Job - ഇയ്യോബ് 3 | View All

1. അനന്തരം ഇയ്യോബ് വായി തുറന്നു തന്റെ ജന്മദിവസത്തെ ശപിച്ചു.

1. After this opened Iob his mouth, and cursed his day,

2. ഇയ്യോബ് പറഞ്ഞതെന്തെന്നാല്

2. And Iob aunswered, and sayde:

3. ഞാന് ജനിച്ച ദിവസവും ഒരു ആണ് ഉല്പാദിച്ചു എന്നു പറഞ്ഞ രാത്രിയും നശിച്ചുപോകട്ടെ.

3. Let the day perishe wherin I was borne, and the night in the whiche it was sayd, There is a man childe conceaued.

4. ആ നാള് ഇരുണ്ടുപോകട്ടെ; മേലില്നിന്നു ദൈവം അതിനെ കടാക്ഷിക്കരുതേ; പ്രകാശം അതിന്മേല് ശോഭിക്കയുമരുതേ.

4. The same day be [turned to] darknesse, and not regarded of God from aboue, neither let the light shyne vpon it:

5. ഇരുളും അന്ധതമസ്സും അതിനെ സ്വാധീനമാക്കട്ടെ; ഒരു മേഘം അതിന്മേല് അമരട്ടെ; പകലിനെ ഇരുട്ടുന്നതൊക്കെയും അതിനെ പേടിപ്പിക്കട്ടെ.

5. But let it be stayned with darknesse and the shadowe of death, let the [dimme] cloude fall vpon it, whiche may make it terrible as a most bitter day.

6. ആ രാത്രിയെ കൂരിരുള് പിടിക്കട്ടെ; അതു ആണ്ടിന്റെ നാളുകളുടെ കൂട്ടത്തില് സന്തോഷിക്കരുതു; മാസങ്ങളുടെ എണ്ണത്തില് വരികയും അരുതു.

6. Let the darke storme ouercome that night, and let it not be ioyned vnto the dayes of the yere, nor counted in the number of the monethes.

7. അതേ, ആ രാത്രി മച്ചിയായിരിക്കട്ടെ; ഉല്ലാസഘോഷം അതിലുണ്ടാകരുതു.

7. Desolate be that night, and without gladnesse.

8. മഹാസര്പ്പത്തെ ഇളക്കുവാന് സമര്ത്ഥരായി ദിവസത്തെ ശപിക്കുന്നവര് അതിനെ ശപിക്കട്ടെ.

8. Let them that curse the day, and that be redy to rayse vp mourning, geue it also their curse.

9. അതിന്റെ സന്ധ്യാനക്ഷത്രങ്ങള് ഇരുണ്ടു പോകട്ടെ. അതു വെളിച്ചത്തിന്നു കാത്തിരുന്നു കിട്ടാതെ പോകട്ടെ; അതു ഉഷസ്സിന്റെ കണ്ണിമ ഒരിക്കലും കാണരുതു.

9. Let the starres of that night be dimme thorowe darkenesse of it, let it loke for light, but haue none, neither let it see the dawning of the day:

10. അതു എനിക്കു ഗര്ഭദ്വാരം അടെച്ചില്ലല്ലോ; എന്റെ കണ്ണിന്നു കഷ്ടം മറെച്ചില്ലല്ലോ.

10. Because it shut not vp the doores of my mothers wombe, nor hyd sorowe from myne eyes.

11. ഞാന് ഗര്ഭപാത്രത്തില്വെച്ചു മരിക്കാഞ്ഞതെന്തു? ഉദരത്തില്നിന്നു പുറപ്പെട്ടപ്പോള് തന്നേ പ്രാണന് പോകാതിരുന്നതെന്തു?

11. [Alas] why died I not in the birth? why dyd not I perishe assoone as I came out of [my mothers] wombe?

12. മുഴങ്കാല് എന്നെ ഏറ്റുകൊണ്ടതു എന്തിനു? എനിക്കു കുടിപ്പാന് മുല ഉണ്ടായിരുന്നതെന്തിന്നു?

12. Why set they me vpon their knees? why gaue they me sucke with their brestes?

13. ഞാന് ഇപ്പോള് കിടന്നു വിശ്രമിക്കുമായിരുന്നു; ഞാന് ഉറങ്ങി വിശ്രാന്തി പ്രാപിക്കുമായിരുന്നു.

13. Then should I nowe haue lyen stil, I shoulde haue slept, and ben at rest,

14. തങ്ങള്ക്കു ഏകാന്തനിവാസങ്ങള് പണിത ഭൂരാജാക്കന്മാരോടും മന്ത്രിമാരോടും അഥവാ,

14. Lyke as the kinges and lordes of the earth, which haue buylded them selues speciall places,

15. കനകസമ്പന്നരായി സ്വഭവനങ്ങള് വെള്ളികൊണ്ടു നിറെച്ചുവെച്ച പ്രഭുക്കന്മാരോടും കൂടെ തന്നേ.

15. Or as the princes that haue had golde, and their houses full of siluer:

16. അല്ലെങ്കില്, ഗര്ഭം അലസിപ്പോയിട്ടു കുഴിച്ചിട്ടുകളഞ്ഞ പിണ്ഡംപോലെയും വെളിച്ചം കണ്ടിട്ടില്ലാത്ത പിള്ളകളെപ്പോലെയും ഞാന് ഇല്ലാതെ പോകുമായിരുന്നു.

16. Or [why] was not I hyd, as a thing borne out of tune, [either] as young children which neuer sawe the light?

17. അവിടെ ദുര്ജ്ജനം ഉപദ്രവിക്കാതെയിരിക്കുന്നു; അവിടെ ക്ഷീണിച്ചു പോയവര് വിശ്രമിക്കുന്നു.

17. There must the wicked ceasse from their tyrannie, and there such as laboured valiauntly be at rest:

18. അവിടെ ബദ്ധന്മാര് ഒരുപോലെ സുഖമായിരിക്കുന്നു; പീഡകന്റെ ശബ്ദം അവര് കേള്ക്കാതിരിക്കുന്നു.

18. There the prisoners rest together, they heare no more the voyce of the oppressour:

19. ചെറിയവനും വലിയവനും അവിടെ ഒരുപോലെ; ദാസന്നു യജമാനന്റെ കീഴില്നിന്നു വിടുതല് കിട്ടിയിരിക്കുന്നു.

19. There are small and great, and the seruaunt [is] free from his maister.

20. അരിഷ്ടനു പ്രകാശവും ദുഃഖിതന്മാര്ക്കും ജീവനും കൊടുക്കുന്നതെന്തിനു?

20. Wherefore is the light geuen to hym that is in miserie? & lyfe vnto them that haue heauy heartes?

21. അവര് മരണത്തിന്നായി കാത്തിരിക്കുന്നു, അതു വരുന്നില്ലതാനും; നിധിക്കായി ചെയ്യുന്നതിലുമധികം അവര് അതിന്നായി കുഴിക്കുന്നു.
വെളിപ്പാടു വെളിപാട് 9:6

21. Whiche long for death and finde it not, though they search more for it than for treasures:

22. അവര് ശവകൂഴി കണ്ടാല് സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും

22. Which reioyce exceedingly, and be glad when they can finde the graue,

23. വഴി മറഞ്ഞിരിക്കുന്ന പുരുഷന്നും ദൈവം നിരോധിച്ചിരിക്കുന്നവന്നും ജീവനെ കൊടുക്കുന്നതെന്തിനു?

23. From whom their endes are hyd, and consealed by God?

24. ഭക്ഷണത്തിന്നു മുമ്പെ എനിക്കു നെടുവീര്പ്പു വരുന്നു; എന്റെ ഞരക്കം വെള്ളംപോലെ ഒഴുകുന്നു.

24. For my sighes come before I eate, and my roringes are powred out like the water:

25. ഞാന് പേടിച്ചതു തന്നേ എനിക്കു നേരിട്ടു; ഞാന് ഭയപ്പെട്ടിരുന്നതു എനിക്കു ഭവിച്ചു.

25. For the thing that I feared is come vpon me, and the thing that I was afrayde of is happened vnto me,

26. ഞാന് സ്വസ്ഥനായില്ല, വിശ്രമിച്ചില്ല, ആശ്വസിച്ചതുമില്ല; പിന്നെയും അതിവേദന എടുക്കുന്നു.

26. Was I not happy? Had I not quietnesse? Was I not in rest? And nowe commeth such miserie vpon me.



Shortcut Links
ഇയ്യോബ് - Job : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |