Job - ഇയ്യോബ് 10 | View All

1. എന്റെ ജീവന് എനിക്കു വെറുപ്പായ്തോന്നുന്നു; ഞാന് എന്റെ സങ്കടം തുറന്നുപറയും; എന്റെ മനോവ്യസനത്തില് ഞാന് സംസാരിക്കും.

1. My soul is weary of my life; I will leave my complaint upon myself; I will speak in the bitterness of my soul.

2. ഞാന് ദൈവത്തോടു പറയുംഎന്നെ കുറ്റം വിധിക്കരുതേ; എന്നോടു വ്യവഹരിപ്പാന് സംഗതി എന്തു? എന്നെ അറിയിക്കേണമേ.

2. I will say unto Eloah, Do not condemn me; shew me wherefore thou contendest with me.

3. പീഡിപ്പിക്കുന്നതും നിന്റെ കൈപ്പണിയെ തുച്ഛീകരിക്കുന്നതും ദുഷ്ടന്മാരുടെ ആലോചനയില് പ്രസാദിക്കുന്നതും നിനക്കു യോഗ്യമോ?

3. Is it good unto thee that thou shouldest oppress, that thou shouldest despise the work of thine hands, and shine upon the counsel of the wicked?

4. മാംസനേത്രങ്ങളോ നിനക്കുള്ളതു? മനുഷ്യന് കാണുന്നതുപോലെയോ നീ കാണുന്നതു?

4. Hast thou eyes of flesh? or seest thou as man seeth?

5. നീ എന്റെ അകൃത്യം അന്വേഷിപ്പാനും എന്റെ പാപത്തെ ശോധന ചെയ്വാനും

5. Are thy days as the days of man? are thy years as mans days,

6. നിന്റെ നാളുകള് മനുഷ്യന്റെ നാളുകള് പോലെയോ? നിന്നാണ്ടുകള് മര്ത്യന്റെ ജീവകാലം പോലെയോ?

6. That thou inquirest after mine iniquity, and searchest after my sin?

7. ഞാന് കുറ്റക്കാരനല്ല എന്നു നീ അറിയുന്നു; നിന്റെ കയ്യില്നിന്നു വിടുവിക്കുന്നവന് ആരുമില്ല.

7. Thou knowest that I am not wicked; and there is none that can deliver out of thine hand.

8. നിന്റെ കൈ എന്നെ ഉരുവാക്കി എന്നെ മുഴുവനും ചമെച്ചു; എന്നിട്ടും നീ എന്നെ നശിപ്പിച്ചുകളയുന്നു.

8. Thine hands have made me and fashioned me together round about; yet thou dost destroy me.

9. നീ എന്നെ കളിമണ്ണുകൊണ്ടെന്നപോലെ മനഞ്ഞു എന്നോര്ക്കേണമേ; നീ എന്നെ വീണ്ടും പൊടിയാക്കിക്കളയുമോ?

9. Remember, I beseech thee, that thou hast made me as the clay; and wilt thou bring me into dust again?

10. നീ എന്നെ പാലുപോലെ പകര്ന്നു തൈര്പോലെ ഉറകൂടുമാറാക്കിയല്ലോ.

10. Hast thou not poured me out as milk, and curdled me like cheese?

11. ത്വക്കും മാംസവും നീ എന്നെ ധരിപ്പിച്ചു; അസ്ഥിയും ഞരമ്പുംകൊണ്ടു എന്നെ മടഞ്ഞിരിക്കുന്നു.

11. Thou hast clothed me with skin and flesh, and hast fenced me with _bnes and sinews.

12. ജീവനും കൃപയും നീ എനിക്കു നല്കി; നിന്റെ കടാക്ഷം എന്റെ ശ്വാസത്തെ പരിപാലിക്കുന്നു.

12. Thou hast granted me life and favour, and thy visitation hath preserved my spirit.

13. എന്നാല് നീ ഇതു നിന്റെ ഹൃദയത്തില് ഒളിച്ചുവെച്ചു; ഇതായിരുന്നു നിന്റെ താല്പര്യം എന്നു ഞാന് അറിയുന്നു.

13. And these things hast thou hid in thine heart: I know that this is with thee.

14. ഞാന് പാപം ചെയ്താല് നീ കണ്ടു വെക്കുന്നു; എന്റെ അകൃത്യം നീ ശിക്ഷിക്കാതെ വിടുന്നതുമില്ല.

14. If I sin, then thou markest me, and thou wilt not acquit me from mine iniquity.

15. ഞാന് ദുഷ്ടനെങ്കില് എനിക്കു അയ്യോ കഷ്ടം; നീതിമാനായിരുന്നാലും ഞാന് തല ഉയര്ത്തേണ്ടതല്ല; ലജ്ജാപൂര്ണ്ണനായി ഞാന് എന്റെ കഷ്ടത കാണുന്നു.

15. If I be wicked, woe unto me; and if I be righteous, yet will I not lift up my head. I am full of confusion; therefore see thou mine affliction;

16. തല ഉയര്ത്തിയാല് നീ ഒരു സിംഹംപോലെ എന്നെ നായാടും. പിന്നെയും എങ്കല് നിന്റെ അത്ഭുതശക്തി കാണിക്കുന്നു.

16. For it increaseth. Thou huntest me as a fierce lion: and again thou shewest thyself marvellous upon me.

17. നിന്റെ സാക്ഷികളെ നീ വീണ്ടും വീണ്ടും എന്റെ നേരെ നിര്ത്തുന്നു; നിന്റെ ക്രോധം എന്റെമേല് വര്ദ്ധിപ്പിക്കുന്നു; അവ ഗണംഗണമായി വന്നു പൊരുതുന്നു.

17. Thou renewest thy witnesses against me, and increasest thine indignation upon me; changes and war are against me.

18. നീ എന്നെ ഗര്ഭപാത്രത്തില്നിന്നു പുറപ്പെടുവിച്ചതെന്തിന്നു? ഒരു കണ്ണും എന്നെ കാണാതെ എന്റെ പ്രാണന് പോകുമായിരുന്നു.

18. Wherefore then hast thou brought me forth out of the womb? Oh that I had given up the ghost, and no eye had seen me!

19. ഞാന് ജനിക്കാത്തതുപോലെ ഇരിക്കുമായിരുന്നു; ഗര്ഭപാത്രത്തില്നിന്നു എന്നെ ശവകൂഴിയിലേക്കു കൊണ്ടുപോകുമായിരുന്നു;

19. I should have been as though I had not been; I should have been carried from the womb to the grave.

20. എന്റെ ജീവകാലം ചുരുക്കമല്ലയോ? ഇരുളും അന്ധതമസ്സും ഉള്ള ദേശത്തേക്കു അര്ദ്ധരാത്രിപോലെ കൂരിരുളും ക്രമമില്ലാതെ അന്ധതമസ്സും

20. Are not my days few? cease then, and let me alone, that I may take comfort a little,

21. വെളിച്ചം അര്ദ്ധരാത്രിപോലെയും ഉള്ള ദേശത്തേക്കു തന്നേ, മടങ്ങിവരാതവണ്ണം പോകുന്നതിന്നുമുമ്പെ

21. Before I go whence I shall not return, even to the land of darkness and the shadow of death;

22. ഞാന് അല്പം ആശ്വസിക്കേണ്ടതിന്നു നീ മതിയാക്കി എന്നെ വിട്ടുമാറേണമേ.

22. A land of darkness, as darkness itself; and of the shadow of death, without any order, and where the light is as darkness.



Shortcut Links
ഇയ്യോബ് - Job : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |