Isaiah - യെശയ്യാ 13 | View All

1. ആമോസിന്റെ മകനായ യെശയ്യാവു ബാബേലിനെക്കുറിച്ചു ദര്ശിച്ച പ്രവാചകം

1. This is the burthen of Babylon, whiche Esai the sonne of Amos did see.

2. മൊട്ടക്കുന്നിന്മേല് കൊടി ഉയര്ത്തുവിന് ; അവര് പ്രഭുക്കന്മാരുടെ വാതിലുകള്ക്കകത്തു കടക്കേണ്ടതിന്നു ശബ്ദം ഉയര്ത്തി അവരെ കൈ കാട്ടി വിളിപ്പിന് .

2. Lift vp the banner vppon the high hyll, call vnto the, wagge your hande, that they may go into the gates of the princes.

3. ഞാന് എന്റെ വിശുദ്ധീകരിക്കപ്പെട്ടവരോടു കല്പിച്ചു, ഗര്വ്വത്തോടെ ഉല്ലസിക്കുന്ന എന്റെ വീരന്മാരെ ഞാന് എന്റെ കോപത്തെ നിവര്ത്തിക്കേണ്ടതിന്നു വിളിച്ചിരിക്കുന്നു.

3. I haue commaunded my sanctified, I haue also called my valiaunt ones, ioying in my honour to execute my wrath.

4. ബഹുജനത്തിന്റെ ഘോഷംപോലെ പര്വ്വതങ്ങളില് പുരുഷാരത്തിന്റെ ഒരു ഘോഷം! കൂടിയിരിക്കുന്ന ജാതികളുടെ രാജ്യങ്ങളുടെ ആരവം! സൈന്യങ്ങളുടെ യഹോവ യുദ്ധസൈന്യത്തെ പരിശോധിക്കുന്നു.

4. There is a noyse of a multitude in the mountaynes, lyke as of a great people, a rushing as though the kingdomes of the nations came together: the Lorde of hoastes mustreth his armye to battayle.

5. ദേശത്തെ ഒക്കെയും നശിപ്പിപ്പാന് ദൂരദേശത്തുനിന്നും ആകാശത്തിന്റെ അറ്റത്തുനിന്നും യഹോവയും അവന്റെ കോപത്തിന്റെ ആയുധങ്ങളും വരുന്നു.

5. They come out of a farre countrey from the ende of the heauen, euen the Lorde hym selfe with the ministers of his wrath, to destroy the whole lande.

6. യഹോവയുടെ ദിവസം സമീപിച്ചിരിക്കകൊണ്ടു മുറയിടുവിന് ; അതു സര്വ്വശക്തങ്കല്നിന്നു സര്വ്വനാശംപോലെ വരുന്നു.

6. Mourne ye, for the day of the Lord is at hande, and shall come as a destroyer from the almightie.

7. അതുകൊണ്ടു എല്ലാ കൈകളും തളര്ന്നുപോകും; സകലഹൃദയവും ഉരുകിപ്പോകും.

7. Therefore shall all handes be letten downe, and all mens heartes shall melt away.

8. അവര് ഭ്രമിച്ചുപോകും; വേദനയും ദുഃഖവും അവര്ക്കും പിടിപെടും; നോവു കിട്ടിയ സ്ത്രീയെപ്പോലെ അവര് വേദനപ്പെടും; അവര് അന്യോന്യം തുറിച്ചുനോക്കും; അവരുടെ മുഖം ജ്വലിച്ചിരിക്കും.
യോഹന്നാൻ 16:21

8. They shall stande in feare, carefulnes and sorowe shall come vpon them, and they shal haue payne, as a woman that trauayleth with chylde: One shalbe abashed of another, and their faces shall burne like the flame of fire.

9. ദേശത്തെ ശൂന്യമാക്കുവാനും പാപികളെ അതില്നിന്നു മുടിച്ചുകളവാനും യഹോവയുടെ ദിവസം ക്രൂരമായിട്ടു ക്രോധത്തോടും അതികോപത്തോടും കൂടെ വരുന്നു.

9. Beholde, the day of the Lorde shall come terribly and full of indignation, furie & wrath, to make the lande waste, and to roote out the sinners therof.

10. ആകാശത്തിലെ നക്ഷത്രങ്ങളും നക്ഷത്രരാശികളും പ്രകാശം തരികയില്ല; സൂര്യന് ഉദയത്തിങ്കല് തന്നേ ഇരുണ്ടു പോകും; ചന്ദ്രന് പ്രകാശം നലകുകയുമില്ല.
മത്തായി 24:29, മർക്കൊസ് 13:24, ലൂക്കോസ് 21:25, വെളിപ്പാടു വെളിപാട് 6:13-14, വെളിപ്പാടു വെളിപാട് 8:12

10. For the starres and planettes of heauen shall not geue their light, the sunne shalbe darkened in the rising, and the moone shall not shine with her light.

11. ഞാന് ഭൂതലത്തെ ദോഷംനിമിത്തവും ദുഷ്ടന്മാരെ അവരുടെ അകൃത്യംനിമിത്തവും സന്ദര്ശിക്കും; അഹങ്കാരികളുടെ ഗര്വ്വത്തെ ഞാന് ഇല്ലാതാക്കും; ഉഗ്രന്മാരുടെ നിഗളത്തെ താഴ്ത്തും.

11. And I wyll visite the wickednesse of the worlde, and the sinnes of the vngodlye. The high stomakes of the proude wyll I take away, and will lay downe the boasting of the tiraunt.

12. ഞാന് ഒരു പുരുഷനെ തങ്കത്തെക്കാളും ഒരു മനുഷ്യനെ ഔഫീര്തങ്കത്തെക്കാളും ദുര്ല്ലഭമാക്കും.

12. I wyll make a man dearer then fine gold, and a man to be more worth then a golden wedge of Ophir.

13. അങ്ങനെ ഞാന് ആകാശത്തെ നടുങ്ങുമാറാക്കും; സൈന്യങ്ങളുടെ യഹോവയുടെ ക്രോധത്തിലും അവന്റെ ഉഗ്രകോപത്തിന്റെ നാളിലും ഭൂമി അതിന്റെ സ്ഥാനത്തു നിന്നു ഇളകിപ്പോകും;

13. Therfore I wyll shake the heauens, and the earth shall remoue out of her place in the wrath of the Lorde of hoastes, and in the day of his fearefull indignation.

14. ഔടിച്ചുവിട്ട ഇളമാനിനെപ്പോലെയും ആരും കൂട്ടിച്ചേര്ക്കാത്ത ആടുകളെപ്പോലെയും അവര് ഔരോരുത്തന് താന്താന്റെ ജാതിയുടെ അടുക്കലേക്കു തിരിയും; ഔരോരുത്തന് താന്താന്റെ സ്വദേശത്തിലേക്കു ഔടിപ്പോകും.

14. And [Babylon] shalbe as an hunted or chased Doe, and as a sheepe that no man taketh vp: Euery man shall turne to his owne people, and flee eche one into his owne lande.

15. കണ്ടുകിട്ടുന്നവനെ ഒക്കെയും കുത്തിക്കൊല്ലും; പിടിപെടുന്നവനൊക്കെയും വാളാല് വീഴും.

15. Whoso is founde shalbe shot thorowe: and whoso taketh their part, shalbe destroyed with the sworde.

16. അവര് കാണ്കെ അവരുടെ ശിശുക്കളെ അടിച്ചുതകര്ത്തുകളയും; അവരുടെ വീടുകളെ കൊള്ളയിടും; അവരുടെ ഭാര്യമാരെ അപമാനിക്കും.

16. Their chyldren shalbe slayne before their eyes: their house spoyled, and their wiues rauished.

17. ഞാന് മേദ്യരെ അവര്ക്കും വിരോധമായി ഉണര്ത്തും; അവര് വെള്ളിയെ കാര്യമാക്കുകയില്ല; പൊന്നില് അവര്ക്കും താല്പര്യവുമില്ല.

17. For lo, I shall bring vp the Medes against them, whiche shall not regarde siluer, nor be desirous of golde:

18. അവരുടെ വില്ലുകള് യുവാക്കളെ തകര്ത്തുകളയും; ഗര്ഭഫലത്തോടു അവകൂ കരുണ തോന്നുകയില്ല; പൈതങ്ങളെയും അവര് ആദരിക്കയില്ല.

18. With bowes shall they destroy the young men, and haue no pitie on women with chylde, and their faces shall not spare the chyldren.

19. രാജ്യങ്ങളുടെ മഹത്വവും കല്ദയരുടെ പ്രശംസാലങ്കാരവുമായ ബാബേല്, ദൈവം സൊദോമിനെയും ഗൊമോറയെയും മറിച്ചുകളഞ്ഞതുപോലെ ആയിത്തീരും.

19. And Babylon that glory of kingdomes, and beautie of the Chaldees honour shalbe destroyed, euen as God destroyed Sodome and Gomor.

20. അതില് ഒരുനാളും കുടിപാര്പ്പുണ്ടാകയില്ല; തലമുറതലമുറയോളം അതില് ആരും വസിക്കയുമില്ല; അറബിക്കാരന് അവിടെ കൂടാരം അടിക്കയില്ല; ഇടയന്മാര് അവിടെ ആടുകളെ കിടത്തുകയും ഇല്ല.

20. It shall not endure for euer, neither shall there be any more dwelling there from generation to generation: The Arabians shall pitche no tentes there, neither shall the sheepheardes make their foldes there any more.

21. മരുമൃഗങ്ങള് അവിടെ കിടക്കും; അവരുടെ വീടുകളില് മൂങ്ങാ നിറയും; ഒട്ടകപ്പക്ഷികള് അവിടെ പാര്ക്കും; ഭൂതങ്ങള് അവിടെ നൃത്തം ചെയ്യും.
വെളിപ്പാടു വെളിപാട് 18:2

21. But fearefull wylde beastes shall lye there, and the houses shalbe ful of great Owles, Estriches shall dwell there, and Apes shall daunce there.

22. അവരുടെ അരമനകളില് ചെന്നായ്ക്കളും അവരുടെ മനോഹരമന്ദിരങ്ങളില് കുറുനരികളും ഔളിയിടും; അതിന്റെ സമയം അടുത്തിരിക്കുന്നു; അതിന്റെ കാലം ദീര്ഘിച്ചുപോകയുമില്ല.

22. Wylde cattes shall crye in the palaces, and dragons shalbe in the pleasaunt houses: And as for Babylons tyme it is at hande, and her dayes shall not be prolonged.



Shortcut Links
യെശയ്യാ - Isaiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |