Job - ഇയ്യോബ് 30 | View All

1. ഇപ്പോഴോ എന്നിലും പ്രായം കുറഞ്ഞവര് എന്നെ നോക്കി ചിരിക്കുന്നു; അവരുടെ അപ്പന്മാരെ എന്റെ ആട്ടിന് കൂട്ടത്തിന്റെ നായ്ക്കളോടുകൂടെ ആക്കുവാന് പോലും ഞാന് നിരസിക്കുമായിരുന്നു.

1. And now I am the laughing-stock of people who are younger than I am and whose parents I would have disdained to put with the dogs guarding my flock.

2. അവരുടെ കയ്യൂറ്റംകൊണ്ടു എനിക്കെന്തു പ്രയോജനം? അവരുടെ യൌവനശക്തി നശിച്ചുപോയല്ലോ.

2. And what use to me was the strength of their hands? - enfeebled as they were,

3. ബുദ്ധിമുട്ടും വിശപ്പുംകൊണ്ടു അവര് മെലിഞ്ഞിരിക്കുന്നു; ശൂന്യത്തിന്റെയും നിര്ജ്ജനദേശത്തിന്റെയും ഇരുട്ടില് അവര് വരണ്ട നിലം കടിച്ചുകാരുന്നു.

3. worn out by want and hunger, for they used to gnaw the roots of the thirsty ground -- that place of gloom, ruin and desolation-

4. അവര് കുറുങ്കാട്ടില് മണല്ചീര പറിക്കുന്നു; കാട്ടുകിഴങ്ങു അവര്ക്കും ആഹാരമായിരിക്കുന്നു.

4. they used to pick saltwort among the scrub, making their meals off roots of broom.

5. ജനമദ്ധ്യേനിന്നു അവരെ ഔടിച്ചുകളയുന്നു; കള്ളനെപ്പോലെ അവരെ ആട്ടിക്കളയുന്നു.

5. Outlawed from human company, which raised hue and cry against them, as against thieves,

6. താഴ്വരപ്പിളര്പ്പുകളില് അവര് പാര്ക്കേണ്ടിവരുന്നു; മണ്കുഴികളിലും പാറയുടെ ഗഹ്വരങ്ങളിലും തന്നേ.

6. they made their homes in the sides of ravines, in holes in the earth or in clefts of rock.

7. കുറുങ്കാട്ടില് അവര് കതറുന്നു; തൂവയുടെ കീഴെ അവര് ഒന്നിച്ചുകൂടുന്നു.

7. You could hear them braying from the bushes as they huddled together in the thistles.

8. അവര് ഭോഷന്മാരുടെ മക്കള്, നീചന്മാരുടെ മക്കള്; അവരെ ദേശത്തുനിന്നു ചമ്മട്ടികൊണ്ടു അടിച്ചോടിക്കുന്നു.

8. Children of scoundrels, worse, nameless people, the very outcasts of society!

9. ഇപ്പോഴോ ഞാന് അവരുടെ പാട്ടായിരിക്കുന്നു; അവര്ക്കും പഴഞ്ചൊല്ലായിത്തീര്ന്നിരിക്കുന്നു.

9. And these are the ones who now make up songs about me and use me as a byword!

10. അവര് എന്നെ അറെച്ചു അകന്നുനിലക്കുന്നു; എന്നെ കണ്ടു തുപ്പുവാന് ശങ്കിക്കുന്നില്ല.

10. Filled with disgust, they keep their distance, on seeing me, they spit without restraint.

11. അവന് തന്റെ കയറു അഴിച്ചു എന്നെ ക്ളേശിപ്പിച്ചതുകൊണ്ടു അവര് എന്റെ മുമ്പില് കടിഞ്ഞാണ് അയച്ചു വിട്ടിരിക്കുന്നു.

11. And since God has loosened my bow-string and afflicted me, they too throw off the bridle in my presence.

12. വലത്തുഭാഗത്തു നീചപരിഷ എഴുന്നേറ്റു എന്റെ കാല് ഉന്തുന്നു; അവര് നാശമാര്ഗ്ഗങ്ങളെ എന്റെ നേരെ നിരത്തുന്നു.

12. Their brats surge forward on my right, to see when I am having a little peace, and advance on me with threatening strides.

13. അവര് എന്റെ പാതയെ നശിപ്പിക്കുന്നു; അവര് തന്നേ തുണയറ്റവര് ആയിരിക്കെ എന്റെ അപായത്തിന്നായി ശ്രമിക്കുന്നു.

13. They cut off all means of escape seizing the chance to destroy me, and no one stops them.

14. വിസ്താരമുള്ള തുറവില്കൂടി എന്നപോലെ അവര് ആക്രമിച്ചുവരുന്നു; ഇടിവിന്റെ നടുവില് അവര് എന്റെ മേല് ഉരുണ്ടുകയറുന്നു.

14. They move in, as if through a wide breach, and I go tumbling beneath the rubble.

15. ഘോരത്വങ്ങള് എന്റെ നേരെ തിരിഞ്ഞിരിക്കുന്നു; കാറ്റുപോലെ എന്റെ മഹത്വത്തെ പാറ്റിക്കളയുന്നു; എന്റെ ക്ഷേമവും മേഘംപോലെ കടന്നു പോകുന്നു.

15. Terror rounds on me, my confidence is dispersed as though by the wind, my hope of safety vanishes like a cloud.

16. ഇപ്പോള് എന്റെ പ്രാണന് എന്റെ ഉള്ളില് തൂകിപ്പോകുന്നു; കഷ്ടകാലം എന്നെ പിടിച്ചിരിക്കുന്നു.

16. And now the life in me trickles away, days of grief have gripped me.

17. രാത്രി എന്റെ അസ്ഥികളെ തുളച്ചെടുത്തുകളയുന്നു; എന്നെ കടിച്ചുകാരുന്നവര് ഉറങ്ങുന്നതുമില്ല.

17. At night-time sickness saps my bones I am gnawed by wounds that never sleep.

18. ഉഗ്രബലത്താല് എന്റെ വസ്ത്രം വിരൂപമായിരിക്കുന്നു; അങ്കിയുടെ കഴുത്തുപോലെ എന്നോടു പറ്റിയിരിക്കുന്നു.

18. Violently, he has caught me by my clothes, has gripped me by the collar of my coat.

19. അവന് എന്നെ ചെളിയില് ഇട്ടിരിക്കുന്നു; ഞാന് പൊടിക്കും ചാരത്തിന്നും തുല്യമായിരിക്കുന്നു.

19. He has thrown me into the mud; I am no more than dust and ashes.

20. ഞാന് നിന്നോടു നിലവിളിക്കുന്നു; നീ ഉത്തരം അരുളുന്നില്ല; ഞാന് എഴുന്നേറ്റു നിലക്കുന്നു; നീ എന്നെ തുറിച്ചുനോക്കുന്നതേയുള്ളു.

20. I cry to you, and you give me no answer; I stand before you, but you take no notice.

21. നീ എന്റെ നേരെ ക്രൂരനായിത്തീര്ന്നിരിക്കുന്നു; നിന്റെ കയ്യുടെ ശക്തിയാല് നീ എന്നെ പീഡിപ്പിക്കുന്നു.

21. You have grown cruel to me, and your strong hand torments me unmercifully.

22. നീ എന്നെ കാറ്റിന് പുറത്തു കയറ്റി ഔടിക്കുന്നു; കൊടുങ്കാറ്റില് നീ എന്നെ ലയിപ്പിച്ചുകളയുന്നു.

22. You carry me away astride the wind and blow me to pieces in a tempest.

23. മരണത്തിലേക്കും സകലജീവികളും ചെന്നു ചേരുന്ന വീട്ടിലേക്കും നീ എന്നെ കൊണ്ടുപോകുമെന്നു ഞാന് അറിയുന്നു.

23. Yes, I know that you are taking me towards death, to the common meeting-place of all the living.

24. എങ്കിലും വീഴുമ്പോള് കൈ നീട്ടുകയില്ലയോ? അപായത്തില് അതു നിമിത്തം നിലവിളിക്കയില്ലയോ?

24. Yet have I ever laid a hand on the poor when they cried out for justice in calamity?

25. കഷ്ടകാലം വന്നവന്നു വേണ്ടി ഞാന് കരഞ്ഞിട്ടില്ലയോ? എളിയവന്നു വേണ്ടി എന്റെ മനസ്സു വ്യസനിച്ചിട്ടില്ലയോ?

25. Have I not wept for those whose life is hard, felt pity for the penniless?

26. ഞാന് നന്മെക്കു നോക്കിയിരുന്നപ്പോള് തിന്മവന്നു വെളിച്ചത്തിന്നായി കാത്തിരുന്നപ്പോള് ഇരുട്ടുവന്നു.

26. I hoped for happiness, but sorrow came; I looked for light, but there was darkness.

27. എന്റെ കുടല് അമരാതെ തിളെക്കുന്നു; കഷ്ടകാലം എനിക്കു വന്നിരിക്കുന്നു.

27. My stomach seethes, is never still, days of suffering have struck me.

28. ഞാന് കറുത്തവനായി നടക്കുന്നു; വെയില് കൊണ്ടല്ലതാനും. ഞാന് സഭയില് എഴുന്നേറ്റു നിലവിളിക്കുന്നു.

28. Sombre I go, yet no one comforts me, and if I rise in the council, I rise to weep.

29. ഞാന് കുറുക്കന്മാര്ക്കും സഹോദരനും ഒട്ടകപ്പക്ഷികള്ക്കു കൂട്ടാളിയും ആയിരിക്കുന്നു.

29. I have become brother to the jackal and companion to the ostrich.

30. എന്റെ ത്വക് കറുത്തു പൊളിഞ്ഞുവീഴുന്നു; എന്റെ അസ്ഥി ഉഷ്ണംകൊണ്ടു കരിഞ്ഞിരിക്കുന്നു.

30. My skin has turned black on me, my bones are burnt with fever.

31. എന്റെ കിന്നരനാദം വിലാപമായും എന്റെ കുഴലൂത്തു കരച്ചലായും തീര്ന്നിരിക്കുന്നു.

31. My harp is tuned to dirges, my pipe to the voice of mourners.



Shortcut Links
ഇയ്യോബ് - Job : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |