1 Chronicles - 1 ദിനവൃത്താന്തം 23 | View All

1. ദാവീദ് വയോധികനും കാലസമ്പൂര്ണ്ണനും ആയപ്പോള് തന്റെ മകനായ ശലോമോനെ യിസ്രായേലിന്നു രാജാവാക്കി.

1. And David is old, and satisfied with days, and causeth his son Solomon to reign over Israel,

2. അവന് യിസ്രായേലിന്റെ പ്രഭുക്കന്മാരെയും പുരോഹിതന്മാരെയും ലേവ്യരെയും എല്ലാം കൂട്ടി വരുത്തി,

2. and gathereth all the heads of Israel, and the priests, and the Levites;

3. ലേവ്യരില് മുപ്പതു വയസ്സുമുതല് മേലോട്ടുള്ളവരെ എണ്ണി; ആളെണ്ണം പേരുപേരായി അവര് മുപ്പത്തെണ്ണായിരം ആയിരുന്നു.

3. and the Levites are numbered from a son of thirty years and upward, and their number, by their polls, is of mighty men thirty and eight thousand.

4. അവരില് ഇരുപത്തിനാലായിരം പേര് യഹോവയുടെ ആലയത്തിലെ വേല നടത്തേണ്ടുന്നവരും ആറായിരംപേര് പ്രമാണികളും

4. Of these to preside over the work of the house of Jehovah [are] twenty and four thousand, and officers and judges six thousand,

5. ന്യായാധിപന്മാരും നാലായിരം പേര് വാതില്കാവല്ക്കാരും നാലായിരംപേര് സ്തോത്രം ചെയ്യേണ്ടതിന്നു ദാവീദ് ഉണ്ടാക്കിയ വാദ്യങ്ങളാല് യഹോവയെ സ്തുതിക്കുന്നവരും ആയിരുന്നു;

5. and four thousand gatekeepers, and four thousand giving praise to Jehovah, 'with instruments that I made for praising,' [saith David.]

6. ദാവീദ് അവരെ ലേവിപുത്രന്മാരായ ഗേര്ശോന് , കെഹാത്ത്, മെരാരി എന്നീ ക്രമപ്രകാരം ക്കുറുകളായി വിഭാഗിച്ചു.

6. And David distributeth them into courses: Of the sons of Levi: of Gershon, Kohath, and Merari.

7. ,8 ഗേര്ശോന്യര്ലദ്ദാന് , ശിമെയി. ലദ്ദാന്റെ പുത്രന്മാര്തലവനായ യെഹീയേല്, സേഥാം, യോവേല് ഇങ്ങനെ മൂന്നുപേര്.

7. Of the Gershonite: Laadan and Shimei.

8. ശിമെയിയുടെ പുത്രന്മാര്ശെലോമീത്ത്, ഹസീയേല്, ഹാരാന് ഇങ്ങനെ മൂന്നുപേര്; ഇവര് ലദ്ദാന്റെ പിതൃഭവനങ്ങള്ക്കു തലവന്മാര് ആയിരുന്നു.

8. Sons of Laadan: the head [is] Jehiel, and Zetham, and Joel, three.

9. ശിമെയിയുടെ പുത്രന്മാര്യഹത്ത്, സീനാ, യെയൂശ്, ബെരീയാം; ഈ നാലുപേര് ശിമെയിയുടെ പുത്രന്മാര്.

9. Sons of Shimei [are] Shelomith, and Haziel, and Haran, three; these [are] heads of the fathers of Laadan.

10. യഹത്ത് തലവനും സീനാ രണ്ടാമനും ആയിരുന്നു; യെയൂശിന്നും ബെരിയെക്കും അധികം പുത്രന്മാര് ഇല്ലാതിരുന്നതുകൊണ്ടു അവര് ഏകപിതൃഭവനമായി എണ്ണപ്പെട്ടിരുന്നു.

10. And sons of Shimei [are] Jahath, Zina, and Jeush, and Beriah; these [are] sons of Shimei, four.

11. കെഹാത്തിന്റെ പുത്രന്മാര്അമ്രാം, യിസ്ഹാര്, ഹെബ്രോന് , ഉസ്സീയേല് ഇങ്ങനെ നാലുപേര്.

11. And Jahath is the head, and Zizah the second, and Jeush and Beriah have not multiplied sons, and they become the house of a father by one numbering.

12. അമ്രാമിന്റെ പുത്രന്മാര്അഹരോന് , മോശെ; അഹരോനും പുത്രന്മാരും അതിവിശുദ്ധവസ്തുക്കളെ ശുദ്ധീകരിപ്പാനും യഹോവയുടെ സന്നിധിയില് ധൂപംകാട്ടുവാനും അവന്നു ശുശ്രൂഷചെയ്വാനും എപ്പോഴും അവന്റെ നാമത്തില് അനുഗ്രഹിപ്പാനും സദാകാലത്തേക്കും വേര്തിരിക്കപ്പെട്ടിരുന്നു.

12. Sons of Kohath [are] Amram, Izhar, Hebron, and Uzziel, four.

13. ദൈവപുരുഷനായ മോശെയുടെ പുത്രന്മാരെയോ ലേവിഗോത്രത്തില് എണ്ണിയിരുന്നു.

13. Sons of Amram: Aaron and Moses; and Aaron is separated for his sanctifying the holy of holies, he and his sons -- unto the age, to make perfume before Jehovah, to serve Him, and to bless in His name -- unto the age.

14. മോശെയുടെ പുത്രന്മാര്ഗേര്ശോം, എലീയേസെര്.

14. As to Moses, the man of God, his sons are called after the tribe of Levi.

15. ഗെര്ശോമിന്റെ പുത്രന്മാരില് ശെബൂവേല് തലവനായിരുന്നു.

15. Sons of Moses: Gershom and Eliezer.

16. എലീയേസെരിന്റെ പുത്രന്മാര്രെഹബ്യാവു തലവന് ; എലീയേസെരിന്നു വേറെ പുത്രന്മാര് ഉണ്ടായിരുന്നില്ല; എങ്കിലും രെഹബ്യാവിന്നു വളരെ പുത്രന്മാര് ഉണ്ടായിരുന്നു.

16. Sons of Gershom: Shebuel the head.

17. യിസ്ഹാരിന്റെ പുത്രന്മാരില് ശെലോമീത്ത് തലവന് .

17. And sons of Eliezer are Rehabiah the head, and Eliezer had no other sons, and the sons of Rehabiah have multiplied exceedingly.

18. ഹെബ്രോന്റെ പുത്രന്മാരില് യെരീയാവു തലവനും അമര്യ്യാവു രണ്ടാമനും യഹസീയേല് മൂന്നാമനും, യെക്കമെയാം നാലാമനും ആയിരുന്നു.

18. Sons of Izhar: Shelomith the head.

19. ഉസ്സീയേലിന്റെ പുത്രന്മാരില് മീഖാ തലവനും യിശ്ശീയാവു രണ്ടാമനും ആയിരുന്നു.

19. Sons of Hebron: Jeriah the head, Amariah the second, Jahaziel the third, and Jekameam the fourth.

20. മെരാരിയുടെ പുത്രന്മാര് മഹ്ളി, മൂശി. മഹ്ളിയുടെ പുത്രന്മാര്എലെയാസാര്, കീശ്.

20. Sons of Uzziel: Micah the head, and Ishshiah, the second.

21. എലെയാസാര് മരിച്ചു; അവന്നു പുത്രിമാരല്ലാതെ പുത്രന്മാര് ഉണ്ടായിരുന്നില്ല; കീശിന്റെ പുത്രന്മാരായ അവരുടെ സഹോദരന്മാര് അവരെ വിവാഹംചെയ്തു.

21. Sons of Merari: Mahli and Mushi; sons of Mahli: Eleazar and Kish.

22. മൂശിയുടെ പുത്രന്മാര്മഹ്ളി, ഏദെര്, യെരേമോത്ത് ഇങ്ങനെ മൂന്നു പേര്.

22. And Eleazar dieth, and he had no sons, but daughters, and sons of Kish their brethren take them.

23. ഇവര് കുടുംബംകുടുംബമായി ആളെണ്ണം പേരുപേരായി എണ്ണപ്പെട്ടപ്രകാരം തങ്ങളുടെ പിതൃഭവനങ്ങള്ക്കു തലവന്മാരായ ലേവിപുത്രന്മാര്; അവര് ഇരുപതു വയസ്സുമുതല് മേലോട്ടു യഹോവയുടെ ആലയത്തിലെ ശുശ്രൂഷയില് വേല ചെയ്തുവന്നു.

23. Sons of Mushi: Mahli, and Eder, and Jerimoth, three.

24. യിസ്രായേലിന്റെ ദൈവമായ യഹോവ തന്റെ ജനത്തിന്നു സ്വസ്ഥത കൊടുത്തു യെരൂശലേമില് എന്നേക്കും വസിക്കുന്നുവല്ലോ.

24. These [are] sons of Levi, by the house of their fathers, heads of the fathers, by their appointments, in the number of names, by their polls, doing the work for the service of the house of Jehovah, from a son of twenty years and upward,

25. ആകയാല് ലേവ്യര്ക്കും ഇനി തിരുനിവാസവും അതിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങള് ഒന്നും ചുമപ്പാന് ആവശ്യമില്ല എന്നു ദാവീദ് പറഞ്ഞു.

25. for David said, 'Jehovah, God of Israel, hath given rest to His people, and He doth tabernacle in Jerusalem unto the age;'

26. ദാവീദിന്റെ അന്ത്യകല്പനകളാല് ലേവ്യരെ ഇരുപതു വയസ്സുമുതല് മേലോട്ടു എണ്ണിയിരുന്നു.

26. and also of the Levites, 'None [are] to bear the tabernacle and all its vessels for its service;'

27. അവരുടെ മുറയോ, യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കായി പ്രാകാരങ്ങളിലും അറകളിലും സകലവിശുദ്ധവസ്തുക്കളെയും ശുദ്ധീകരിക്കുന്നതിലും ദൈവാലയത്തിലെ ശുശ്രൂഷയുടെ വേലെക്കു അഹരോന്റെ പുത്രന്മാരെ സഹായിക്കുന്നതും

27. for by the last words of David they [took] the number of the sons of Levi from a son of twenty years and upward,

28. കാഴ്ചയപ്പവും പുളിപ്പില്ലാത്ത ദോശകളായും ചട്ടിയില് ചുടുന്നതായും കുതിര്ക്കുംന്നതായും അര്പ്പിക്കുന്ന ഭോജനയാഗത്തിന്നുള്ള നേരിയമാവും സകലവിധ പരിമാണവും അളവും നോക്കുന്നതും

28. for their station [is] at the side of the sons of Aaron, for the service of the house of Jehovah, over the courts, and over the chambers, and over the cleansing of every holy thing, and the work of the service of the house of God,

29. രാവിലെയും വൈകുന്നേരവും യഹോവയെ വാഴ്ത്തി സ്തുതിക്കേണ്ടതിന്നു ഒരുങ്ങിനിലക്കുന്നതും

29. and for the bread of the arrangement, and for fine flour for present, and for the thin unleavened cakes, and for [the work of] the pan, and for that which is fried, and for all [liquid] measure and [solid] measure;

30. യഹോവേക്കു ശബ്ബത്തുകളിലും അമാവാസ്യകളിലും ഉത്സവങ്ങളിലും യഹോവയുടെ സന്നിധിയില് നിരന്തരം അവയെക്കുറിച്ചുള്ള നിയമത്തിന്നനുസരണയായ സംഖ്യപ്രകാരം ഹോമയാഗങ്ങളെ അര്പ്പിക്കുന്നതും

30. and to stand, morning by morning, to give thanks, and to give praise to Jehovah, and so at evening;

31. സമാഗമനക്കുടാരത്തിന്റെ കാര്യവും വിശുദ്ധസ്ഥലത്തിന്റെ കാര്യവും യഹോവയുടെ ആലയത്തിലെ ശുശ്രൂഷയില് അവരുടെ സഹോദരന്മാരായ അഹരോന്റെ പുത്രന്മാരുടെ കാര്യവും വിചാരിക്കുന്നതും തന്നെ.

31. and for all the burnt-offerings -- burnt-offerings to Jehovah for sabbaths, for new moons, and for appointed seasons, by number, according to the ordinance upon them continually, before Jehovah.



Shortcut Links
1 ദിനവൃത്താന്തം - 1 Chronicles : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |