Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പതിനെട്ടാം ആണ്ടില് ആഹാബിന്റെ മകനായ യെഹോരാം ശമര്യ്യയില് യിസ്രായേലിന്നു രാജാവായി; അവന് പന്ത്രണ്ടു സംവത്സരം വാണു.
1. Joram son of Ahab became king of Israel in Samaria in the eighteenth year of Jehoshaphat king of Judah, and he reigned twelve years.
2. അവന് യഹോവേക്കു അനിഷ്ടമായതു ചെയ്തു; തന്റെ അപ്പനെയും അമ്മയേയും പോലെ അല്ലതാനും; തന്റെ അപ്പന് ഉണ്ടാക്കിയ ബാല്വിഗ്രഹം അവന് നീക്കിക്കളഞ്ഞു.
2. He did evil in the eyes of the LORD, but not as his father and mother had done. He got rid of the sacred stone of Baal that his father had made.
3. എന്നാലും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ അവന് വിട്ടുമാറാതെ മുറുകെ പിടിച്ചു.
3. Nevertheless he clung to the sins of Jeroboam son of Nebat, which he had caused Israel to commit; he did not turn away from them.
4. മോവാബ് രാജാവായ മേശെക്കു അനവധി ആടുണ്ടായിരുന്നു; അവന് യിസ്രായേല്രാജാവിന്നു ഒരു ലക്ഷം കുഞ്ഞാടുകളുടെയും ഒരു ലക്ഷം ആട്ടുകൊറ്റന്മാരുടെയും രോമം കൊടുത്തുവന്നു.
4. Now Mesha king of Moab raised sheep, and he had to pay the king of Israel a tribute of a hundred thousand lambs and the wool of a hundred thousand rams.
5. എന്നാല് ആഹാബ് മരിച്ചശേഷം മോവാബ് രാജാവു യിസ്രായേല്രാജാവിനോടു മത്സരിച്ചു.
5. But after Ahab died, the king of Moab rebelled against the king of Israel.
6. ആ കാലത്തു യെഹോരാം രാജാവു ശമര്യ്യയില്നിന്നു പുറപ്പെട്ടു യിസ്രായേലിനെ ഒക്കെയും എണ്ണിനോക്കി.
6. So at that time King Joram set out from Samaria and mobilized all Israel.
7. പിന്നെ അവന് മോവാബ്രാജാവു എന്നോടു മത്സരിച്ചിരിക്കുന്നു; മോവാബ്യരോടു യുദ്ധത്തിന്നു നീ കൂടെ പോരുമോ എന്നു യെഹൂദാരാജാവായ യെഹോശാഫാത്തിനോടു ആളയച്ചു ചോദിപ്പിച്ചു. അതിന്നു അവന് ഞാന് പോരാം; നീയും ഞാനും എന്റെ ജനവും നിന്റെ ജനവും എന്റെ കുതിരകളും നിന്റെ കുതിരകളും ഒരുപോലെയല്ലോ എന്നു പറഞ്ഞു.
7. He also sent this message to Jehoshaphat king of Judah: 'The king of Moab has rebelled against me. Will you go with me to fight against Moab?' 'I will go with you,' he replied. 'I am as you are, my people as your people, my horses as your horses.'
8. നാം ഏതു വഴിയായി പോകേണം എന്നു അവന് ചോദിച്ചതിന്നുഎദോംമരുഭൂമിവഴിയായി തന്നേ എന്നു അവന് പറഞ്ഞു.
8. 'By what route shall we attack?' he asked. 'Through the Desert of Edom,' he answered.
9. അങ്ങനെ യിസ്രായേല്രാജാവു യെഹൂദാരാജാവും എദോംരാജാവുമായി പുറപ്പെട്ടു; അവര് ഏഴു ദിവസത്തെ വഴി ചുറ്റിനടന്നശേഷം അവരോടുകൂടെയുള്ള സൈന്യത്തിന്നും മൃഗങ്ങള്ക്കും വെള്ളം കിട്ടാതെയായി.
9. So the king of Israel set out with the king of Judah and the king of Edom. After a roundabout march of seven days, the army had no more water for themselves or for the animals with them.
10. അപ്പോള് യിസ്രായേല്രാജാവുഅയ്യോ, ഈ മൂന്നു രാജാക്കന്മാരെയും യഹോവ വിളിച്ചുവരുത്തിയതു അവരെ മോവാബ്യരുടെ കയ്യില് ഏല്പിക്കേണ്ടതിന്നോ എന്നു പറഞ്ഞു.
10. 'What!' exclaimed the king of Israel. 'Has the LORD called us three kings together only to deliver us into the hands of Moab?'
11. എന്നാല് യഹോശാഫാത്ത്നാം യഹോവയോടു അരുളപ്പാടു ചോദിക്കേണ്ടതിന്നു ഇവിടെ യഹോവയുടെ പ്രവാചകന് ആരുമില്ലയോ എന്നു ചോദിച്ചതിന്നു യിസ്രായേല് രാജാവിന്റെ ഭൃത്യന്മാരില് ഒരുത്തന് ഏലീയാവിന്റെ കൈകൂ വെള്ളം ഒഴിച്ച ശാഫാത്തിന്റെ മകന് എലീശാ ഇവിടെ ഉണ്ടു എന്നു പറഞ്ഞു.
11. But Jehoshaphat asked, 'Is there no prophet of the LORD here, through whom we may inquire of the LORD?' An officer of the king of Israel answered, 'Elisha son of Shaphat is here. He used to pour water on the hands of Elijah. '
12. അവന്റെ പക്കല് യഹോവയുടെ അരുളപ്പാടു ഉണ്ടു എന്നു യെഹോശാഫാത്ത് പറഞ്ഞു. അങ്ങനെ യിസ്രായേല്രാജാവും യെഹോശാഫാത്തും എദോംരാജാവും കൂടെ അവന്റെ അടുക്കല് ചെന്നു.
12. Jehoshaphat said, 'The word of the LORD is with him.' So the king of Israel and Jehoshaphat and the king of Edom went down to him.
13. എലീശാ യിസ്രായേല് രാജാവിനോടുഎനിക്കും നിനക്കും തമ്മില് എന്തു? നീ നിന്റെ അപ്പന്റെ പ്രവാചകന്മാരുടെ അടുക്കലും നിന്റെ അമ്മയുടെ പ്രവാചകന്മാരുടെ അടുക്കലും ചെല്ലുക എന്നു പറഞ്ഞു. അതിന്നു യിസ്രായേല്രാജാവു അവനോടുഅങ്ങനെയല്ല; ഈ മൂന്നു രാജാക്കന്മാരെയും മോവാബ്യരുടെ കയ്യില് ഏല്പിക്കേണ്ടതിന്നു യഹോവ അവരെ വിളിച്ചുവരുത്തിയിരിക്കുന്നു.
13. Elisha said to the king of Israel, 'Why do you want to involve me? Go to the prophets of your father and the prophets of your mother.' 'No,' the king of Israel answered, 'because it was the LORD who called us three kings together to deliver us into the hands of Moab.'
14. അതിന്നു എലീശാഞാന് സേവിച്ചുനിലക്കുന്ന സൈന്യങ്ങളുടെ യഹോവയാണ, യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മുഖം ഞാന് ആദരിച്ചില്ല എങ്കില് ഞാന് നിന്നെ നോക്കുകയോ കടാക്ഷിക്കയോ ഇല്ലായിരുന്നു;
14. Elisha said, 'As surely as the LORD Almighty lives, whom I serve, if I did not have respect for the presence of Jehoshaphat king of Judah, I would not pay any attention to you.
15. എന്നാല് ഇപ്പോള് ഒരു വീണക്കാരനെ എന്റെ അടുക്കല് കൊണ്ടുവരുവിന് എന്നു പറഞ്ഞു. വീണക്കാരന് വായിക്കുമ്പോള് യഹോവയുടെ കൈ അവന്റെമേല് വന്നു.
15. But now bring me a harpist.' While the harpist was playing, the hand of the LORD came on Elisha
16. അവന് പറഞ്ഞതു എന്തെന്നാല്യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഈ താഴ്വരയില് അനേകം കുഴികള് വെട്ടുവിന് .
16. and he said, 'This is what the LORD says: I will fill this valley with pools of water.
17. നിങ്ങള് കാറ്റു കാണുകയില്ല, മഴയും കാണുകയില്ല; എന്നാല് നിങ്ങളും നിങ്ങളുടെ ആടുമാടുകളും നിങ്ങളുടെ മൃഗവാഹനങ്ങളും കുടിക്കത്തക്കവണ്ണം ഈ താഴ്വര വെള്ളംകൊണ്ടു നിറയും.
17. For this is what the LORD says: You will see neither wind nor rain, yet this valley will be filled with water, and you, your cattle and your other animals will drink.
18. ഇതു പോരാ എന്നു യഹോവേക്കു തോന്നീട്ടു അവന് മോവാബ്യരെയും നിങ്ങളുടെ കയ്യില് ഏല്പിച്ചുതരും.
18. This is an easy thing in the eyes of the LORD; he will also deliver Moab into your hands.
19. നിങ്ങള് ഉറപ്പുള്ള പട്ടണങ്ങളും ശ്രേഷ്ഠനഗരങ്ങളുമെല്ലാം ജയിച്ചടക്കുകയും നല്ലവൃക്ഷങ്ങളെല്ലാം മുറിക്കയും നീരുറവുകളെല്ലാം അടെച്ചുകളകയും നല്ല നിലങ്ങളെല്ലാം കല്ലുവാരിയിട്ടു ചീത്തയാക്കുകയും ചെയ്യും.
19. You will overthrow every fortified city and every major town. You will cut down every good tree, stop up all the springs, and ruin every good field with stones.'
20. പിറ്റെന്നാള് രാവിലെ ഭോജനയാഗത്തിന്റെ സമയത്തു വെള്ളം എദോംവഴിയായി വരുന്നതുകണ്ടു; ദേശം വെള്ളംകൊണ്ടു നിറഞ്ഞു.
20. The next morning, about the time for offering the sacrifice, there it waswater flowing from the direction of Edom! And the land was filled with water.
21. എന്നാല് ഈ രാജാക്കന്മാര് തങ്ങളോടു യുദ്ധം ചെയ്വാന് പുറപ്പെട്ടുവന്നു എന്നു മോവാബ്യരൊക്കെയും കേട്ടപ്പോള് അവര് ആയുധം ധരിപ്പാന് തക്ക പ്രായത്തിലും മേലോട്ടുമുള്ളവരെ വിളിച്ചുകൂട്ടി അതിരിങ്കല് ചെന്നുനിന്നു.
21. Now all the Moabites had heard that the kings had come to fight against them; so every man, young and old, who could bear arms was called up and stationed on the border.
22. രാവിലെ അവര് എഴുന്നേറ്റപ്പോള് സൂര്യന് വെള്ളത്തിന്മേല് ഉദിച്ചിട്ടു മോവാബ്യര്ക്കും തങ്ങളുടെ നേരെയുള്ള വെള്ളം രക്തംപോലെ ചുവപ്പായി തോന്നി
22. When they got up early in the morning, the sun was shining on the water. To the Moabites across the way, the water looked redlike blood.
23. അതു രക്തമാകുന്നു; ആ രാജാക്കന്മാര് തമ്മില് പൊരുതു അന്യോന്യം സംഹരിച്ചുകളഞ്ഞു; ആകയാല് മോവാബ്യരേ, കൊള്ളെക്കു വരുവിന് എന്നു അവര് പറഞ്ഞു.
23. 'That's blood!' they said. 'Those kings must have fought and slaughtered each other. Now to the plunder, Moab!'
24. അവര് യിസ്രായേല്പാളയത്തിങ്കല് എത്തിയപ്പോള് യിസ്രായേല്യര് എഴുന്നേറ്റു മോവാബ്യരെ തോല്പിച്ചോടിച്ചു; അവര് ദേശത്തില് കടന്നുചെന്നു മോവാബ്യരെ പിന്നെയും തോല്പിച്ചുകളഞ്ഞു.
24. But when the Moabites came to the camp of Israel, the Israelites rose up and fought them until they fled. And the Israelites invaded the land and slaughtered the Moabites.
25. പട്ടണങ്ങളെ അവര് ഇടിച്ചു നല്ലനിലമൊക്കെയും ഔരോരുത്തന് ഔരോ കല്ലു ഇട്ടു നികത്തി നീരുറവുകളെല്ലാം അടെച്ചു നല്ലവൃക്ഷങ്ങളെല്ലാം മുറിച്ചുകളഞ്ഞു; കീര്ഹരേശെത്തില് മാത്രം അവര് അതിന്റെ കല്ലു അങ്ങനെ തന്നേ വിട്ടേച്ചു. എന്നാല് കവിണക്കാര് അതിനെ വളഞ്ഞു നശിപ്പിച്ചുകളഞ്ഞു.
25. They destroyed the towns, and each man threw a stone on every good field until it was covered. They stopped up all the springs and cut down every good tree. Only Kir Hareseth was left with its stones in place, but men armed with slings surrounded it and attacked it.
26. മോവാബ്രാജാവു പട തനിക്കു അതിവിഷമമായി എന്നു കണ്ടപ്പോള് എദോംരാജാവിനെ അണിമുറിച്ചാക്രമിക്കേണ്ടതിന്നു എഴുനൂറു ആയുധ പാണികളെ കൂട്ടിക്കൊണ്ടു ചെന്നു; എങ്കിലും സാധിച്ചില്ല.
26. When the king of Moab saw that the battle had gone against him, he took with him seven hundred swordsmen to break through to the king of Edom, but they failed.
27. ആകയാല് അവന് തന്റെ ശേഷം വാഴുവാനുള്ള ആദ്യജാതനെ പിടിച്ചു മതിലിന്മേല് ദഹനയാഗം കഴിച്ചു. അപ്പോള് യിസ്രായേല്യരുടെമേല് മഹാകോപം വന്നതുകൊണ്ടു അവര് അവനെ വിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോന്നു.
27. Then he took his firstborn son, who was to succeed him as king, and offered him as a sacrifice on the city wall. The fury against Israel was great; they withdrew and returned to their own land.