Esther - എസ്ഥേർ 5 | View All

1. മൂന്നാം ദിവസം എസ്ഥേര് രാജവസ്ത്രം ധരിച്ചുംകൊണ്ടു രാജധാനിയുടെ അകത്തെ പ്രാകാരത്തില് ചെന്നു രാജഗൃഹത്തിന്റെ നേരെ നിന്നു; രാജാവു രാജധാനിയില് രാജഗൃഹത്തിന്റെ വാതിലിന്നു നേരെ തന്റെ സിംഹാസനത്തില് ഇരിക്കയായിരുന്നു.

1. On the third day of the fast, Esther put on her royal robes and entered the inner court of the palace, just across from the king's hall. The king was sitting on his royal throne, facing the entrance.

2. എസ്ഥേര്രാജ്ഞി പ്രാകാരത്തില് നിലക്കുന്നതു രാജാവു കണ്ടപ്പോള് അവന്നു അവളോടു കൃപതോന്നി തന്റെ കയ്യില് ഇരുന്ന പൊന് ചെങ്കോല് രാജാവു എസ്ഥേരിന്റെ നേരെ നീട്ടി; എസ്ഥേര് അടുത്തുചെന്നു ചെങ്കോലിന്റെ അഗ്രം തൊട്ടു.

2. When he saw Queen Esther standing there in the inner court, he welcomed her and held out the gold scepter to her. So Esther approached and touched the end of the scepter.

3. രാജാവു അവളോടുഎസ്ഥേര്രാജ്ഞിയേ, എന്തു വേണം? എന്താകുന്നു നിന്റെ അപേക്ഷ? രാജ്യത്തില് പാതിയോളമായാലും നിനക്കു തരാം എന്നു പറഞ്ഞു.
മർക്കൊസ് 6:23

3. Then the king asked her, 'What do you want, Queen Esther? What is your request? I will give it to you, even if it is half the kingdom!'

4. അതിന്നു എസ്ഥേര്രാജാവിന്നു തിരുവുള്ളം ഉണ്ടായിട്ടു ഞാന് ഒരുക്കിയിരിക്കുന്ന വിരുന്നിന്നു രാജാവും ഹാമാനും ഇന്നു വരേണം എന്നു അപേക്ഷിച്ചു.

4. And Esther replied, 'If it please the king, let the king and Haman come today to a banquet I have prepared for the king.'

5. എസ്ഥേര് പറഞ്ഞതുപോലെ ചെയ്വാന് ഹാമാനെ വേഗം വരുത്തുവിന് എന്നു രാജാവു കല്പിച്ചു; അങ്ങനെ രാജാവും ഹാമാനും എസ്ഥേര് ഒരുക്കിയ വിരുന്നിന്നു ചെന്നു.

5. The king turned to his attendants and said, 'Tell Haman to come quickly to a banquet, as Esther has requested.' So the king and Haman went to Esther's banquet.

6. വീഞ്ഞുവിരുന്നില് രാജാവു എസ്ഥേരിനോടുനിന്റെ അപേക്ഷ എന്തു? അതു നിനക്കു ലഭിക്കും; നിന്റെ ആഗ്രഹവും എന്തു? രാജ്യത്തില് പാതിയോളമായാലും അതു നിവര്ത്തിച്ചുതരാം എന്നു പറഞ്ഞു.
മർക്കൊസ് 6:23

6. And while they were drinking wine, the king said to Esther, 'Now tell me what you really want. What is your request? I will give it to you, even if it is half the kingdom!'

7. അതിന്നു എസ്ഥേര്എന്റെ അപേക്ഷയും ആഗ്രഹവും ഇതാകുന്നു

7. Esther replied, 'This is my request and deepest wish.

8. രാജാവിന്നു എന്നോടു കൃപയുണ്ടെങ്കില് എന്റെ അപേക്ഷ നലകുവാനും എന്റെ ആഗ്രഹം നിവര്ത്തിപ്പാനും രാജാവിന്നു തിരുവുള്ളം ഉണ്ടെങ്കില് രാജാവും ഹാമാനും ഞാന് ഇനിയും ഒരുക്കുന്ന വിരുന്നിന്നു വരേണം; നാളെ ഞാന് രാജാവു കല്പിച്ചതുപോലെ ചെയ്തുകൊള്ളാം എന്നു പറഞ്ഞു.

8. If I have found favor with the king, and if it pleases the king to grant my request and do what I ask, please come with Haman tomorrow to the banquet I will prepare for you. Then I will explain what this is all about.'

9. അന്നു ഹാമാന് സന്തോഷവും ആനന്ദവുമുള്ളവനായി പുറപ്പെട്ടുപോയി; എന്നാല് രാജാവിന്റെ വാതില്ക്കല് മൊര്ദ്ദെഖായി എഴുന്നേല്ക്കാതെയും തന്നെ കൂശാതെയും ഇരിക്കുന്നതു കണ്ടു ഹാമാന് മൊര്ദ്ദെഖായിയുടെ നേരെ കോപം നിറഞ്ഞു.

9. Haman was a happy man as he left the banquet! But when he saw Mordecai sitting at the palace gate, not standing up or trembling nervously before him, Haman became furious.

10. എങ്കിലും ഹാമാന് തന്നെത്താന് അടക്കിക്കൊണ്ടു തന്റെ വീട്ടില് ചെന്നു സ്നേഹിതന്മാരെയും ഭാര്യയായ സേരെശിനെയും വിളിപ്പിച്ചു.

10. However, he restrained himself and went on home.Then Haman gathered together his friends and Zeresh, his wife,

11. ഹാമാന് അവരോടു തന്റെ ധനമാഹാത്മ്യവും പുത്രബഹുത്വവും രാജാവു തനിക്കു നല്കിയ ഉന്നതപദവിയും പ്രഭുക്കന്മാര്ക്കും രാജഭൃത്യന്മാര്ക്കും മേലായി തന്നെ ഉയര്ത്തിയിരിക്കുന്നതും വിവരിച്ചു പറഞ്ഞു.

11. and boasted to them about his great wealth and his many children. He bragged about the honors the king had given him and how he had been promoted over all the other nobles and officials.

12. എസ്ഥേര്രാജ്ഞിയും താന് ഒരുക്കിയ വിരുന്നിന്നു എന്നെയല്ലാതെ മറ്റാരെയും രാജാവിനോടുകൂടെ ചെല്ലുവാന് അനുവദിച്ചില്ല; നാളെയും രാജാവിനോടുകൂടെ വിരുന്നിന്നു ചെല്ലുവാന് എന്നെ ക്ഷണിച്ചിരിക്കുന്നു.

12. Then Haman added, 'And that's not all! Queen Esther invited only me and the king himself to the banquet she prepared for us. And she has invited me to dine with her and the king again tomorrow!'

13. എങ്കിലും യെഹൂദനായ മൊര്ദ്ദെഖായി രാജാവിന്റെ വാതില്ക്കല് ഇരിക്കുന്നതു കാണുന്നേടത്തോളം ഇതൊന്നുംകൊണ്ടു എനിക്കു ഒരു തൃപ്തിയും ഇല്ല എന്നും ഹാമാന് പറഞ്ഞു.

13. Then he added, 'But this is all worth nothing as long as I see Mordecai the Jew just sitting there at the palace gate.'

14. അതിന്നു അവന്റെ ഭാര്യ സേരെശും അവന്റെ സകല സ്നേഹിതന്മാരും അവനോടുഅമ്പതു മുഴം ഉയരമുള്ള ഒരു കഴുമരം ഉണ്ടാക്കട്ടെ; മൊര്ദ്ദെഖായിയെ അതിന്മേല് തൂക്കിക്കളയേണ്ടതിന്നു നാളെ രാവിലെ നീ രാജാവിനോടു അപേക്ഷിക്കേണം; പിന്നെ നിനക്കു സന്തോഷമായി രാജാവിനോടുകൂടെ വിരുന്നിന്നു പോകാം എന്നു പറഞ്ഞു. ഈ കാര്യം ഹാമാന്നു ബോധിച്ചു; അവന് കഴുമരം ഉണ്ടാക്കിച്ചു.

14. So Haman's wife, Zeresh, and all his friends suggested, 'Set up a sharpened pole that stands seventy-five feet tall, and in the morning ask the king to impale Mordecai on it. When this is done, you can go on your merry way to the banquet with the king.' This pleased Haman, and he ordered the pole set up.



Shortcut Links
എസ്ഥേർ - Esther : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |