2 Chronicles - 2 ദിനവൃത്താന്തം 26 | View All

1. യെഹൂദാജനമൊക്കെയും പതിനാറു വയസ്സുപ്രായമുള്ള ഉസ്സീയാവെ കൂട്ടിക്കൊണ്ടു വന്നു അവന്റെ അപ്പനായ അമസ്യാവിന്നു പകരം രാജാവാക്കി.

1. After the death of King Amaziah, the people of Judah crowned his son Uzziah king, even though he was only sixteen at the time. Uzziah ruled fifty-two years from Jerusalem, the hometown of his mother Jecoliah. During his rule, he recaptured and rebuilt the town of Elath.

2. രാജാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം ഏലോത്തിനെ പണിതതും അതിനെ യെഹൂദെക്കു വീണ്ടുകൊണ്ടതും ഇവന് തന്നേ.

2. (SEE 26:1)

3. ഉസ്സീയാവു വാഴ്ചതുടങ്ങിയപ്പോള് അവന്നു പതിനാറു വയസ്സായിരുന്നു. അവന് അമ്പത്തിരണ്ടു സംവത്സരം യെരൂശലേമില് വാണു. അവന്റെ അമ്മെക്കു യെഖൊല്യാ എന്നു പേര്. അവള് യെരൂശലേംകാരത്തി ആയിരുന്നു.

3. (SEE 26:1)

4. അവന് തന്റെ അപ്പനായ അമസ്യാവു ചെയ്തതുപോലെ ഒക്കെയും യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു.

4. He obeyed the LORD by doing right, as his father Amaziah had done.

5. ദൈവഭയത്തില് അവനെ ഉപദേശിച്ചുവന്ന സെഖര്യ്യാവിന്റെ ആയുഷ്കാലത്തു അവന് ദൈവത്തെ അന്വേഷിച്ചുഅവന് യഹോവയെ അന്വേഷിച്ച കാലത്തോളം ദൈവം അവന്നു അഭിവൃദ്ധി നല്കി.

5. Zechariah was Uzziah's advisor and taught him to obey God. And so, as long as Zechariah was alive, Uzziah was faithful to God, and God made him successful.

6. അവന് പുറപ്പെട്ടു ഫെലിസ്ത്യരോടു യുദ്ധം ചെയ്തു ഗത്തിന്റെ മതിലും യബ്നെയുടെ മതിലും അസ്തോദിന്റെ മതിലും ഇടിച്ചുകളഞ്ഞു; അസ്തോദ് നാട്ടിലും ഫെലിസ്ത്യരുടെ ഇടയിലും പട്ടണങ്ങള് പണിതു.

6. While Uzziah was king, he started a war against the Philistines. He smashed the walls of the cities of Gath, Jabneh, and Ashdod, then rebuilt towns around Ashdod and in other parts of Philistia.

7. ദൈവം ഫെലിസ്ത്യര്ക്കും ഗൂര്-ബാലില് പാര്ത്ത അരാബ്യര്ക്കും മെയൂന്യര്ക്കും വിരോധമായി അവനെ സഹായിച്ചു.

7. God helped him defeat the Philistines, the Arabs living in Gur-Baal, and the Meunites.

8. അമ്മോന്യരും ഉസ്സീയാവിന്നു കാഴ്ചകൊണ്ടുവന്നു; അവന് അത്യന്തം പ്രബലനായിത്തീര്ന്നതുകൊണ്ടു അവന്റെ ശ്രുതി മിസ്രയീംവരെ പരന്നു.

8. Even the Ammonites paid taxes to Uzziah. He became very powerful, and people who lived as far away as Egypt heard about him.

9. ഉസ്സീയാവു യെരൂശലേമില് കോണ്വാതില്ക്കലും താഴ്വരവാതില്ക്കലും തിരിവിങ്കലും ഗോപുരങ്ങള് പണിതു ഉറപ്പിച്ചു.

9. In Jerusalem, Uzziah built fortified towers at the Corner Gate, the Valley Gate, and the place where the city wall turned inward.

10. അവന്നു താഴ്വീതിയിലും സമഭൂമിയിലും വളരെ കന്നുകാലികള് ഉണ്ടായിരുന്നതുകൊണ്ടു അവന് മരുഭൂമിയില് ഗോപുരങ്ങള് പണിതു, അനേകം കിണറും കുഴിപ്പിച്ചു; അവന് കൃഷിപ്രിയനായിരുന്നതിനാല് അവന്നു മലകളിലും കര്മ്മേലിലും കൃഷിക്കാരും മുന്തിരിത്തോട്ടക്കാരും ഉണ്ടായിരുന്നു.

10. He also built defense towers out in the desert. He owned such a large herd of livestock in the western foothills and in the flatlands, that he had cisterns dug there to catch the rainwater. He loved farming, so he had crops and vineyards planted in the hill country wherever there was fertile soil, and he hired farmers to take care of them.

11. ഉസ്സീയാവിന്നു പടയാളികളുടെ ഒരു സൈന്യവും ഉണ്ടായിരുന്നു; അവര് രായസക്കാരനായ യെയീയേലും പ്രമാണിയായ മയശേയാവും എടുത്ത എണ്ണപ്രകാരം ഗണംഗണമായി രാജാവിന്റെ സേനാപതികളില് ഒരുവനായ ഹനന്യാവിന്റെ കൈക്കീഴെ യുദ്ധത്തിന്നു പുറപ്പെടും.

11. Uzziah's army was always ready for battle. Jeiel and Maaseiah were the officers who kept track of the number of soldiers, and these two men were under the command of Hananiah, one of Uzziah's officials.

12. യുദ്ധവീരന്മാരായ പിതൃഭവനത്തലവന്മാരുടെ ആകത്തുക രണ്ടായിരത്തറുനൂറു.

12. There were 307,500 trained soldiers, all under the command of 2,600 clan leaders. These powerful troops protected the king against any enemy.

13. അവരുടെ അധികാരത്തിന് കീഴില് ശത്രുക്കളുടെ നേരെ രാജാവിനെ സഹായിപ്പാന് മഹാവീര്യത്തോടെ യുദ്ധം ചെയ്തുവന്നവരായി മൂന്നുലക്ഷത്തേഴായിരത്തഞ്ഞൂറുപേരുള്ള ഒരു സൈന്യംബലം ഉണ്ടായിരുന്നു.

13. (SEE 26:12)

14. ഉസ്സീയാവു അവര്ക്കും, സര്വ്വ സൈന്യത്തിന്നും തന്നേ, പരിച, കുന്തം, തലക്കോരിക, കവചം, വില്ലു, കവിണക്കല്ലു, എന്നിവ ഉണ്ടാക്കിക്കൊടുത്തു.

14. Uzziah supplied his army with shields, spears, helmets, armor, bows, and stones used for slinging.

15. അവന് അസ്ത്രങ്ങളും വലിയ കല്ലുകളും പ്രയോഗിപ്പാന് ഗോപുരങ്ങളുടെയും കൊത്തളങ്ങളുടെയും മേല് വെക്കേണ്ടതിന്നു കൌശലപ്പണിക്കാര് സങ്കല്പിച്ച യന്ത്രങ്ങള് യെരൂശലേമില് തീര്പ്പിച്ചു; അവന് പ്രബലനായിത്തീരുവാന്തക്കവണ്ണം അതിശയമായി അവന്നു സഹായം ലഭിച്ചതുകൊണ്ടു അവന്റെ ശ്രുതി ബഹുദൂരം പരന്നു.

15. Some of his skilled workers invented machines that could shoot arrows and sling large stones. Uzziah set these up in Jerusalem at his defense towers and at the corners of the city wall. God helped Uzziah become more and more powerful, and he was famous all over the world.

16. എന്നാല് അവന് ബലവാനായപ്പോള് അവന്റെ ഹൃദയം അവന്റെ നാശത്തിന്നായിട്ടു നിഗളിച്ചു; അവന് തന്റെ ദൈവമായ യഹോവയോടു കുറ്റം ചെയ്തു ധൂപപീഠത്തിന്മേല് ധൂപം കാട്ടുവാന് യഹോവയുടെ ആലയത്തില് കടന്നുചെന്നു.

16. Uzziah became proud of his power, and this led to his downfall. One day, Uzziah disobeyed the LORD his God by going into the temple and burning incense as an offering to him.

17. അസര്യ്യാപുരോഹിതനും അവനോടുകൂടെ ധൈര്യശാലികളായി യഹോവയുടെ എണ്പതു പുരോഹിതന്മാരും അവന്റെ പിന്നാലെ അകത്തു ചെന്നു ഉസ്സീയാരാജാവിനെ തടുത്തു അവനോടു

17. Azariah the priest and eighty other brave priests followed Uzziah into the temple

18. ഉസ്സീയാവേ, യഹോവേക്കു ധൂപം കാട്ടുന്നതു നിനക്കു വിഹിതമല്ല; ധൂപം കാട്ടുവാന് വിശുദ്ധീകരിക്കപ്പെട്ട അഹരോന്യരായ പുരോഹിതന്മാര്ക്കത്രേ; വിശുദ്ധമന്ദിരത്തില്നിന്നു പൊയ്ക്കൊള്ക; ലംഘനമാകുന്നു നീ ചെയ്തിരിക്കുന്നതു; അതു നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നിനക്കു മാനമായിരിക്കയില്ല എന്നു പറഞ്ഞു.

18. and said, 'Your Majesty, this isn't right! You are not allowed to burn incense to the LORD. That must be done only by priests who are descendants of Aaron. You will have to leave! You have sinned against the LORD, and so he will no longer bless you.'

19. ധൂപം കാട്ടുവാന് കയ്യില് ധൂപകലശം പിടിച്ചിരിക്കെ ഉസ്സീയാവു കോപിച്ചു; അവന് പുരോഹിതന്മാരോടു കോപിച്ചുകൊണ്ടിരിക്കയില് തന്നേ യഹോവയുടെ ആലയത്തില് ധൂപപീഠത്തിന്റെ അരികെ വെച്ചു പുരോഹിതന്മാര് കാണ്കെ അവന്റെ നെറ്റിമേല് കുഷ്ഠം പൊങ്ങി.

19. Uzziah, who was standing next to the incense altar at the time, was holding the incense burner, ready to offer incense to the LORD. He became very angry when he heard Azariah's warning, and leprosy suddenly appeared on his forehead!

20. മഹാപുരോഹിതനായ അസര്യ്യാവും സകലപുരോഹിതന്മാരും അവനെ നോക്കി, അവന്റെ നെറ്റിയില് കുഷ്ഠം പിടിച്ചിരിക്കുന്നതു കണ്ടിട്ടു അവനെ ക്ഷണം അവിടെനിന്നു പുറത്താക്കി; യഹോവ തന്നെ ബാധിച്ചതുകൊണ്ടു അവന് തന്നേയും പുറത്തുപോകുവാന് ബദ്ധപ്പെട്ടു.

20. Azariah and the other priests saw it and immediately told him to leave the temple. Uzziah realized that the LORD had punished him, so he hurried to get outside.

21. അങ്ങനെ ഉസ്സീയാരാജാവു ജീവപര്യന്തം കുഷ്ടരോഗിയായിരുന്നു; അവന് യഹോവയുടെ ആലയത്തില്നിന്നു ഭ്രഷ്ടനായിരുന്നതിനാല് ഒരു പ്രത്യേകശാലയില് കുഷ്ഠരോഗിയായി താമസിച്ചു. അവന്റെ മകനായ യോഥാം രാജധാനിക്കു മേല്വിചാരകനായി ദേശത്തിലെ ജനത്തിന്നു ന്യായപാലനം ചെയ്തുവന്നു.

21. Uzziah had leprosy the rest of his life. He was no longer allowed in the temple or in his own palace. That's why his son Jotham lived there and ruled in his place.

22. ഉസ്സീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങള് ആദ്യാവസാനം ആമോസിന്റെ മകനായ യെശയ്യാപ്രവാചകന് എഴുതിയിരിക്കുന്നു.

22. Everything else Uzziah did while he was king is in the records written by the prophet Isaiah son of Amoz.

23. ഉസ്സീയാവു അവന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന് കുഷ്ഠരോഗിയല്ലോ എന്നു പറഞ്ഞു അവര് രാജാക്കന്മാര്ക്കുംള്ള ശ്മശാനഭൂമിയില് അവന്റെ പിതാക്കന്മാരുടെ അടുക്കല് അവനെ അടക്കം ചെയ്തു; അവന്റെ മകനായ യോഥാം അവന്നു പകരം രാജാവായി.

23. Since Uzziah had leprosy, he could not be buried in the royal tombs. Instead, he was buried in a nearby cemetery that the kings owned. His son Jotham then became king.



Shortcut Links
2 ദിനവൃത്താന്തം - 2 Chronicles : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |