1 Kings - 1 രാജാക്കന്മാർ 9 | View All

1. യഹോവയുടെ ആലയവും രാജധാനിയും മറ്റും തനിക്കു ഉണ്ടാക്കുവാന് മനസ്സും താല്പര്യവും ഉണ്ടായിരുന്നതൊക്കെയും ശലോമോന് പണിതു തീര്ന്നശേഷം

1. When Solomon had finished building the house of the LORD and the king's house and all that Solomon desired to build,

2. യഹോവ ഗിബെയോനില്വെച്ചു ശലോമോന്നു പ്രത്യക്ഷനായതുപോലെ രണ്ടാം പ്രാവശ്യവും അവന്നു പ്രത്യക്ഷനായി.

2. the LORD appeared to Solomon a second time, as he had appeared to him at Gibeon.

3. യഹോവ അവനോടു അരുളിച്ചെയ്തതെന്തെന്നാല്നീ എന്റെ മുമ്പാകെ കഴിച്ചിരിക്കുന്ന നിന്റെ പ്രാര്ത്ഥനയും യാചനയും ഞാന് കേട്ടു; നീ പണിതിരിക്കുന്ന ഈ ആലയത്തെ എന്റെ നാമം അതില് എന്നേക്കും സ്ഥാപിപ്പാന് തക്കവണ്ണം ഞാന് വിശുദ്ധീകരിച്ചിരിക്കുന്നു; എന്റെ കണ്ണും ഹൃദയവും എല്ലായ്പോഴും അവിടെ ഇരിക്കും.

3. The LORD said to him, I have heard your prayer and your plea, which you made before me; I have consecrated this house that you have built, and put my name there forever; my eyes and my heart will be there for all time.

4. ഞാന് നിന്നോടു കല്പിച്ചതൊക്കെയും ചെയ്വാന് തക്കവണ്ണം എന്റെ മുമ്പാകെ ഹൃദയനിര്മ്മലതയോടും പരമാര്ത്ഥതയോടും കൂടെ നിന്റെ അപ്പനായ ദാവീദ് നടന്നതുപോലെ നടക്കുകയും എന്റെ ചട്ടങ്ങളും

4. As for you, if you will walk before me, as David your father walked, with integrity of heart and uprightness, doing according to all that I have commanded you, and keeping my statutes and my ordinances,

5. വിധികളും പ്രമാണിക്കയും ചെയ്താല് യിസ്രായേലിന്റെ രാജാസനത്തില് ഇരിപ്പാന് ഒരു പുരുഷന് നിനക്കു ഇല്ലാതെപോകയില്ല എന്നു ഞാന് നിന്റെ അപ്പനായ ദാവീദിനോടു അരുളിച്ചെയ്തതുപോലെ യിസ്രായേലിലുള്ള നിന്റെ രാജത്വത്തിന്റെ സിംഹാസനം ഞാന് എന്നേക്കും സ്ഥിരമാക്കും.

5. then I will establish your royal throne over Israel forever, as I promised your father David, saying, 'There shall not fail you a successor on the throne of Israel.'

6. നിങ്ങളോ നിങ്ങളുടെ പുത്രന്മാരോ എന്നെ വിട്ടുമാറി നിങ്ങളുടെ മുമ്പില് വെച്ചിരിക്കുന്ന എന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കാതെ ചെന്നു അന്യദൈവങ്ങളെ സേവിച്ചു നമസ്കരിച്ചാല്

6. If you turn aside from following me, you or your children, and do not keep my commandments and my statutes that I have set before you, but go and serve other gods and worship them,

7. ഞാന് യിസ്രായേലിന്നു കൊടുത്തിരിക്കുന്ന ദേശത്തുനിന്നു അവരെ പറിച്ചുകളയും; എന്റെ നാമത്തിന്നു വേണ്ടി ഞാന് വിശുദ്ധീകരിച്ചിരിക്കുന്ന ഈ ആലയവും ഞാന് എന്റെ മുമ്പില്നിന്നു നീക്കിക്കളയും; യിസ്രായേല് സകലജാതികളുടെയും ഇടയില് പഴഞ്ചൊല്ലും പരിഹാസവും ആയിരിക്കും.
മത്തായി 23:38

7. then I will cut Israel off from the land that I have given them; and the house that I have consecrated for my name I will cast out of my sight; and Israel will become a proverb and a taunt among all peoples.

8. ഈ ആലയം എത്ര ഉന്നതമായിരുന്നാലും കടന്നുപോകുന്ന ഏവനും അതിനെ കണ്ടു സ്തംഭിച്ചു ചൂളകുത്തിയഹോവ ഈ ദേശത്തിന്നും ഈ ആലയത്തിന്നും ഇങ്ങനെ വരുത്തിയതു എന്തു എന്നു ചോദിക്കും.
മത്തായി 23:38

8. This house will become a heap of ruins; everyone passing by it will be astonished, and will hiss; and they will say, 'Why has the LORD done such a thing to this land and to this house?'

9. അവര് തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തു നിന്നു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ ഉപേക്ഷിക്കയും അന്യദൈവങ്ങളോടു ചേര്ന്നു അവയെ നമസ്കരിച്ചു സേവിക്കയും ചെയ്കകൊണ്ടു യഹോവ ഈ അനര്ത്ഥം ഒക്കെയും അവര്ക്കും വരുത്തിയിരിക്കുന്നു എന്നു അതിന്നു ഉത്തരം പറയും.

9. Then they will say, 'Because they have forsaken the LORD their God, who brought their ancestors out of the land of Egypt, and embraced other gods, worshiping them and serving them; therefore the LORD has brought this disaster upon them.'

10. ശലോമോന് യഹോവയുടെ ആലയം, രാജധാനി എന്നീ രണ്ടു ഭവനവും ഇരുപതു സംവത്സരംകൊണ്ടു പണിതശേഷം

10. At the end of twenty years, in which Solomon had built the two houses, the house of the LORD and the king's house,

11. സോര്രാജാവായ ഹീരാം ശലോമോന്നു അവന്റെ ഇഷ്ടംപോലെ ഒക്കെയും ദേവദാരുവും സരളമരവും സ്വര്ണ്ണവും കൊടുത്തിരുന്നതുകൊണ്ടു ശലോമോന് രാജാവു ഹീരാമിന്നു ഗലീലദേശത്തു ഇരുപതു പട്ടണം കൊടുത്തു.

11. King Hiram of Tyre having supplied Solomon with cedar and cypress timber and gold, as much as he desired, King Solomon gave to Hiram twenty cities in the land of Galilee.

12. ശലോമോന് ഹീരാമിന്നു കൊടുത്ത പട്ടണങ്ങളെ കാണേണ്ടതിന്നു അവന് സോരില്നിന്നു വന്നു; എന്നാല് അവ അവന്നു ബോധിച്ചില്ല, സഹോദരാ,

12. But when Hiram came from Tyre to see the cities that Solomon had given him, they did not please him.

13. നീ എനിക്കു തന്ന ഈ പട്ടണങ്ങള് എന്തു എന്നു അവന് പറഞ്ഞു. അവേക്കു ഇന്നുവരെയും കാബൂല്ദേശം എന്നു പേരായിരിക്കുന്നു.

13. Therefore he said, What kind of cities are these that you have given me, my brother? So they are called the land of Cabul to this day.

14. ഹീരാമോ രാജാവിന്നു നൂറ്റിരുപതു താലന്തു പൊന്നു കൊടുത്തയച്ചു.

14. But Hiram had sent to the king one hundred twenty talents of gold.

15. ശലോമോന് രാജാവു യഹോവയുടെ ആലയം, അരമന, മില്ലോ, യെരൂശലേമിന്റെ മതില്, ഹാസോര്, മെഗിദ്ദോ, ഗേസെര് എന്നിവ പണിയേണ്ടതിന്നു ഊഴിയവേല ചെയ്യിച്ച വിവരം

15. This is the account of the forced labor that King Solomon conscripted to build the house of the LORD and his own house, the Millo and the wall of Jerusalem, Hazor, Megiddo, Gezer

16. മിസ്രയീംരാജാവായ ഫറവോന് ചെന്നു, ഗേസെര് പിടിച്ചു തീവെച്ചു ചുട്ടുകളഞ്ഞു, അതില് പാര്ത്തിരുന്ന കനാന്യരെ കൊന്നു, അതിനെ ശലോമോന്റെ ഭാര്യയായ തന്റെ മകള്ക്കു സ്ത്രീധനമായി കൊടുത്തിരുന്നു.

16. (Pharaoh king of Egypt had gone up and captured Gezer and burned it down, had killed the Canaanites who lived in the city, and had given it as dowry to his daughter, Solomon's wife;

17. അങ്ങനെ ശലോമോന് ഗേസെരും

17. so Solomon rebuilt Gezer), Lower Beth-horon,

18. താഴത്തെ ബേത്ത്-ഹോരോനും ബാലാത്തും ദേശത്തിലെ മരുഭൂമിയിലുള്ള

18. Baalath, Tamar in the wilderness, within the land,

19. തദ്മോരും ശലോമോന്നു ഉണ്ടായിരുന്ന സകലസംഭാരനഗരങ്ങളും രഥനഗരങ്ങളും കുതിരച്ചേവകര്ക്കുംള്ള പട്ടണങ്ങളും ശലോമോന് യെരൂശലേമിലും ലെബാനോനിലും തന്റെ രാജ്യത്തില് എല്ലാടവും പണിവാന് ആഗ്രഹിച്ചതൊക്കെയും പണിതു

19. as well as all of Solomon's storage cities, the cities for his chariots, the cities for his cavalry, and whatever Solomon desired to build, in Jerusalem, in Lebanon, and in all the land of his dominion.

20. അമോര്യര്, ഹിത്യര്, പെരിസ്യര്, ഹിവ്യര്, യെബൂസ്യര് എന്നിങ്ങനെ യിസ്രായേല്മക്കളില് ഉള്പ്പെടാത്ത ശേഷിപ്പുള്ള സകലജാതിയെയും

20. All the people who were left of the Amorites, the Hittites, the Perizzites, the Hivites, and the Jebusites, who were not of the people of Israel--

21. യിസ്രായേല്മക്കള്ക്കു നിര്മ്മൂലമാക്കുവാന് കഴിയാതെ പിന്നീടും ദേശത്തു ശേഷിച്ചിരുന്ന അവരുടെ മക്കളെയും ശലോമോന് ഊഴിയവേലക്കാരാക്കി; അവര് ഇന്നുവരെ അങ്ങനെ ഇരിക്കുന്നു.

21. their descendants who were still left in the land, whom the Israelites were unable to destroy completely-- these Solomon conscripted for slave labor, and so they are to this day.

22. യിസ്രായേല്മക്കളില് നിന്നോ ശലോമോന് ആരെയും ദാസ്യവേലക്കാക്കിയില്ല; അവര് അവന്റെ യോദ്ധാക്കളും ഭൃത്യന്മാരും പ്രഭുക്കന്മാരും പടനായകന്മാരും അവന്റെ രഥങ്ങള്ക്കും കുതിരച്ചേവകര്ക്കും അധിപതിമാരും ആയിരുന്നു.

22. But of the Israelites Solomon made no slaves; they were the soldiers, they were his officials, his commanders, his captains, and the commanders of his chariotry and cavalry.

23. അഞ്ഞൂറ്റമ്പതുപേര് ശലോമോന്റെ വേലയെടുത്ത ജനത്തിന്നു മേധാവികളായ മേലുദ്യോഗസ്ഥന്മാരായിരുന്നു.

23. These were the chief officers who were over Solomon's work: five hundred fifty, who had charge of the people who carried on the work.

24. ഫറവോന്റെ മകള് ദാവീദിന്റെ നഗരത്തില്നിന്നു ശലോമോന് അവള്ക്കുവേണ്ടി പണിതിരുന്ന അരമനയില് പാര്പ്പാന് വന്നശേഷം അവന് മില്ലോ പണിതു.

24. But Pharaoh's daughter went up from the city of David to her own house that Solomon had built for her; then he built the Millo.

25. ശലോമോന് യഹോവേക്കു പണിതിരുന്ന യാഗപീഠത്തിന്മേല് അവര് ആണ്ടില് മൂന്നു പ്രാവശ്യം ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്പ്പിച്ചു യഹോവയുടെ സന്നിധിയില് ധൂപം കാട്ടും. ഇങ്ങനെ അവന് യഹോവയുടെ ആലയം തീര്ത്തു.

25. Three times a year Solomon used to offer up burnt offerings and sacrifices of well-being on the altar that he built for the LORD, offering incense before the LORD. So he completed the house.

26. ശലോമോന് രാജാവു എദോംദേശത്തു ചെങ്കടല്കരയില് ഏലോത്തിന്നു സമീപത്തുള്ള എസ്യോന് -ഗേബെരില്വെച്ചു കപ്പലുകള് പണിതു.

26. King Solomon built a fleet of ships at Ezion-geber, which is near Eloth on the shore of the Red Sea, in the land of Edom.

27. ആ കപ്പലുകളില് ശലോമോന്റെ ദാസന്മാരോടുകൂടെ ഹീരാം സമുദ്രപരിചയമുള്ള കപ്പല്ക്കാരായ തന്റെ ദാസന്മാരെ അയച്ചു.

27. Hiram sent his servants with the fleet, sailors who were familiar with the sea, together with the servants of Solomon.

28. അവര് ഔഫീരിലേക്കു ചെന്നു അവിടെനിന്നു നാനൂറ്റിരുപതു താലന്തു പൊന്നു ശലോമോന് രാജാവിന്റെ അടുക്കല് കൊണ്ടുവന്നു.

28. They went to Ophir, and imported from there four hundred twenty talents of gold, which they delivered to King Solomon.



Shortcut Links
1 രാജാക്കന്മാർ - 1 Kings : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |