2 Kings - 2 രാജാക്കന്മാർ 20 | View All

1. ആ കാലത്തു ഹിസ്കീയാവിന്നു മരിക്കത്തക്ക രോഗം പിടിച്ചു; ആമോസിന്റെ മകനായ യെശയ്യാപ്രവാചകന് അവന്റെ അടുക്കല് വന്നു അവനോടുനിന്റെ ഗൃഹകാര്യം ക്രമത്തില് ആക്കുക; നീ മരിച്ചുപോകും, ശേഷിക്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.

1. At that tyme was Ezechias deedsicke. And the prophet Esay ye sonne of Amos, came to him, & sayde vnto him: Thus sayeth ye LORDE: Set thine house in ordre for thou shalt dye & not lyue.

2. അപ്പോള് ഹിസ്കീയാവു മുഖം ചുവരിന്റെ നേരെ തിരിച്ചു യഹോവയോടു പ്രാര്ത്ഥിച്ചു

2. And he turned, his face to the wall, and prayed vnto ye LORDE, and sayde:

3. അയ്യോ യഹോവേ, ഞാന് വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടും കൂടെ തിരുമുമ്പില് നടന്നു നിനക്കു പ്രസാദമായുള്ളതു ചെയ്തിരിക്കുന്നു എന്നു ഔര്ക്കേണമേ എന്നു പറഞ്ഞു. ഹിസ്കീയാവു ഏറ്റവും കരഞ്ഞു.

3. Remembre (O LORDE) that I haue walked faithfully before the, & with a perfecte hert, and haue done yt which is good in thy syghte. And Ezechias wepte sore.

4. എന്നാല് യെശയ്യാവു നടുമുറ്റം വിട്ടു പോകുംമുമ്പെ അവന്നു യഹോവയുടെ അരുപ്പാടു ഉണ്ടായതെന്തെന്നാല്

4. But whan Esay was not gone out of halfe the cite, ye worde of ye LORDE came to him, & sayde:

5. നീ മടങ്ങിച്ചെന്നു എന്റെ ജനത്തിന്റെ പ്രഭുവായ ഹിസ്കീയാവോടു പറയേണ്ടതുനിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് നിന്റെ പ്രാര്ത്ഥന കേട്ടു നിന്റെ കണ്ണുനീര് കണ്ടിരിക്കുന്നു; ഞാന് നിന്നെ സൌഖ്യമാക്കും; മൂന്നാം ദിവസം നീ യഹോവയുടെ ആലയത്തില് പോകും.

5. Turne back, & tell Ezechias ye prynce of my people: Thus sayeth ye LORDE God of thy father Dauid: I haue herde thy praier, & considered yi teares. Beholde, I wil heale ye: on the thirde daye shalt thou go in to ye house of the LORDE,

6. ഞാന് നിന്റെ ആയുസ്സിനോടു പതിനഞ്ചു സംവത്സരം കൂട്ടും; ഞാന് നിന്നെയും ഈ നഗരത്തെയും അശ്ശൂര്രാജാവിന്റെ കയ്യില് നിന്നു വിടുവിക്കും. എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഈ നഗരം ഞാന് കാത്തു രക്ഷിക്കും.

6. & fiftene yeares wil I adde vnto yi life, & wyll delyuer the & this cite from the kynge of Assyria, & this cite wil I defende for myne awne sake, and for my seruaut Dauids sake.

7. പിന്നെ യെശയ്യാവു ഒരു അത്തിപ്പഴക്കട്ട കൊണ്ടുവരുവിന് എന്നു പറഞ്ഞു. അവര് അതു കൊണ്ടുവന്നു പരുവിന്മേല് ഇട്ടു അവന്നു സൌഖ്യമായി.

7. And Esay sayde: Bringe hither a quantite of fygges. And whan they broughte them, they layed them vpon the sore, and it was healed.

8. ഹിസ്കീയാവു യെശയ്യാവോടുയഹോവ എന്നെ സൌഖ്യമാക്കുകയും ഞാന് മൂന്നാം ദിവസം യഹോവയുടെ ആലയത്തില് പോകയും ചെയ്യുമെന്നതിന്നു അടയാളം എന്തു എന്നു ചോദിച്ചു.

8. Ezechias sayde vnto Esay: Which is ye token, that the LORDE wyll heale me, and that I shal go vp in to the house of ye LORDE on the thirde daye?

9. അതിന്നു യെശയ്യാവുയഹോവ അരുളിച്ചെയ്ത കാര്യം നിവര്ത്തിക്കുമെന്നുള്ളതിന്നു യഹോവയിങ്കല്നിന്നു ഇതു നിനക്കു അടയാളം ആകുംനിഴല് പത്തു പടി മുമ്പോട പോകേണമോ? പത്തു പടി പിന്നോക്കം തിരിയേണമോ എന്നു ചോദിച്ചു.

9. Esay sayde: This token shalt thou haue of the LORDE, that the LORDE shal do acordynge as he hath sayde. Shall the shadowe go ten degrees forwarde, or shal it turne ten degrees backwarde?

10. അതിന്നു ഹിസ്കീയാവുനിഴല് പത്തു പടി ഇറങ്ങിപ്പോകുന്നതു എളുപ്പം ആകുന്നു; അങ്ങനെയല്ല, നിഴല് പത്തുപടി പിന്നോക്കം തിരിയട്ടെ എന്നു പറഞ്ഞു.

10. Ezechias sayde: It is an easy thinge for the shadowe to go ten degrees downewarde, yt is not my mynde: but that it go ten degrees backwarde.

11. അപ്പോള് യെശയ്യാപ്രവാചകന് യഹോവയെ വിളിച്ചപേക്ഷിച്ചു; അവന് ആഹാസിന്റെ സൂര്യഘടികാരത്തില് ഇറങ്ങിപ്പോയിരുന്ന നിഴലിനെ പത്തു പടി പിന്നോക്കം തിരിയുമാറാക്കി.

11. Then cryed the prophet Esay vnto the LORDE, and the shadowe wente backe ten degrees in Achas Dyall, which he was descended afore.

12. ആ കാലത്തു ബലദാന്റെ മകനായ ബെരോദാക്-ബലദാന് എന്ന ബാബേല്രാജാവു ഹിസ്കീയാവു ദീനമായ്ക്കിടന്നിരുന്നു എന്നു കേട്ടിട്ടു ഹിസ്കീയാവിന്നു എഴുത്തും സമ്മാനവും കൊടുത്തയച്ചു.

12. At the same tyme Merodach Baladan the sonne of Baladan kynge of Babilon, sent letters and presentes vnto Ezechias, for he had herde that Ezechias had bene sicke.

13. ഹിസ്കീയാവു അവരുടെ വാക്കു കേട്ടു തന്റെ ഭണ്ഡാരഗൃഹം മുഴുവനും പൊന്നും വെള്ളിയും സുഗന്ധവര്ഗ്ഗവും പരിമളതൈലവും തന്റെ ആയുധശാലയും തന്റെ ഭണ്ഡാരങ്ങളില് ഉള്ളതൊക്കെയും അവരെ കാണിച്ചു. രാജധാനിയിലും തന്റെ ആധിപത്യത്തിലും ഹിസ്കീയാവു അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ലായിരുന്നു.

13. And Ezechias reioysed with them, & shewed them all the house of rotes, the syluer, golde, spyces, and the best oyle, and the house of ordinaunce, and all that was founde in his treasures. There was nothinge in his house and in all his domynion, but Ezechias shewed it them.

14. എന്നാല് യെശയ്യാപ്രവാചകന് ഹിസ്കീയാരാജാവിന്റെ അടുക്കല് വന്നു അവനോടുഈ പുരുഷന്മാര് എന്തു പറഞ്ഞു? അവര് എവിടെ നിന്നു നിന്റെ അടുക്കല് വന്നു എന്നു ചോദിച്ചതിന്നു ഹിസ്കീയാവുഅവര് ദൂരദേശത്തുനിന്നു, ബാബേലില്നിന്നു വന്നു എന്നു പറഞ്ഞു.

14. Then came Esay the prophet vnto kynge Ezechias, and sayde vnto him: What haue these men sayde? and whence came they vnto the? Ezechias sayde: They came to me out of a farre countre, euen from Babilon.

15. അവര് രാജധാനയില് എന്തെല്ലാം കണ്ടു എന്നു ചോദിച്ചതിന്നു ഹിസ്കീയാവുരാജധാനിയിലുള്ളതൊക്കെയും അവര് കണ്ടു; എന്റെ ഭണ്ഡാരത്തില് ഞാന് അവര്ക്കും കാണിക്കാത്ത ഒരു വസ്തുവും ഇല്ല എന്നു പറഞ്ഞു.

15. He sayde: What haue they sene in thyne house? Ezechias sayde: They haue sene all that is in my house, and there is nothynge in my treasures but I haue shewed it them.

16. യെശയ്യാവു ഹിസ്കീയാവോടു പറഞ്ഞതുയഹോവയുടെ വചനം കേള്ക്ക

16. Then sayde Esay vnto Ezechias: Heare the worde of the LORDE:

17. രാജധാനിയിലുള്ളതൊക്കെയും നിന്റെ പിതാക്കന്മാര് ഇന്നുവരെ ശേഖരിച്ചുവെച്ചതും ഒട്ടൊഴിയാതെ ബാബേലിലേക്കു എടുത്തുകൊണ്ടു പോകുന്ന കാലം വരുന്നു.

17. Beholde, the tyme commeth, that it shall all be caryed awaye vnto Babilon, and whatsoeuer thy fathers haue layed vp vnto this daye, and there shall nothinge be lefte, sayeth the LORDE.

18. നീ ജനിപ്പിച്ചവരായി നിന്നില്നിന്നുത്ഭവിക്കുന്ന നിന്റെ പുത്രന്മാരിലും ചിലരെ അവര് കൊണ്ടുപോകും; അവര് ബാബേല്രാജാവിന്റെ അരമനയില് ഷണ്ഡന്മാരായിരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.

18. Yee and the children which come of the, whom thou shalt beget, shalbe taken awaye, to be chamberlaynes in the kynge of Babilons palace.

19. അതിന്നു ഹിസ്കീയാവു യെശയ്യാവോടുനീ പറഞ്ഞിരിക്കുന്ന യഹോവയുടെ വചനം നല്ലതു എന്നു പറഞ്ഞു; എന്റെ ജീവകാലത്തു സമാധാനവും സത്യവും ഉണ്ടായിരിക്കുമല്ലോ എന്നും അവന് പറഞ്ഞു.

19. Ezechias sayde vnto Esay: It is good that the LORDE hath spoken. And he sayde morouer: Let there be peace yet and faithfulnesse in my tyme.

20. ഹിസ്കീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ സകല പരാക്രമപ്രവൃത്തികളും അവന് ഒരു കുളവും കല്പാത്തിയും ഉണ്ടാക്കി വെള്ളം നഗരത്തിന്നകത്തു വരുത്തിയതും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില് എഴുതിയിരിക്കുന്നുവല്ലോ.

20. What more there is to saye of Ezechias, and all his power, and what he dyd, and of the pole and water condyte, wher by he conueyed water in to the cite, beholde, it is wrytten in the Cronicles of the kynges of Iuda.

21. ഹിസ്കീയാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ മനശ്ശെ അവന്നു പകരം രാജാവായി.

21. And Ezechias fell on slepe with his fathers, and Manasses his sonne was kynge in his steade.



Shortcut Links
2 രാജാക്കന്മാർ - 2 Kings : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |