11. ആസാ തന്റെ ദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചുയഹോവേ, ബലവാന്നും ബലഹീനന്നും തമ്മില് കാര്യം ഉണ്ടായാല് സഹായിപ്പാന് നീയല്ലാതെ മറ്റാരുമില്ല; ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ, സഹായിക്കേണമേ; നിന്നില് ഞങ്ങള് ആശ്രയിക്കുന്നു; നിന്റെ നാമത്തില് ഞങ്ങള് ഈ പുരുഷാരത്തിന്നു നേരെ പുറപ്പെട്ടുവന്നിരിക്കുന്നു; യഹോവേ, നീ ഞങ്ങളുടെ ദൈവം; മര്ത്യന് നിന്റെ നേരെ പ്രബലനാകരുതേ എന്നു പറഞ്ഞു.
11. And Asa cried to the LORD his God, and said, LORD, [it is] nothing with thee to help, whether with many, or with them that have no power: help us, O LORD our God; for we rest on thee, and in thy name we go against this multitude. O LORD, thou [art] our God; let not man prevail against thee.