Proverbs - സദൃശ്യവാക്യങ്ങൾ 4 | View All

1. മക്കളേ, അപ്പന്റെ പ്രബോധനം കേട്ടു വിവേകം പ്രാപിക്കേണ്ടതിന്നു ശ്രദ്ധിപ്പിന് .

1. Listen, my children, to a father's instruction; pay attention, and learn what understanding is.

2. ഞാന് നിങ്ങള്ക്കു സല്ബുദ്ധി ഉപദേശിച്ചുതരുന്നു; എന്റെ ഉപദേശം നിങ്ങള് ഉപേക്ഷിക്കരുതു.

2. What I am offering you is sound doctrine: do not forsake my teaching.

3. ഞാന് എന്റെ അപ്പന്നു മകനും എന്റെ അമ്മെക്കു ഔമനയും ഏകപുത്രനും ആയിരുന്നു;

3. I too was once a child with a father, in my mother's eyes a tender child, unique.

4. അവന് എന്നെ പഠിപ്പിച്ചു, എന്നോടു പറഞ്ഞതുഎന്റെ വചനങ്ങളെ ഹൃദയത്തില് സംഗ്രഹിച്ചുകൊള്ക; എന്റെ കല്പനകളെ പ്രമാണിച്ചു ജീവിക്ക.

4. This was what he used to teach me, 'Let your heart treasure what I have to say, keep my principles and you will live;

5. ജ്ഞാനം സമ്പാദിക്കവിവേകം നേടുക; മറക്കരുതു; എന്റെ വചനങ്ങളെ വിട്ടുമാറുകയുമരുതു.

5. acquire wisdom, acquire understanding, never forget her, never deviate from my words.

6. അതിനെ ഉപേക്ഷിക്കരുതു; അതു നിന്നെ കാക്കും; അതില് പ്രിയം വെക്കുക; അതു നിന്നെ സൂക്ഷിക്കും;

6. Do not desert her, she will keep you safe; love her, she will watch over you.

7. ജ്ഞാനംതന്നേ പ്രധാനം; ജ്ഞാനം സമ്പാദിക്ക; നിന്റെ സകലസമ്പാദ്യത്താലും വിവേകം നേടുക.

7. The first principle of wisdom is: acquire wisdom; at the cost of all you have, acquire understanding!

8. അതിനെ ഉയര്ത്തുക; അതു നിന്നെ ഉയര്ത്തും; അതിനെ ആലിംഗനം ചെയ്താല് അതു നിനക്കു മാനം വരുത്തും.

8. Hold her close, and she will make you great; embrace her, and she will be your pride;

9. അതു നിന്റെ തലയെ അലങ്കാരമാല അണിയിക്കും; അതു നിന്നെ ഒരു മഹത്വകിരീടം ചൂടിക്കും.

9. she will provide a graceful garland for your head, bestow a crown of honour on you.'

10. മകനേ കേട്ടു എന്റെ വചനങ്ങളെ കൈക്കൊള്ക; എന്നാല് നിനക്കു ദീര്ഘായുസ്സുണ്ടാകും.

10. Listen, my child, take my words to heart, and the years of your life will be multiplied.

11. ജ്ഞാനത്തിന്റെ മാര്ഗ്ഗം ഞാന് നിന്നെ ഉപദേശിക്കുന്നുനേരെയുള്ള പാതയില് ഞാന് നിന്നെ നടത്തുന്നു.

11. I have educated you in the ways of wisdom, I have guided you along the path of honesty.

12. നടക്കുമ്പോള് നിന്റെ കാലടിക്കു ഇടുക്കം വരികയില്ല; ഔടുമ്പോള് നീ ഇടറുകയുമില്ല.

12. When you walk, your going will be unhindered, if you run, you will not stumble.

13. പ്രബോധനം മുറുകെ പിടിക്ക; വിട്ടുകളയരുതു; അതിനെ കാത്തുകൊള്ക, അതു നിന്റെ ജീവനല്ലോ.

13. Hold fast to discipline, never let her go, keep your eyes on her, she is your life.

14. ദുഷ്ടന്മാരുടെ പാതയില് നീ ചെല്ലരുതു; ദുര്ജ്ജനത്തിന്റെ വഴിയില് നടക്കയുമരുതു;

14. Do not follow the path of the wicked, do not walk the way that the evil go.

15. അതിനോടു അകന്നുനില്ക്ക; അതില് നടക്കരുതു; അതു വിട്ടുമാറി കടന്നുപോക.

15. Avoid it, do not take it, turn your back on it, pass it by.

16. അവര് ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല; വല്ലവരെയും വീഴിച്ചിട്ടല്ലാതെ അവര്ക്കും ഉറക്കം വരികയില്ല.

16. For they cannot sleep unless they have first done wrong, they miss their sleep if they have not made someone stumble;

17. ദുഷ്ടതയുടെ ആഹാരംകൊണ്ടു അവര് ഉപജീവിക്കുന്നു; ബലാല്ക്കാരത്തിന്റെ വീഞ്ഞു അവന് പാനം ചെയ്യുന്നു.

17. for the bread of wickedness is what they eat, and the wine of violence is what they drink.

18. നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നു.

18. The path of the upright is like the light of dawn, its brightness growing to the fullness of day;

19. ദുഷ്ടന്മാരുടെവഴി അന്ധകാരംപോലെയാകുന്നു; ഏതിങ്കല് തട്ടി വീഴും എന്നു അവര് അറിയുന്നില്ല.

19. the way of the wicked is as dark as night, they cannot tell the obstacles they stumble over.

20. മകനേ, എന്റെ വചനങ്ങള്ക്കു ശ്രദ്ധതരിക; എന്റെ മൊഴികള്ക്കു നിന്റെ ചെവി ചായിക്ക.

20. My child, pay attention to what I am telling you, listen carefully to my words;

21. അവ നിന്റെ ദൃഷ്ടിയില്നിന്നു മാറിപ്പോകരുതു; നിന്റെ ഹൃദയത്തിന്റെ നടുവില് അവയെ സൂക്ഷിച്ചുവെക്കുക.

21. do not let them out of your sight, keep them deep in your heart.

22. അവയെ കിട്ടുന്നവര്ക്കും അവ ജീവനും അവരുടെ സര്വ്വദേഹത്തിന്നും സൌഖ്യവും ആകുന്നു.

22. For they are life to those who find them and health to all humanity.

23. സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊള്ക; ജീവന്റെ ഉത്ഭവം അതില്നിന്നല്ലോ ആകുന്നതു.

23. More than all else, keep watch over your heart, since here are the wellsprings of life.

24. വായുടെ വക്രത നിങ്കല്നിന്നു നീക്കിക്കളക; അധരങ്ങളുടെ വികടം നിങ്കല്നിന്നകറ്റുക.

24. Turn your back on the mouth that misleads, keep your distance from lips that deceive.

25. നിന്റെ കണ്ണു നേരെ നോക്കട്ടെ; നിന്റെ കണ്ണിമ ചൊവ്വെ മുമ്പോട്ടു മിഴിക്കട്ടെ.

25. Let your eyes be fixed ahead, your gaze be straight before you.

26. നിന്റെ കാലുകളുടെ പാതയെ നിരപ്പാക്കുക; നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ.
എബ്രായർ 12:13

26. Let the path you tread be level and all your ways be firm.

27. ഇടത്തോട്ടോ വലത്തോട്ടോ തിരിയരുതു; നിന്റെ കാലിനെ ദോഷം വിട്ടകലുമാറാക്കുക.

27. Turn neither to right nor to left, keep your foot clear of evil.



Shortcut Links
സദൃശ്യവാക്യങ്ങൾ - Proverbs : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |