2. ആഹാബ് നാബോത്തിനോടുനിന്റെ മുന്തിരിത്തോട്ടം എനിക്കു ചീരത്തോട്ടം ആക്കുവാന് തരേണം; അതു എന്റെ അരമനെക്കു സമീപമല്ലോ. അതിന്നു പകരം ഞാന് അതിനെക്കാള് വിശേഷമായോരു മുന്തിരിത്തോട്ടം നിനക്കു തരാം; അല്ല, നിനക്കു സമ്മതമെങ്കില് ഞാന് അതിന്റെ വില നിനക്കു പണമായിട്ടു തരാം എന്നു പറഞ്ഞു.
2. Ahab said to Naboth, 'Give me your vineyard to be my vegetable garden, since it is close by, next to my house. I will give you a better vineyard in exchange, or, if you prefer, I will give you its value in money.'