Isaiah - യെശയ്യാ 59 | View All

1. രക്ഷിപ്പാന് കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേള്പ്പാന് കഴിയാതവണ്ണം അവന്റെ ചെവി മന് ദമായിട്ടുമില്ല

1. Indeed, the LORD's hand is not too short to save, and His ear is not too deaf to hear.

2. നിങ്ങളുടെ അകൃത്യങ്ങള് അത്രേ നിങ്ങളെയും നിങ്ങളുടെ വത്തെയും തമ്മില് ഭിന്നിപ്പിച്ചിരിക്കുന്നതു; നിങ്ങളുടെ പാപങ്ങള് അത്രേ അവന് കേള്ക്കാതവണ്ണം അവന്റെ മുഖത്തെ നിങ്ങള്ക്കു മറെക്കുമാറാക്കിയതു

2. But your iniquities have built barriers between you and your God, and your sins have made Him hide [His] face from you so that He does not listen.

3. നിങ്ങളുടെ കൈകള് രക്തംകൊണ്ടും നിങ്ങളുടെ വിരലുകള് അകൃത്യംകൊണ്ടും മലിനമായിരിക്കുന്നു; നിങ്ങളുടെ അധരങ്ങള് ഭോഷ്ക സംസാരിക്കുന്നു; നിങ്ങളുടെ നാവു നീതികേടു ജപിക്കുന്നു

3. For your hands are defiled with blood, and your fingers with iniquity; your lips have spoken lies, and you mutter injustice.

4. ഒരുത്തനും നീതിയോടെ വ്യവഹരിക്കുന്നില്ല; ഒരുത്തനും സത്യത്തോടെ പ്രതിവാദിക്കുന്നില്ല; അവര് വ്യാജത്തില് ആശ്രയിച്ചു ഭോഷ്ക സംസാരിക്കുന്നു; അവര് കഷ്ടത്തെ ഗര്ഭംധരിച്ചു നീതികേടിനെ പ്രസവിക്കുന്നു

4. No one makes claims justly; no one pleads honestly. They trust in empty and worthless words; they conceive trouble and give birth to iniquity.

5. അവര് അണലിമുട്ട പൊരുന്നുകയും ചിലന്നിവല നെയ്യും ചെയ്യുന്നു; ആ മുട്ട തിന്നുന്നവന് മരിക്കും പൊട്ടിച്ചാല് അണലി പുറത്തുവരുന്നു

5. They hatch viper's eggs and weave spider's webs. Whoever eats their eggs will die; crack one open, and a viper is hatched.

6. അവര് നെയ്തതു വസ്ത്രത്തിന്നു കൊള്ളുകയില്ല; അവരുടെ പണി അവര്കൂ പുതപ്പാകയും ഇല്ല; അവരുടെ പ്രവൃത്തികള് നീതികെട്ട പ്രവൃത്തികള്; സാഹസകര്മ്മങ്ങള് അവരുടെ കൈക്കല് ഉണ്ടു

6. Their webs cannot become clothing, and they cannot cover themselves with their works. Their works are sinful works, and violent acts are in their hands.

7. അവരുടെ കാല് ദോഷത്തിന്നായി ഔടുന്നു; കുറ്റമില്ലാത്ത രക്തം ചിന്നുവാന് അവര് ബദ്ധപ്പെടുന്നു; അവരുടെ നിരൂപണങ്ങള് അന് യായനിരൂപണങ്ങള് ആകുന്നു; ശൂന് യവും നാശവും അവരുടെ പാതകളില് ഉണ്ടു
റോമർ 3:15-17

7. Their feet run after evil, and they rush to shed innocent blood. Their thoughts are sinful thoughts; ruin and wretchedness are in their paths.

8. സമാധാനത്തിന്റെ വഴി അവര് അറിയുന്നില്ല; അവരുടെ നടപ്പില് ന് യായവും ഇല്ല; അവര് തങ്ങള്ക്കായി വളഞ്ഞ പാതകളെ ഉണ്ടാക്കിയിരിക്കുന്നു; അവയില് നടക്കുന്നവനൊരുത്തനും സമാധാനം അറികയില്ല
റോമർ 3:15-17

8. They have not known the path of peace, and there is no justice in their ways. They have made their roads crooked; no one who walks on them will know peace.

9. അതുകൊണ്ടു ന് യായം ഞങ്ങളോടു അകന്നു ദൂരമായിരിക്കുന്നു; നീതി ഞങ്ങളോടു എത്തിക്കൊള്ളുന്നതുമില്ല; ഞങ്ങള് പ്രകാശത്തിന്നായിട്ടു കാത്തിരുന്നു; എന്നാല് ഇതാ, ഇരുട്ടു; വെളിച്ചത്തിന്നായിട്ടു കാത്തിരുന്നു; എന്നാല് ഇതാ അന് ധകാരത്തില് ഞങ്ങള് നടക്കുന്നു

9. Therefore justice is far from us, and righteousness does not reach us. We hope for light, but there is darkness; for brightness, but we live in the night.

10. ഞങ്ങള് കുരുടന്മാരെപ്പോലെ ചുവര് തപ്പിനടക്കുന്നു; കണ്ണില്ലാത്തവരെപ്പോലെ തപ്പിത്തടഞ്ഞു നടക്കുന്നു; സന് ധ്യാസമയത്തു എന്ന പോലെ ഞങ്ങള് മദ്ധ്യാഹ്നത്തില് ഇടറുന്നു; ആരോഗ്യമുള്ളവരുടെ മദ്ധ്യേ ഞങ്ങള് മരിച്ചവരെപ്പോലെ ആകുന്നു

10. We grope along a wall like the blind; we grope like those without eyes. We stumble at noon as though it were twilight; [we are] like the dead among those who are healthy.

11. ഞങ്ങള് എല്ലാവരും കരടികളെപ്പോലെ അലറുന്നു; പ്രാവുകളെപ്പോലെ ഏറ്റവും കുറുകുന്നു; ഞങ്ങള് ന് യായത്തിന്നായി കാത്തിരിക്കുന്നു എങ്കിലും ഒട്ടുമില്ല; രക്ഷെക്കായി കാത്തിരിക്കുന്നു; എന്നാല് അതു ഞങ്ങളോടു അകന്നിരിക്കുന്നു

11. We all growl like bears and moan like doves. We hope for justice, but there is none; for salvation, [but] it is far from us.

12. ഞങ്ങളുടെ അതിക്രമങ്ങള് നിന്റെ മുന് പാകെ പെരുകിയിരിക്കുന്നു; ഞങ്ങളുടെ പാപങ്ങള് ഞങ്ങള്ക്കു വിരോധമായി സാക്ഷീകരിക്കുന്നു; ഞങ്ങളുടെ അതിക്രമങ്ങള് ഞങ്ങള്ക്കു ബോദ്ധ്യമായിരിക്കുന്നു; ഞങ്ങളുടെ അകൃത്യങ്ങളെ ഞങ്ങള് അറിയുന്നു

12. For our transgressions have multiplied before You, and our sins testify against us. For our transgressions are with us, and we know our iniquities:

13. അതിക്രമം ചെയ്തു യഹോവയെ നിഷേധിക്കുക, ഞങ്ങളുടെ ദൈവത്തെ വിട്ടുമാറുക, പീഠനവും മത്സരവും സംസാരിക്കുക, വ്യാജവാക്കുകളെ ഗര്ഭംധരിച്ചു ഹൃദയത്തില് നിന്നു ഉച്ചരിക്കുക എന്നിവ തന്നേ

13. transgression and deception against the LORD, turning away from following our God, speaking oppression and revolt, conceiving and uttering lying words from the heart.

14. അങ്ങനെ ന് യായം പിന്മാറി നീതി അകന്നുനിലക്കുന്നു; സത്യം വീഥിയില് ഇടറുന്നു; നേരിന്നു കടപ്പാന് കഴിയുന്നതുമില്ല

14. Justice is turned back, and righteousness stands far off. For truth has stumbled in the public square, and honesty cannot enter.

15. സത്യം കാണാതെയായി; ദോഷം വിട്ടകലുന്നവന് കവര്ച്ചയായി ഭവിക്കുന്നു; യഹോവ അതു കണ്ടിട്ടു ന് യായം ഇല്ലായ്കനിമിത്തം അവന്നു അനിഷ്ടം തോന്നുന്നു

15. Truth is missing, and whoever turns from evil is plundered. The LORD saw that there was no justice, and He was offended.

16. ആരും ഇല്ലെന്നു അവന് കണ്ടു പക്ഷവാദം ചെയ്വാന് ആരും ഇല്ലായ്കയാല് ആശ്ചര്യപ്പെട്ടു; അതുകൊണ്ടു അവന്റെ ഭുജം തന്നേ അവന്നു രക്ഷവരുത്തി, അവന്റെ നീതി അവനെ താങ്ങി
റോമർ 8:34, എബ്രായർ 7:25, വെളിപ്പാടു വെളിപാട് 19:11

16. He saw that there was no man-- He was amazed that there was no one interceding; so His own arm brought salvation, and His own righteousness supported Him.

17. അവന് നീതി ഒരു കവചംപോലെ ധരിച്ചു രക്ഷ എന്ന തലക്കോരിക തലയില് ഇട്ടു; അവന് പ്രതികാരവസ്ത്രങ്ങളെ ഉടുത്തു, തീക്ഷണത മേലങ്കിപോലെ പുതെച്ചു
എഫെസ്യർ എഫേസോസ് 6:14, എഫെസ്യർ എഫേസോസ് 6:17, 1 തെസ്സലൊനീക്യർ 5:8

17. He put on righteousness like a breastplate, and a helmet of salvation on His head; He put on garments of vengeance for clothing, and He wrapped Himself in zeal as in a cloak.

18. അവരുടെ ക്രിയകള്ക്കു തക്കവണ്ണം അവന് പകരം ചെയ്യും; തന്റെ വൈരികള്ക്കു ക്രോധവും തന്റെ ശത്രുക്കള്ക്കു പ്രതികാരവും തന്നേ; ദ്വീപുവാസികളോടു അവന് പ്രതിക്രിയ ചെയ്യും
1 പത്രൊസ് 1:17, വെളിപ്പാടു വെളിപാട് 20:12-13, വെളിപ്പാടു വെളിപാട് 22:12

18. Thus He will repay according to [their] deeds: fury to His enemies, retribution to His foes, and He will repay the coastlands.

19. അങ്ങനെ അവര് പടിഞ്ഞാടു യഹോവയുടെ നാമത്തെയും കിഴക്കു അവന്റെ മഹത്വത്തെയും ഭയപ്പെടും; കെട്ടിനിന്നതും യഹോവയുടെ ശ്വാസം തള്ളിപ്പായിക്കുന്നതുമായ ഒരു നദിപോലെ അവന് വരും
മത്തായി 8:11, ലൂക്കോസ് 13:29

19. They will fear the name of the LORD in the west, and His glory in the east; for He will come like a rushing stream driven by the wind of the LORD.

20. എന്നാല് സീയോന്നും യാക്കോബില് അതിക്രമം വിട്ടുതിരിയുന്നവര്ക്കും അവന് വീണ്ടെടുപ്പുകാരനായി വരും എന്നു യഹോവയുടെ അരുളപ്പാടു
റോമർ 11:26

20. The Redeemer will come to Zion, and to those in Jacob who turn from transgression. [This is] the LORD's declaration.

21. ഞാന് അവരോടു ചെയ്തിരിക്കുന്ന നിയമമോ ഇതാകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നുനിന്റെമേലുള്ള എന്റെ ആത്മാവും നിന്റെ വായില് ഞാന് തന്ന എന്റെ വചനങ്ങളും നിന്റെ വായില് നിന്നും നിന്റെ സന് തതിയുടെ വായില് നിന്നും നിന്റെ സന് തതിയുടെ സന് തതിയുടെ വായില് നിന്നും ഇന്നുമുതല് ഒരുനാളും വിട്ടുപോകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു
റോമർ 11:27

21. 'As for Me, this is My covenant with them,' says the LORD: 'My Spirit who is on you, and My words that I have put in your mouth, will not depart from your mouth, or from the mouth of your children, or from the mouth of your children's children, from now on and forever,' says the LORD.



Shortcut Links
യെശയ്യാ - Isaiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |