Lamentations - വിലാപങ്ങൾ 5 | View All

1. യഹോവേ, ഞങ്ങള്ക്കു എന്തു ഭവിക്കുന്നു എന്നു ഔര്ക്കേണമേ; ഞങ്ങള്ക്കു നേരിട്ടിരിക്കുന്ന നിന്ദ നോക്കേണമേ.

1. Remember, GOD, all we've been through. Study our plight, the black mark we've made in history.

2. ഞങ്ങളുടെ അവകാശം അന്യന്മാര്ക്കും ഞങ്ങളുടെ വീടുകള് അന്യജാതിക്കാര്ക്കും ആയ്പോയിരിക്കുന്നു.

2. Our precious land has been given to outsiders, our homes to strangers.

3. ഞങ്ങള് അനാഥന്മാരും അപ്പനില്ലാത്തവരും ആയിരിക്കുന്നു; ഞങ്ങളുടെ അമ്മമാര് വിധവമാരായ്തീര്ന്നിരിക്കുന്നു.

3. Orphans we are, not a father in sight, and our mothers no better than widows.

4. ഞങ്ങളുടെ വെള്ളം ഞങ്ങള് വിലെക്കു വാങ്ങി കുടിക്കുന്നു; ഞങ്ങളുടെ വിറകു ഞങ്ങള് വിലകൊടുത്തു മേടിക്കുന്നു.

4. We have to pay to drink our own water. Even our firewood comes at a price.

5. ഞങ്ങളെ പിന്തുടരുന്നവര് ഞങ്ങളുടെ കഴുത്തില് എത്തിയിരിക്കുന്നു; ഞങ്ങള് തളര്ന്നിരിക്കുന്നു; ഞങ്ങള്ക്കു വിശ്രാമവുമില്ല.

5. We're nothing but slaves, bullied and bowed, worn out and without any rest.

6. അപ്പം തിന്നു തൃപ്തരാകേണ്ടതിന്നു ഞങ്ങള് മിസ്രയീമ്യര്ക്കും അശ്ശൂര്യ്യര്ക്കും കീഴടങ്ങിയിരിക്കുന്നു.

6. We sold ourselves to Assyria and Egypt just to get something to eat.

7. ഞങ്ങളുടെ പിതാക്കന്മാര് പാപം ചെയ്തു ഇല്ലാതെയായിരിക്കുന്നു; അവരുടെ അകൃത്യങ്ങള് ഞങ്ങള് ചുമക്കുന്നു.

7. Our parents sinned and are no more, and now we're paying for the wrongs they did.

8. ദാസന്മാര് ഞങ്ങളെ ഭരിക്കുന്നു; അവരുടെ കയ്യില്നിന്നു ഞങ്ങളെ വിടുവിപ്പാന് ആരുമില്ല.

8. Slaves rule over us; there's no escape from their grip.

9. മരുഭൂമിയിലെ വാള്നിമിത്തം പ്രാണഭയത്തോടെ ഞങ്ങള് ആഹാരം ചെന്നു കൊണ്ടുവരുന്നു.

9. We risk our lives to gather food in the bandit-infested desert.

10. ക്ഷാമത്തിന്റെ കാഠിന്യം നിമിത്തം ഞങ്ങളുടെ ത്വക് അടുപ്പുപോലെ കറുത്തിരിക്കുന്നു.

10. Our skin has turned black as an oven, dried out like old leather from the famine.

11. അവര് സീയോനില് സ്ത്രീകളെയും യെഹൂദാപട്ടണങ്ങളില് കന്യകമാരെയും വഷളാക്കിയിരിക്കുന്നു.

11. Our wives were raped in the streets in Zion, and our virgins in the cities of Judah.

12. അവന് സ്വന്തകൈകൊണ്ടു പ്രഭുക്കന്മാരെ തൂക്കിക്കളഞ്ഞു; വൃദ്ധന്മാരുടെ മുഖം ആദരിച്ചതുമില്ല.

12. They hanged our princes by their hands, dishonored our elders.

13. യൌവനക്കാര് തിരികല്ലു ചുമക്കുന്നു; ബാലന്മാര് വിറകുചുമടുംകൊണ്ടു വീഴുന്നു.

13. Strapping young men were put to women's work, mere boys forced to do men's work.

14. വൃദ്ധന്മാരെ പട്ടണവാതില്ക്കലും യൌവനക്കാരെ സംഗീതത്തിന്നും കാണുന്നില്ല.

14. The city gate is empty of wise elders. Music from the young is heard no more.

15. ഞങ്ങളുടെ ഹൃദയസന്തോഷം ഇല്ലാതെയായി; ഞങ്ങളുടെ നൃത്തം വിലാപമായ്തീര്ന്നിരിക്കുന്നു.

15. All the joy is gone from our hearts. Our dances have turned into dirges.

16. ഞങ്ങളുടെ തലയിലെ കിരീടം വീണുപോയി; ഞങ്ങള് പാപം ചെയ്കകൊണ്ടു ഞങ്ങള്ക്കു അയ്യോ കഷ്ടം!

16. The crown of glory has toppled from our head. Woe! Woe! Would that we'd never sinned!

17. ഇതുകൊണ്ടു ഞങ്ങളുടെ ഹൃദയത്തിന്നു രോഗം പിടിച്ചിരിക്കുന്നു; ഇതുനിമിത്തം ഞങ്ങളുടെ കണ്ണു മങ്ങിയിരിക്കുന്നു.

17. Because of all this we're heartsick; we can't see through the tears.

18. സീയോന് പര്വ്വതം ശൂന്യമായി കുറുക്കന്മാര് അവിടെ സഞ്ചരിക്കുന്നതുകൊണ്ടു തന്നേ.

18. On Mount Zion, wrecked and ruined, jackals pace and prowl.

19. യഹോവേ, നീ ശാശ്വതനായും നിന്റെ സിംഹാസനം തലമുറതലമുറയായും ഇരിക്കുന്നു.

19. And yet, GOD, you're sovereign still, your throne intact and eternal.

20. നീ സദാകാലം ഞങ്ങളെ മറക്കുന്നതും ദീര്ഘകാലം ഞങ്ങളെ ഉപേക്ഷിക്കുന്നതും എന്തു?

20. So why do you keep forgetting us? Why dump us and leave us like this?

21. യഹോവേ, ഞങ്ങള് മടങ്ങിവരേണ്ടതിന്നു ഞങ്ങളെ നിങ്കലേക്കു മടക്കിവരുത്തേണമേ; ഞങ്ങള്ക്കു പണ്ടത്തെപ്പോലെ ഒരു നല്ല കാലം വരുത്തേണമേ;

21. Bring us back to you, GOD--we're ready to come back. Give us a fresh start.

22. അല്ല, നീ ഞങ്ങളെ അശേഷം ത്യജിച്ചുകളഞ്ഞിരിക്കുന്നുവോ? ഞങ്ങളോടു നീ അതികഠിനമായി കോപിച്ചിരിക്കുന്നുവോ?

22. As it is, you've cruelly disowned us. You've been so very angry with us.'



Shortcut Links
വിലാപങ്ങൾ - Lamentations : 1 | 2 | 3 | 4 | 5 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |