Psalms - സങ്കീർത്തനങ്ങൾ 35 | View All

1. യഹോവേ, എന്നോടു വാദിക്കുന്നവരോടു വാദിക്കേണമേ; എന്നോടു പൊരുതുന്നവരോടു പെരുതേണമേ.

1. [Of Dauid.] Pleade thou my cause O God, with them that striue with me: and fight thou agaynst them that fight against me.

2. നീ പലകയും പരിചയും പിടിച്ചു എനിക്കു സഹായത്തിന്നായി എഴുന്നേല്ക്കേണമേ.

2. Lay hand vppon a shielde & buckler: and stande vp to helpe me.

3. നീ കുന്തം ഊരി എന്നെ പിന്തുടരുന്നവരുടെ വഴി അടെച്ചുകളയേണമേ; ഞാന് നിന്റെ രക്ഷയാകുന്നു എന്നു എന്റെ പ്രാണനോടു പറയേണമേ.

3. Bryng foorth the speare, and stop [the way] against them that persecute me: say vnto my soule, I am thy saluation.

4. എനിക്കു ജീവഹാനി വരുത്തുവാന് നോക്കുന്നവര്ക്കും ലജ്ജയും അപമാനവും വരട്ടെ; എനിക്കു അനര്ത്ഥം ചിന്തിക്കുന്നവര് പിന്തിരിഞ്ഞു നാണിച്ചു പോകട്ടെ.

4. Let them be confounded and put to shame that seeke after my soule: let them be turned backe and brought to cofusion, that imagine mischiefe for me.

5. അവര് കാറ്റിന്നു മുമ്പിലെ പതിര്പോലെ ആകട്ടെ; യഹോവയുടെ ദൂതന് അവരെ ഔടിക്കട്ടെ.

5. Let them be as dust before the winde: and let the angell of God scatter [them.]

6. അവരുടെ വഴി ഇരുട്ടും വഴുവഴുപ്പും ആകട്ടെ; യഹോവയുടെ ദൂതന് അവരെ പിന്തുടരട്ടെ.

6. Let their way be darke and slipperie: & let the angell of God persecute them.

7. കാരണം കൂടാതെ അവര് എനിക്കായി വല ഒളിച്ചുവെച്ചു; കാരണം കൂടാതെ അവര് എന്റെ പ്രാണന്നായി കുഴി കുഴിച്ചിരിക്കുന്നു.

7. For without a cause they haue priuily layde for me a pit [full] of their nettes: without a cause they haue made a digyng vnto my soule.

8. അവന് വിചാരിയാതെ അവന്നു അപായം ഭവിക്കട്ടെ; അവന് ഒളിച്ചുവെച്ച വലയില് അവന് തന്നേ കുടുങ്ങട്ടെ; അവന് അപായത്തില് അകപ്പെട്ടുപോകട്ടെ.
റോമർ 11:9-10

8. Let a sodayne destruction come vpon hym vnawares: and his net that he hath layde priuily catch hym selfe, let him fall into it with [his owne] destruction.

9. എന്റെ ഉള്ളം യഹോവയില് ആനന്ദിക്കും; അവന്റെ രക്ഷയില് സന്തോഷിക്കും;

9. [And] my soule shalbe ioyfull in God: it shall reioyce in his saluation.

10. യഹോവേ, നിനക്കു തുല്യന് ആര്? എളിയവനെ തന്നിലും ബലമേറിയവന്റെ കയ്യില്നിന്നും എളിയവനും ദരിദ്രനുമായവനെ കവര്ച്ചക്കാരന്റെ കയ്യില്നിന്നും നീ രക്ഷിക്കുന്നു എന്നു എന്റെ അസ്ഥികള് ഒക്കെയും പറയും.

10. All my bones shall say, God who is lyke vnto thee? whiche deliuerest the poore from hym that is to strong for him: yea the poore and him that is in miserie, from him that spoyleth him.

11. കള്ളസ്സാക്ഷികള് എഴുന്നേറ്റു ഞാന് അറിയാത്ത കാര്യം എന്നോടു ചോദിക്കുന്നു.

11. False witnesse did rise vp: they layde thinges to my charge that I know not.

12. അവര് എനിക്കു നന്മെക്കു പകരം തിന്മചെയ്തു എന്റെ പ്രാണന്നു അനാഥത്വം വരുത്തുന്നു.

12. They rewarded me euill for good: to the great discomfort of my soule.

13. ഞാനോ, അവര് ദീനമായ്ക്കിടന്നപ്പോള് രട്ടുടുത്തു; ഉപവാസംകൊണ്ടു ഞാന് ആത്മതപനം ചെയ്തു; എന്റെ പ്രാര്ത്ഥന എന്റെ മാര്വ്വിടത്തിലേക്കു മടങ്ങിവന്നു.
റോമർ 12:15

13. Neuerthelesse, when they were sicke I did put on sackcloth: I afflicted my soule with fasting, and my prayer returned into myne owne bosome.

14. അവന് എനിക്കു സ്നേഹിതനോ സഹോദരനോ എന്നപോലെ ഞാന് പെരുമാറി; അമ്മയെക്കുറിച്ചു ദുഃഖിക്കുന്നവനെപ്പോലെ ഞാന് ദുഃഖിച്ചു കുനിഞ്ഞുനടന്നു.

14. I kept them company whersoeuer they went, as though they had ben my frende or brother: I went heauyly, as one that mourned for his mother.

15. അവരോ എന്റെ വീഴ്ചയിങ്കല് സന്തോഷിച്ചു കൂട്ടംകൂടി; ഞാന് അറിയാത്ത അധമന്മാര് എനിക്കു വിരോധമായി കൂടിവന്നു. അവര് ഇടവിടാതെ എന്നെ പഴിച്ചുപറഞ്ഞു.

15. But in mine aduersitie they reioysed and gathered them together: yea, the very abiectes came together against me, yer I wyst they rented me a peeces and ceassed not.

16. അടിയന്തരങ്ങളില് കോമാളികളായ വഷളന്മാരെപ്പോലെ അവര് എന്റെ നേരെ പല്ലു കടിക്കുന്നു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:54

16. With hypocrites, scoffers, and parasites: they gnashed vpon me with their teeth.

17. കര്ത്താവേ, നീ എത്രത്തോളം നോക്കിക്കൊണ്ടിരിക്കും? അവരുടെ നാശത്തില്നിന്നു എന്റെ പ്രാണനെയും ബാലസിംഹങ്ങളുടെ വശത്തുനിന്നു എന്റെ ജിവനെയും വിടുവിക്കേണമേ.

17. Lorde howe long wylt thou looke [vpon this]: O deliuer my soule from their raginges, and my dearling from Lions whelpes.

18. ഞാന് മഹാസഭയില് നിനക്കു സ്തോത്രം ചെയ്യും; ബഹുജനത്തിന്റെ മദ്ധ്യേ നിന്നെ സ്തുതിക്കും.

18. So I wyll confesse it vnto thee in a great congregation: I will prayse thee among muche people.

19. വെറുതെ എനിക്കു ശത്രുക്കളായവര് എന്നെക്കുറിച്ചു സന്തോഷിക്കരുതേ; കാരണംകൂടാതെ എന്നെ പകെക്കുന്നവര് കണ്ണിമെക്കയുമരുതേ.
യോഹന്നാൻ 15:25

19. O let not my deceiptfull enemies triumph ouer me: let them not winke with an eye, that hate me without a cause.

20. അവര് സമാധാനവാക്കു സംസാരിക്കാതെ ദേശത്തിലെ സാധുക്കളുടെ നേരെ വ്യാജകാര്യങ്ങളെ നിരൂപിക്കുന്നു.

20. For they speake not peace: but they imagine deceiptfull wordes agaynst them that [liue] quietly in the lande.

21. അവര് എന്റെ നേരെ വായ്പിളര്ന്നുനന്നായി, ഞങ്ങള് സ്വന്തകണ്ണാല് കണ്ടു എന്നു പറഞ്ഞു.

21. They gaped vpon me with their mouthes: and said this is well, this is wel, our eye hath seene.

22. യഹോവേ, നീ കണ്ടുവല്ലോ; മൌനമായിരിക്കരുതേ; കര്ത്താവേ, എന്നോടകന്നിരിക്കരുതേ,

22. Thou hast seene [this] O God, holde not thy tongue [then:] go not farre from me O Lorde.

23. എന്റെ ദൈവവും എന്റെ കര്ത്താവുമായുള്ളോവേ, ഉണര്ന്നു എന്റെ ന്യായത്തിന്നും വ്യവഹാരത്തിന്നും ജാഗരിക്കേണമേ.

23. Stirre thou and awake O my God and my Lorde: to iudge my cause and controuersie.

24. എന്റെ ദൈവമായ യഹോവേ, നിന്റെ നീതിപ്രകാരം എനിക്കു ന്യായം പാലിച്ചു തരേണമേ; അവര് എന്നെക്കുറിച്ചു സന്തോഷിക്കരുതേ.

24. Iudge me according to thy righteousnesse O God my Lorde: and let them not triumph ouer me.

25. അവര് തങ്ങളുടെ ഹൃദയത്തില്നന്നായി, ഞങ്ങളുടെ ആഗ്രഹം സാധിച്ചു എന്നു പറയരുതേ; ഞങ്ങള് അവനെ വിഴുങ്ങിക്കളഞ്ഞു എന്നും പറയരുതേ.

25. Let them not say in their heart, it is as we woulde haue it: neither let them say, we haue deuoured hym.

26. എന്റെ അനര്ത്ഥത്തില് സന്തോഷിയക്കുന്നവര് ഒരുപോലെ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ, എന്റെ നേരെ വമ്പുപറയുന്നവര് ലജ്ജയും അപമാനവും ധരിക്കട്ടെ.

26. Let them be put to confusion & shame [all] together that reioyce at my trouble: let them be clothed with rebuke and dishonour that exalt them selues against me.

27. എന്റെ നീതിയില് പ്രസാദിക്കുന്നവര് ഘോഷിച്ചാനന്ദിക്കട്ടെ. തന്റെ ദാസന്റെ ശ്രേയസ്സില് പ്രസാദിക്കുന്ന യഹോവ മഹത്വമുള്ളവന് എന്നിങ്ങനെ അവര് എപ്പോഴും പറയട്ടെ.

27. Let them triumph with gladnesse and reioyce that be delighted with my righteousnesse: let them say alwayes, blessed be God whiche hath pleasure in the prosperitie of his seruaunt.

28. എന്റെ നാവു നിന്റെ നീതിയെയും നാളെല്ലാം നിന്റെ സ്തുതിയെയും വര്ണ്ണിക്കും.

28. And my tongue shalbe talking of thy righteousnesse: and of thy prayse all the day long.



Shortcut Links
സങ്കീർത്തനങ്ങൾ - Psalms : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 | 115 | 116 | 117 | 118 | 119 | 120 | 121 | 122 | 123 | 124 | 125 | 126 | 127 | 128 | 129 | 130 | 131 | 132 | 133 | 134 | 135 | 136 | 137 | 138 | 139 | 140 | 141 | 142 | 143 | 144 | 145 | 146 | 147 | 148 | 149 | 150 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |