1 Chronicles - 1 ദിനവൃത്താന്തം 5 | View All

1. യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാര്:--അവനല്ലോ ആദ്യജാതന് ; എങ്കിലും അവന് തന്റെ പിതാവിന്റെ ശയ്യയെ അശുദ്ധമാക്കിയതുകൊണ്ടു അവന്റെ ജ്യേഷ്ഠാവകാശം യിസ്രായേലിന്റെ മകനായ യോസേഫിന്റെ പുത്രന്മാര്ക്കും ലഭിച്ചു; വംശാവലി ജ്യേഷ്ഠാവകാശപ്രകാരം എണ്ണുവാനുള്ളതുമല്ല.

1. These are the descendants of Reuben, the oldest of Jacob's sons. (Because he had sex with one of his father's concubines, he lost the rights belonging to the first-born son, and those rights were given to Joseph.

2. യെഹൂദാ തന്റെ സഹോദരന്മാരെക്കാള് പ്രബലനായ്തീര്ന്നു; അവനില് നിന്നു പ്രഭു ഉത്ഭവിച്ചു; ജ്യേഷ്ഠാവകാശമോ യോസേഫിന്നു ലഭിച്ചു--
എബ്രായർ 7:14

2. It was the tribe of Judah, however, that became the strongest and provided a ruler for all the tribes.)

3. യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാര്ഹാനോക്ക്, പല്ലൂ, ഹെസ്രോന് , കര്മ്മി.

3. Reuben, the oldest of Jacob's sons, had four sons: Hanoch, Pallu, Hezron, and Carmi.

4. യോവേലിന്റെ പുത്രന്മാര്അവന്റെ മകന് ശെമയ്യാവു; അവന്റെ മകന് ഗോഗ്; അവന്റെ മകന് ശിമെയി; അവന്റെ മകന് മീഖാ;

4. These are the descendants of Joel from generation to generation: Shemaiah, Gog, Shimei, Micah, Reaiah, Baal, and Beerah. The Assyrian emperor, Tiglath Pileser, captured Beerah, a leader of the tribe, and deported him.

5. അവന്റെ മകന് രെയായാവു; അവന്റെ മകന് ബാല്;

5. (SEE 5:4)

6. അവന്റെ മകന് ബെയേര; അവനെ അശ്ശൂര്രാജാവായ തിഗ്ളത്ത്-പിലേസര് ബദ്ധനാക്കി കൊണ്ടുപോയി; അവന് രൂബേന്യരില് പ്രഭുവായിരുന്നു.

6. (SEE 5:4)

7. അവരുടെ വംശാവലി തലമുറതലമുറയായി എഴുതിയിരുന്ന പ്രകാരം കുലം കുലമായി അവന്റെ സഹോദരന്മാര് ആരെന്നാല്തലവനായ യയീയേല്,

7. The family records list the following clan leaders in the tribe of Reuben: Jeiel, Zechariah,

8. സെഖര്യ്യാവു, അരോവേരില് നെബോവും ബാല്-മെയോനുംവരെ പാര്ത്ത ബേല; അവന് യോവേലിന്റെ മകനായ ശേമയുടെ മകനായ ആസാസിന്റെ മകനായിരുന്നു.

8. and Bela, the son of Azaz and grandson of Shema, of the clan of Joel. This clan lived in Aroer and in the territory from there north to Nebo and Baal Meon.

9. അവരുടെ കന്നുകാലികള് ഗിലെയാദ് ദേശത്തു പെരുകിയിരുന്നതുകൊണ്ടു അവര് കിഴക്കോട്ടു ഫ്രാത്ത് നദിമുതല് മരുഭൂമിവരെ പാര്ത്തു.

9. They had large herds in the land of Gilead, and so they occupied the land as far east as the desert that stretches all the way to the Euphrates River.

10. ശൌലിന്റെ കാലത്തു അവര് ഹഗ്രീയരോടു യുദ്ധംചെയ്തു; അവര് അവരുടെ കയ്യാല് പട്ടുപോയശേഷം അവര് ഗിലെയാദിന്നു കിഴക്കു എല്ലാടവും കൂടാരം അടിച്ചു പാര്ത്തു.

10. In the time of King Saul the tribe of Reuben attacked the Hagrites, killed them in battle, and occupied their land in the eastern part of Gilead.

11. ഗാദിന്റെ പുത്രന്മാര് അവര്ക്കും എതിരെ ബാശാന് ദേശത്തു സല്ക്കാവരെ പാര്ത്തു.

11. The tribe of Gad lived to the north of Reuben in the land of Bashan as far east as Salecah.

12. തലവനായ യോവേല്, രണ്ടാമനായ ശാഫാം, യനായി, ബാശാനിലെ ശാഫാത്ത്.

12. Joel was the founder of the leading clan, and Shapham of the second most important clan. Janai and Shaphat were founders of other clans in Bashan.

13. അവരുടെ പിതൃഭവനത്തിലെ സഹോദരന്മാര്മീഖായേല്, മെശുല്ലാം, ശേബ, യോരായി, യക്കാന് , സീയ, ഏബെര് ഇങ്ങനെ ഏഴുപേര്.

13. The other members of the tribe belonged to the following seven clans: Michael, Meshullam, Sheba, Jorai, Jacan, Zia, and Eber.

14. ഇവര് ഹൂരിയുടെ മകനായ അബിഹയീലിന്റെ പുത്രന്മാരായിരുന്നു. ഹൂരി യാരോഹയുടെ മകന് ; അവന് ഗിലെയാദിന്റെ മകന് ; അവന് മീഖായേലിന്റെ മകന് ; അവന് യെശീശയുടെ മകന് ; അവന് യഹദോവിന്റെ മകന് ;

14. They were descendants of Abihail son of Huri, whose ancestors were traced back as follows: Abihail, Huri, Jaroah, Gilead, Michael, Jeshishai, Jahdo, Buz.

15. അവന് ബൂസിന്റെ മകന് ; ഗൂനിയുടെ മകനായ അബ്ദീയേലിന്റെ മകന് അഹി അവരുടെ പിതൃഭവനത്തില് തലവനായിരുന്നു.

15. Ahi, the son of Abdiel and grandson of Guni, was head of these clans.

16. അവര് ഗിലെയാദിലെ ബാശാനിലും അതിന്നുള്പ്പെട്ട പട്ടണങ്ങളിലും അവരുടെ അതിരുകളോളം ശാരോനിലെ എല്ലാപുല്പുറങ്ങളിലും പാര്ത്തു.

16. They lived in the territory of Bashan and Gilead, in the towns there and all over the pasture lands of Sharon.

17. ഇവരുടെ വംശാവലി ഒക്കെയും യെഹൂദാരാജാവായ യോഥാമിന്റെ കാലത്തും യിസ്രായേല്രാജാവായ യൊരോബെയാമിന്റെ കാലത്തും എഴുതിയിരിക്കുന്നു.

17. (These records were compiled in the days of King Jotham of Judah and King Jeroboam II of Israel.)

18. രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രക്കാരും ശൂരന്മാരും വാളും പരിചയും എടുപ്പാനും വില്ലുകുലെച്ചു എയ്വാനും പ്രാപ്തിയുള്ളവരും യുദ്ധസാമര്ത്ഥ്യമുള്ളവരുമായ പടച്ചേവകര് നാല്പത്തുനാലായിരത്തെഴുനൂറ്ററുപതു പേരുണ്ടായിരുന്നു.

18. In the tribes of Reuben, Gad, and East Manasseh there were 44,760 soldiers, well-trained in the use of shields, swords, and bows.

19. അവര് ഹഗ്രീയരോടും യെതൂര്, നാഫീശ്, നോദാബ് എന്നിവരോടും യുദ്ധം ചെയ്തു.

19. They went to war against the Hagrite tribes of Jetur, Naphish, and Nodab.

20. അവരുടെ നേരെ അവര്ക്കും സഹായം ലഭിക്കയാല് ഹഗ്രീയരും കൂടെയുള്ളവരെല്ലാവരും അവരുടെ കയ്യില് അകപ്പെട്ടു; അവര് യുദ്ധത്തില് ദൈവത്തോടു നിലവിളിച്ചു അവനില് ആശ്രയം വെച്ചതു കൊണ്ടു അവന് അവരുടെ പ്രാര്ത്ഥന കേട്ടരുളി.

20. They put their trust in God and prayed to him for help, and God answered their prayers and made them victorious over the Hagrites and their allies.

21. അവന് അമ്പതിനായിരം ഒട്ടകം, രണ്ടുലക്ഷത്തമ്പതിനായിരം ആടു, രണ്ടായിരം കഴുത എന്നിങ്ങനെ അവരുടെ കന്നുകാലികളെയും ഒരു ലക്ഷം ആളുകളെയും പിടിച്ചു കെണ്ടുപോയി.

21. They captured from the enemy 50,000 camels, 250,000 sheep, and 2,000 donkeys, and took 100,000 prisoners of war.

22. യുദ്ധം ദൈവഹിതത്താല് ഉണ്ടായതുകൊണ്ടു അധികംപേര് ഹതന്മാരായി വീണു. അവര് പ്രവാസകാലംവരെ അവര്ക്കും പകരം പാര്ത്തു.

22. They killed many of the enemy, because the war was God's will. And they went on living in that territory until the exile.

23. മനശ്ശെയുടെ പാതിഗോത്രക്കാര് ദേശത്തു പാര്ത്തു. ബാശാന് മുതല് ബാല്-ഹെര്മ്മോനും, സെനീരും, ഹെര്മ്മോന് പര്വ്വതവും വരെ പെരുകി പരന്നു.

23. The people of East Manasseh settled in the territory of Bashan as far north as Baal Hermon, Senir, and Mount Hermon, and their population increased greatly.

24. അവരുടെ പിതൃഭവനങ്ങളുടെ തലവന്മാരാവിതുഏഫെര്, യിശി, എലീയേല്, അസ്ത്രിയേല്, യിരെമ്യാവു, ഹോദവ്യാവു, യഹദീയേല്; ഇവര് ശൂരന്മാരും ശ്രുതിപ്പെട്ടവരും തങ്ങളുടെ പിതൃഭവനങ്ങള്ക്കു തലവന്മാരും ആയിരുന്നു.

24. The following were the heads of their clans: Epher, Ishi, Eliel, Azriel, Jeremiah, Hodaviah, and Jahdiel. They were all outstanding soldiers, well-known leaders of their clans.

25. എന്നാല് അവര് തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തോടു ദ്രോഹം ചെയ്തു, ദൈവം അവരുടെ മുമ്പില്നിന്നു നശിപ്പിച്ചുകളഞ്ഞ ദേശത്തെ ജാതികളുടെ ദേവന്മാരോടു ചേര്ന്നു പരസംഗമായി നടന്നു.

25. But the people were unfaithful to the God of their ancestors and deserted him to worship the gods of the nations whom God had driven out of the land.

26. ആകയാല് യിസ്രായേലിന്റെ ദൈവം അശ്ശൂര്രാജാവായ പൂലിന്റെയും അശ്ശൂര്രാജാവായ തിഗ്ളത്ത്-പില്നേസരിന്റെയും മനസ്സുണര്ത്തി; അവന് രൂബേന്യരെയും ഗാദ്യരെയും മനശ്ശെയുടെ പാതി ഗോത്രത്തെയും പിടിച്ചു ഹലഹിലേക്കും ഹാബോരിലേക്കും ഹാരയിലേക്കും ഗോസാന് നദീതീരത്തേക്കും കൊണ്ടുപോയി; അവിടെ അവര് ഇന്നുവരെയും ഇരിക്കുന്നു.

26. So God caused Emperor Pul of Assyria (also known as Tiglath Pileser) to invade their country. He deported the tribes of Reuben, Gad, and East Manasseh and settled them permanently in Halah, Habor, and Hara, and by the Gozan River.



Shortcut Links
1 ദിനവൃത്താന്തം - 1 Chronicles : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |