Isaiah - യെശയ്യാ 52 | View All

1. സീയോനേ, ഉണരുക, ഉണരുക, നിന്റെ ബലം ധരിച്ചുകൊള്ക; വിശുദ്ധനഗരമായ യെരൂശലേമേ, നിന്റെ അലങ്കാരവസ്ത്രം ധരിച്ചുകൊള്ക; ഇനിമേലാല് അഗ്രചര്മ്മിയും അശുദ്ധനും നിന്നിലേക്കു വരികയില്ല
മത്തായി 4:5, എഫെസ്യർ എഫേസോസ് 5:14, വെളിപ്പാടു വെളിപാട് 21:2-10-27

1. Wake up, wake up, O Zion! Clothe yourself with strength. Put on your beautiful clothes, O holy city of Jerusalem, for unclean and godless people will enter your gates no longer.

2. പൊടി കുടഞ്ഞുകളക; യെരൂശലേമേ, എഴുന്നേറ്റു ഇരിക്ക; ബദ്ധയായ സീയോന് പുത്രീ, നിന്റെ കഴുത്തിലെ ബന് ധനങ്ങളെ അഴിച്ചുകളക

2. Rise from the dust, O Jerusalem. Sit in a place of honor. Remove the chains of slavery from your neck, O captive daughter of Zion.

3. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുവിലവാങ്ങാതെ നിങ്ങളെ വിറ്റുകളഞ്ഞു; വിലകൊടുക്കാതെ നിങ്ങളെ വീണ്ടുകൊള്ളും
1 പത്രൊസ് 1:18

3. For this is what the LORD says: 'When I sold you into exile, I received no payment. Now I can redeem you without having to pay for you.'

4. യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ ജനം പണ്ടു പരദേശവാസം ചെയ്വാന് മിസ്രയീമിലേക്കു ഇറങ്ങിച്ചെന്നു; അശ്ശൂരും അവരെ വെറുതെ പീഡിപ്പിച്ചു

4. This is what the Sovereign LORD says: 'Long ago my people chose to live in Egypt. Now they are oppressed by Assyria.

5. ഇപ്പോഴോ എന്റെ ജനത്തെ വെറുതെ പിടിച്ചു കൊണ്ടുപോയിരിക്കകൊണ്ടു ഞാന് ഇവിടെ എന് തു ചെയ്യേണ്ടു എന്നു യഹോവ അരുളിച്ചെയ്യുന്നു; അവരുടെ അധിപതിമാര് മുറയിടുന്നു; എന്റെ നാമം ഇടവിടാതെ എല്ലായ്പോഴും ദുഷിക്കപ്പെടുന്നു എന്നും യഹോവ അരുളിച്ചെയ്യുന്നു
റോമർ 2:24, 2 പത്രൊസ് 2:2

5. What is this?' asks the LORD. 'Why are my people enslaved again? Those who rule them shout in exultation. My name is blasphemed all day long.

6. അതുകൊണ്ടു എന്റെ ജനം എന്റെ നാമത്തെ അറിയും; അതുകൊണ്ടു ഞാന് , ഞാന് തന്നെയാകുന്നു പ്രസ്താവിക്കുന്നവന് എന്നു അവര് അന്നു അറിയും

6. But I will reveal my name to my people, and they will come to know its power. Then at last they will recognize that I am the one who speaks to them.'

7. സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോടുനിന്റെ ദൈവം വാഴുന്നു എന്നു പറകയും ചെയ്യുന്ന സുവാര്ത്താദൂതന്റെ കാല് പര്വ്വതങ്ങളിന്മേല് എത്ര മനോഹരം!
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 10:36, റോമർ 10:15, എഫെസ്യർ എഫേസോസ് 2:13-17, 2 കൊരിന്ത്യർ 5:20, എഫെസ്യർ എഫേസോസ് 6:15

7. How beautiful on the mountains are the feet of the messenger who brings good news, the good news of peace and salvation, the news that the God of Israel reigns!

8. നിന്റെ കാവല്ക്കാരുടെ ശബ്ദം കേട്ടുവോ? അവര് ശബ്ദം ഉയര്ത്തി ഒരുപോലെ ഉല്ലസിച്ചു ഘോഷിക്കുന്നു; യഹോവ സീയോനിലേക്കു മടങ്ങിവരുന് പോള് അവര് അഭിമുഖമായി കാണും

8. The watchmen shout and sing with joy, for before their very eyes they see the LORD returning to Jerusalem.

9. യെരൂശലേമിന്റെ ശൂന് യപ്രദേശങ്ങളേ, പൊട്ടി ആര്ത്തുകൊള്വിന് ; യഹോവ തന്റെ ജനത്തെ ആശ്വസിപ്പിച്ചു, യെരൂശലേമിനെ വീണ്ടേടുത്തിരിക്കുന്നുവല്ലോ
ലൂക്കോസ് 2:38

9. Let the ruins of Jerusalem break into joyful song, for the LORD has comforted his people. He has redeemed Jerusalem.

10. സകല ജാതികളും കാണ്കെ യഹോവ തന്റെ വിശുദ്ധഭുജത്തെ നഗ്നാക്കിയിരിക്കുന്നു; ഭൂമിയുടെ അറ്റങ്ങളൊക്കെയും നമ്മുടെ ദൈവത്തിന്റെ രക്ഷയെ കാണും
ലൂക്കോസ് 2:30-31

10. The LORD has demonstrated his holy power before the eyes of all the nations. All the ends of the earth will see the victory of our God.

11. വിട്ടു പോരുവിന് ; വിട്ടുപോരുവിന് ; അവിടെ നിന്നു പുറപ്പെട്ടുപോരുവിന് ; അശുദ്ധമായതൊന്നും തൊടരുതു; അതിന്റെ നടുവില് നിന്നു പുറപ്പെട്ടുപോരുവിന് ; യഹോവയുടെ ഉപകരണങ്ങളെ ചുമക്കുന്നവരേ, നിങ്ങളെത്തന്നേ നിര്മ്മലീകരിപ്പിന്
2 കൊരിന്ത്യർ 6:17, വെളിപ്പാടു വെളിപാട് 18:4

11. Get out! Get out and leave your captivity, where everything you touch is unclean. Get out of there and purify yourselves, you who carry home the sacred objects of the LORD.

12. നിങ്ങള് ബദ്ധപ്പാടോടെ പോകയില്ല, ഔടിപ്പോകയുമില്ല; യഹോവ നിങ്ങള്ക്കു മുന് പായി നടക്കും; യിസ്രായേലിന്റെ ദൈവം നിങ്ങള്ക്കു പിന് പട ആയിരിക്കും

12. You will not leave in a hurry, running for your lives. For the LORD will go ahead of you; yes, the God of Israel will protect you from behind.

13. എന്റെ ദാസന് കൃതാര്ത്ഥനാകും; അവന് ഉയര്ന്നുപൊങ്ങി അത്യന് തം ഉന്നതനായിരിക്കും
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 3:13

13. See, my servant will prosper; he will be highly exalted.

14. അവന്റെ രൂപം കണ്ടാല് ആളല്ല എന്നും അവന്റെ ആകൃതി കണ്ടാല് മനുഷ്യനല്ല എന്നും തോന്നുമാറു വിരൂപമായിരിക്കകൊണ്ടു പലരും നിന്നെ കണ്ടു സ്തംഭിച്ചുപോയതു പോലെ,
മത്തായി 13:54, മത്തായി 15:31, മത്തായി 22:22-23, മർക്കൊസ് 2:12, മർക്കൊസ് 4:41, മർക്കൊസ് 7:37, മർക്കൊസ് 10:24, ലൂക്കോസ് 2:48, ലൂക്കോസ് 4:22-36, ലൂക്കോസ് 8:25

14. But many were amazed when they saw him. His face was so disfigured he seemed hardly human, and from his appearance, one would scarcely know he was a man.

15. അവര് പല ജാതികളെയും കുതിച്ചു ചാടുമാറാക്കും; രാജാക്കന്മാര് അവനെ കണ്ടു വായ്പൊത്തി നിലക്കും; അവര് ഒരിക്കലും അറിഞ്ഞിട്ടില്ലാത്തതു കാണുകയും ഒരിക്കലും കേട്ടിട്ടില്ലാത്തതു ഗ്രഹിക്കയും ചെയ്യും
റോമർ 15:21, 1 കൊരിന്ത്യർ 2:9

15. And he will startle many nations. Kings will stand speechless in his presence. For they will see what they had not been told; they will understand what they had not heard about.



Shortcut Links
യെശയ്യാ - Isaiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |