Job - ഇയ്യോബ് 22 | View All

1. അതിന്നു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാല്

1. Eliphaz from Teman said:

2. മനുഷ്യന് ദൈവത്തിന്നു ഉപകാരമായിവരുമോ? ജ്ഞാനിയായവന് തനിക്കു തന്നേ ഉപകരിക്കേയുള്ളു.

2. What use are we humans to God, even the wisest of us?

3. നീ നീതിമാനായാല് സര്വ്വശക്തന്നു പ്രയോജനമുണ്ടോ? നീ നിഷ്കളങ്കനായി നടക്കുന്നതിനാല് അവന്നു ലാഭമുണ്ടോ?

3. If you were completely sinless, that would still mean nothing to God All-Powerful.

4. നിന്റെ ഭക്തിനിമിത്തമോ അവന് നിന്നെ ശാസിക്കയും നിന്നെ ന്യായവിസ്താരത്തില് വരുത്തുകയും ചെയ്യുന്നതു?

4. Is he correcting you for worshiping him?

5. നിന്റെ ദുഷ്ടത വലിയതല്ലയോ? നിന്റെ അകൃത്യങ്ങള്ക്കു അന്തവുമില്ല.

5. No! It's because of your terrible sins.

6. നിന്റെ സഹോദരനോടു നീ വെറുതെ പണയം വാങ്ങി, നഗ്നന്മാരുടെ വസ്ത്രം ഉരിഞ്ഞെടുത്തിരിക്കുന്നു.

6. To guarantee payment of a debt, you have taken clothes from the poor.

7. ക്ഷീണിച്ചവന്നു നീ വെള്ളം കൊടുത്തില്ല; വിശന്നവന്നു നീ ആഹാരം മുടക്കിക്കളഞ്ഞു.

7. And you refused bread and water to the hungry and thirsty,

8. കയ്യൂറ്റക്കാരന്നോ ദേശം കൈവശമായി, മാന്യനായവന് അതില് പാര്ത്തു.

8. although you were rich, respected, and powerful.

9. വിധവമാരെ നീ വെറുങ്കയ്യായി അയച്ചു; അനാഥന്മാരുടെ ഭുജങ്ങളെ നീ ഒടിച്ചുകളഞ്ഞു.

9. You have turned away widows and have broken the arms of orphans.

10. അതുകൊണ്ടു നിന്റെ ചുറ്റും കണികള് ഇരിക്കുന്നു. പെട്ടെന്നു ഭയം നിന്നെ ഭ്രമിപ്പിക്കുന്നു.

10. That's why you were suddenly trapped by terror,

11. അല്ല, നീ അന്ധകാരത്തെയും നിന്നെ മൂടുന്ന പെരുവെള്ളത്തെയും കണുന്നില്ലയോ?

11. blinded by darkness, and drowned in a flood.

12. ദൈവം സ്വര്ഗ്ഗോന്നതത്തില് ഇല്ലയോ? നക്ഷത്രങ്ങള് എത്ര ഉയര്ന്നിരിക്കുന്നു എന്നു നോക്കുക.

12. God lives in the heavens above the highest stars, where he sees everything.

13. എന്നാല് നീദൈവം എന്തറിയുന്നു? കൂരിരുട്ടില് അവന് ന്യായം വിധിക്കുമോ?

13. Do you think the deep darkness hides you from God?

14. കാണാതവണ്ണം മേഘങ്ങള് അവന്നു മറ ആയിരിക്കുന്നു; ആകാശമണ്ഡലത്തില് അവന് ഉലാവുന്നു എന്നു പറയുന്നു.

14. Do thick clouds cover his eyes, as he walks around heaven's dome high above the earth?

15. ദുഷ്ടമനുഷ്യര് നടന്നിരിക്കുന്ന പുരാതനമാര്ഗ്ഗം നീ പ്രമാണിക്കുമോ?

15. Give up those ancient ideas believed by sinners,

16. കാലം തികയും മുമ്പെ അവര് പിടിപെട്ടുപോയി; അവരുടെ അടിസ്ഥാനം നദിപോലെ ഒഴുകിപ്പോയി.

16. who were swept away without warning.

17. അവര് ദൈവത്തോടുഞങ്ങളെ വിട്ടുപോക; സര്വ്വശക്തന് ഞങ്ങളോടു എന്തു ചെയ്യും എന്നു പറഞ്ഞു.

17. They rejected God All-Powerful, feeling he was helpless,

18. അവനോ അവരുടെ വീടുകളെ നന്മകൊണ്ടു നിറെച്ചു; ദുഷ്ടന്മാരുടെ ആലോചന എന്നോടു അകന്നിരിക്കുന്നു.

18. although he had been kind to their families. The beliefs of these sinners are truly disgusting.

19. നീതിമാന്മാര് കണ്ടു സന്തോഷിക്കുന്നു; കുറ്റമില്ലാത്തവന് അവരെ പരിഹസിച്ചു

19. When God's people see the godless swept away, they celebrate,

20. ഞങ്ങളുടെ എതിരാളികള് മുടിഞ്ഞുപോയി; അവരുടെ ശേഷിപ്പു തീക്കിരയായി എന്നു പറയുന്നു.

20. saying, 'Our enemies are gone, and fire has destroyed their possessions.'

21. നീ അവനോടിണങ്ങി സമാധാനമായിരിക്ക; അതിനാല് നിനക്കു നന്മ വരും.

21. Surrender to God All-Powerful! You will find peace and prosperity.

22. അവന്റെ വായില്നിന്നു ഉപദേശം കൈക്കൊള്ക; അവന്റെ വചനങ്ങളെ നിന്റെ ഹൃദയത്തില് സംഗ്രഹിക്ക.

22. Listen to his teachings and take them to heart.

23. സര്വ്വശക്തങ്കലേക്കു തിരിഞ്ഞാല് നീ അഭിവൃദ്ധിപ്രാപിക്കും; നീതികേടു നിന്റെ കൂടാരങ്ങളില്നിന്നു അകറ്റിക്കളയും.

23. If you return to God and turn from sin, all will go well for you.

24. നിന്റെ പൊന്നു പൊടിയിലും ഔഫീര്തങ്കം തോട്ടിലെ കല്ലിന് ഇടയിലും ഇട്ടുകളക.

24. So get rid of your finest gold, as though it were sand.

25. അപ്പോള് സര്വ്വശക്തന് നിന്റെ പൊന്നും നിനക്കു വെള്ളിവാളവും ആയിരിക്കും.

25. Let God All-Powerful be your silver and gold,

26. അന്നു നീ സര്വ്വശക്തനില് പ്രമോദിക്കും; ദൈവത്തിങ്കലേക്കു നിന്റെ മുഖം ഉയര്ത്തും.

26. and you will find happiness by worshiping him.

27. നീ അവനോടു പ്രാര്ത്ഥിക്കും; അവന് നിന്റെ പ്രാര്ത്ഥന കേള്ക്കും; നീ നിന്റെ നേര്ച്ചകളെ കഴിക്കും.

27. God will answer your prayers, and you will keep the promises you made to him.

28. നീ ഒരു കാര്യം നിരൂപിക്കും; അതു നിനക്കു സാധിക്കും; നിന്റെ വഴികളില് വെളിച്ചം പ്രകാശിക്കും.

28. He will do whatever you ask, and life will be bright.

29. നിന്നെ താഴ്ത്തുമ്പോള് ഉയര്ച്ച എന്നു നീ പറയും; താഴ്മയുള്ളവനെ അവന് രക്ഷിക്കും.
മത്തായി 23:12, 1 പത്രൊസ് 5:6

29. When others are disgraced, God will clear their names in answer to your prayers.

30. നിര്ദ്ദോഷിയല്ലാത്തവനെപ്പോലും അവന് വിടുവിക്കും; നിന്റെ കൈകളുടെ വെടിപ്പിനാല് അവന് വിടുവിക്കപ്പെടും.

30. Even those who are guilty will be forgiven, because you obey God.



Shortcut Links
ഇയ്യോബ് - Job : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |