Proverbs - സദൃശ്യവാക്യങ്ങൾ 24 | View All

1. ദുഷ്ടന്മാരോടു അസൂയപ്പെടരുതു; അവരോടുകൂടെ ഇരിപ്പാന് ആഗ്രഹിക്കയുമരുതു.

1. Don't be jealous of crooks or want to be their friends.

2. അവരുടെ ഹൃദയം സാഹസം ചിന്തിക്കുന്നു; അവരുടെ അധരം വേണ്ടാതനം പറയുന്നു.

2. All they think about and talk about is violence and cruelty.

3. ജ്ഞാനംകൊണ്ടു ഭവനം പണിയുന്നു; വിവേകംകൊണ്ടു അതു സ്ഥിരമായിവരുന്നു.

3. Use wisdom and understanding to establish your home;

4. പരിജ്ഞാനംകൊണ്ടു അതിന്റെ മുറികളില് വലിയേറിയതും മനോഹരവുമായ സകല സമ്പത്തും നിറഞ്ഞുവരുന്നു.

4. let good sense fill the rooms with priceless treasures.

5. ജ്ഞാനിയായ പുരുഷന് ബലവാനാകുന്നു; പരിജ്ഞാനമുള്ളവന് ബലം വര്ദ്ധിപ്പിക്കുന്നു.

5. Wisdom brings strength, and knowledge gives power.

6. ഭരണസാമര്ത്ഥ്യത്തോടെ നീ യുദ്ധം നടത്തി ജയിക്കും; മന്ത്രിമാരുടെ ബഹുത്വത്തില് രക്ഷയുണ്ടു.

6. Battles are won by listening to advice and making a lot of plans.

7. ജ്ഞാനം ഭോഷന്നു അത്യുന്നതമായിരിക്കുന്നു; അവന് പട്ടണവാതില്ക്കല് വായ് തുറക്കുന്നില്ല.

7. Wisdom is too much for fools! Their advice is no good.

8. ദോഷം ചെയ്വാന് നിരൂപിക്കുന്നവനെ ദുഷ്കര്മ്മി എന്നു പറഞ്ഞുവരുന്നു;

8. No one but troublemakers think up trouble.

9. ഭോഷന്റെ നിരൂപണം പാപം തന്നേ; പരിഹാസി മനുഷ്യര്ക്കും വെറുപ്പാകുന്നു.

9. Everyone hates senseless fools who think up ways to sin.

10. കഷ്ടകാലത്തു നീ കുഴഞ്ഞുപോയാല് നിന്റെ ബലം നഷ്ടം തന്നേ.

10. Don't give up and be helpless in times of trouble.

11. മരണത്തിന്നു കൊണ്ടുപോകുന്നവരെ വിടുവിക്ക; കുലെക്കായി വിറെച്ചു ചെല്ലുന്നവരെ രക്ഷിപ്പാന് നോക്കുക.

11. Don't fail to rescue those who are doomed to die.

12. ഞങ്ങള് അറിഞ്ഞില്ലല്ലോ എന്നു നീ പറഞ്ഞാല് ഹൃദയങ്ങളെ തൂക്കിനോക്കുന്നവന് ഗ്രഹിക്കയില്ലയോ? നിന്റെ പ്രാണനെ കാക്കുന്നവന് അറികയില്ലയോ? അവന് മനുഷ്യന്നു പ്രവൃത്തിക്കു തക്കവണ്ണം പകരം കൊടുക്കയില്ലയോ?
മത്തായി 16:27, റോമർ 2:6, 2 തിമൊഥെയൊസ് 4:14, 1 പത്രൊസ് 1:17, വെളിപ്പാടു വെളിപാട് 2:23, വെളിപ്പാടു വെളിപാട് 20:12-13, വെളിപ്പാടു വെളിപാട് 22:12

12. Don't say, 'I didn't know it!' God can read your mind. He watches each of us and knows our thoughts. And God will pay us back for what we do.

13. മകനേ, തേന് തിന്നുക; അതു നല്ലതല്ലോ; തേങ്കട്ട നിന്റെ അണ്ണാക്കിന്നു മധുരമത്രേ.

13. Honey is good for you, my children, and it tastes sweet.

14. ജ്ഞാനവും നിന്റെ ഹൃദയത്തിന്നു അങ്ങനെ തന്നേ എന്നറിക; നീ അതു പ്രാപിച്ചാല് പ്രതിഫലം ഉണ്ടാകും; നിന്റെ പ്രത്യാശെക്കു ഭംഗം വരികയുമില്ല.

14. Wisdom is like honey for your life-- if you find it, your future is bright.

15. ദുഷ്ടാ, നീ നീതിമാന്റെ പാര്പ്പിടത്തിന്നു പതിയിരിക്കരുതു; അവന്റെ വിശ്രാമസ്ഥലത്തെ നശിപ്പിക്കയുമരുതു.

15. Don't be a cruel person who attacks good people and hurts their families.

16. നീതിമാന് ഏഴുപ്രാവശ്യം വീണാലും എഴുന്നേലക്കും; ദുഷ്ടന്മാരോ അനര്ത്ഥത്തില് നശിച്ചുപോകും.

16. Even if good people fall seven times, they will get back up. But when trouble strikes the wicked, that's the end of them.

17. നിന്റെ ശത്രു വീഴുമ്പോള് സന്തോഷിക്കരുതു; അവന് ഇടറുമ്പോള് നിന്റെ ഹൃദയം ആനന്ദിക്കരുതു.

17. Don't be happy to see your enemies trip and fall down.

18. യഹോവ കണ്ടിട്ടു അവന്നു ഇഷ്ടക്കേടാകുവാനും തന്റെ കോപം അവങ്കല്നിന്നു മാറ്റിക്കളവാനും മതി.

18. The LORD will find out and be unhappy. Then he will stop being angry with them.

19. ദുഷ്പ്രവൃത്തിക്കാര് നിമിത്തം മുഷിയരുതു; ദുഷ്ടന്മാരോടു അസൂയപ്പെടുകയും അരുതു.

19. Don't let evil people worry you or make you jealous.

20. ദോഷിക്കു പ്രതിഫലമുണ്ടാകയില്ല; ദുഷ്ടന്റെ വിളകൂ കെട്ടുപോകും.

20. They will soon be gone like the flame of a lamp that burns out.

21. മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക; മത്സരികളോടു ഇടപെടരുതു.
1 പത്രൊസ് 2:17

21. My children, you must respect the LORD and the king, and you must not make friends with anyone who rebels against either of them.

22. അവരുടെ ആപത്തു പെട്ടെന്നു വരും; രണ്ടു കൂട്ടര്ക്കും വരുന്ന നാശം ആരറിയുന്നു?

22. Who knows what sudden disaster the LORD or a ruler might bring?

23. ഇവയും ജ്ഞാനികളുടെ വാക്യങ്ങള്. ന്യായവിസ്താരത്തില് മുഖദാക്ഷിണ്യം നന്നല്ല.

23. Here are some more sayings that make good sense: When you judge, you must be fair.

24. ദുഷ്ടനോടു നീ നീതിമാന് എന്നു പറയുന്നവനെ ജാതികള് ശപിക്കയും വംശങ്ങള് വെറുക്കുകയും ചെയ്യും.

24. If you let the guilty go free, people of all nations will hate and curse you.

25. അവനെ ശാസിക്കുന്നവര്ക്കോ നന്മ ഉണ്ടാകും; നല്ലോരനുഗ്രഹം അവരുടെ മേല് വരും.

25. But if you punish the guilty, things will go well for you, and you will prosper.

26. നേരുള്ള ഉത്തരം പറയുന്നവന് അധരങ്ങളെ ചുംബനം ചെയ്യുന്നു.

26. Giving an honest answer is a sign of true friendship.

27. വെളിയില് നിന്റെ വേല ചെയ്ക; വയലില് എല്ലാം തീര്ക്കുംക; പിന്നെത്തേതില് നിന്റെ വീടു പണിയുക.

27. Get your fields ready and plant your crops before starting a home.

28. കാരണം കൂടാതെ കൂട്ടുകാരന്നു വിരോധമായി സാക്ഷിനില്ക്കരുതു; നിന്റെ അധരംകൊണ്ടു ചതിക്കയും അരുതു.

28. Don't accuse anyone who isn't guilty. Don't ever tell a lie

29. അവന് എന്നോടു ചെയ്തതുപോലെ ഞാന് അവനോടു ചെയ്യുമെന്നും ഞാന് അവന്നു അവന്റെ പ്രവൃത്തിക്കു പകരം കൊടുക്കും എന്നും നീ പറയരുതു.

29. or say to someone, 'I'll get even with you!'

30. ഞാന് മടിയന്റെ കണ്ടത്തിന്നരികെയും ബുദ്ധിഹീനന്റെ മുന്തിരിത്തോട്ടത്തിന്നു സമീപെയും കൂടി പോയി.

30. I once walked by the field and the vineyard of a lazy fool.

31. അവിടെ മുള്ളു പടര്ന്നുപിടിച്ചിരിക്കുന്നതും തൂവ നിറഞ്ഞു നിലം മൂടിയിരിക്കുന്നതും അതിന്റെ കന്മതില് ഇടിഞ്ഞുകിടക്കുന്നതും കണ്ടു.

31. Thorns and weeds were everywhere, and the stone wall had fallen down.

32. ഞാന് അതു നോക്കി വിചാരിക്കയും അതു കണ്ടു ഉപദേശം പ്രാപിക്കയും ചെയ്തു.

32. When I saw this, it taught me a lesson:

33. കുറെക്കൂടെ ഉറക്കം, കുറെക്കൂടെ നിദ്ര, കുറെക്കൂടെ കൈ കെട്ടി കിടക്ക.

33. Sleep a little. Doze a little. Fold your hands and twiddle your thumbs.

34. അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ടു ആയുധപാണിയെപ്പോലെയും വരും.

34. Suddenly poverty hits you and everything is gone!



Shortcut Links
സദൃശ്യവാക്യങ്ങൾ - Proverbs : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |