2 Chronicles - 2 ദിനവൃത്താന്തം 14 | View All

1. അബീയാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തില് അവനെ അടക്കംചെയ്തു; അവന്റെ മകനായ ആസാ അവന്നു പകരം രാജാവായി. അവന്റെ കാലത്തു ദേശത്തിന്നു പത്തു സംവത്സരം സ്വസ്ഥത ഉണ്ടായി.

1. Abijah died and was buried in Jerusalem. Then his son Asa became king, and Judah had ten years of peace.

2. ആസാ തന്റെ ദൈവമായ യഹോവേക്കു പ്രസാദവും ഹിതവും ആയുള്ളതു ചെയ്തു.

2. Asa obeyed the LORD his God and did right.

3. അവന് അന്യദേവന്മാരുടെ ബലിപീഠങ്ങളും പൂജാഗിരികളും നീക്കിക്കളഞ്ഞു, സ്തംഭവിഗ്രഹങ്ങള് ഉടെച്ചു അശേരാപ്രതിഷ്ഠകളെ വെട്ടിക്കളഞ്ഞു,

3. He destroyed the local shrines and the altars to foreign gods. He smashed the stone images of gods and cut down the sacred poles used in worshiping the goddess Asherah.

4. യെഹൂദയോടു അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ അന്വേഷിപ്പാനും ന്യായപ്രാമണവും കല്പനയും ആചരിച്ചു നടപ്പാനും കല്പിച്ചു.

4. Then he told everyone in Judah to worship the LORD God, just as their ancestors had done, and to obey his laws and teachings.

5. അവന് എല്ലായെഹൂദാപട്ടണങ്ങളില്നിന്നും പൂജാഗിരികളും സൂര്യവിഗ്രഹങ്ങളും നീക്കിക്കളഞ്ഞു; രാജ്യം അവന്റെ കീഴിയില് സ്വസ്ഥമായിരുന്നു.

5. He destroyed every local shrine and incense altar in Judah.

6. യഹോവ അവന്നു വിശ്രമം നല്കിയതുകൊണ്ടു ദേശത്തിന്നു സ്വസ്ഥത ഉണ്ടാകയാലും ആ സംവത്സരങ്ങളില് അവന്നു യുദ്ധം ഇല്ലായ്കയാലും അവന് യെഹൂദയില് ഉറപ്പുള്ള പട്ടണങ്ങളെ പണിതു.

6. The LORD blessed Judah with peace while Asa was king, and so during that time, Asa fortified many of the towns.

7. അവന് യെഹൂദ്യരോടുനാം ഈ പട്ടണങ്ങളെ പണിതു അവേക്കു ചുറ്റും മതിലുകളും ഗോപുരങ്ങളും വാതിലുകളും ഔടാമ്പലുകളും ഉണ്ടാക്കുക; നാം നമ്മുടെ ദൈവമായ യഹോവയെ അന്വേഷിച്ചതുകൊണ്ടു ദേശം നമുക്കു സ്വാധീനമായിരിക്കുന്നുവല്ലോ; നാം അവനെ അന്വേഷിക്കയും അവന് ചുറ്റും നമുക്കു വിശ്രമം നല്കയും ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവര് വെടിപ്പായി പണിതു തീര്ത്തു.

7. He said to the people, 'Let's build walls and defense towers for these towns, and put in gates that can be locked with bars. This land still belongs to us, because we have obeyed the LORD our God. He has given us peace from all our enemies.' The people did everything Asa had suggested.

8. ആസെക്കു വന് പരിചയും കുന്തവും എടുത്തവരായി മൂന്നുലക്ഷം യെഹൂദ്യരും ചെറുപരിച എടുപ്പാനും വില്ലു കുലെപ്പാനും പ്രാപ്തരായി രണ്ടുലക്ഷത്തെണ്പതിനായിരം ബെന്യാമീന്യരും ഉള്ളോരു സൈന്യം ഉണ്ടായിരുന്നു; അവരെല്ലാവരും പരാക്രമശാലികള് ആയിരുന്നു.

8. Asa had a large army of brave soldiers: Three hundred thousand of them were from the tribe of Judah and were armed with shields and spears; two hundred eighty thousand were from Benjamin and were armed with bows and arrows.

9. അനന്തരം കൂശ്യനായ സേരഹ് പത്തുലക്ഷം ആളും മുന്നൂറു രഥവും ഉള്ള സൈന്യത്തോടുകൂടെ അവരുടെ നേരെ പുറപ്പെട്ടു മാരേശാവരെ വന്നു.

9. Zerah from Ethiopia led an army of a million soldiers and three hundred chariots to the town of Mareshah in Judah.

10. ആസാ അവന്റെ നേരെ പുറപ്പെട്ടു; അവര് മാരേശെക്കു സമീപം സെഫാഥാതാഴ്വരയില് പടെക്കു അണിനിരത്തി.

10. Asa met him there, and the two armies prepared for battle in Zephathah Valley.

11. ആസാ തന്റെ ദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചുയഹോവേ, ബലവാന്നും ബലഹീനന്നും തമ്മില് കാര്യം ഉണ്ടായാല് സഹായിപ്പാന് നീയല്ലാതെ മറ്റാരുമില്ല; ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ, സഹായിക്കേണമേ; നിന്നില് ഞങ്ങള് ആശ്രയിക്കുന്നു; നിന്റെ നാമത്തില് ഞങ്ങള് ഈ പുരുഷാരത്തിന്നു നേരെ പുറപ്പെട്ടുവന്നിരിക്കുന്നു; യഹോവേ, നീ ഞങ്ങളുടെ ദൈവം; മര്ത്യന് നിന്റെ നേരെ പ്രബലനാകരുതേ എന്നു പറഞ്ഞു.

11. Asa prayed: LORD God, only you can help a powerless army defeat a stronger one. So we depend on you to help us. We will fight against this powerful army to honor your name, and we know that you won't be defeated. You are the LORD our God.

12. അപ്പോള് യഹോവ ആസയുടെയും യെഹൂദ്യരുടെയും മുമ്പില് കൂശ്യരെ തോലക്കുമാറാക്കി; കൂശ്യര് ഔടിപ്പോയി.

12. The LORD helped Asa and his army defeat the Ethiopians. The enemy soldiers ran away,

13. ആസയും അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനവും അവരെ ഗെരാര്വരേ പിന്തുടര്ന്നു; കൂശ്യര് ആരും ജീവനോടെ ശേഷിക്കാതെ പട്ടുപോയി; അവര് യഹോവയുടെയും അവന്റെ സൈന്യത്തിന്റെയും മുമ്പാകെ നശിച്ചുപോയി; അവര് വളരെ കവര്ച്ചയും എടുത്തുകൊണ്ടു പോന്നു.

13. but Asa and his troops chased them as far as Gerar. It was a total defeat--the Ethiopians could not even fight back! The soldiers from Judah took everything that had belonged to the Ethiopians.

14. അവര് ഗെരാറിന്നു ചുറ്റുമുള്ള പട്ടണങ്ങളെയെല്ലാം നശിപ്പിച്ചു; യഹോവയിങ്കല് നിന്നു ഒരു ഭീതി അവയുടെമേല് വീണിരുന്നു; അവര് എല്ലാപട്ടണങ്ങളെയും കൊള്ളയിട്ടു; അവയില് കൊള്ള വളരെ ഉണ്ടായിരുന്നു.

14. The people who lived in the villages around Gerar learned what had happened and were afraid of the LORD. So Judah's army easily defeated them and carried off everything of value that they wanted from these towns.

15. അവര് നാല്ക്കാലികളുടെ കൂടാരങ്ങളെയും ആക്രമിച്ചു, അനവധി ആടുകളെയും ഒട്ടകങ്ങളെയും അപഹരിച്ചു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.

15. They also attacked the camps where the shepherds lived and took a lot of sheep, goats, and camels. Then they went back to Jerusalem.



Shortcut Links
2 ദിനവൃത്താന്തം - 2 Chronicles : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |