs from the loft, and gave him to his mother. 'Here's your son,' said Elijah, 'alive!'

24. സ്ത്രീ ഏലീയാവോടുനീ ദൈവപുരുഷന് എന്നും നിന്റെ നാവിന്മേലുള്ള യഹോവയുടെ വചനം സത്യമെന്നും ഞാന് ഇതിനാല് അറിയുന്നു എന്നു പറഞ്ഞു.

24. The woman said to Elijah, 'I see it all now--you are a holy man. When you speak, GOD speaks--a true word!'



Shortcut Links
1 രാജാക്കന്മാർ - 1 Kings : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |