Psalms - സങ്കീർത്തനങ്ങൾ 25 | View All

1. യഹോവേ, നിങ്കലേക്കു ഞാന് മനസ്സു ഉയര്ത്തുന്നു;

1. Unto the (o LORDE) I lift vp my soule.

2. എന്റെ ദൈവമേ, നിന്നില് ഞാന് ആശ്രയിക്കുന്നു; ഞാന് ലജ്ജിച്ചു പോകരുതേ; എന്റെ ശത്രുക്കള് എന്റെമേല് ജയം ഘോഷിക്കരുതേ.

2. My God, I trust in ye: Oh let me not be confounded, lest myne enemies triuphe ouer me.

3. നിന്നെ കാത്തിരിക്കുന്ന ഒരുത്തനും ലജ്ജിച്ചു പോകയില്ല; വെറുതെ ദ്രോഹിക്കുന്നവര് ലജ്ജിച്ചുപോകും.

3. For all they yt hope in ye shal not be ashamed: but soch as be scornefull despysers wt out a cause. they shall be put to cofucio.

4. യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചു തരേണമേ!

4. Shewe me thy wayes (o LORDE) & teach me thy pathes.

5. നിന്റെ സത്യത്തില് എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ; നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; ദിവസം മുഴുവനും ഞാന് നിങ്കല് പ്രത്യാശവെക്കുന്നു.

5. Lede me in yi trueth and lerne me, for thou art the God off my health, and in the is my hope all the daye longe.

6. യഹോവേ, നിന്റെ കരുണയും ദയയും ഔര്ക്കേണമേ; അവ പണ്ടുപണ്ടേയുള്ളവയല്ലോ.

6. Call to remembraunce, O LORDE, thy tender mercyes & thy louinge kyndnesses, which haue bene euer of olde.

7. എന്റെ ബാല്യത്തിലെ പാപങ്ങളെയും എന്റെ ലംഘനങ്ങളെയും ഔര്ക്കരുതേ; യഹോവേ, നിന്റെ കൃപപ്രകാരം നിന്റെ ദയനിമിത്തം എന്നെ ഔര്ക്കേണമേ.

7. Oh remebre not ye synnes & offences of my youth, but acordinge vnto thy mercy thynke vpon me (O LORDE) for thy goodnesse.

8. യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. അതുകൊണ്ടു അവന് പാപികളെ നേര്വ്വഴികാണിക്കുന്നു.

8. O how fredly & rightuous is the LORDE, therfore wil he teach synners in the waye.

9. സൌമ്യതയുള്ളവരെ അവന് ന്യായത്തില് നടത്തുന്നു; സൌമ്യതയുള്ളവര്ക്കും തന്റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു.

9. He ledeth the symple a right, and soch as be meke the lerneth he his wayes.

10. യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവര്ക്കും അവന്റെ പാതകളൊക്കെയും ദയയും സത്യവും ആകുന്നു.

10. All the wayes of the LORDE are very mercy & faithfulnesse, vnto soch as kepe his testament and couenaunt.

11. യഹോവേ, എന്റെ അകൃത്യം വലിയതു; നിന്റെ നാമംനിമിത്തം അതു ക്ഷമിക്കേണമേ.
1 യോഹന്നാൻ 2:12

11. For thy names sake, O LORDE, be mercifull vnto my synne, for it is greate.

12. യഹോവാഭക്തനായ പുരുഷന് ആര്? അവന് തിരഞ്ഞെടുക്കേണ്ടുന്ന വഴി താന് അവന്നു കാണിച്ചുകൊടുക്കും.

12. What so euer he be that feareth the LORDE, he shal shewe him the waye that he hath chosen.

13. അവന് സുഖത്തോടെ വസിക്കും; അവന്റെ സന്തതി ദേശത്തെ അവകാശമാക്കും.

13. His soule shall dwell at ease, and his sede shall possesse the londe.

14. യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാര്ക്കും ഉണ്ടാകും; അവന് തന്റെ നിയമം അവരെ അറിയിക്കുന്നു.

14. The secrete of the LORDE is amonge them that feare him, and he sheweth them his couenaunt.

15. എന്റെ കണ്ണു എപ്പോഴും യഹോവയിങ്കലേക്കാകുന്നു; അവന് എന്റെ കാലുകളെ വലയില്നിന്നു വിടുവിക്കും.

15. Myne eyes are euer lokynge vnto the LORDE, for he shal plucke my fete out of ye nett.

16. എങ്കലേക്കു തിരിഞ്ഞു എന്നോടു കരുണയുണ്ടാകേണമേ; ഞാന് ഏകാകിയും അരിഷ്ടനും ആകുന്നു.

16. Turne the vnto me and haue mercy vpon me, for I am desolate and in misery.

17. എനിക്കു മന:പീഡകള് വര്ദ്ധിച്ചിരിക്കുന്നു; എന്റെ സങ്കടങ്ങളില്നിന്നു എന്നെ വിടുവിക്കേണമേ.

17. The sorowes of my herte are greate, O brynge me out of my troubles.

18. എന്റെ അരിഷ്ടതയും അതിവേദനയും നോക്കേണമേ; എന്റെ സകലപാപങ്ങളും ക്ഷമിക്കേണമേ.

18. Loke vpon my aduersite and misery, and forgeue me all my synnes.

19. എന്റെ ശത്രുക്കളെ നോക്കേണമേ; അവര് പെരുകിയിരിക്കുന്നു; അവര് കഠിനദ്വേഷത്തോടെ എന്നെ ദ്വേഷിക്കുന്നു;
യോഹന്നാൻ 15:25

19. Considre how myne enemies are many, and beare a malicious hate agaynst me.

20. എന്റെ പ്രാണനെ കാത്തു എന്നെ വിടുവിക്കേണമേ; നിന്നെ ശരണമാക്കിയിരിക്കയാല് ഞാന് ലജ്ജിച്ചുപോകരുതേ.
റോമർ 5:5

20. O kepe my soule, and delyuer me: let me not be confounded, for I haue put my trust in the.

21. നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ; ഞാന് നിങ്കല് പ്രത്യാശവെച്ചിരിക്കുന്നുവല്ലോ.
ലൂക്കോസ് 6:27

21. Let innocency and rightuous dealinge wayte vpon me, for my hope is in the.

22. ദൈവമേ, യിസ്രായേലിനെ അവന്റെ സകലകഷ്ടങ്ങളില്നിന്നും വീണ്ടെടുക്കേണമേ.

22. Delyuer Israel (O God) out of all his trouble.



Shortcut Links
സങ്കീർത്തനങ്ങൾ - Psalms : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 | 115 | 116 | 117 | 118 | 119 | 120 | 121 | 122 | 123 | 124 | 125 | 126 | 127 | 128 | 129 | 130 | 131 | 132 | 133 | 134 | 135 | 136 | 137 | 138 | 139 | 140 | 141 | 142 | 143 | 144 | 145 | 146 | 147 | 148 | 149 | 150 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |