Psalms - സങ്കീർത്തനങ്ങൾ 18 | View All

1. എന്റെ ബലമായ യഹോവേ, ഞാന് നിന്നെ സ്നേഹിക്കുന്നു.

1. For the leader. Of David, the servant of the LORD, who sang to the LORD the words of this song after the LORD had rescued him from the clutches of all his enemies and from the hand of Saul.

2. യഹോവ എന്റെ ശൈലവും എന്റെ കോട്ടയും എന്റെ രക്ഷകനും എന്റെ ദൈവവും ഞാന് ശരണമാക്കുന്ന എന്റെ പാറയും എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും ആകുന്നു.
ലൂക്കോസ് 1:69

2. He said: I love you, LORD, my strength,

3. സ്തൂത്യനായ യഹോവയെ ഞാന് വിളിച്ചപേക്ഷിക്കയും എന്റെ ശത്രുക്കളുടെ കയ്യില്നിന്നു രക്ഷപ്രാപിക്കയും ചെയ്യും.

3. LORD, my rock, my fortress, my deliverer, My God, my rock of refuge, my shield, my saving horn, my stronghold!

4. മരണപാശങ്ങള് എന്നെ ചുറ്റി; അഗാധപ്രവാഹങ്ങള് എന്നെ ഭ്രമിപ്പിച്ചു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 2:24

4. Praised be the LORD, I exclaim! I have been delivered from my enemies.

5. പാതാളപാശങ്ങള് എന്നെ വളഞ്ഞു; മരണത്തിന്റെ കണികളും എന്നെ തുടര്ന്നു പിടിച്ചു.

5. The breakers of death surged round about me; the menacing floods terrified me.

6. എന്റെ കഷ്ടതയില് ഞാന് യഹോവയെ വിളിച്ചപേക്ഷിച്ചു, എന്റെ ദൈവത്തോടു നിലവിളിച്ചു; അവന് തന്റെ മന്ദിരത്തില്നിന്നു എന്റെ അപേക്ഷ കേട്ടു; തിരുമുമ്പില് ഞാന് കഴിച്ച പ്രാര്ത്ഥന അവന്റെ ചെവിയില് എത്തി.
യാക്കോബ് 5:4

6. The cords of Sheol tightened; the snares of death lay in wait for me.

7. ഭൂമി ഞെട്ടിവിറെച്ചു; മലകളുടെ അടിസ്ഥാനങ്ങള് ഇളകി; അവന് കോപിക്കയാല് അവകുലുങ്ങിപ്പോയി.

7. In my distress I called out: LORD! I cried out to my God. From his temple he heard my voice; my cry to him reached his ears.

8. അവന്റെ മൂക്കില്നിന്നു പുക പൊങ്ങി; അവന്റെ വായില്നിന്നു തീ പുറപ്പെട്ടു ദഹിപ്പിച്ചു. തീക്കനല് അവങ്കല്നിന്നു ജ്വലിച്ചു.

8. The earth rocked and shook; the foundations of the mountains trembled; they shook as his wrath flared up.

9. അവന് ആകാശം ചായിച്ചിറങ്ങി; കൂരിരുള് അവന്റെ കാല്ക്കീഴുണ്ടായിരുന്നു.

9. Smoke rose in his nostrils, a devouring fire poured from his mouth; it kindled coals into flame.

10. അവന് കെരൂബിനെ വാഹനമാക്കി പറന്നു; അവന് കാറ്റിന്റെ ചിറകിന്മേലിരുന്നു പറപ്പിച്ചു.

10. He parted the heavens and came down, a dark cloud under his feet.

11. അവന് അന്ധകാരത്തെ തന്റെ മറവും ജലതമസ്സിനെയും ആകാശമേഘങ്ങളെയും തനിക്കു ചുറ്റും കൂടാരവുമാക്കി.

11. Mounted on a cherub he flew, borne along on the wings of the wind.

12. അവന്റെ മുമ്പിലുള്ള പ്രകാശത്താല് ആലിപ്പഴവും തീക്കനലും അവന്റെ മേഘങ്ങളില്കൂടി പൊഴിഞ്ഞു.

12. He made darkness the cover about him; his canopy, heavy thunderheads.

13. യഹോവ ആകാശത്തില് ഇടി മുഴക്കി, അത്യുന്നതന് തന്റെ നാദം കേള്പ്പിച്ചു, ആലിപ്പഴവും തീക്കനലും പൊഴിഞ്ഞു.

13. Before him scudded his clouds, hail and lightning too.

14. അവന് അസ്ത്രം എയ്തു അവരെ ചിതറിച്ചു; മിന്നല് അയച്ചു അവരെ തോല്പിച്ചു.

14. The LORD thundered from heaven; the Most High made his voice resound.

15. യഹോവേ, നിന്റെ ഭര്ത്സനത്താലും നിന്റെ മൂക്കിലെ ശ്വാസത്തിന്റെ ഊത്തിനാലും നീര്ത്തോടുകള് കാണായ്വന്നു ഭൂതലത്തിന്റെ അടിസ്ഥാനങ്ങള് വെളിപ്പെട്ടു.

15. He let fly his arrows and scattered them; shot his lightning bolts and dispersed them.

16. അവന് ഉയരത്തില്നിന്നു കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തില്നിന്നു എന്നെ വലിച്ചെടുത്തു

16. Then the bed of the sea appeared; the world's foundations lay bare, At the roar of the LORD, at the storming breath of his nostrils.

17. ബലമുള്ള ശത്രുവിന്റെ കയ്യില്നിന്നും എന്നെ പകെച്ചവരുടെ പക്കല്നിന്നും അവന് എന്നെ വിടുവിച്ചു; അവര് എന്നിലും ബലമേറിയവരായിരുന്നു.

17. He reached down from on high and seized me; drew me out of the deep waters.

18. എന്റെ അനര്ത്ഥദിവസത്തില് അവര് എന്നെ ആക്രമിച്ചു; എന്നാല് യഹോവ എനിക്കു തുണയായിരുന്നു.

18. He rescued me from my mighty enemy, from foes too powerful for me.

19. അവന് എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു; എന്നില് പ്രസാദിച്ചിരുന്നതുകൊണ്ടു എന്നെ വിടുവിച്ചു.

19. They attacked me on a day of distress, but the LORD came to my support.

20. യഹോവ എന്റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി; എന്റെ കൈകളുടെ വെടിപ്പിന്നൊത്തവണ്ണം എനിക്കു പകരം തന്നു.

20. He set me free in the open; he rescued me because he loves me.

21. ഞാന് യഹോവയുടെ വഴികളെ പ്രമാണിച്ചു; എന്റെ ദൈവത്തോടു ദ്രോഹം ചെയ്തതുമില്ല.

21. The LORD acknowledged my righteousness, rewarded my clean hands.

22. അവന്റെ വിധികള് ഒക്കെയും എന്റെ മുമ്പില് ഉണ്ടു; അവന്റെ ചട്ടങ്ങളെ ഞാന് വിട്ടുനടന്നിട്ടുമില്ല.

22. For I kept the ways of the LORD; I was not disloyal to my God.

23. ഞാന് അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു; അകൃത്യം ചെയ്യാതെ എന്നെത്തന്നേ കാത്തു.

23. His laws were all before me, his decrees I did not cast aside.

24. യഹോവ എന്റെ നീതിപ്രകാരവും അവന്റെ കാഴ്ചയില് എന്റെ കൈകള്ക്കുള്ള വെടിപ്പിന് പ്രകാരവും എനിക്കു പകരം നല്കി.

24. I was honest toward him; I was on guard against sin.

25. ദയാലുവോടു നീ ദയാലു ആകുന്നു; നഷ്കളങ്കനോടു നീ നിഷ്കളങ്കന് ;

25. So the LORD rewarded my righteousness, the cleanness of my hands in his sight.

26. നിര്മ്മലനോടു നീ നിര്മ്മലനാകുന്നു; വക്രനോടു നീ വക്രത കാണിക്കുന്നു.

26. Toward the faithful you are faithful; to the honest you are honest;

27. എളിയജനത്തെ നീ രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ നീ താഴ്ത്തും.

27. Toward the sincere, sincere; but to the perverse you are devious.

28. നീ എന്റെ ദീപത്തെ കത്തിക്കും; എന്റെ ദൈവമായ യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും.

28. Humble people you save; haughty eyes you bring low.

29. നിന്നാല് ഞാന് പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താല് ഞാന് മതില് ചാടിക്കടക്കും.

29. You, LORD, give light to my lamp; my God brightens the darkness about me.

30. ദൈവത്തിന്റെ വഴി തികവുള്ളതു; യഹോവയുടെ വചനം ഊതിക്കഴിച്ചതു; തന്നെ ശരണമാക്കുന്ന ഏവര്ക്കും അവന് പരിചയാകുന്നു.

30. With you I can rush an armed band, with my God to help I can leap a wall.

31. യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളു?

31. God's way is unerring; the LORD'S promise is tried and true; he is a shield for all who trust in him.

32. എന്നെ ശക്തികൊണ്ടു അരമുറുക്കുകയും എന്റെ വഴി കുറവുതീര്ക്കുംകയും ചെയ്യുന്ന ദൈവം തന്നേ.

32. Truly, who is God except the LORD? Who but our God is the rock?

33. അവന് എന്റെ കാലുകളെ മാന് പേടക്കാലക്കു തുല്യമാക്കി, എന്റെ ഗിരികളില് എന്നെ നിലക്കുമാറാക്കുന്നു.

33. This God who girded me with might, kept my way unerring,

34. അവന് എന്റെ കൈകള്ക്കു യുദ്ധാഭ്യാസം വരുത്തുന്നു; എന്റെ ഭുജങ്ങള് താമ്രചാപം കുലെക്കുന്നു.

34. Who made my feet swift as a deer's, set me safe on the heights,

35. നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്റെ വലങ്കൈ എന്നെ താങ്ങി നിന്റെ സൌമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു.

35. Who trained my hands for war, my arms to bend even a bow of bronze.

36. ഞാന് കാലടി വെക്കേണ്ടതിന്നു നീ വിശാലതവരുത്തി; എന്റെ നരിയാണികള് വഴുതിപ്പോയതുമില്ല.

36. You have given me your protecting shield; your right hand has upheld me; you stooped to make me great.

37. ഞാന് എന്റെ ശത്രുക്കളെ പിന്തുടര്ന്നു പിടിച്ചു; അവരെ മുടിക്കുവോളം ഞാന് പിന്തിരിഞ്ഞില്ല.

37. You gave me room to stride; my feet never stumbled.

38. അവര്ക്കും എഴുന്നേറ്റുകൂടാതവണ്ണം ഞാന് അവരെ തകര്ത്തു; അവര് എന്റെ കാല്കീഴില് വീണിരിക്കുന്നു.

38. I pursued my enemies and overtook them; I did not turn back till I destroyed them.

39. യുദ്ധത്തിന്നായി നീ എന്റെ അരെക്കു ശക്തി കെട്ടിയിരിക്കുന്നു; എന്നോടു എതിര്ത്തവരെ എനിക്കു കീഴടക്കിയിരിക്കുന്നു.

39. I struck them down; they could not rise; they fell dead at my feet.

40. എന്നെ പകെക്കുന്നവരെ ഞാന് സംഹരിക്കേണ്ടതിന്നു നീ എന്റെ ശത്രുക്കളെ എനിക്കു പുറംകാട്ടുമാറാക്കി.

40. You girded me with strength for war, subdued adversaries at my feet.

41. അവര് നിലവിളിച്ചു; രക്ഷിപ്പാന് ആരുമുണ്ടായിരുന്നില്ല; യഹോവയോടു നിലവിളിച്ചു; അവന് ഉത്തരമരുളിയതുമില്ല.

41. My foes you put to flight before me; those who hated me I destroyed.

42. ഞാന് അവരെ കാറ്റത്തെ പൊടിപോലെ പൊടിച്ചു; വീഥികളിലെ ചെളിയെപ്പോലെ ഞാന് അവരെ കോരിക്കളഞ്ഞു.

42. They cried for help, but no one saved them; cried to the LORD but got no answer.

43. ജനത്തിന്റെ കലഹങ്ങളില്നിന്നു നീ എന്നെ വിടുവിച്ചു; ജാതികള്ക്കു എന്നെ തലവനാക്കിയിരിക്കുന്നു; ഞാന് അറിയാത്ത ജനം എന്നെ സേവിക്കുന്നു.

43. I ground them fine as dust in the wind; like mud in the streets I trampled them down.

44. അവര് കേള്ക്കുമ്പോള് തന്നേ എന്നെ അനുസരിക്കും; അന്യജാതിക്കാര് എന്നോടു അനുസരണഭാവം കാണിക്കും.

44. You rescued me from the strife of peoples; you made me head over nations. A people I had not known became my slaves;

45. അന്യജാതിക്കാര് ക്ഷയിച്ചുപോകുന്നു; തങ്ങളുടെ ദുര്ഗ്ഗങ്ങളില്നിന്നു അവര് വിറെച്ചും കൊണ്ടു വരുന്നു.

45. as soon as they heard of me they obeyed. Foreigners cringed before me;

46. യഹോവ ജീവിക്കുന്നു; എന്റെ പാറ വാഴ്ത്തപ്പെട്ടവന് ; എന്റെ രക്ഷയുടെ ദൈവം ഉന്നതന് തന്നേ.

46. their courage failed; they came trembling from their fortresses.

47. ദൈവം എനിക്കു വേണ്ടി പ്രതികാരം ചെയ്കയും ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു.

47. The LORD lives! Blessed be my rock! Exalted be God, my savior!

48. അവന് ശത്രുവശത്തുനിന്നു എന്നെ വിടുവിക്കുന്നു; എന്നോടു എതിര്ക്കുംന്നവര്ക്കും മീതെ നീ എന്നെ ഉയര്ത്തുന്നു; സാഹസക്കാരന്റെ കയ്യില് നിന്നു നീ എന്നെ വിടുവിക്കുന്നു.

48. O God who granted me vindication, made peoples subject to me,

49. അതുകൊണ്ടു യഹോവേ, ഞാന് ജാതികളുടെ മദ്ധ്യേ നിനക്കു സ്തോത്രം ചെയ്യും; നിന്റെ നാമത്തെ ഞാന് കീര്ത്തിക്കും.
റോമർ 15:9

49. and preserved me from my enemies, Truly you have exalted me above my adversaries, from the violent you have rescued me.

50. അവന് തന്റെ രാജാവിന്നു മഹാരക്ഷ നലകുന്നു; തന്റെ അഭിഷിക്തന്നു ദയ കാണിക്കുന്നു; ദാവീദിന്നും അവന്റെ സന്തതിക്കും എന്നേക്കും തന്നേ.

50. Thus I will proclaim you, LORD, among the nations; I will sing the praises of your name.



Shortcut Links
സങ്കീർത്തനങ്ങൾ - Psalms : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 | 115 | 116 | 117 | 118 | 119 | 120 | 121 | 122 | 123 | 124 | 125 | 126 | 127 | 128 | 129 | 130 | 131 | 132 | 133 | 134 | 135 | 136 | 137 | 138 | 139 | 140 | 141 | 142 | 143 | 144 | 145 | 146 | 147 | 148 | 149 | 150 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |