Exodus - പുറപ്പാടു് 32 | View All

1. എന്നാല് മോശെ പര്വ്വതത്തില്നിന്നു ഇറങ്ങിവരുവാന് താമസിക്കുന്നു എന്നു ജനം കണ്ടപ്പോള് ജനം അഹരോന്റെ അടുക്കല് വന്നുകൂടി അവനോടുനീ എഴുന്നേറ്റു ഞങ്ങളുടെ മുമ്പില് നടക്കേണ്ടതിന്നു ഒരു ദൈവത്തെ ഉണ്ടാക്കി തരിക; ഞങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു കൊണ്ടുവന്ന പുരുഷനായ ഈ മോശെക്കു എന്തു ഭവിച്ചു എന്നു ഞങ്ങള് അറിയുന്നില്ലല്ലോ എന്നു പറഞ്ഞു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:40

1. And the people saw that Moses delayed to come down from the mountain. And the people gathered to Aaron. And they said to him, Rise up, make for us gods who may go before our face. As for this Moses, the man who brought us up from the land of Egypt, we do not know what has become of him.

2. അഹരോന് അവരോടുനിങ്ങളുടെ ഭാര്യമാരുടെയും പുത്രന്മാരുടെയും പുത്രിമാരുടെയും കാതിലെ പൊന് കുണുകൂ പറിച്ചു എന്റെ അടുക്കല് കൊണ്ടുവരുവിന് എന്നു പറഞ്ഞു.

2. And Aaron said to them, Break off the rings of gold which are in the ears of your wives, your sons and your daughters; and bring them to me.

3. ജനം ഒക്കെയും തങ്ങളുടെ കാതില് നിന്നു പൊന് കുണുകൂ പറിച്ചു അഹരോന്റെ അടുക്കല് കൊണ്ടുവന്നു.

3. And all the people broke off the rings of gold in their ears, and they brought to Aaron.

4. അവന് അതു അവരുടെ കയ്യില്നിന്നു വാങ്ങി, ഒരു കൊത്തുളികൊണ്ടു ഭാഷവരുത്തി ഒരു കാളകൂട്ടിയെ വാര്ത്തുണ്ടാക്കി. അപ്പോള് അവര്യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവംആകുന്നു എന്നു പറഞ്ഞു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:41

4. And he took them from their hand and formed it with an engraving tool. And he made it a casted calf. And they said, These are your gods, O Israel, who made you go up from the land of Egypt.

5. അഹരോന് അതു കണ്ടാറെ അതിന്നു മുമ്പാകെ ഒരു യാഗപീഠം പണിതുനാളെ യഹോവേക്കു ഒരു ഉത്സവം എന്നു വിളിച്ചു പറഞ്ഞു.

5. And Aaron saw, and he built an altar before it. And Aaron called and said, A feast to Jehovah tomorrow.

6. പിറ്റെന്നാള് അവര് അതികാലത്തു എഴുന്നേറ്റു ഹോമയാഗങ്ങള് കഴിച്ചു സമാധാനയാഗങ്ങളും അര്പ്പിച്ചു; ജനം ഭക്ഷിപ്പാനും കുടിപ്പാനും ഇരുന്നു കളിപ്പാന് എഴുന്നേറ്റു.
2 കൊരിന്ത്യർ 10:7, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:41

6. And they rose early on the morrow, and they offered burnt offerings and brought near peace offerings. And the people sat down to eat and drink, and rose up to play.

7. അപ്പോള് യഹോവ മോശെയോടുനീ ഇറങ്ങിച്ചെല്ലുക; നീ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ജനം തങ്ങളെ തന്നേ വഷളാക്കിയിരിക്കുന്നു.

7. And Jehovah spoke to Moses, Come, go down, for your people whom you caused to go up from Egypt are corrupted;

8. ഞാന് അവരോടു കല്പിച്ച വഴി അവര് വേഗത്തില് വിട്ടുമാറി ഒരു കാളകൂട്ടിയെ വാര്ത്തുണ്ടാക്കി നമസ്കരിച്ചു അതിന്നു യാഗം കഴിച്ചുയിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം ആകുന്നു എന്നു പറയുന്നു എന്നു അരുളിച്ചെയ്തു.

8. they have quickly turned off from the way which I commanded them; they have made for themselves a casted calf and have bowed to it, and have sacrificed to it. And they have said, These are your gods, O Israel, who brought you up from the land of Egypt.

9. ഞാന് ഈ ജനത്തെ നോക്കി, അതു ദുശ്ശാഠ്യമുള്ള ജനം ആകുന്നു എന്നു കണ്ടു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:51

9. And Jehovah said to Moses, I have seen this people, and, behold, it is a stiffnecked people.

10. അതുകൊണ്ടു എന്റെ കോപം അവര്ക്കും വിരോധമായി ജ്വലിച്ചു ഞാന് അവരെ ദഹിപ്പിക്കേണ്ടതിന്നു എന്നെ വിടുക; നിന്നെ ഞാന് വലിയോരു ജാതിയാക്കും എന്നും യഹോവ മോശെയോടു അരുളിച്ചെയ്തു.

10. And now leave Me alone that My anger may glow against them, that I may consume them. And I will make you a great nation.

11. എന്നാല് മോശെ തന്റെ ദൈവമായ യഹോവയോടു അപേക്ഷിച്ചു പറഞ്ഞതുയഹോവേ, നീ മഹാബലംകൊണ്ടും ഭുജവീര്യംകൊണ്ടും മിസ്രയിംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ജനത്തിന്നു വിരോധമായി നിന്റെ കോപം ജ്വലിക്കുന്നതു എന്തു?

11. And Moses prayed before the face of Jehovah his God, and he said, Why, O Jehovah, does Your anger glow against Your people whom You caused to go up from the land of Egypt with great power, and with a mighty hand?

12. മലകളില്വെച്ചു കൊന്നുകളവാനും ഭൂതലത്തില്നിന്നു നശിപ്പിപ്പാനും അവരെ ദോഷത്തിന്നായി അവന് കൊണ്ടുപോയി എന്നു മിസ്രയീമ്യരെക്കൊണ്ടു പറയിക്കുന്നതു എന്തിന്നു? നിന്റെ ഉഗ്രകോപം വിട്ടുതിരിഞ്ഞു നിന്റെ ജനത്തിന്നു വരുവാനുള്ള ഈ അനര്ത്ഥത്തെക്കുറിച്ചു അനുതപിക്കേണമേ.

12. Why should the Egyptians say, For evil He has caused them to go up, to kill them in the mountains, and to consume them on the face of the earth? Turn from Your fierce anger and be moved to pity as to the evil to Your people.

13. നിന്റെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യിസ്രായേലിനെയും ഔര്ക്കേണമേ. ഞാന് നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വര്ദ്ധിപ്പിക്കയും ഞാന് അരുളിച്ചെയ്ത ഈ ദേശം ഒക്കെയും നിങ്ങളുടെ സന്തതിക്കു കൊടുക്കയും അവര് അതിനെ എന്നേക്കും അവകാശമായി പ്രാപിക്കയും ചെയ്യുമെന്നു നീ നിന്നെക്കൊണ്ടു തന്നേ അവരോടു സത്യംചെയ്തുവല്ലോ.
എബ്രായർ 11:12

13. Remember Abraham, Isaac, and Israel, Your servants to whom You swore by Yourself, and You spoke to them, I will multiply your seed like the stars of the heavens, and all this land which I have said, I will give to your seed. And they shall possess it forever.

14. അപ്പോള് യഹോവ തന്റെ ജനത്തിന്നു വരുത്തും എന്നു കല്പിച്ച അനര്ത്ഥത്തെക്കുറിച്ചു അനുതപിച്ചു.

14. And Jehovah was moved to pity concerning the evil which He had spoken to do to His people.

15. മോശെ തിരിഞ്ഞു പര്വ്വതത്തില്നിന്നു ഇറങ്ങി; സാക്ഷ്യത്തിന്റെ പലക രണ്ടും അവന്റെ കയ്യില് ഉണ്ടായിരുന്നു. പലക ഇപ്പുറവും അപ്പുറവുമായി ഇരുവശത്തും എഴുതിയതായിരുന്നു.

15. And Moses turned and went down from the mountain, the two tablets of the testimony in his hand, tablets written on their two sides, on this and on that side they were written.

16. പലക ദൈവത്തിന്റെ പണിയും പലകയില് പതിഞ്ഞ എഴുത്തു ദൈവത്തിന്റെ എഴുത്തും ആയിരുന്നു.

16. And the tablets were the work of God, and the writing was the writing of God; it was engraved on the tablets.

17. ജനം ആര്ത്തുവിളിക്കുന്ന ഘോഷം യോശുവ കേട്ടപ്പോള് അവന് മോശെയോടുപാളയത്തില് യുദ്ധഘോഷം ഉണ്ടു എന്നു പറഞ്ഞു.

17. And Joshua heard the voice of the people in their shouting. And he said to Moses, A sound of war in the camp!

18. അതിന്നു അവന് ജയിച്ചു ആര്ക്കുംന്നവരുടെ ഘോഷമല്ല, തോറ്റു നിലവിളിക്കുന്നവരുടെ നിലവിളിയുമല്ല, പ്രതിഗാനം ചെയ്യുന്നവരുടെ ഘോഷമത്രേ ഞാന് കേള്ക്കുന്നതു എന്നു പറഞ്ഞു.

18. And he said, It is not a sound of a cry of might, nor a sound of a cry of defeat; I am hearing the sound of singing.

19. അവന് പാളയത്തിന്നു സമീപിച്ചപ്പോള് കാളകൂട്ടിയെയും നൃത്തങ്ങളെയും കണ്ടു അപ്പോള് മോശെയുടെ കോപം ജ്വലിച്ചു അവന് പലകകളെ കയ്യില്നിന്നു എറിഞ്ഞു പര്വ്വതത്തിന്റെ അടിവാരത്തുവെച്ചു പൊട്ടിച്ചുകളഞ്ഞു.

19. And it happened, as he came near to the camp and saw the calf and dances, the anger of Moses glowed. And he threw the tablets from his hands, and he broke them below the mountain.

20. അവര് ഉണ്ടാക്കിയിരുന്ന കാളകൂട്ടിയെ അവന് എടുത്തു തീയില് ഇട്ടു ചുട്ടു അരെച്ചു പൊടിയാക്കി വെള്ളത്തില് വിതറി യിസ്രായേല്മക്കളെ കുടിപ്പിച്ചു.

20. And he took the calf which they had made and burned it with fire and ground it until it was fine, then he scattered it on the face of the water. And he made the sons of Israel to drink it.

21. മോശെ അഹരോനോടുഈ ജനത്തിന്മേല് ഇത്രവലിയ പാപം വരുത്തുവാന് അവര് നിന്നോടു എന്തു ചെയ്തു എന്നു ചോദിച്ചു.

21. And Moses said to Aaron, What has this people done to you that you have made to come on them a great sin?

22. അതിന്നു അഹരോന് പറഞ്ഞതുയജമാനന്റെ കോപം ജ്വലിക്കരുതേ; ഈ ജനം ദോഷത്തിലേക്കു ചാഞ്ഞിരിക്കുന്നതെന്നു നീ അറിയുന്നുവല്ലോ.

22. And Aaron said, Let not anger of my lord glow. You know the people, that it is in evil.

23. ഞങ്ങള്ക്കു മുമ്പായി നടക്കേണ്ടതിന്നു ഒരു ദൈവത്തെ ഉണ്ടാക്കി തരേണം; ഞങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന പുരുഷനായ ഈ മോശെക്കു എന്തു ഭവിച്ചു എന്നു ഞങ്ങള് അറിയുന്നില്ലല്ലോ എന്നു അവര് എന്നോടു പറഞ്ഞു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:40

23. And they said to me, Make for us gods who may go before us; as for Moses, the man who caused us to go up from the land of Egypt, we do not know what has become of him.

24. ഞാന് അവരോടുപൊന്നുള്ളവര് അതു പറിച്ചെടുക്കട്ടെ എന്നു പറഞ്ഞു. അവര് അതു എന്റെ പക്കല് തന്നു; ഞാന് അതു തീയില് ഇട്ടു ഈ കാളകൂട്ടി പുറത്തു വന്നു.

24. And I said to them, Whoever has gold, let them break off. And they gave to me, and I cast it into the fire, and this calf came out.

25. അവരുടെ വിരോധികള്ക്കു മുമ്പാകെ അവര് ഹാസ്യമാകത്തക്കവണ്ണം അഹരോന് അവരെ അഴിച്ചുവിട്ടു കളകയാല് ജനം കെട്ടഴിഞ്ഞവരായി എന്നു കണ്ടിട്ടു മോശെ പാളയത്തിന്റെ വാതില്ക്കല് നിന്നുകൊണ്ടു

25. And Moses saw the people, that it was unloosed, for Aaron had let it loose for a derision among their enemies.

26. യഹോവയുടെ പക്ഷത്തില് ഉള്ളവന് എന്റെ അടുക്കല് വരട്ടെ എന്നു പറഞ്ഞു. എന്നാറെ ലേവ്യര് എല്ലാവരും അവന്റെ അടുക്കല് വന്നുകൂടി.

26. And Moses stood in the gate of the camp and said, Who is for Jehovah? Come to me! And all the sons of Levi assembled to him.

27. അവന് അവരോടുനിങ്ങള് ഔരോരുത്തന് താന്താന്റെ വാള് അരെക്കു കെട്ടി പാളയത്തില്കൂടി വാതില്തോറും കടന്നു ഔരോരുത്തന് താന്താന്റെ സഹോദരനെയും താന്താന്റെ സ്നേഹിതനെയും താന്താന്റെ കൂട്ടുകാരനെയും കൊന്നുകളവിന് എന്നിങ്ങനെ യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു എന്നു പറഞ്ഞു.

27. And he said to them, So says Jehovah, God of Israel, each one put his sword on his thigh; pass to and fro from gate to gate in the camp, and each one kill his brother, and each one his neighbor, and each one his kindred.

28. ലേവ്യര് മോശെ പറഞ്ഞതു പോലെ ചെയ്തു അന്നു ഏകദേശം മൂവായിരം പേര് വീണു.

28. And the sons of Levi did according to the word of Moses. And about three thousand men of the people fell on that day.

29. യഹോവ ഇന്നു നിങ്ങള്ക്കു അനുഗ്രഹം നല്കേണ്ടതിന്നു നിങ്ങള് ഇന്നു ഔരോരുത്തന് താന്താന്റെ മകന്നും താന്താന്റെ സഹോദരന്നും വിരോധമായി യഹോവേക്കു നിങ്ങളെ തന്നേ ഏല്പിച്ചുകൊടുപ്പിന് എന്നു മോശെ പറഞ്ഞു.

29. And Moses said, Fill your hand today for Jehovah, since each one has been against his son and against his brother, and in order to give you a blessing today.

30. പിറ്റെന്നാള് മോശെനിങ്ങള് ഒരു മഹാപാപം ചെയ്തിരിക്കുന്നു; ഇപ്പോള് ഞാന് യഹോവയുടെ അടുക്കല് കയറിച്ചെല്ലും; പക്ഷേ നിങ്ങളുടെ പാപത്തിന്നുവേണ്ടി പ്രായശ്ചിത്തം വരുത്തുവാന് എനിക്കു ഇടയാകും എന്നു പറഞ്ഞു.

30. And it happened on the morrow, Moses said to the people, You have sinned a great sin. And now I will go up to Jehovah; perhaps I can make atonement for your sin.

31. അങ്ങനെ മോശെ യഹോവയുടെ അടുക്കല് മടങ്ങിച്ചെന്നു പറഞ്ഞതു എന്തെന്നാല്അയ്യോ, ഈ ജനം മഹാപാതകം ചെയ്തു പൊന്നുകൊണ്ടു തങ്ങള്ക്കു ഒരു ദൈവത്തെ ഉണ്ടാക്കിയിരിക്കുന്നു.

31. And Moses went back to Jehovah and said, Oh, this people has sinned a great sin, and they have made for themselves gods of gold.

32. എങ്കിലും നീ അവരുടെ പാപം ക്ഷമിക്കേണമേ; അല്ലെങ്കില് നീ എഴുതിയ നിന്റെ പുസ്തകത്തില്നിന്നു എന്റെ പേര് മായിച്ചുകളയേണമേ.
ലൂക്കോസ് 10:20, റോമർ 9:3

32. And now if You will, lift up their sin. And if not, I pray, blot me out from Your book which You have written.

33. യഹോവ മോശെയോടുഎന്നോടു പാപം ചെയ്തവന്റെ പേര് ഞാന് എന്റെ പുസ്തകത്തില്നിന്നു മായിച്ചുകളയും.
ഫിലിപ്പിയർ ഫിലിപ്പി 4:3, വെളിപ്പാടു വെളിപാട് 3:5, വെളിപ്പാടു വെളിപാട് 13:8, വെളിപ്പാടു വെളിപാട് 17:8, വെളിപ്പാടു വെളിപാട് 20:12-15

33. And Jehovah said to Moses, Whoever has sinned against Me, I will blot him from My book.

34. ആകയാല് നീ പോയി ഞാന് നിന്നോടു അരുളിച്ചെയ്ത ദേശത്തേക്കു ജനത്തെ കൂട്ടിക്കൊണ്ടു പോക; എന്റെ ദൂതന് നിന്റെ മുമ്പില് നടക്കും. എന്നാല് എന്റെ സന്ദര്ശനദിവസത്തില് ഞാന് അവരുടെ പാപം അവരുടെമേല് സന്ദര്ശിക്കും എന്നു അരുളിച്ചെയ്തു.

34. And now go, lead the people to that place which I have spoken to you. Behold, My Angel shall go before your face. And in the day of My visitation I will visit their sin on them.

35. അഹരോന് ഉണ്ടാക്കിയ കാളകൂട്ടിയെ ജനം ഉണ്ടാക്കിച്ചതാകകൊണ്ടു യഹോവ അവരെ ദണ്ഡിപ്പിച്ചു.

35. And Jehovah plagued the people because they made the calf, which Aaron made.



Shortcut Links
പുറപ്പാടു് - Exodus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |