Job - ഇയ്യോബ് 27 | View All

1. ഇയ്യോബ് തന്റെ സുഭാഷിതം തുടര്ന്നു ചൊല്ലിയതെന്തെന്നാല്

1. Job kept on speaking, and said,

2. എന്റെ ന്യായം നീക്കിക്കളഞ്ഞ ദൈവത്താണ, എനിക്കു മനോവ്യസനം വരുത്തിയ സര്വ്വശക്തനാണ--

2. 'As God lives, Who has taken away my right, and the All-powerful, Who has troubled my soul,

3. എന്റെ പ്രാണന് മുഴുവനും എന്നിലും ദൈവത്തിന്റെ ശ്വാസം എന്റെ മൂക്കിലും ഉണ്ടല്ലോ--

3. as long as life is in me, and the breath of God is in my nose,

4. എന്റെ അധരം നീതികേടു സംസാരിക്കയില്ല; എന്റെ നാവു വ്യാജം ഉച്ചരിക്കയുമില്ല.

4. my lips will not speak what is not true, and my tongue will not lie.

5. നിങ്ങളുടെ വാദം ഞാന് ഒരുനാളും സമ്മതിക്കയില്ല; മരിക്കുവോളം എന്റെ നിഷ്കളങ്കത്വം ഉപേക്ഷിക്കയുമില്ല.

5. Far be it from me to say that you are right. Until I die I will not put away my honor.

6. എന്റെ നീതി ഞാന് വിടാതെ മുറുകെ പിടിക്കുന്നു; എന്റെ ഹൃദയം എന്റെ നാളുകളില് ഒന്നിനെയും ആക്ഷേപിക്കുന്നില്ല.

6. I hold on to what is right and good and will not let it go. My heart does not put me to shame for any of my days.

7. എന്റെ ശത്രു ദുഷ്ടനെപ്പോലെയും എന്റെ എതിരാളി നീതികെട്ടവനെപ്പോലെയും ആകട്ടെ.

7. 'May the one who hates me be as the sinful. And may the one who is against me be as those who are not right and good.

8. ദൈവം വഷളനെ ഛേദിച്ചു അവന്റെ പ്രാണനെ എടുത്തുകളഞ്ഞാല് അവന്നു എന്തു പ്രത്യാശ ശേഷിപ്പുള്ളു?

8. For what is the hope of the man without God when he dies, when God takes away his life?

9. അവന്നു കഷ്ടത വരുമ്പോള് ദൈവം അവന്റെ നിലവിളി കേള്ക്കുമോ?

9. Will God hear his cry when trouble comes upon him?

10. അവന് സര്വ്വശക്തനില് ആനന്ദിക്കുമോ? എല്ലാകാലത്തും ദൈവത്തെ വിളിച്ചപേക്ഷിക്കുമോ?

10. Will he be glad in the All-powerful? Will he call on God at all times?

11. ദൈവത്തിന്റെ കയ്യെക്കുറിച്ചു ഞാന് നിങ്ങളെ ഉപദേശിക്കും; സര്വ്വശക്തന്റെ ആന്തരം ഞാന് മറെച്ചുവെക്കയില്ല.

11. I will teach you about the power of God. I will not hide the ways of the All-powerful.

12. നിങ്ങള് എല്ലാവരും അതു കണ്ടിരിക്കുന്നു; നിങ്ങള് വ്യര്ത്ഥബുദ്ധികളായിരിക്കുന്നതെന്തു?

12. All of you have seen it yourselves. Why then do you speak in a foolish way?

13. ഇതു ദുര്ജ്ജനത്തിന്നു ദൈവത്തിന്റെ പക്കലുള്ള ഔഹരിയും നിഷ്ഠൂരന്മാര് സര്വ്വശക്തങ്കല്നിന്നു പ്രാപിക്കുന്ന അവകാശവും തന്നേ.

13. 'This is what God gives to a sinful man, the gift that a man who makes it hard for others receives from the All-powerful.

14. അവന്റെ മക്കള് പെരുകിയാല് അതു വാളിന്നായിട്ടത്രേ; അവന്റെ സന്തതി അപ്പം തിന്നു തൃപ്തരാകയില്ല.

14. If he has many sons, they will be killed by the sword. And his children will not have enough bread to eat.

15. അവന്നു ശേഷിച്ചവര് മഹാമാരിയാല് കുഴിയില് ആകും; അവന്റെ വിധവമാര് വിലപിക്കയുമില്ല.

15. Those who are left to him will be buried because of disease. And the wives who have lost their husbands will not be able to cry.

16. അവന് പൊടിപോലെ വെള്ളി സ്വരൂപിച്ചാലും മണ്ണുപോലെ വസ്ത്രം സമ്പാദിച്ചാലും

16. He may gather up silver like dust, and gather so much clothing as if they were clay.

17. അവന് സമ്പാദിച്ചു എന്നേയുള്ളു; നീതിമാന് അതു ഉടുക്കും; കുറ്റമില്ലാത്തവന് വെള്ളി പങ്കിടും.

17. He may have it, but those who are right with God will wear it. And those who are without guilt will divide the silver.

18. ചെലന്തിയെപ്പോലെ അവന് വീടുപണിയുന്നു; കാവല്ക്കാരന് മാടം കെട്ടുന്നതുപോലെ തന്നേ.

18. He builds his house like the home of a spider, or like a tent which a watchman has made.

19. അവന് ധനവാനായി കിടക്കുന്നു; പിന്നെ അങ്ങനെ ചെയ്കയില്ല; അവന് കണ്ണു തുറക്കുന്നു; ഇല്ലാതെയാകുന്നു.

19. He goes to bed rich, but will never again. When he opens his eyes, his riches are gone.

20. വെള്ളംപോലെ ഭയം അവനെ പിടിക്കുന്നു; രാത്രിയില് കൊടുങ്കാറ്റു അവനെ കവര്ന്നു കൊണ്ടുപോകുന്നു.

20. Fears come over him like a flood. A storm carries him away in the night.

21. കിഴക്കന് കാറ്റു അവനെ പിടിച്ചിട്ടു അവന് പൊയ്പോകുന്നു. അവന്റെ സ്ഥലത്തുനിന്നു അതു അവനെ പാറ്റിക്കളയുന്നു.

21. The east wind carries him away, and he is gone. It carries him away from his place.

22. ദൈവം ആദരിയാതെ അവനെ എയ്യുന്നു; തൃക്കയ്യില്നിന്നു ചാടിപ്പോകുവാന് അവന് നോക്കുന്നു.

22. It comes at him without pity. He tries to run from its power as fast as he can.

23. മനുഷ്യര് അവന്റെ നേരെ കൈകൊട്ടുംഅവന്റെ സ്ഥലത്തുനിന്നു അവനെ വിരട്ടി പുറത്താക്കും.

23. Men clap their hands at him, and drive him from his place with sounds of shame.



Shortcut Links
ഇയ്യോബ് - Job : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |